Malayalam

Myanmar

2 Samuel

21

1ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
1ထိုနောက်ဒါဝိဒ်လက်ထက်၌ သုံးနှစ်ပတ်လုံး အစာအာဟာရ ခေါင်းပါးခြင်းဖြစ်၍၊ ဒါဝိဒ်သည်ထာဝရ ဘုရားကို မေးလျှောက်လျှင်၊ ထာဝရဘုရားက၊ ဂိဗောင် လူတို့ကို သတ်သောရှောလုနှင့် လူအသက်ကို သတ်တတ် သော ရှောလုအမျိုးကြောင့် ဤအမှုရောက်လေပြီဟု မိန့်တော်မူ၏။
2രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്‍യ്യരില്‍ ശേഷിച്ചവരത്രേ; അവരോടു യിസ്രായേല്‍ മക്കള്‍ സത്യം ചെയ്തിരുന്നു; എങ്കിലും ശൌല്‍ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവില്‍ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു--
2ဂိဗောင်လူတို့သည် ဣသရေလအမျိုးအဝင် မဟုတ်၊ ကျန်ကြွင်းသော အာမောရိအမျိုးဖြစ်ကြ၏။ ဣသရေလအမျိုးတို့သည် သူတို့အား သစ္စာဂတိထားကြ သော်လည်း၊ ရှောလုသည် ဣသရေလအမျိုးနှင့် ယုဒ အမျိုး၏ အကျိုးကိုစောင့်ရှောက်၍ သူတို့ကို သတ်မည်ဟု အားထုတ် သတည်း။
3ദാവീദ് ഗിബെയോന്യരോടുഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തുതരേണം; നിങ്ങള്‍ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാന്‍ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
3ထိုအခါ ရှင်ဘုရင်သည် ဂိဗောင်လူတို့ကို ခေါ်၍၊ သင်တို့အဘို့ အဘယ်သို့ပြုရမည်နည်း။ သင်တို့သည် ထာဝရဘုရား၏ အမွေတော်ကို ကောင်းကြီးပေးစေခြင်း ငှါ အဘယ်သို့အပြစ်ဖြေရမည်နည်းဟု မေးလျှင်၊
4ഗിബെയോന്യര്‍ അവനോടുശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലില്‍ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്നു അവന്‍ പറഞ്ഞു.
4ဂိဗောင်လူတို့က၊ ကျွန်တော်တို့သည်ရှောလုနှင့် သူ၏အမျိုး၌ရွှေငွေကိုမတောင်းပါ။ ကျွန်တော်တို့ အတွက် ဣသရေလအမျိုးသားတစုံတယောက်ကိုမျှ ကိုယ်တော်သည် မသတ်ရဟု ပြန်လျှောက်ကြသော်၊ သင်တို့ တောင်း သည်အတိုင်း ငါပြုမည်ဟု မိန့်တော်မူ၏။
5അവര്‍ രാജാവിനോടുഞങ്ങളെ നശിപ്പിക്കയും യിസ്രായേല്‍ ദേശത്തെങ്ങും ഞങ്ങള്‍ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളില്‍ ഏഴുപേരെ ഞങ്ങള്‍ക്കു ഏല്പിച്ചുതരേണം.
5သူတို့ကလည်း၊ ကျွန်တော်တို့ကို ညှဉ်းဆဲ၍ ဣသရေလနိုင်ငံအတွင်း၌ အလျှင်းမနေရမည်အကြောင်း သုတ်သင်ပယ်ရှင်းခြင်းငှါ ကြိုးစားသောသူ၏။
6ഞങ്ങള്‍ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയില്‍ യഹോവേക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാന്‍ അവരെ തരാമെന്നു രാജാവു പറഞ്ഞു.
6သားခုနစ်ယောက်တို့ကို ကျွန်တော်တို့လက်သို့ အပ်တော်မူပါ။ ထာဝရဘုရားရွေးချယ်တော်မူသော ရှောလုနေရာ ဂိဗာမြို့၌ ထိုသူတို့ကို ကျွန်တော်တို့သည် ထာဝရဘုရားအဘို့ ဆွဲထားပါမည်ဟု လျှောက်သော်၊ ရှင်ဘုရင်က ငါအပ်မည်ဟု မိန့်တော်မူ၏။
7എന്നാല്‍ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മില്‍ യഹോവയുടെ നാമത്തില്‍ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്തിനെ ഒഴിച്ചു.
7သို့သော်လည်း ဒါဝိဒ်နှင့် ရှောလု၏သား ယောန သန်တို့သည် ထာဝရဘုရားရှေ့တော်၌ တယောက်နှင့် တယောက် သစ္စာဂတိထားသောကြောင့်၊ ရှင်ဘုရင်သည် ရှောလု၏သားယောနသန်မြင်သောမေဖိဗောရှက်ကို နှမြောတော်မူ၏။
8അയ്യാവിന്റെ മകള്‍ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖള്‍ മെഹോലാത്യന്‍ ബര്‍സില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യില്‍ ഏല്പിച്ചു.
8သို့ဖြစ်၍ ရှင်ဘုရင်သည် အဲအာသမီးရိဇပ ဘွားမြင်သော ရှောလု၏ သားအာမောနိနှင့် မေဖိ ဗောရှက်နှစ်ယောက်မှစ၍၊ ရှောလု၏ သမီးမေရပ်တွင် မေဟောလသိအမျိုး ဗာဇိလဲ၏ သားအဒြေလမြင်သော သားငါးယောက်တို့ကို ယူ၍၊
9അവര്‍ അവരെ മലയില്‍ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവര്‍ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
9ဂိဗောင်လူတို့လက်သို့အပ်သဖြင့်၊ သူတို့သည် တောင်ပေါ်တွင် ထာဝရဘုရားရှေ့တော်၌ ဆွဲထား၍၊ ထိုသူခုနစ်ယောက်တို့သည် မုယောစပါး ရိတ်စကာလ၊ တနေ့ခြင်းတွင် အသေသတ်ခြင်းကို ခံရ၍ တပြိုင်နက် သေကြ၏။
10അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ ആകാശത്തുനിന്നു അവരുടെ മേല്‍ മഴപെയ്തതുവരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.
10အဲအာသမီး ရိဇပသည် စပါးရိတ်စကာလမှစ၍ မိုဃ်းမရွာမှီတိုင်အောင် လျှော်တေကို ယူ၍ ကျောက်ပေါ် မှာ အိပ်စရာဘို့ခင်းလျက်၊ နေ့အချိန်တွင် အလောင်း ကောင်အပေါ်၌ငှက်မနား၊ ညဉ့်အချိန်တွင် သားရဲမကိုက် စေခြင်းငှါ စောင့်ရှောက်လျက်နေ၏။
11ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
11ရှောလု၏ကိုယ်လုပ်တော်အဲ အာသမီး ရိဇပပြု သော အမှုကို ဒါဝိဒ်သည် ကြားသောအခါ၊
12ദാവീദ് ചെന്നു ഫെലിസ്ത്യര്‍ ഗില്‍ബോവയില്‍വെച്ചു ശൌലിനെ കൊന്ന നാളില്‍ ബേത്ത്-ശാന്‍ നഗരവീഥിയില്‍ ഫെലിസ്ത്യര്‍ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാര്‍ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കല്‍നിന്നു എടുത്തു.
12ဖိလိတ္တိလူတို့သည် ဂိလဗောတောင်၌ ရှောလုကို သတ်၍၊ အလောင်းတော်ကိုဆွဲထားရာ ဇက်ရှမ်လမ်းမှ ခိုးသွားသောဂိလဒ်ပြည်ယာဗက်မြို့သူမြို့သားတို့ရှိရာသို့ ရှင်ဘုရင်သွား၍၊ ရှောလုအရိုးနှင့် သားတော် ယောနသန်အရိုးတို့ကိုယူ၍၊
13അങ്ങനെ അവന്‍ ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവര്‍ പെറുക്കിയെടുത്തു.
13ထိုအရပ်မှဆောင်သွားသဖြင့်၊ ဆွဲထားသော သူတို့၏ အရိုးများကိုလည်း စုသိမ်းပြီးလျှင်၊
14ശൌലിന്റെയും അവന്റെ മകന്‍ യോനാഥാന്റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ ദേശത്തു സേലയില്‍ അവന്റെ അപ്പനായ കീശിന്റെ കല്ലറയില്‍ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാര്‍ത്ഥനയെ കേട്ടരുളി.
14ဗင်္ယာမိန်ပြည်။ ဇေလရှာ၊ ရှောလုအဘ ကိရှ၏ သင်္ချိုင်း၌ သင်္ဂြိုဟ်၍၊ ရှင်ဘုရင်မှာထားသမျှအတိုင်း ပြုကြ ပြီးသည်နောက်၊ နိုင်ငံတော်အဘို့ ဆုတောင်းသော စကားကို ဘုရားသခင် နားထောင်တော်မူ၏။
15ഫെലിസ്ത്യര്‍ക്കും യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളര്‍ന്നുപോയി.
15နောက်တဖန် ဖိလိတ္တိလူတို့သည် ဣသရေလ အမျိုးသားတို့ကို စစ်တိုက်၍ ၊ ဒါဝိဒ်နှင့်သူ၏ ကျွန်တို့ သည် ဆီးကြို၍ တိုက်လှန်ကြစဉ်၊ ဒါဝိဒ်သည် မောပန်း လျက်နေလေ၏။
16അപ്പോള്‍ മുന്നൂറു ശേക്കെല്‍ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാള്‍ അരെക്കു കെട്ടിയവനുമായി രാഫാമക്കളില്‍ യിശ്ബിബെനോബ് എന്നൊരുവന്‍ ദാവീദിനെ കൊല്ലുവാന്‍ ഭാവിച്ചു.
16ရေဖိမ်အမျိုး ဣရှဗိဗေနုပ်သည် အချိန်သုံး ပိဿာရှိသော ကြေးဝါလှံကို ကိုင်၍၊ အသစ်သော စစ်တန်ဆာကို ဝတ်ဆင်လျက်ဒါဝိဒ်ကို သတ်မည်ဟု ကြံလေ၏။
17എന്നാല്‍ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‍വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോള്‍ ദാവീദിന്റെ ഭൃത്യന്മാര്‍ അവനോടുനീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാല്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
17ဇေရုယာသားအဘိရှဲသည် ကူညီ၍ ဖိလိတ္တိ လူကို တိုက်သတ်လေ၏။ ထိုအခါ ဒါဝိဒ်၏ လူတို့က၊ ဣသရေလအလင်းကွယ်မည်ဟု စိုးရိမ်စရာရှိသော ကြောင့်၊ ကိုယ်တော်သည် ကျွန်တော်တို့နှင့်အတူ နောက် တဖန် စစ်ချီကြွတော်မမူရာဟု ကျိန်ဆိုလျက် လျှောက် ကြ၏။
18അതിന്റെശേഷം ഗോബില്‍വെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോള്‍ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
18နောက်တဖန် ဂေါဘမြို့မှာ ဖိလိတ္တိလူတို့ကို စစ်တိုက်ကြစဉ်၊ ဟုရှသိလူသိဗေခဲသည် ရေဖိမ်အမျိုးသာဖ ကို သတ်လေ၏။
19ഗോബില്‍വെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഔരെഗീമിന്റെ മകന്‍ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
19နောက်တဖန် ဂေါဘမြို့မှာ ဖိလိတ္တိလူတို့ကို စစ်တိုက်ကြစဉ်၊ ဗက်လင်မြို့သားဖြစ်သော ယဣရ၏သား ဧလဟာနန်သည် ရက်ကန်းလက်လိပ်နှင့် အမျှကြီးသောလှံရိုးကိုသုံးစွဲသော ဂိတ္တိအမျိုး ဂေါလျက်၏ ညီလာခမိ ကို သတ်လေ၏။
20പിന്നെയും ഗത്തില്‍ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ ഉണ്ടായിരുന്നു; അവന്റെ ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരല്‍ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
20နောက်တဖန် ဂါသမြို့မှ စစ်တိုက်ကြစဉ်၊ အရပ်မြင့်၍ လက်တဘက်၌ လက်ခြောက်ချောင်းစီ၊ ခြေ တဘက်၌ ခြေခြောက်ချောင်းစီ၊ ပေါင်းနှစ်ဆယ်လေး ချောင်းရှိသော ရေဖိမ်အမျိုးသားတယောက်သည်။
21അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകന്‍ യോനാഥാന്‍ അവനെ കൊന്നുകളഞ്ഞു.
21ဣသရေလအမျိုးကို ကြိမ်းပသောအခါ၊ ဒါဝိဒ်အစ်ကိုရှိမာ၏ သားယောနသန်သည် ထိုသူကို သတ် လေ၏။
22ഈ നാലു പേരും ഗത്തില്‍ രാഫെക്കു ജനിച്ചവരായിരുന്നു. അവര്‍ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാല്‍ പട്ടുപോയി.
22ထိုသူလေးယောက်တို့သည် ဂါသမြို့၌နေသော ရေဖိမ်လူကြီး၏သားဖြစ်၍၊ ဒါဝိဒ်နှင့်သူ၏ကျွန်တို့ လက်ဖြင့် သေကြ၏။