Malayalam

Myanmar

2 Samuel

6

1അനന്തരം ദാവീദ് യിസ്രായേലില്‍നിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
1တဖန်ဒါဝိဒ်သည် ရွေးချယ်သောဣသရေလ လူသုံးသောင်းတို့ကို စုဝေးစေပြီးလျှင်၊
2കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താല്‍ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയില്‍നിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
2ခေရုဗိမ်ကြားမှာကျိန်းဝပ်တော်မူသော ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား၏ နာမတော်နှင့် ဆိုင်သော ဘုရားသခင်၏သေတ္တာတော်ကို ယုဒပြည် ဗာလာမြို့မှဆောင်ခဲ့ခြင်းငှါ၊ မိမိ၌ပါသော သူအပေါင်းတို့ နှင့်တကွ ထသွားလေ၏။
3അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
3ဘုရားသခင်၏ သေတ္တာတော်ကို လှည်းသစ် ပေါ်မှာတင်၍ တောင်ပေါ်အဘိနဒပ်အိမ်ထဲက ထုတ်ကြ ၏။ အဘိနဒပ်၏သား ဩဇနှင့်အဟိဩတို့သည် လှည်းသစ်ကိုနှင်ရကြ၏။
4കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍നിന്നു അവര്‍ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോള്‍ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.
4ဩဇသည်ဘုရားသခင်၏ သေတ္တာတော်အနား၌၎င်း၊ အဟိဩသည် သေတ္တာတော်ရှေ့၌၎င်း သွားကြ၏။
5ദാവീദും യിസ്രായേല്‍ഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
5ဒါဝိဒ်နှင့် ဣသရေလအမျိုးသားအပေါင်းတို့သည် စောင်း၊ တယော၊ ပတ်သာ၊ နှဲခရာ၊ ခွက်ကွင်းတို့ကို ကိုင်လျက်၊ ထာဝရဘုရားရှေ့တော်၌ အားထုတ်၍ တီးမှုတ်ကြ၏။
6അവര്‍ നാഖോന്റെ കളത്തിങ്കല്‍ എത്തിയപ്പോള്‍ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.
6နာခုန်ကောက်နယ်သလင်းသို့ ရောက်သောအခါ၊ နွားတို့သည် ဘုရားသခင်၏ သေတ္တာတော်ကို လှုပ်ရှားသောကြောင့်၊ ဩဇသည် လက်ကိုဆန့်၍ သေတ္တာတော်ကို ကိုင်၏။
7അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവന്‍ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കല്‍വെച്ചു മരിച്ചു.
7ထာဝရဘုရားသည် ဩဇကိုအမျက်ထွက်၍ သူ၏အပြစ်ကြောင့် ဘုရားသခင်ဒဏ်ခတ်တော်မူသဖြင့်၊ သူသည် သေတ္တာတော်နားမှာ သေလေ၏။
8യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍ വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
8ဩဇကို ထာဝရဘုရား ဒဏ်ခတ်တော်မူသောကြောင့်၊ ဒါဝိဒ်သည် ညှိုးငယ်သောစိတ်ရှိ၏။ ထိုအရပ် သည် ယနေ့တိုင်အောင် ပေရဇာဇအမည်ဖြင့်တွင် သတည်း။
9അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കല്‍ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവന്‍ പറഞ്ഞു.
9ထိုနေ့၌ ဒါဝိဒ်သည် ထာဝရဘုရားကိုကြောက်၍၊ ထာဝရဘုရား၏ သေတ္တာတော်သည် အဘယ်သို့ ငါ့ထံသို့ ရောက်ရမည်နည်းဟု ဆိုလျက်၊
10ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ തന്റെ അടുക്കല്‍ വരുത്തുവാന്‍ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു.
10မိမိနေရာဒါဝိဒ်မြို့ထဲသို့ သေတ္တာတော်ကို မဆောင်ဘဲ ဂိတ္တိလူဩဗဒေဒုံအိမ်သို့ လမ်းလွဲ၍ ဆောင် သွားလေ၏။
11യഹോവയുടെ പെട്ടകം ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടില്‍ മൂന്നുമാസം ഇരുന്നു; യഹോവ ഔബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
11ထာဝရဘုရား၏သေတ္တာတော်သည် သုံးလပတ်လုံး ဂိတိလူဩဗဒေဒုံအိမ်၌ရှိ၏။ ထာဝရဘုရားသည် လည်း၊ ဩဗဒေဒုံနှင့် အိမ်သူအိမ်သားအပေါင်းတို့ကို ကောင်းကြီးပေးတော်မူ၏။
12ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോള്‍ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
12ထာဝရဘုရားသည် သေတ္တာတော်ကြောင့် ဩဗဒေဒုံနှင့် သူ၌ရှိသမျှကို ကောင်းကြီးပေးတော်မူကြောင်း ကို ဒါဝိဒ်မင်းကြီးကြားသောအခါ၊ တဖန်သွား၍ ဘုရားသခင်၏ သေတ္တာတော်ကိုဩဗဒေဒုံအိမ်မှ ဒါဝိဒ်မြို့သို့ ဝမ်းမြောက်သောစိတ်နှင့် ဆောင်ခဲ့လေ၏။
13യഹോവയുടെ പെട്ടകം ചുമന്നവര്‍ ആറു ചുവടു നടന്നശേഷം അവന്‍ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
13ထာဝရဘုရား၏ သေတ္တာတော်ကို ထမ်းသောသူတို့သည်ခြောက်လှမ်းသွားပြီးမှ၊ နွားနှင့်ဆူဖြိုးသော အကောင်တို့ကို ယဇ်ပူဇော်လေ၏။
14ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂര്‍ണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
14ဒါဝိဒ်သည်လည်း ပိတ်သင်တိုင်းကိုဝတ်လျက်၊ ထာဝရဘုရားရှေ့တော်၌ အားထုတ်၍ကလေ၏။
15അങ്ങനെ ദാവീദും യിസ്രായേല്‍ ഗൃഹമൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
15ထိုသို့ဒါဝိဒ်နှင့် ဣသရေလအမျိုးသားအပေါင်းတို့သည် ကြွေးကြော်လျက်၊ တံပိုးမှုတ်လျက်၊ ထာဝရ ဘုရား၏သေတ္တာတော်ကို ဆောင်ခဲ့ကြ၏။
16എന്നാല്‍ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ കടക്കുമ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചു.
16ထာဝရဘုရား၏သေတ္တာတော်သည် ဒါဝိမြို့ထဲသို့ရောက်သောအခါ၊ ရှောလု၏သမီးမိခါလသည် ပြတင်းပေါက်ဖြင့် ကြည့်၍၊ ဒါဝိဒ်မင်းကြီးသည် ထာဝရဘုရားရှေ့တော်၌ ကလျက်ခုန်လျက်လာသည်ကိုမြင်၍ စိတ်နှလုံးထဲ၌ မထီမဲ့မြင်ပြု၏။
17അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
17ထာဝရဘုရား၏ သေတ္တာတော်ကိုသွင်း၍ ဒါဝိဒ် ဆောက်နှင့်သောတဲအလယ်တွင် သူ့နေရာ၌ ထားကြပြီးမှ၊ ဒါဝိဒ်သည်မီးရှို့ရာယဇ်နှင့် မိဿဟာယယဇ်တို့ကို ထာဝရဘုရားရှေ့တော်၌ ပူဇော်လေ၏။
18ദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു തീര്‍ന്നശേഷം അവന്‍ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.
18မီးရှို့ရာယဇ်နှင့်မိဿဟာယ ယဇ်ပူဇော်ခြင်း အမှုကို ပြီးစီးသောအခါ၊ ကောင်းကင်ဗိုလ်ခြေ အရှင် ထာဝရဘုရား၏ နာမတော်ကိုမြွက်၍ ပရိသတ်တို့ကို ကောင်းကြီးပေးလေ၏။
19പിന്നെ അവന്‍ യിസ്രായേലിന്റെ സര്‍വ്വസംഘവുമായ സകലജനത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
19ဣသရေလပရိသတ် ယောက်ျားမိန်းမအပေါင်းတို့အား မုန့်တပြား၊ အမဲသားတတစ်၊ စပြစ်သီး ပျဉ် တပြားစီ ဝေငှပြီးမှ၊ လူအပေါင်းတို့သည် မိမိတို့နေရာသို့ ပြန်သွားကြ၏။
20അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റു ചെന്നുനിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേല്‍ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു.
20ထိုနောက် ဒါဝိဒ်သည် နန်းတော်သားတို့ကို ကောင်းကြီးပေးခြင်းငှါ သွား၍ရောက်သောအခါ၊ ရှောလု ၏သမီး မိခါလသည် ဆီး၍ကြိုလျက်၊ လျှပ်ပေါ်သောသူသည် အရှက်မရှိဘဲ ကိုယ်အဝတ်ကိုချွတ်သကဲ့သို့၊ ယနေ့ ကျွန်ယောက်ျား ကျွန်မိန်းမများရှေ့တွင် အဝတ်တော်ကိုချွတ်သော ဣသရေလရှင်ဘုရင်သည်၊ ယနေ့ အဘယ်မျှလောက် ဘုန်းကြီးတော်မူပါသည်တကားဟုဆို၏။
21ദാവീദ് മീഖളിനോടുയഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാന്‍ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാന്‍ നൃത്തം ചെയ്യും.
21ဒါဝိဒ်ကလည်း၊ သင့်အဘနှင့်သူ၏ အဆွေအမျိုး အပေါင်းတို့၏ကိုယ်စား၊ ငါ့ကိုရွေးကောက်၍ ထာဝရ ဘုရား၏လူ၊ ဣသရေလအမျိုးကို အုပ်စိုးသော မင်းအရာ၌ ခန်းထားတော်မူသော ထာဝရဘုရားရှေ့တော်တွင် ပြုသည်မဟုတ်လော။ ထာဝရဘုရားရှေ့တော်တွင် ငါ ကခုန်မည်။
22ഞാന്‍ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.
22ထိုမျှမက၊ ငါသာ၍ယုတ်မာမည်။ ကိုယ် အထင်အတိုင်းကိုယ်ကိုသာ၍ နှိမ့်ချမည်၊ သင်ပြောသော ကျွန်မများမူကား၊ ငါ့ကိုချီးမွမ်းကြလိမ့်မည်ဟု မိခါလကို ပြန်ပြော၏။
23എന്നാല്‍ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.
23ရှောလု၏သမီးမိခါလသည် တသက်လုံးသားကို မဘွားမမြင်ရ။