Malayalam

Myanmar

Acts

7

1ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്നു അവന്‍ പറഞ്ഞതു
1ထိုအခါ ယဇ်ပုရောဟိတ် မင်းက၊ ဤစကားမှန် သလောဟု မေးသည်ရှိသော်၊
2സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍ . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില്‍ വന്നു പാര്‍ക്കും മുമ്പെ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
2သတေဖန်က၊ ညီအစ်ကို အဘတို့ နားထောင် ကြပါလော့။ ငါတို့ အဘအာဗြဟံသည်၊ ခါရန်မြို့၌မနေမှီ၊ မေသောပေါတာမိအရပ်၌ ရှိစဉ်အခါ၊ ဘုန်းကြီးတော် မူသော ဘုရားသခင်သည် ထင်ရှားတော်မူ၍၊
3നിന്റെ ദേശത്തെയും നിന്റെ ചാര്‍ച്ചക്കാരെയും വിട്ടു ഞാന്‍ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദായരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.
3သင်နေသော ပြည်နှင့်တကွ အမျိုးသားချင်း များထဲကထွက် ပြီးလျှင်၊ ငါပြလတံ့သော ပြည်သို့သွား လော့ဟု အာဗြဟံအားမိန့်တော်မူ၏။
4അവന്റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുംന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.
4ထိုအခါ အာဗြဟံ သည် ခါလဒဲပြည်မှထွက်၍ ခါရန်မြို့၌နေ၏။ သူ၏ အဘ သေလွန်သည်ရှိသော်၊ ယခုသင်တို့နေသော ဤပြည်သို့ ထိုမြို့မှ ပြောင်းစေတော်မူ၏။
5അവന്നു അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
5ဤပြည်၌ ခြေနင်းရာကိုမျှ အမွေပေးတော် မမူ သော်လည်း၊ သူမှ စ၍ သူ၏သားမြေးတို့အား ဤပြည်ကိုအပိုင်းပေးတော်မူမည်ဟု သားတယောက်မျှ မရှိမှီ ဂတိထားတော်မူ၏။
6അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
6သင်၏အမျိုးအနွယ်သည် သူတပါးပိုင်သော ပြည်၌ဧည့်သည် ဖြစ်ကြသဖြင့်၊ သူတပါးတို့၌ ကျွန်ခံခြင်း၊ နှိပ်စက်ညှဉ်းဆဲခြင်းကို အနှစ် လေးရာပတ်လုံး ခံရကြ လိမ့်မည်။
7അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്റെ ശേഷം അവര്‍ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
7သူတို့ကို စေခိုင်းသောလူမျိုးကိုလည်း ငါစီရင် မည်။ ထိုနောက်မှ သူတို့သည်ထွက်၍ ဤအရပ်၌ ငါ့အား ဝတ်ပြုကြလိမ့်မည်ဟု ဗျာဒိတ် ထားတော်မူ၏။
8പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക്ക്‍ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
8ဘုရားသခင်သည်လည်း အရေဖျားလှီးခြင်းနှင့် ဆိုင်သော ပဋိညာဉ်တရားကို အာဗြဟံအား ပေးတော်မူ ၏။ ထိုသို့ဣဇာတ်ကို ဘွားမြင်၍ ရှစ်ရက်မြောက်သော နေ့၌ အရေဖျားလှီးခြင်းကိုပေးလေ၏။ ဣဇာတ်သား ယာကုပ်၊ ယာကုပ်သားများကား၊ အမျိုး၏ အဘ တကျိတ်နှစ်ပါးတည်း။
9ഗോത്രപിതാക്കന്മാര്‍ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
9အမျိုး၏ အဘတို့သည် လည်း ငြူစူသောစိတ်ရှိ၍၊ ယောသပ်ကို အဲဂုတ္တုပြည်သို့ ရောင်းလိုက်ကြ၏။ ဘုရားသခင်သည် သူ့ကိုစောင့်မတော် မူလျက်၊
10എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന്‍ അവനെ മിസ്രയീമിന്നും തന്റെ സര്‍വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
10အလုံးစုံသော ဒုက္ခဆင်းရဲထဲမှ ကယ်နှုတ်၍၊ အဲဂုတ္တုပြည်ကို အစိုးရသော ဖာရောဘုရင်ထံ၌ မျက်နှာ ပွင့်လန်းခြင်းနှင့် ပညာအတတ် ကိုပေးတော်မူသဖြင့်၊ ထိုမင်းကြီးသည် အဲဂုတ္တုနိုင်ငံအုပ်အရာ၊ နန်းတော် အုပ်အရာ၌ ယောသပ်ကိုခန့်ထားလေ၏။
11മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്കും ആഹാരം കിട്ടാതെയായി.
11ခါနာန်ပြည်နှင့်အဲဂုတ္တုပြည် တရှောက်လုံး၌ အစာခေါင်းပါးခြင်း၊ ကြီးစွာသောဆင်းရဲခြင်းရှိ၍ ငါတို့ အဘများ၌ စားစရာကုန်သော အခါ၊ အဲဂုတ္တုပြည်မှာ ဆန်စပါးရှိသည်ဟု ယာကုပ်သည်ကြားလျှင်၊
12മിസ്രായീമില്‍ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
12ငါတို့အဘများကို ပဌမအကြိမ်တွင် စေလွှတ် လေ၏။
13രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.
13ဒုတိယအကြိမ်တွင် ယောသပ်သည် မိမိညီ အစ်ကိုတို့အား မိမိအကြောင်းကို ဘော်ပြ၍၊ ဖာရော ဘုရင်သည် ယောသပ်၏ အမျိုးကို သိတော်မူ၏။
14യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
14ထိုအခါ ယောသပ်သည်စေလွှတ်၍ မိမိအဘ ယာကုပ်နှင့်တကွ အရေအတွက်အားဖြင့် ခုနစ်ကျိပ် ငါးယောက်သော မိမိအမျိုးသားချင်း အပေါင်းတို့ကို ခေါ်ပင့်လေ၏။
15യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
15ယာကုပ်သည်လည်း အဲဂုတ္တုပြည်သို့သွား၍ ကိုယ်တိုင်မှစသော ငါတို့အဘများသည် သေလွန်ကြ၏။
16അവരെ ശെഖേമില്‍ കൊണ്ടുവന്നു ശെഖേമില്‍ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.
16ထိုသူတို့ကိုလည်း ရှေခင်မြို့သို့ပို့ဆောင်သဖြင့်၊ ရှေခင်၏အဘ ဖြစ်သောဟာမော်၏ သားတို့အား အဘိုးငွေကိုပေး၍ဝယ်ပြီဖြစ်သော သင်္ချိုင်းတွင်း၌ ထားကြ၏။
17ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ദ്ധിച്ചു പെരുകി.
17အာဗြဟံအား ဘုရားသခင် ဓိဋ္ဌာန်တော်မူသော ဂတိတော်၏ အချိန်ရောက်လုသောအခါ၊
18ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില്‍ വാണു.
18ထိုလူမျိုးသည် အဲဂုတ္တုပြည်၌ တိုးပွါး၍၊ ယောသပ်ကိုမသိ မကျွမ်းသော မင်းကြီးတပါး ပေါ်လာ သည်တိုင်အောင် များပြားကြလေ၏။
19അവന്‍ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
19ထိုမင်းကြီးသည် ငါတို့အဆွေအမျိုးကို ပရိယာယ်ပြုသဖြင့်၊ သူငယ်များကိုအသက်မရှင်စေခြင်းငှါ ပစ်ထားရမည်အကြောင်း ငါတို့ အဘများကို ညှဉ်းဆဲ နှိပ်စက်လေ၏။
20ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില്‍ പോറ്റി.
20ထိုအခါအလွန်အဆင်းလှသော မောရှေကို ဘွားမြင်လျှင်၊ သုံးလပတ်လုံးအဘ၏ အိမ်တွင် ကျွေးမွေး ကြ၏။
21പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്റെ മകള്‍ അവനെ എടുത്തു തന്റെ മകനായി വളര്‍ത്തി.
21နောက်မှပစ်ထားသည်ရှိသော်၊ ဖာရောဘုရင် သမီးတော်သည် ကောက်ယူ၍ မိမိသားအရာ၌ မွေးစား လေ၏။
22മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നു.
22မောရှေသည်လည် အဲဂုတ္တု အတတ်၊ ပညာ အလုံးစုံတို့ကို သင်၍၊ နှုတ်သတ္တိ၊ လက်သတ္တိရှိ၏။
23അവന്നു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില്‍ തോന്നി.
23အသက်လေးဆယ်စေ့သောအခါ ဣလရေလ အမျိုးသားဖြစ်သော မိမိညီအစ်ကိုတို့ကို အကြည့်အရှု သွားမည်ဟု အကြံရှိ၏။
24അവരില്‍ ഒരുത്തന്‍ അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
24အမျိုးသားချင်းတယောက်သည် ညှဉ်းဆဲခံရ သည်ကို မြင်လျှင် သူ့ဘက်ကနေ၍ အဲဂုတ္တုလူကို ကွပ် မျက်သဖြင့်၊ ထိုညှဉ်းဆဲခံရသော သူအား အနိုင်ပေးလေ ၏။
25ദൈവം താന്‍ മുഖാന്തരം അവര്‍ക്കും രക്ഷ നലകും എന്നു സഹോദരന്മാര്‍ ഗ്രഹിക്കും എന്നു അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.
25ဘုရားသခင်သည် ဤသူလက်ဖြင့် ငါတို့ကို ကယ်နှုတ်တော် မူမည်အရာကို ညီအစ်ကိုတို့သည် နား လည်လိမ့်မည်ဟု ထင်မှတ်သော်လည်း၊ ထိုသူတို့သည် နားမလည်ဘဲနေကြ၏။
26പിറ്റെന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍ വന്നുപുരുഷന്മാരെ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.
26နက်ဖြန်နေ့၌ အချင်းချင်း ခိုက်ရန်ပြုကြသော သူတို့ရှိရာသို့ သွား၍၊ အချင်းလူတို့၊ ညီအစ်ကိုချင်း ဖြစ်လျက်နှင့် အဘယ်ကြောင့် တယောက်ကိုတယောက် ညှဉ်းဆဲကြသနည်းဟု ဆို၍ ရန်ငြိမ်းရာသို့ သွေးဆောင် သည်ရှိသော်၊
27എന്നാല്‍ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്‍ക്കു അധികാരിയും ന്യായകര്‍ത്താവും ആക്കിയതു ആര്‍?
27အိမ်နီးချင်းကို ညှဉ်းဆဲသောသူက၊ အဘယ်သူသည် သင့်ကို ငါတို့အပေါ်မှာအကဲအမှူး တရားသူကြီး အရာ၌ ခန့်ထားသနည်း။
28ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
28မနေ့ကအဲဂုတ္တုလူကို သတ်သကဲ့သို့ ငါ့ကိုသတ် လိုသလောဟု ဆိုလျက် မောရှေကိုပယ်၏။
29ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
29ထိုစကားကိုကြားလျှင်၊ မောရှေသည် ပြေး၍ မိဒျန်ပြည်၌ ဧည့်သည်ဖြစ်လျက်နေသည်တွင် သားနှစ် ယောက်ကိုမြင်လေ၏။
30നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി.
30အနှစ်လေးဆယ်လွန်သောအခါ၊ သိနာတောင် ခြေရင်း တောတွင်၊ မီးလောင်သောချုံ၌ ထာဝရဘုရား၏ ကောင်းကင်တမန်ထင် ရှား၏။
31മോശെ ആ ദര്‍ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍
31ထိုရူပါရုံကို မြင်သောအခါမောရှေသည် အံ့ဩ၍စေ့စေ့ကြည့် ရှုခြင်းငှါ အနားသို့ချဉ်းကပ်လျှင်၊
32ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്‍ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല.
32ငါကား သင့်ဘိုးဘေးတို့၏ဘုရား၊ အာဗြဟံ၏ ဘုရား၊ ဣဇာက်၏ဘုရား၊ ယာကုပ်၏ဘုရားဖြစ်၏ ဟုထာဝရဘုရား၏ ဗျာဒိတ် တော်အသံထွက်တော်မူ၏။ ထိုအခါ မောရှေသည် တုန်လှုပ်လျက် စေ့စေ့ မကြည့်ဝံ။
33കര്‍ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു ഊരിക്കളക.
33ထာဝရဘုရားကလည်း၊ သင်၏ခြေနင်းကို ချွတ်လော့။ သင်နင်း သောအရပ်ကား သန့်ရှင်းသောမြေ ဖြစ်၏။
34മിസ്രയീമില്‍ എന്റെ ജനത്തിന്റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
34အဲဂုတ္တုပြည်၌ရှိသော ငါ၏လူတို့သည် ခံရသော ညှဉ်းဆဲခြင်းကို ငါစေ့စေ့မြင်ခဲ့ပြီ။ သူတို့ညည်းတွား မြည် တမ်းသောအသံကိုလည်း ငါကြားခဲ့ပြီ။ သူတို့ကို ကယ်နှုတ် ခြင်းငှါ ငါဆင်းလာပြီ။ ယခုသွားလော့။ သင့်ကို အဲဂုတ္တု ပြည်သို့ငါစေလွှတ်မည်ဟု ဗျာဒိတ်တော်ရှိ၏။
35നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
35အဘယ်သူသည် သင့်ကို အကဲအမှူးတရား သူကြီးအရာ၌ ခန့်ထားသနည်းဟူ၍ အငြင်းအပယ်ခံ ရသော ထိုမောရှေကို အကဲအမှူး၊ ကယ်လွှတ်သောသူ ဖြစ်စေခြင်းငှါ၊ ဘုရားသခင်သည်ချုံ၌ ထင်ရှားသော ကောင်းကင်တမန်အားဖြင့် စေခန့်တော်မူ၏။
36അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
36ထိုသူသည် ဣသရေလအမျိုးသားတို့ကို နှုတ် ဆောင်၍ အနှစ် လေးဆယ်ပတ်လုံး အဲဂုတ္တုပြည်၌၎င်း၊ ဧဒုံပင်လယ်၌၎င်း၊ တော၌၎င်း၊ နိမိတ်လက္ခဏာ၊ အံ့ဘွယ်သောအမှုတို့ကိုပြုလေ၏။
37ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ.
37သင်တို့၏ ဘုရားသခင်ထာဝရဘုရားသည်၊ သင်တို့အမျိုးသား ချင်းတို့အထဲ၌ ငါနှင့်တူသော ပရောဖက်တပါးကို သင်တို့အဘို့ ပေါ်ထွန်း စေတော်မူ မည်။ ထိုပရောဖက်၏ စကားကိုနားထောင်ရကြမည်ဟု ဣသရေလအမျိုးသားတို့အားပြောဆိုသောသူကား အခြားသူမဟုတ်၊ ထိုမောရှေပင်ဖြစ်သတည်း။
38സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ.
38ထိုသူသည် တောတွင်ရှိသော အစည်းအဝေး၌ ၎င်း၊ သိနာ တောင်ပေါ်မှာ သူ့ကိုနှုတ်ဆက်သော ကောင်းကင်တမန်နှင့်၎င်း၊ ငါတို့ အဘများနှင့်၎င်းရှိ၏။ ထိုသူသည် ငါတို့အား အပ်ပေးခြင်းငှါ အသက်ရှင် စေသော ဗျာဒိတ်တော်ကိုခံလေ၏။
39നമ്മുടെ പിതാക്കന്മാര്‍ അവന്നു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു
39ထိုသူ၏စကားကိုငါတို့အဘများသည် နားမထောင်လိုဘဲလျက် ပယ်၍၊
40ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
40ငါတို့ရှေ့မှာ သွားရသော ဘုရားတို့ကို ငါတို့အဘို့လုပ်ပါ။ ငါတို့ကို အဲဂုတ္တုပြည်မှ နှုတ်ဆောင်ခဲ့သော ထိုမောရှေ၌ အဘယ်သို့ ဖြစ်သည်ကို ငါတို့မသိဟု အဲဂုတ္တုပြည်သို့ ပြန်ချင်သောစိတ်နှင့် အာရုန်ကို ပြောဆိုကြ၏။
41അന്നേരം അവര്‍ ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.
41ထိုနေ့ရက်ကာလ၌ နွားသငယ်ကို လုပ်၍ ထိုရုပ်တုအား ယဇ်ပူဇော်သဖြင့် မိမိတို့လက်နှင့် လုပ်သော အရာ၌ပင် ပျော်မွေ့ကြ၏။ အနာဂတ္တိကျမ်း၌ လာသည် ကား၊
42ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു.
42အိုဣသရေလအမျိုး၊ သင်တို့သည် စီရင်သော တိရစ္ဆာန်နှင့် ယဇ်များကိုတော၌ အနှစ်လေးဆယ်ပတ်လုံး ငါ့အား ပူဇော်ကြသလော။
43“യിസ്രായേല്‍ ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ? നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന്‍ ദേവന്റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
43သင်တို့သည် မောလုပ်၏တဲနှင့်သင်တို့ဘုရား ရင်ဖန်၏ ကြယ်တည်း ဟူသောကိုးကွယ်ဘို့ရာ မိမိ တို့လုပ်သော ပုံတို့ကို ဆောင်ရွက်ကြပြီ တကား။ ထိုကြောင့် ငါသည် သင်တို့ကို ဗာဗုလုန်မြို့ တဘက်သို့ ဆောင်သွားမည်ဟု ကျမ်းလာရှိသည်နှင့်အညီ၊ ဘုရားသခင်သည် မျက်နှာတော်ကိုလွှဲ၍၊ ကောင်းကင် တန်ဆာများတို့အား ဝတ်ပြုစေခြင်းငှါ ထိုသူတို့ကို စွန့်ပစ်ထားတော်မူ၏။
44നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന്‍ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്‍ക്കും മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
44မောရှေမြင်ရသောပုံနှင့်အညီ၊ သက်သေခံတော် မူချက် ဌာပနာ ရာတဲတော်ကို လုပ်ရမည်အကြောင်း အမိန့်တော်ရှိသောသူမှာ ထားတော်မူသည်အတိုင်း၊ ထိုတဲတော်သည် တောတွင် ငါတို့အဘများ၌ရှိ၏။
45നമ്മുടെ പിതാക്കന്മാര്‍ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
45နောက်ကျသော ငါတို့အဘများသည် ထိုတဲ တော်ကို တပါးအမျိုးသားတို့ ပိုင်သော မြေထဲသို့ ယောရှုနှင့်အတူ ဆောင်သွင်းကြ၏။ ထိုတပါး အမျိုးသား တို့ကို ဘုရားသခင်သည် ဒါဝိဒ်မင်းလက်ထက်တိုင်အောင် ငါတို့အဘများထံမှ နှင်ထုတ်တော်မူ၏။
46അവന്‍ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.
46ထိုဒါဝိဒ်သည် ဘုရားသခင်၏ ကျေးဇူးတော်ကို ခံရ၍၊ ယာကုပ်၏ ဘုရားသခင် ကျိန်းဝပ်တော်မူဘို့ရာ အရပ်ကို တွေ့ခြင်းငှါ တောင့်တ၏။
47ശലോമോന്‍ അവന്നു ഒരു ആലയം പണിതു.
47ရှောလမုန်သည်လည်း ဗိမာန်တော်ကို တည် ဆောက်ရ၏။
48അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും
48သို့သော်လည်း ကောင်းကင်ဘုံသည် ငါ့ပလ္လင် ဖြစ်၏။
49“സ്വര്‍ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം?
49မြေကြီးသည် ငါ့ခြေတင်ရာခုံဖြစ်၏။ အဘယ် သို့သော ဗိမာန် ကိုငါ့အဘို့ တည်ဆောက်ကြမည်နည်း။ အဘယ်အရပ်သည် ငါ့ကျိန်းဝပ် ရာအရပ်ဖြစ်မည်နည်။
50എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.
50ငါ့လက်သည် ဤအရာအလုံးစုံတို့ကို ဖန်ဆင်းသည် မဟုတ်လောဟု ထာဝရဘုရား၏ ဗျာဒိတ်တော်အချက်ကို ပရောဖက်ပြန်ကြားသည်နှင့်အညီ၊ အမြင့်ဆုံးသော ဘုရားသည် လူတို့ လက်ဖြင့် လုပ်သောဗိမာန်၌ ကျိန်းဝပ် တော်မူသည်မဟုတ်။
51ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
51လည်ပင်းခိုင်မာ၍ နှလုံးဖြင့်၎င်း၊ နားဖြင့်၎င်း အရေဖျားလှီးခြင်းကို မခံသောလူတို့၊ သင်တို့သည် သန့်ရှင်းသော ဝိညာဉ်တော်ကို အစဉ်မပြတ် ဆန့်ကျင် ဘက် ပြုလေ့ရှိကြ၏။ သင်တို့ဘိုးဘေးများ၏ အလေ့နှင့် သင်တို့အလေ့တူ၏။
52പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു.
52သင်တို့ဘိုးဘေးများသည် အဘယ်ပရောဖက်ကို မျှ မညှဉ်းဆဲဘဲ နေသနည်း။ ဖြောင့်မတ်သောသူ ကြွလာတော်မူမည်အကြောင်းအရာကို ဟောပြော ပြညွှန်သော သူတို့ကို ကွပ်မျက်ကြ၏။ ထိုဖြောင့်မတ်သော သူကိုပင် ယခုလည်း သင်တို့သည် အပ်နှံ၍ အသေသတ် ကြပြီ။
53അവന്നു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കുലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
53သင်တို့သည် ကောင်းကင်တမန်များ ခင်းကျင်း သော အားဖြင့် ပညတ်တရားတော်ကို ခံရသော်လည်း မစောင့်မရှောက်ကြဟု သတေဖန် မြွက်ဆို၏။
54ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
54ထိုစကားကိုကြားလျှင် နှလုံးကွဲပြတ်မတတ် ဖြစ်၍၊ သတေဖန်၌ အံသွားခဲကြိတ်ခြင်းကို ပြုကြလေ၏။
55അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു
55သူသည်လည်း သန့်ရှင်းသော ဝိညာဉ်တော်နှင့် ပြည့်သဖြင့်၊ ကောင်းကင်သို့ စေ့စေ့ကြည့်မျှော်၍ ဘုရားသခင်၏ ဘုန်းတော်ကို၎င်း၊ ဘုရားသခင်၏ လက်ျာတော်ဘက်၌ ယေရှုရပ်နေသည်ကို၎င်း မြင်လျှင်၊
56ഇതാ, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
56ကြည့်ပါ။ ကောင်းကင်ဖွင့်လှစ်သည်ကို၎င်း၊ လူသားသည် ဘုရားသခင်၏လက်ျာတော်ဘက်၌ ရပ်နေသည်ကို၎င်း၊ ငါမြင်သည်ဟုဆို ၏။
57അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
57ထိုသူတို့သည် ပြင်းစွာသော အသံနှင့် ဟစ်ကြော်၍ နားကိုပိတ် ဆို့လျက် သူ့ဆီသို့ညီညွတ်စွာ တဟုန်တည်းပြေး၍၊
58അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൌല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്‍ക്കല്‍ വെച്ചു.
58မြို့ပြင်သို့နှင့်ထုတ်ပြီးမှ ကျောက်ခဲနှင့်ပစ်ကြ၏။ သက်သေခံ တို့သည်လည်း မိမိတို့အဝတ်ကို ရှောလု အမည်ရှိသော လုလင်၏ခြေရင်း ၌ထားကြ၏။
59കര്‍ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.
59ကျောက်ခဲနှင့်ပစ်ကြစဉ် သတေဖန်သည် ပဌနာ ပြုလျက်၊ သခင်ယေရှု၊ အကျွန်ုပ်၏ဝိညာဉ်ကို သိမ်းယူတော်မူပါဟု လျှောက်ဆို၏။
60അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.
60ဒူးထောက်လျက်၊ သခင်၊ ဤသူတို့ပြုသော ဒုစရိုက်အပြစ်ကို မှတ်တော်မမူပါနှင့်ဟု ကြီးသော အသံနှင့် ကြွေးကြော်ပြီးမှ ကျိန်းစက်လေ၏။ သူ့ကို ကွပ်မျက်သော အမှုကို ရှောလုသည်လည်း ဝန်ခံလျက် ရှိ၏။