1അവര്‍ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
1ထိုသို့ တမန်တော်တို့သည် လူများတို့အားဟောပြောစဉ်တွင်၊ ဗိမာန်တော်မှူးမှစသော ယဇ်ပုရောဟိတ် တို့နှင့် ဇဒ္ဒုကဲများတို့သည်လာကြသဖြင့်၊
2അവരുടെ നേരെ വന്നു, അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താല്‍ അറിയിക്കയാലും നീരസപ്പെട്ടു.
2တမန်တော်တို့သည် လူများတို့အားဆုံးမဩဝါဒပေး၍ ယေရှုကိုအကြောင်းပြုလျက် သေခြင်းမှ ထမြောက်ခြင်းတရားကို ဟောသောကြောင့်၊ ထိုမင်းများတို့သည် စိတ်ပူပန်ခြင်းရှိသည်နှင့်၊
3അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാള്‍വരെ കാവലിലാക്കി.
3တမန်တော်တို့ကိုဘမ်းဆီးပြီးမှ၊ ညအချိန်ဖြစ်သောကြောင့် နက်ဖြန်နေ့တိုင်အောင် နှောင်အိမ်၌ ချုပ်ထားကြ၏။
4എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
4တရားနာသောသူအများတို့သည် ယုံကြည်ခြင်းသို့ရောက်၍ အရေအတွက်အားဖြင့် လူငါးထောင်မျှ လောက်ရှိကြ၏။
5പിറ്റെന്നാള്‍ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ ഒന്നിച്ചുകൂടി;
5နက်ဖြန်နေ့ရောက်သော် မင်းအရာရှိ၊ လူအကြီးအကဲ၊ ကျမ်းပြုဆရာတို့နှင့်၊
6മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവര്‍ ഒക്കെയും ഉണ്ടായിരുന്നു.
6ယဇ်ပုရောဟိတ်မင်းအန္နတ်၊ ကယာဖ၊ ယောဟန်၊ အာလေဇန္ဒြုမှစ၍ ယဇ်ပုရောဟိတ်မင်းမျိုးရှိမျှ တို့သည် ယေရုရှလင်မြို့၌ စုဝေးကြပြီးလျှင်၊
7ഇവര്‍ അവരെ നടുവില്‍ നിറുത്തിഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള്‍ ഇതു ചെയ്തു എന്നു ചോദിച്ചു.
7တမန်တော်တို့ကို အလယ်၌ထား၍၊ သင်တို့သည် အဘယ်သို့သောတန်ခိုး၊ အဘယ်သူ၏နာမအားဖြင့် ဤအမှုကိုပြုသနည်းဟု မေးမြန်းကြ၏။
8പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതുജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
8ထိုအခါပေတရုသည် သန့်ရှင်းသော ဝိညာဉ်တော်နှင့် ပြည့်စုံလျက်၊ လူများကို အစိုးရသောမင်းတို့နှင့် ဣသရေလအမျိုးအကြီးအကဲတို့၊
9ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍ നിങ്ങള്‍ ക്രൂശിച്ചവനും.
9အင်္ဂါချို့တဲ့သောသူကို ကျေးဇူးပြု၍၊ သူသည် အနာရောဂါနှင့် အဘယ်သို့ ကင်းလွတ်သနည်းဟု ငါတို့သည်ယနေ့အစစ်ခံရလျှင်၊
10ദൈവം മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തന്നേ ഇവന്‍ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നിലക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ ജനം ഒക്കെയും അറിഞ്ഞുകൊള്‍വിന്‍ .
10သင်တို့သည် လက်ဝါးကပ်တိုင်မှာကွပ်မျက်၍၊ ဘုရားသခင်သည် သေခြင်းမှထမြောက်စေတော်မူသော နာဇရက်မြို့သား ယေရှုခရစ်၏ နာမတော်အားဖြင့် ဤသူသည် သင်တို့မျက်မှောက်၌ ကျန်းမာလျက် ရှိသည်ကို သင်တို့မှစ၍ ဣသရေလလူအပေါင်းတို့ သိမှတ်ကြလော့။
11വീടുപണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീര്‍ന്ന കല്ലു ഇവന്‍ തന്നേ.
11ထိုသခင်ကား၊ သင်တို့သည်တိုက်ကို တည်လုပ်သောအခါ ပယ်ထား၍၊ နောက်တဖန် တိုက်ထောင့် အထွဋ်ဖျားသို့ရောက်ပြန်သော ကျောက်ဖြစ်တော်မူ၏။ ထိုသခင်မှတပါးအဘယ်သူမျှ ကယ်တင်ခြင်းအမှုကို မတတ်နိုင်။
12മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
12ထိုသခင်၏ နာမတော်မှတပါး ငါတို့ကို ကယ်တင်နိုင်သော နာမတစုံတခုမျှ ကောင်းကင်အောက် လူတို့တွင် မပေါ်မရှိဟု ပေတရုသည် ထိုသူတို့အား မြွက်ဆို၏။
13അവര്‍ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.
13ထိုသူတို့သည် ပေတရုနှင့် ယောဟန်တို့၏ ရဲရင့် ခြင်းသတ္တိကို မြင်၍၊ လူတတ်မဟုတ်၊ လူသာမညသာ ဖြစ်သည်ကို သိမှတ်သဖြင့် အံ့ဩ၍နေကြ၏။ ထိုသူနှစ် ယောက်တို့သည် အထက်ကယေရှုနှင့်အတူ ရှိသည်ကို သတိရ၍၎င်း၊
14സൌഖ്യം പ്രാപിച്ച മനുഷ്യന്‍ അവരോടുകൂടെ നിലക്കുന്നതു കണ്ടതുകൊണ്ടു അവര്‍ക്കും എതിര്‍ പറവാന്‍ വകയില്ലായിരുന്നു.
14အနာကင်းလွတ်သော သူသည် ထိုသူတို့နှင့် အတူ ရှိနေသည်ကို မြင်၍၎င်း၊ ငြင်းခုံဆိုဘွယ်ရာ မရှိမတွေ့ကြ။
15അവരോടു ന്യായാധിപസംഘത്തില്‍നിന്നു പുറത്തുപോകുവാന്‍ കല്പിച്ചിട്ടു അവര്‍ തമ്മില്‍ ആലോചിച്ചു
15တမန်တော်တို့ကိုလွှတ်တော်မှ ထွက်သွား စေပြီး လျှင်၊ ဤသူတို့ ကို အဘယ်သို့ပြုရမည်နည်း။
16ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുംന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.
16သူတို့သည် ထင်ရှားစွာသော နိမိတ်လက္ခဏာကို ပြပြီးသည်ကို၊ ယေရုရှလင်မြို့၌နေသော သူအပေါင်း တို့သည် သိမြင်ကြ၏။ ငါတို့သည်လည်း ငြင်းခုံခြင်းငှါ မတတ်နိုင်ပြီ။
17എങ്കിലും അതു ജനത്തില്‍ അധികം പരക്കാതിരിപ്പാന്‍ അവര്‍ യാതൊരു മനുഷ്യനോടും ഈ നാമത്തില്‍ ഇനി സംസാരിക്കരുതെന്നു നാം അവരെ തര്‍ജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
17သို့သော်လည်း လူများအထဲ၌သာ၍ မနှံ့မပြား စေခြင်းငှါ၊ နောက်တဖန် ထိုနာမကို အမှီပြုလျက် အဘယ်သူကိုမျှ မဟောမပြောနှင့် ဟူ၍ သူတို့ကို ကျပ်တည်းစွာ ခြိမ်းချောက်ကြကုန်အံ့ဟု အချင်းချင်းတိုင် ပင်ပြီးမှ၊
18പിന്നെ അവരെ വിളിച്ചിട്ടുയേശുവിന്റെ നാമത്തില്‍ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
18တမန်တော်တို့ကိုခေါ်၍၊ ယေရှု၏ နာမကို အမှီပြုလျက် ဟောပြောသွန်သင်ခြင်းကို အလျှင်းမပြုနှင့် ဟု အမိန့်ရှိကြ၏။
19അതിന്നു പത്രൊസും യോഹന്നാനുംദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റേ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍ .
19ပေတရုနှင့် ယောဟန်တို့ကလည်း၊ ဘုရားသခင်၏ စကားတော် ကိုနားထောင်သည်ထက် သင်တို့၏ စကားကိုသာ၍နားထောင်သော်၊ ဘုရားသခင့်ရှေ့မှာ ကောင်းမည်မကောင်းမည်ကို ဆင်ခြင်၍ စီရင်ကြ လော့။
20ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
20ငါတို့သည်ကြားလျက်၊ မြင်လျက်ရှိသောအရာ တို့ကိုမဟော မပြောဘဲမနေနိုင်ဟု ထိုသူတို့အား ဆိုကြ၏။
21എന്നാല്‍ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാം ദൈവത്തെ മഹത്വപ്പെടുത്തുകയാല്‍ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവര്‍ പിന്നെയും തര്‍ജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
21ထိုအခါတမန်တော်တို့၌ အပြစ်ဒဏ်ပေးသင့် သော အကြောင်းကို မတွေ့သဖြင့် တဖန် ခြိမ်းချောက် ပြီးလျှင်လွှတ်ကြ၏။
22ഈ അത്ഭുതത്താല്‍ സൌഖ്യം പ്രാപിച്ച മനുഷ്യന്‍ നാല്പതില്‍ അധികം വയസ്സുള്ളവനായിരുന്നു.
22အကြောင်းမူကား၊ အနာကင်းခြင်း နိမိတ် လက္ခဏာကို ခံရသော သူသည် အသက်လေးဆယ်ကျော် ရှိသည်ဖြစ်၍ လူအပေါင်းတို့သည် ထိုအမှုကို ထောက်လျက် ဘုရားသခင်၏ ဂုဏ်တော်ကိုချီးမွမ်းကြ၏။
23വിട്ടയച്ചശേഷം അവര്‍ കൂട്ടാളികളുടെ അടുക്കല്‍ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.
23တမန်တော်တို့သည် လွတ်သောအခါ၊ မိမိတို့ အပေါင်းအသင်း ရှိရာသို့သွား၍၊ မိမိတို့အား ယဇ်ပုရောဟိတ် အကြီးတို့နှင့် လူအကြီးအကဲတို့ ပြောဆိုသမျှကို ပြန်ကြားကြ၏။
24അതു കേട്ടിട്ടു അവര്‍ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതുആകശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
24ထိုသူများတို့သည်ကြားရလျှင်၊ တညီတညွတ် တည်း ဘုရားသခင့် ထံသို့အသံကိုလွှင့်လျက်၊ အစိုးရတော် မူသေအရှင်၊ ကိုယ်တော်သည် ကောင်းကင်၊ မြေကြီး၊ သမုဒ္ဒရာမှစ၍ ထိုအရပ်တို့၌ ရှိသမျှတို့ကို ဖန်ဆင်းတော်မူသော ဘုရားသခင်ဖြစ်တော်မူ၏။
25“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
25ကိုယ်တော်ကလည်း၊ လူမျိုးတို့သည် အဘယ် ကြောင့် ရုန်းရင်းခတ် ပြုကြသနည်း။ လူစုတို့သည် အဘယ်ကြောင့် အချည်းနှီး ကြံစည်ကြသနည်း။
26ഭൂമിയിലെ രാജാക്കന്മാര്‍അണിനിരക്കുകയും അധിപതികള്‍ കര്‍ത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല്‍ അരുളിച്ചെയ്തവനേ,
26လောကီရှင်ဘုရင်တို့သည် ထကြ၍၊ မှူးမတ် အရာရှိတို့လည်း ထာဝရဘုရားနှင့် ခရစ်တော်ကို ရန်ဘက်ပြုလျက် စည်းဝေးကြ၏ဟု ကိုယ်တော် ကျွန်ဒါ ဝိဒ်၏ နှုတ်ဖြင့်ဗျာဒိတ်ထားတော်မူသည်နှင့်အညီ၊
27നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി,
27ဟေရုဒ်မင်း၊ ပုန္တိပိလတ်မင်းမှစ၍ ဣသရေလ အမျိုးသား၊ တပါး အမျိုးသားတို့သည်၊
28സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
28ကိုယ်တော်၏ အလိုရှိသည်အတိုင်း၊ ရှေးမဆွ ကလက်တော်ဖြင့် ခွဲခန့်မှတ်သားတော်မူနှင့်သမျှတို့ကို ပြုခြင်းငှါ ဘိသိတ်ပေးတော်မူသော သားတော်မြတ် ယေရှုကို ဤမြို့၌ရန်ဘက်ပြု၍ စည်းဝေးကြပြီ၊ အမှန် ဖြစ်ပါ၏။
29ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
29အိုထာဝရဘုရား၊ ယခုအခါ ထိုသူတို့၏ ခြိမ်း ချောက်ခြင်းကို မှတ်တော်မူပါ။
30സൌഖ്യമാക്കുവാന്‍ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂര്‍ണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാന്‍ നിന്റെ ദാസന്മാര്‍ക്കും കൃപ നല്കേണമേ.
30အနာရောဂါငြိမ်းစေခြင်းငှါ လက်တော်ကို ဆန့်တော်မူ၍၊ သန့်ရှင်းသော သားတော်ယေရှု၏ နာမ တော်အားဖြင့် နိမိတ်လက္ခဏာ၊ အံ့ဘွယ်သောအမှုတို့ကို ဖြစ်စေတော်မူစဉ်တွင်၊ ကိုယ်တော်၏ ကျွန်တို့ သည် နှုတ်ကပတ်တရားတော်ကို ရဲရင့်စွာ ဟောပြောပါမည် အကြောင်း ကယ်မတော် သနားတော်မူပါဟု ဆုတောင်း ကြ၏။
31ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
31ထိုသို့ဆုတောင်းပဌနာပြုပြီးမှ၊ စုဝေးသော အရပ်သည် တုန်လှုပ်၍၊ ထိုသူအပေါင်းတို့သည် သန့်ရှင်း သော ဝိညာဉ်တော်နှင့် ပြည့်သဖြင့်၊ ဘုရားသခင်၏ နှုတ်ကပတ်တရားတော်ကို ရဲ့ရင့်စွာဟော ပြောကြ၏။
32വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
32ယုံကြည်သောသူအပေါင်းတို့သည် စိတ်နှလုံး တညီတညွတ် တည်းရှိကြ၍၊ အဘယ်သူမျှ မိမိဥစ္စာတစုံ တခုကို ငါ့ဥစ္စာဟူ၍မဆိုဘဲလျက်၊ ရှိသမျှသောဥစ္စာတို့ကို ဆက်ဆံသဖြင့် သုံးဆောင်ကြ၏။
33സകലവും അവര്‍ക്കും പൊതുവായിരുന്നു. അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
33သခင်ယေရှု ထမြောက်တော်မူခြင်း အကြောင်း ကို တမန်တော် တို့သည် ကြီးသော တန်ခိုးနှင့် သက်သေခံ ၍၊ ထိုသူအပေါင်းတို့သည် ကြီးသော ကျေးဇူးတော်နှင့် ပြည့်စုံကြ၏။
34മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവര്‍ ഒക്കെയും അവയെ വിറ്റു വില കൊണ്ടു വന്നു
34ထိုသူတို့တွင် ဆင်းရဲသောသူတယောက်မျှမရှိ။ အကြောင်း မူကား၊ အိမ်၊ မြေကွက်ကို ပိုင်သော သူရှိသမျှ တို့သည် ရောင်းပြီးလျှင်၊ ရသောအဘိုးကိုယူဆောင်ခဲ့၍၊
35അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വേക്കും; പിന്നെ ഔരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
35တမန်တော်တို့၏ ခြေရင်း၌ထားကြသဖြင့်၊ လူများဆင်းရဲသည်အတိုင်း အသီးအသီးတို့အား ဝေငှပေး ကမ်းကြ၏။
36പ്രബോധനപുത്രന്‍ എന്നു അര്‍ത്ഥമുള്ള ബര്‍ന്നബാസ് എന്നു അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
36ယောသေအမည်ရှိ၍ သက်သာစေခြင်း၏ သားဟုဆိုလိုသော ဗာနဗအမည်သစ်ကို တမန်တော်တို့ သမုတ်ခြင်းအားဖြင့်ရသော ကုပရုပြည်သား လေဝိ လူတယောက်သည်၊
37എന്നൊരു ലേവ്യന്‍ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വെച്ചു.
37မိမိပိုင်သော မြေကိုရောင်းပြီးလျှင်၊ ရသော ငွေကိုယူဆောင်ခဲ့၍ တမန်တော်တို့၏ ခြေရင်း၌ ထားလေ၏။