Malayalam

Myanmar

2 Thessalonians

3

1ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
1ကြွင်းသေးသော စကားဟူမူကား၊ ညီအစ်ကိုတို့၊ သခင်ဘုရား၏ နှုတ်ကပက်တရားသည် သင်တို့တွင် နှံ့ပြား၍ ဘုန်းထင်ရှားခြင်းရှိသကဲ့သို့၊ အရပ်ရပ်တို့၌ ထင်ရှားမည်အကြောင်းနှင့်၊
2വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില്‍ നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ.
2အကျိုးအကြောင်းကို မသိမမှတ်၊ ဆိုးညစ်သော သူတို့လက်မှငါတို့ကို ကယ်လွှတ်တော်မူမည် အကြောင်း၊ ငါတို့အဘို့ ဆုတောင်းကြလော့။ လူတိုင်း သစ္စာရှိသည် မဟုတ်။
3കര്‍ത്താവോ വിശ്വസ്തന്‍ ; അവന്‍ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
3သို့သော်လည်း၊ သခင်ဘုရားသည် သစ္စာနှင့် ပြည့်စုံတော်မူ၏။ သင်တို့ကိုမြဲမြံစေ၍၊ မကောင်းအမှု အရာနှင့် ကင်းလွတ်စေခြင်းငှါ စောင့်မတော်မူလိမ့်မည်။
4ഞങ്ങള്‍ ആജ്ഞാപിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു.
4ငါတို့ပညတ်သည် အတိုင်းသင်တို့သည် ယခုကျင့်ကြ၏။ နောက်၌လည်းကျင့်ကြလိမ့်မည်ဟု သခင် ဘုရားကို အမှီပြု၍ ငါတို့သည် ယုံမှားခြင်းမရှိ။
5കര്‍ത്താവു താന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.
5ဘုရားသခင်ကို ချစ်စေခြင်းငှါ၎င်း၊ သခင်ဘုရားသည် သင်တို့စိတ်နှလုံးကို ပြင်ဆင်တော်မူပါစေသော။
6സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു ആജ്ഞാപിക്കുന്നു.
6တနည်းကား၊ ညီအစ်ကိုတို့၊ ငါတို့ထံ၌ခံသော နည်းဥပဒေသအတိုင်း မကျင့်ဘဲ၊ မတရားစွာပြုသော ညီအစ်ကိုရှိသမျှတို့ကို ရှောင်ကြလော့ဟု ငါတို့သခင် ယေရှုခရစ်၏ နာမတော်အားဖြင့် ငါတို့သည် ပညတ်ထား ကြ၏။
7ഞങ്ങള്‍ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമം കെട്ടു നടന്നിട്ടില്ല,
7အကြောင်းမူကား၊ ငါတို့ပေးသော ပုံသက်သေကိုလိုက်၍ သင်တို့သည် အဘယ်သို့ကျင့်ရမည်ဟု သင်တို့ ကိုယ်တိုင်သိကြ၏။ ငါတို့သည် သင်တို့တွင် မတရားစွာ ပြုကြသည်မဟုတ်။
8ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങള്‍ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല്‍ വേലചെയ്തു പോന്നതു
8အဘယ်သူ၏ အစာကိုမျှအလိုအလျောက် မစား။ သင်တို့တွင် တယောက်ကိုမျှ မနှောင့်ရှက်ခြင်းငှါ၊ ပင်ပန်းစွာ ကြိုးစားအားထုတ်၍ နေ့ညဉ့်မပြတ်လုပ်ဆောင်ကြ၏။
9അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
9ထိုသို့ပြုသော်လည်း၊ မခံမယူပိုင်သောကြောင့် ပြုသည်မဟုတ်။ သင်တို့လိုက်စရာဘို့ ပုံသက်သေဖြစ် စေခြင်းငှါပြုကြ၏။
10വേലചെയ്‍വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുതു എന്നു ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
10အဘယ်သို့နည်းဟူမူကား၊ သင်တို့နှင့်အတူရှိနေစဉ်အခါ၊ အလုပ်မလုပ်ချင်သောသူ မည်သည်ကား၊ အစာကိုလည်းမစားစေနှင့်ဟု ပညတ်ထားကြပြီ။
11നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു.
11မတရားစွာပြု၍ အဘယ်အလုပ်ကိုမျှ မလုပ်ဘဲ၊ ကိုယ်နှင့်မဆိုင်သောအမှု၌ ရောနှောသော သူအချို့ တို့သည် သင်တို့တွင်ရှိကြောင်းကို ငါတို့ကြားရကြ၏။
12ഇങ്ങനെയുള്ളവരോടുസാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞങ്ങള്‍ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
12ထိုသို့သောသူတို့သည် ငြိမ်ဝပ်စွာ လုပ်ဆောင်၍၊ ကိုယ်အစာကို စားမည်အကြောင်း၊ ငါတို့သခင် ယေရှုခရစ်အားဖြင့် ငါတို့သည် ပညတ်ထား၍၊ တိုက်တွန်း သွေးဆောင်ကြ၏။
13നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നു പോകരുതു.
13ညီအစ်ကိုတို့အားလျော့ စိတ်ပျက်ခြင်းမရှိဘဲ ကောင်းသောအကျင့်ကို ကျင့်ကြလော့။
14ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവന്‍ നാണിക്കേണ്ടതിന്നു അവനോടുള്ള സംസര്‍ഗ്ഗം വിട്ടു അവനെ വേറുതിരിപ്പിന്‍ .
14ဤစာ၌ ငါတို့ရေးထားသော ပညတ်စကားကို တစုံတယောက်သောသူသည် နားမထောင်ဘဲ နေလျှင်၊ ထိုသူကိုမှတ်ကြလော့။ ရှက်ကြောက်စေခြင်းငှါ၊ အပေါင်းအဘော်မလုပ်ကြနှင့်။
15എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരന്‍ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
15သို့သော်လည်း၊ ရန်သူကဲ့သို့မမှတ်၊ ညီအစ်ကို ကဲ့သို့မှတ်၍ သတိပေးကြလော့။
16സമാധാനത്തിന്റെ കര്‍ത്താവായവന്‍ താന്‍ നിങ്ങള്‍ക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നലകുമാറാകട്ടെ; കര്‍ത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
16ငြိမ်သက်ခြင်း၏ သခင်သည် ကိုယ်တော်တိုင် သင်တို့၌ အစဉ်မပြတ်ခပ်သိမ်းသော အမူအရာအားဖြင့် ငြိမ်သက်ခြင်းကို ပေးသနားတော်မူပါစေသော။ သခင်ဘုရားသည် သင်တို့အပေါင်းနျင့်အတူ ရှိတော်မူပါစေ သော။
17പൌലൊസായ എന്റെ കയ്യാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു.
17ငါပေါလုသည် သင်တို့ကို နှုတ်ဆက်ခြင်း အချက်ကို ကိုယ်လက်နှင့်ရေးထား၏။ ဤသို့ရေးထား လေ့ရှိ၍၊ ငါရေးသမျှသော ဩဝါဒ၏ လက္ခဏာဖြစ်၏။
18നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
18ငါတို့သခင်ယေရှုခရစ်၏ ကျေးဇူးတော်သည် သင်တို့အပေါင်း၌ ရှိစေသတည်း။ အာမင်။