1ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് പ്രിയ മകനായ തിമൊഥെയൊസിന്നു എഴുതുന്നതു
1ယေရှုခရစ်၌တည်သော အသက်ကိုပေးမည်ဟုဂတိတော်နှင့်အညီ၊ ဘုရားသခင်၏ အလိုတော် အားဖြင့်၊ ယေရှုခရစ်၏ တမန်တော်ဖြစ်သော ငါပေါလုသည် ငါ့ချစ်သားတိမောသေကို ကြားလိုက်ပါ၏။
2പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
2ငါတို့သခင် ယေရှုခရစ်နှင့် ခမည်းတော်ဘုရားသခင်အထံတော်က ကျေးဇူး၊ ကရုဏာ၊ ငြိမ်သက်ခြင်းရှိ ပါစေသော။
3എന്റെ പ്രാര്‍ത്ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീര്‍ ഔര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണ്ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ടു
3သင်၏မျက်ရည်ကို ငါအောက်မေ့သောအခါ၊ ဝမ်းမြောက်ခြင်းနှင့်ပြည့်စုံမည်အကြောင်း၊ သင့်ကို တွေ့မြင်ခြင်းငှါ အလွန်လွမ်းသောစိတ်ရှိသဖြင့်၎င်း၊
4ഞാന്‍ പൂര്‍വ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്‍മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിര്‍വ്യാജവിശ്വാസത്തിന്റെ ഔര്‍മ്മനിമിത്തം സ്തോത്രം ചെയ്യുന്നു.
4သင်၏အဘွားလောဣ၊ အမိဥနိတ်၌ အရင်တည်သော ယုံကြည်ခြင်းတည်းဟူသော၊ ငါသဘောကျသည်အတိုင်း၊ သင်၌လည်းတည်သော ယုံကြည်ခြင်းစစ်ကို မှတ်မိသဖြင့်၎င်း၊
5ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
5နေ့ညဉ့်မပြတ်ဆုတောင်း ပဌနာပြုသည်တွင်၊ သင့်ကိုမခြားမလပ် အောက်မေ့သည်ဖြစ်၍၊ ငါ့ဘိုးဘေးကိုးကွယ်သည်အတိုင်း၊ ကိုယ်ကိုကိုယ်သိသော စိတ်စင်ကြယ်ခြင်းနှင့်တကွ ငါကိုးကွယ်သော ဘုရား သခင်၏ ကျေးဇူးတော်ကို ငါချီးမွမ်း၏။
6അതുകൊണ്ടു എന്റെ കൈവെപ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഔര്‍മ്മപ്പെടുത്തുന്നു.
6ထိုသို့ဖြစ်၍၊ ငါလက်တင်သောအားဖြင့်၊ သင်၌ ဘုရားသခင်ပေးတော်မူသောဆုကို နှိုးဆော်မည် အကြောင်း၊ ငါသည်သင့်ကို သတိပေး၏။
7ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
7အကြောင်းမူကား၊ ဘုရားသခင်သည် ကြောက်တတ်သော စိတ်သဘောကို ငါတို့အား ပေးတော်မူ သည်မဟုတ်၊ တန်ခိုးပါသောစိတ်၊ ချစ်တတ်သောစိတ်၊ ရှင်းလင်းသောစိတ်သဘောကို ပေးတော်မူ၏။
8അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
8ထိုကြောင့်၊ ငါတို့သခင်ဘုရား၏ သက်သေကို၎င်း၊ ထိုသခင်ကြောင့်အကျဉ်းခံရသောသူဖြစ်သောငါကို ၎င်း ရှက်ကြောက်ခြင်းမရှိနှင့်။ ဘုရားသခင်ပေးတော်မူသော တန်ခိုးကိုရသည်အတိုင်း ဧဝံဂေလိတရားနှင့် ဆက်ဆံ၍ ဆင်းရဲဒုက္ခကိုခံလော့။
9അവന്‍ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികള്‍ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവില്‍ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോള്‍ മരണം നീക്കുകയും
9ဘုရားသခင်သည် ငါတို့ကျင့်သောအကျင့်ကို ထောက်တော်မမူ။ ရှေးကပ်ကာလမရောက်မှီ၊ ယေရှုခရစ်အားဖြင့် ငါတို့အဘို့ ကိုယ်တော်တိုင်ကြံစည်တော်မူသော ကျေးဇူးတော်နှင့်အညီ ငါတို့ကိုကယ်တင်၍၊ သန့်ရှင်းသောအရာ၌ ခေါ်သွင်းတော်မူ၏။
10സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിര്‍ണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.
10ထိုကျေးဇူးတော်ကား၊ ငါတို့ကိုကယ်တင်သော သခင်ယေရှုခရစ် ပေါ်ထွန်းသည်အရာမှာ ယခုထင်ရှား လျက်ရှိ၏။ ထိုသခင်သည် သေခြင်းအကြောင်းကို ပယ်ရှား၍၊ အသက်ရှင်ခြင်းအကြောင်းနှင့် မဖောက်ပြန် ခြင်းအကြောင်းကို ဧဝံရေလိတရားအားဖြင့် ထင်ရှားစေတော်မူပြီ။
11ആ സുവിശേഷത്തിന്നു ഞാന്‍ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
11ထိုတရားကို ဟောပြောသောသူအရာ၌၎င်း၊ တမန်တော်အရာ၌၎င်း၊ တပါးအမျိုးသားတို့၏ ဆရာ အရာ၌၎င်း ငါ့ကိုခန့်ထားတော်မူပြီ၊
12അതു നിമിത്തം തന്നേ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു.
12ထိုအကြောင်းကြောင့် ဤဆင်းရဲဒုက္ခကို ငါခံရ၏။ သို့သော်လည်း ရှက်ကြောက်ခြင်းမရှိ။ အဘယ်သူကို ငါယုံကြည်သည်ဟု ငါသိ၏။ သူ၌ငါအပ်ထားသောအရာကိုလည်း၊ ထိုနေ့ရက်တိုင်အောင် စောင့်နိုင် တော်မူသည်ဟု ငါသဘောကျ၏။
13എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്‍ക.
13ငါ့ထံ၌ကြားရပြီးသော၊ စင်ကြယ်သောတရား စကားအချုပ်အခြာကို၊ ယေရှုခရစ်၌ ယုံကြည်ခြင်း၊ ချစ်ခြင်းနှင့်တကွ စွဲလမ်းလော့။
14ആ നല്ല ഉപനിധി നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ സൂക്ഷിച്ചുകൊള്‍ക.
14သင်၌အပ်ထားသော အရာမြတ်ကို ငါတို့၌ ကျိန်းဝပ်တော်မူသော သန့်ရှင်းသော ဝိညာဉ်တော်အား ဖြင့် စောင့်ရှောက်လော့။
15ആസ്യക്കാര്‍ എല്ലാവരും എന്നെ വിട്ടുപൊയക്ക്ളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്‍മ്മെഗനേസും ആ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു.
15အာရှိပြည်၌နေသော သူအပေါင်းတို့သည် ငါ့ကိုပယ်ကြပြီဟု၊ သင်သည် ကြားသိ၏။ ထိုသူတို့တွင် ဖုဂေလုနှင့် ဟေရမောဂင်ပါသတည်း။
16പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ.
16ထာဝရဘုရား၏ ကရုဏာတော်သည် ဩနေသိဖော်၏အိမ်၌သက်ရောက်ပါစေသော။ သူသည်ငါ့ကို အဖန်ဖန်သက်သာစေပြီ။ ငါ၌သံကြိုးချည်နှောင်လျက်ရှိသော်လည်း၊ သူသည် ရှက်ကြောက်ခြင်းမရှိဘဲ၊
17അവന്‍ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാന്‍ റോമയില്‍ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.
17ရောမမြို့သို့ရောက်သောအခါ သာ၍ကြိုးစားလျက်ငါ့ကိုရှာ၍တွေ့၏။
18ആ ദിവസത്തില്‍ കര്‍ത്താവിന്റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസില്‍വെച്ചു അവന്‍ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.
18သူသည်ထိုနေ့ရက်၌ သခင်ဘုရား၏လက်မှ ကရုဏာတော်ကို ခံရမည်အကြောင်း၊ ထာဝရဘုရားသည် ပေးသနားတော်မူပါစေသော။ သူသည်ဧဖက်မြို့၌လည်း ငါ့ကို အဘယ်မျှလောက် ပြုစုသည်ကို သင်သည် အမှန်သိ၏။