Malayalam

Myanmar

Acts

27

1ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യ പട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
1ထိုအခါငါတို့သည် ဣတလိပြည်သို့သင်္ဘောနှင့် ကူးရမည့်အကြောင်းကို စီရင်ပြီးမှ၊ ယုလိအမည်ရှိသော ဩဂုတ္တုတပ်နှင်ဆိုင်သော တပ်မှူး၌ ပေါလုမှစ၍ အကျဉ်းခံသောအခြားသူတို့ကို အပ်ကြ၏။
2അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഔടുവാനുള്ള ഒരു അദ്ര മുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനിക്കയില്‍ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളുടെക്കുടെ ഉണ്ടായിരുന്നു.
2အာဒြမုတ္တိ သင်္ဘောကိုစီး၍ အာရှိပြည်နားသို့ ရှောက်သွားမည်အကြံနှင့် လွှင့်ကြ၏။ အာရိတ္တခု အမည်ရှိသော မာကေဒါနိပြည်သက် သာလောနိတ် မြို့သားသည် ငါတို့နှင့်ပါ၏။
3പിറ്റെന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്‍ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.
3နက်ဖြန်နေ့တွင် ဇိဒုန်မြို့၌ဆိုက်ကြပြီးလျှင်၊ ပေါလုသည် မိမိအဆွေခင်ပွန်းတို့ထံသို့သွား၍ သူတို့၏ လုပ်ကျွေးပြုစခြင်းကို ခံရမည်အကြောင်း၊ ယုလိသည် ကျေးဇူးပြု၍ အခွင့်ပေးလေ၏။
4അവിടെ നിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതിക്കുലമാകയാല്‍ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഔടി;
4ထိုမြို့မှထွက်၍ လေမသင့်သောကြောင့်၊ ကုပရုကျွန်းမြောက်ဘက်နားသို့ရှောက်သွားသဖြင့် ကိလိကိပြည်၊
5കിലിക്യ പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.
5ပဖုလိပြည်နှင့် စပ်သောပင်လယ်ကိုကူး၍၊ လုကိုပြည်၊ မုရမြို့သို့ ရောက်ကြ၏။
6അവിടെ ശതാധിപന്‍ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി.
6ထိုမြို့၌ ဣတလိပြည်သို့ ကူးသော အာလေဇန္ဒြိ သင်္ဘောကို တပ်မှူးသည်တွေ့၍၊ ထိုသင်္ဘောထဲသို့ ငါတို့ကို သွင်းထားလေ၏။
7പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഔടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഔടി,
7နှေးနှေးသာသွား၍ နေ့ရက်ကာလကြာသောအခါ၊ ပင်ပန်းစွာ ကြိုးစား၍ ကနိဒ်မြို့နှင့်တည့်တည့်ရောက်ပြီးမှ၊ လေမသင့်သောကြောင့် ကရေတေကျွန်း အရှေ့ဘက်၊ သာလမုန်မြို့ အနားသို့ ပင်ပန်းစွာ ရှောက် သွား၍၊
8കരപറ്റി പ്രായസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
8လာသဲမြို့နှင့်အနီး၊ ကာလုလိမင်းအမည်ရှိသော အရပ်သို့ ရောက်ကြ၏။
9ഇങ്ങനെ വളരെ നാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്
9ကာလကြာသည်ရှိသော်၊ ကြီးစွာသောဥပုသ်နေ့လွန်၍ ပင်လယ်မကူးသင့်သောလဥတုအချိန်ဖြစ်သည် ကို ပေါလုသည် ထောက်၍၊
10പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്നു ഞാന്‍ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
10အချင်းလူတို့၊ ယခုမှာပင်လယ်ကူးလျှင် သင်္ဘော နှင့်ကုန်များတို့သည် ဆုံးရှုံးသည်သာမက၊ ငါတို့ အသက် ပျက်စီးရာသော ဘေးအန္တရာယ်ရောက်မည်ကို ငါထင်မြင်သည်ဟု သတိပေး၏။
11ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
11သို့သော်လည်း၊ တပ်မှူးသည်ပေါလုစကားကို နားမထောင်ဘဲ၊ တက်မကိုင်စကားနှင့်သင်္ဘောသူကြီး စကားကိုနားထောင်၏။
12ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
12ထိုမြို့ဆိပ်၌ ဆောင်းကာလပတ်လုံး မနေသင့် သောကြောင့် တဖန်လွှတ်ပြန်၍ ဖိနိတ်မြို့ဆိပ်သို့မှီနိုင် လျှင်၊ ထိုဆိပ်၌ ဆောင်းကာလကို လွန်စေသော်သာ၍ ကောင်းမည်ဟု လူအများတို့သည် ဆိုကြ၏။ ဖိနိတ် ဆိပ်ကားကရေတေကျွန်း၌ ရှိ၏။ အနောက်မြောက်သို့ ၎င်း၊ အနောက်တောင်သို့၎င်း မျက်နှာပြု၏။
13തെക്കന്‍ കാറ്റു മന്ദമായി ഊതുകയാല്‍ താല്പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഔടി.
13ထောင်လေသည်ဖြည်းညှင်းစွာလာသောအခါ၊ ယခုမှီနိုင်သည်ဟု စိတ်ထင်နှင့်လွှင့်၍၊ ကရေတေ ကျွန်းနားသို့ ရှောက်သွားကြ၏။
14കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലന്‍ എന്ന കൊടങ്കാറ്റു അടിച്ചു.
14ကာလမကြာမမြင့်မှီ ဥရုကလုဒုန် အမည်ရှိ သော လေပြင်း မုန်တိုင်းသည်သင်္ဘောကို တိုက်၍၊
15കപ്പല്‍ കാറ്റിന്റെ നേരെ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ടു അങ്ങനെ പാറിപ്പോയി.
15တဟုန်တည်းဆောင်သွားသဖြင့်၊ သင်္ဘေားသည် ထိုလေကိုမခံ နိုင်သောကြောင့်၊ ငါတို့သည် အားလျော့၍ လေတိုက်ရာသို့ ပါလွင့်ကြ၏။
16ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഔടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
16ကလောဒကျွန်းနားမှာ ပြေးစဉ်တွင်၊ သမ္မန်ကို မပျက်စေခြင်းငှါ ပင်ပန်းစွာ ကြိုးစား၍၊
17അതു വലിച്ചുകയറ്റീട്ടു അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
17သင်္ဘောပေါ်သို့ တင်ပြီးလျှင်၊ သင်္ဘောကိုခိုင်ခံ့စေခြင်းငှါ ကြိုးနှင့်ပတ်စည်းကြ၏။ သောင်ပေါ်မှာ တင်မည်ကိုလည်း စိုးရိမ်သောကြောင့် ရွက်ကိုသိမ်းသဖြင့် လေတိုက်ရာသို့ပါလွင့်ကြ၏။
18ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവര്‍ ചരകൂ പുറത്തുകളഞ്ഞു.
18လှိုင်းထအားကြီးသောကြောင့် အလွန်တုန်လှုပ်၍၊ နက်ဖြန်နေ့၌ ဝန်ကိုထုတ်ပစ်ကြ၏။
19മൂന്നാം നാള്‍ അവര്‍ സ്വന്തകയ്യാല്‍ കപ്പല്‍കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.
19သုံးရက်မြောက်သောနေ့၌ သင်္ဘောတန်ဆာများကို ကိုယ်လက်နှင့်ကိုယ်ယူ၍ ပစ်လိုက်ကြ၏။
20വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
20နေ၊ လ၊ ကြယ်နက္ခတ်တို့ကို တာရှည်စွာ မမြင်ရ၍ မိုဃ်းသက်မုန်တိုင်း အားကြီးသေးသဖြင့်၊ ကယ်တင် ခြင်းသို့ ရောက်မည်ဟု မြော်စရာ အခွင့်အလျှင်းမရှိ။
21അവര്‍ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞതുപുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
21အစာကိုမစားဘဲကြာမြင့်စွာ နေကြပြီးမှ၊ ပေါလုသည် ထိုသူတို့၏ အလယ်၌ထ၍၊ အချင်းလူတို့၊ ငါစကားကို နားထောင်၍ ကရေတေကျွန်းမှ မလွှင့်ဘဲနေလျှင် ဤပျက်စီးဆုံးရှုံးခြင်းနှင့် ကင်းလွတ်ရကြ၏။
22എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
22ယခုတွင် စိတ်သက်သာခြင်း ရှိကြလော့။ အကြောင်းမူကား၊ သင်္ဘောဆုံးခြင်းမှတပါးသင်တို့တွင် အဘယ်သူမျှ အသက်မဆုံးရ၊
23എന്റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതന്‍ ഈ രാത്രിയില്‍ എന്റെ അടുക്കല്‍നിന്നു
23အဘယ်ကြောင့်နည်းဟူမူကား၊ ငါ့ကိုပိုင်တော် မူ၍၊ ငါကိုးကွယ်သော ဘုရားသခင်၏ ကောင်းကင် တမန်သည် ယနေ့ညဉ့်တွင် ငါ့အနားမှာ ပေါ်လာလျက်၊
24പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പില്‍ നില്‍ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
24ပေါလု၊ သင်သည် မစိုးရိမ်နှင့်။ ကဲသာဘုရင် ရှေ့သို့ ရောက်ရမည်။ သင်နှင့်အတူ ပင်လယ်ကူးသော သူအပေါင်းတို့ကို ဘုရားသခင်သည် သင့်အားပေးတော် မူပြီဟု ဆို၏။
25അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍ ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.
25ထိုကြောင့်အချင်းလူတို့ သက်သေခြင်း ရှိကြ လော့။ ငါ့အား မိန့်တော်မူသည်အတိုင်းဖြစ်လိမ့်မည်ဟု ငါသည်ဘုရားသခင်ကို အမှီပြု၍ ယုံခြင်းရှိ၏။
26എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു.
26သို့သော်လည်းတစုံတခုသောကျွန်းပေါ်မှာ သင်္ဘောတင်၍ ပျက်ရမည်ဟုပေါလုဆို၏။
27പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ദ്ധരാത്രിയില്‍ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പല്‍ക്കാര്‍ക്കും തോന്നി.
27တဆယ်လေးရက်မြောက်သောနေ့ ညဉ့်ရောက် သောအခါ၊ ငါတို့သည် အာဒြိပင်လယ်တွင် အရပ် လေးမျက်နှာသို့ လူးလာသွားကြစဉ်၊ သန်းခေါင်အချိန်၌ တစုံတခုသော ကမ်းအနီးသို့ ရောက်လုသည်ဟု သင်္ဘော သားတို့သည် ထင်မှတ်သဖြင့်၊
28അവര്‍ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.
28ရေကိုစမ်းလျှင် အလံနှစ်ဆယ်ရှိသည်ကို တွေ့ကြ၏။ ထိုမှစိုးစည်းလွန်ပြန်လျှင်၊ တဖန်ရေကိုစမ်း၍ တဆယ်ငါးလံရှိသည်ကို တွေ့ကြ၏။
29പാറ സ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ചു അവര്‍ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.
29ကျောက်ကို တိုက်မိမည်စိုးရိမ်သောကြောင့် သင်္ဘောပဲ့မှ ကျောက်ဆူးလေးလက်ကို ချ၍မိုဃ်းလင်းပါ စေဟု ဆုတောင်းကြ၏။
30എന്നാല്‍ കപ്പല്‍ക്കാര്‍ കപ്പല്‍ വിട്ടു ഔടിപ്പോകുവാന്‍ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.
30သင်္ဘောသားတို့သည် သင်္ဘောကို စွန့်သွားမည် ဟု အကြံရှိသည်နှင့်သင်္ဘောဦးသို့သွား၍ ကျောက်ဆူး ချဟန်ပြုလျက် သမ္မန်ကိုလျှော့စဉ်တွင်၊
31അപ്പോള്‍ പൌലൊസ് ശതാധിപനോടും പടയാളികളോടുംഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപ്പെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.
31ပေါလုက၊ ဤသူတို့သည် သင်္ဘောပေါ်၌ မနေလျှင် သင်တို့သည် ချမ်းသာမရနိုင်ကြဟု တပ်မှူးမှ စ၍ စစ်သူရဲတို့အား ဆို၏။
32പടയാളികള്‍ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
32ထိုအခါ စစ်သူရဲတို့သည် သမ္မန်ကြိုးကို ခုတ်ဖြတ် ၍ ချလိုက်ကြ၏။
33നേരം വെളുക്കാറായപ്പോള്‍ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചുനിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
33မိုဃ်းလင်းလုသောအခါ အစာကိုစားစေခြင်းငှါ ပေါလုသည် လူအပေါင်းတို့ကိုတိုက်တွန်းလျက်၊ သင်တို့ သည် တဆယ်လေးရက်ပတ်လုံး မြော်လင့်၍ ယနေ့ တိုင်အောင်အစာမစားဘဲ ငတ်မွတ်လျက်နေကြ၏။
34അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
34ထိုကြောင့်အစာစားကြလော့။ စားလျှင်ချမ်းသာ ရခြင်းအကြောင်း ဖြစ်လိမ့်မည်။
35ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
35သင်တို့ဆံခြည်တပင်မျှ မပျက်စီးရဟုဆိုပြီးလျှင်၊ ပေါလုသည် မုန့်ကိုယူ၍ ထိုသူများရှေ့၌ ဘုရားသခင်၏ ကျေးဇူးတော်ကို ချီးမွမ်းပြီး မှ မုန့်ကိုဖဲ့၍ စားလေ၏။
36അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
36ထိုသူအပေါင်းတို့သည်လည်း စိတ်သက်သာ ခြင်းရှိ၍ အစာကို စားကြ၏။
37കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആള്‍ ഉണ്ടായിരുന്നു.
37ထိုသင်္ဘော၌ပါသော သူများတို့သည် အရေ အတွက်အားဖြင့် နှစ်ရာခုနစ်ကျိပ်ခြောက်ယောက် ရှိသတည်း။
38അവര്‍ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലില്‍ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
38ဝစွာစားပြီးမှ ဆန်စပါးကိုပင်လယ်ထဲသို့ ပစ်ချ၍ သင်္ဘောကို ပေါ့စေကြ၏။
39വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്നു അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്കു ഔടിക്കേണം എന്നു ഭാവിച്ചു.
39မိုဃ်းလင်းသောအခါ ထိုအရပ်ကို မသိသော် လည်း၊ ထောင်ကွေ့တခု၌သင်္ဘောဆိပ်ရှိသည်ကို မြင်သောကြောင့်၊ သင်္ဘောကို အထဲသို့ သွင်းနိုင်လျှင် သွင်းမည်ဟု အကြံရှိကြ၏။
40നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഔടി.
40ကျောက်ဆူးတို့ကို လွှတ်၍ ပင်လယ်ထဲသို့ ချလိုက်ပြီးမှ တက်မတို့ကို ဆိုင်းသောကြိုးများကို ဖြည်၍၊ ရွက်ကိုလေ၌ဖြန့်ဖွင့်လျက် ကမ်းနားသို့ တိုက်သွားကြ၏။
41ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.
41ရေဆိုင်ရာသို့ရောက်လျှင်၊ သင်္ဘောကို သောင်ပေါ်မှာ တင်စေ၍ ဦးမလှုပ်ဘဲနေသဖြင့် ပဲ့ကိုလှိုင်းတံပိုး ရိုက်သောကြောင့် ကျိုး၏။
42തടവുകാരില്‍ ആരും നീന്തി ഔടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്നു പടയാളികള്‍ ആലോചിച്ചു.
42ထိုအခါ အကျဉ်းခံသောသူတို့သည် ကုန်းသို့ ကူး၍ ပြေးမည်ကို စိုးရိမ်သောကြောင့် စစ်သူရဲတို့သည် သတ်မည်ဟုအကြံရှိကြ၏။
43ശതാധിപനോ പൌലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരെക്കു പറ്റുവാനും
43တပ်မှူးသည်ပေါလုကို ချမ်းသာစေခြင်းငှါ အလို ရှိသဖြင့်၊ စစ်သူရဲတို့၏အကြံကိုမြစ်တား၍၊ ကူးနိုင်သော သူတို့သည် အရင်ဆင်း၍ ကုန်းသို့ သွားစေခြင်းငှါ၎င်း၊
44ശേഷമുള്ളവര്‍ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപ്പെടുവാന്‍ സംഗതിവന്നു.
44ကြွင်းသောသူတို့သည် ပျဉ်ပြားမှစ၍ သင်္ဘော တန်ဆာများကို စီးစေခြင်းငှါ၎င်း၊ စီရင်လေ၏။ ထိုသို့ လူအပေါင်းတို့သည် ဘေးနှင့်လွတ်၍ ကုန်းပေါ်သို့ ရောက်ကြ၏။