Malayalam

Myanmar

2 Thessalonians

1

1പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു
1ပေါလု၊ သိလွာနု၊ တိမောသေတို့သည်၊ သင်တို့အဘတည်းဟူသော ဘုရားသခင်နှင့် သခင်ယေရှု ခရစ်၌ တည်ရှိသော သက်သာလောနိတ်မြို့သားအသင်းတော်ကို ကြားလိုက်ပါ၏။
2പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2သခင်ယေရှုခရစ်နှင့် ငါတို့အဘတည်းဟူသော ဘုရားသခင့် အထံတော်က ကျေးဇူးတော်နှင့် ငြိမ်သက် ခြင်းသည် သင်တို့၌ ရှိပါစေသော။
3സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ദ്ധിച്ചും ആളാംപ്രതി നിങ്ങള്‍ക്കു എല്ലാവര്‍ക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നു.
3ညီအစ်ကိုတို့၊ သင်တို့၏ယုံကြည်ခြင်းသည် အလွန်တိုးပွါး၍၊ လူတိုင်းအသီးသီးတို့သည် အချင်းချင်း ချစ်ခြင်းမေတ္တာနှင့် ပြည့်စုံကြသည်ဖြစ်၍ ငါတို့သည် ပြုသင့်သည်အတိုင်း သင်တို့ကြောင့် ဘုရားသခင်၏ ကျေးဇူးတော်ကို အစဉ်မပြတ်ချီးမွမ်းကြ၏။
4അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
4သို့ဖြစ်၍၊ သင်တို့သည် ညှဉ်းဆဲခြင်း၊ ဒုက္ခဆင်းရဲခြင်းကို ခံရသမျှတို့၌ သည်းခံ၍ ယုံကြည်ခြင်းရှိ သည်ကို ငါတို့သည် ထောက်၍၊ ဘုရားသခင်၏ အသင်းတော်များတွင် သင်တို့ကြောင့် ဝါကြွားကြ၏။
5അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.
5သင်တို့သည် ဘုရားသခင်၏နိုင်ငံတော်အတွက် ဆင်းရဲခံရ၍၊ ထိုနိုင်ငံတော်ကို ဝင်စားထိုက်သည်ဟု မှတ်တော်မူခြင်းကို ခံရစေခြင်းငှါ၊ တရားသဖြင့် ဘုရားသခင်စီရင်တော်မူခြင်းအမှုသည် ထိုသို့သောအားဖြင့် ထင်ရှားလျက်ရှိ၏။
6കര്‍ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി
6အဘယ်သို့နည်းဟူမူကား၊ သခင်ယေရှုသည် တန်ခိုးရှိသော ကောင်းကင်တမန်တို့နှင့်အတူ၊ ကောင်းကင်ဘုံက ပေါ်ထွန်းတော်မူ၍၊
7ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍
7ဘုရားသခင်ကို မသိသောသူ၊ ငါတို့သခင်ယေရှုခရစ်၏ ဧဝံဂေလိ တရားကို နားမထောင်သောသူတို့ကို မီးလျှံအားဖြင့် ဒဏ်ပေးတော်မူသောအခါ၊ သင်တို့ကို ဆင်းရဲစေဘူးသော သူတို့၌ဆင်းရဲခြင်းကို၎င်း၊ ဆင်းရဲခံရဘူးသော သင်တို့၌ ငါတို့နှင့်အတူ ချမ်းသာခြင်းကို၎င်း၊
8നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.
8ဘုရားသခင် ဆပ်ပေး၍ တရားသဖြင့် စီရင်တော်မူလိမ့်မည်။
9ആ നാളില്‍ അവന്‍ തന്റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിന്നും
9ထိုသခင်သည် မိမိသန့်ရှင်းသူတို့အားဖြင့် ဂုဏ်အသရေတော် ထင်ရှားခြင်းကို၎င်း၊ ငါတို့သက်သေကို သင်တို့သည် ယုံကြည်သည်ဖြစ်၍၊
10വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
10ယုံကြည်သော သူအပေါင်းတို့အားဖြင့် အံ့ဩချီးမွမ်းခြင်းကို၎င်း၊ ခံအံ့သောငှါ ကြွလာတော်မူသောနေ့ရက်၌၊ ထိုသူတို့သည် သခင်ဘုရား၏ မျက်နှာတော်နှင့်၎င်း၊ တန်ခိုးရှိသော ဘုန်းတော်နှင့်၎င်းကွာ၍ ထာဝရပျက်စီးခြင်းတည်းဟူသော အပြစ်ဒဏ်ကို ခံရကြလတံ့၊
11അതുകൊണ്ടു ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്വപ്പെടേണ്ടതിന്നു
11ထိုကြောင့် ငါတို့ဘုရားသခင်နှင့် အရှင်ယေရှုခရစ်၏ ကျေးဇူးတော်အတိုင်း၊ ထိုသခင်၏နာမတော်ကို သင်တို့အားဖြင့် ဘုန်းထင်ရှားစေခြင်းငှါ၎င်း၊ သင်တို့ကိုလည်း ထိုသခင်အားဖြင့် ဘုန်းထင်ရှားစေခြင်းငှာ၎င်း၊
12നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണ്ണമാക്കിത്തരേണം എന്നു നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.
12သင်တို့သည် ခေါ်တော်မူခြင်း ကျေးဇူးကို ခံထိုက်ကြသည်ဟု မှတ်တော်မူ၍၊ ကောင်းမြတ်တော်မူခြင်း၏ စေတနာအပေါင်းနှင့် သင်တို့၏ယုံကြည်ခြင်းအမှုကို တန်ခိုးနှင့်ပြည့်စုံစေတော်မူမည် အကြောင်း၊ ငါတို့သည် သင်တို့အဘို့ အစဉ်ဆုတောင်း ပဌနာပြုကြ၏။