Malayalam

Myanmar

Amos

7

1യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാല്‍പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോള്‍ അവന്‍ വിട്ടിലുകളെ നിര്‍മ്മിച്ചുഅതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.
1တဖန် အရှင်ထာဝရဘုရားသည် ငါ့အား ပြတော်မူသော ရူပါရုံဟူမူကား၊ ရှင်ဘုရင် ဆိုင်သော မြက်ပင်ကို ရိတ်ပြီးမှ၊ နောက်မြက်ပင်ပေါက်စကာလ၌ ကျိုင်းကောင်တို့ကို ဖန်ဆင်းတော်မူ၏။
2എന്നാല്‍ അവ ദേശത്തിലെ സസ്യം തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.
2ထိုကျိုင်းကောင်တို့သည် တပြည်လုံး၌ရှိသော မြက်ပင်ကိုစား၍ ကုန်ပြီးမှငါက၊ အိုအရှင်ထာဝရဘုရား၊ အပြစ်မှ လွတ်တော်မူပါ။ ယာကုပ်သည် ငယ်သောကြောင့်၊ အဘယ်သို့ ထရပါလိမ့်မည်နည်းဟု လျှောက်သော်၊
3യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.
3ထာဝရဘုရားသည် နောင်တရ၍၊ ဤသို့ မဖြစ်ရဟု မိန့်တော်မူ၏။
4യഹോവയായ കര്‍ത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍യഹോവയായ കര്‍ത്താവു തീയാല്‍ വ്യവഹരിപ്പാന്‍ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഔഹരിയെയും തിന്നുകളവാന്‍ ഭാവിച്ചു.
4တဖန် အရှင်ထာဝရဘုရားသည် ငါ့အားပြတော်မူသော ရူပါရုံဟူမူကား၊ မီးဖြင့် ဒဏ်ပေးခြင်းငှါ မီးကို ခေါ်တော်မူ၍၊ မဟာသမုဒ္ဒရာကို မီးလောင်လေ၏။ ကုန်းကိုလည်း လောင်လေ၏။
5അപ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനിലക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.
5ငါကလည်း၊ အိုအရှင်ထာဝရဘုရား၊ ဆိုင်းတော်မူပါ။ ယာကုပ်သည် ငယ်သောကြောင့် အဘယ်သို့ ထရ ပါလိမ့်မည်နည်းဟု လျှောက်သော်၊
6യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്തു.
6အရှင်ထာဝရဘုရားသည် နောင်တရ၍၊ ဤသို့ မဖြစ်ရဟု မိန့်တော်မူ၏။
7അവന്‍ എനിക്കു കാണിച്ചുതന്നതെന്തെന്നാല്‍കര്‍ത്താവു കയ്യില്‍ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേല്‍ നിന്നു.
7တဖန် ပြတော်မူသော ရူပါရုံဟူမူကား၊ ချိန်ကြိုး ချ၍လုပ်သော ကျောက်ရိုးပေါ်မှာ ထာဝရဘုရားသည် ရပ်လျက်၊ လက်တော်၌ ချိန်ကြိုးကို ကိုင်လျက်၊
8യഹോവ എന്നോടുആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. അതിന്നു കര്‍ത്താവുഞാന്‍ എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
8အာမုတ်၊ သင်သည် အဘယ်အရာကို မြင်သနည်းဟု မေးတော်မူလျှင်၊ ချိန်ကြိုးကို မြင်ပါသည်ဟု လျှောက်သော်၊ ဘုရားရှင်က၊ ငါ၏လူဣသရေလအမျိုး အလယ်၌ ချိန်ကြိုးကို ငါချမည်။ နောက်တဖန် သူတို့ကို သည်းမခံ။
9യിസ്ഹാക്കിന്റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായ്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനിലക്കും എന്നു അരുളിച്ചെയ്തു.
9ဣဇာက်၏မြင့်ရာအရပ်တို့သည် လူဆိတ်ညံလျက်၊ ဣသရေလ၏ သန့်ရှင်းရာအရပ်တို့သည် သုတ်သင် ပယ်ရှင်းလျက်ရှိကြလိမ့်မည်။ ယေရောဗောင်မင်းမျိုးကိုလည်း ထားနှင့်ငါတိုက်မည်ဟု မိန့်တော်မူ၏။
10എന്നാല്‍ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേല്‍രാജാവായ യൊരോബെയാമിന്റെ അടുക്കല്‍ ആളയച്ചുആമോസ് യിസ്രായേല്‍ഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാന്‍ ദേശത്തിന്നു കഴിവില്ല.
10ထိုအခါ ဗေသလယဇ်ပုရောဟိတ်အာမဇိသည် ဣသရေလရှင်ဘုရင် ယေရောဗောင်ထံသို့ စေလွှတ်၍၊ အာမုတ်သည် ဣသရေလအမျိုးအလယ်တွင် ကိုယ်တော် တဘက်၌ မကောင်းသောအကြံကို ကြံစည်ပါပြီ။ သူ၏ စကားအလုံးစုံတို့ကို ပြည်တော်သည် မခံနိုင်ပါ။
11യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.
11ယေရောဗောင်သည် ထားဖြင့် သေရလိမ့်မည်။ ဣသရေလအမျိုးသားတို့သည် နေရင်းပြည်မှ ဆက်ဆက် နှင်သွားခြင်းကို ခံရကြလိမ့်မည်ဟု၊ အာမုတ်ဆိုတတ်ပါသည်ဟု လျှောက်လေ၏။
12എന്നാല്‍ ആമോസിനോടു അമസ്യാവുഎടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്കു ഔടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊള്‍ക.
12အာမုတ်ကိုလည်းခေါ်၍၊ အိုပရောဖက်၊ ယုဒပြည်သို့ ပြေးသွားလော့။ ထိုပြည်မှာ ပရောဖက်ပြု၍ အသက်မွေးလော့။
13ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
13နောက်တဖန်ဗေသလမြို့တဘက်၌ ပရောဖက် မပြုနှင့်။ ရှင်ဘုရင်၏ သန့်ရှင်းရာဌာနတော် ဖြစ်၏။ နန်းတော်တည်ရာမြို့လည်း ဖြစ်၏ဟု ဆိုလျှင်၊
14അതിന്നു ആമോസ് അമസ്യാവോടുഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
14အာမုတ်က၊ ငါသည် ပရောဖက်မဟုတ်၊ ပရောဖက်၏သားလည်းမဟုတ်ဘဲ၊ နွားကျောင်းသောသူ၊ သဖန်း သီးကို ဆွတ်သောသူဖြစ်စဉ်အခါ၊
15ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ എന്നെ പിടിച്ചുനീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.
15ထာဝရဘုရားသည် နွားကျောင်းရာမှ ငါ့ကို နှုတ်ယူ၍၊ သင်သွားလော့။ ငါ၏လူဣသရေလအမျိုးတွင် ပရောဖက်ပြုလော့ဟု မိန့်တော်မူ၏။
16ആകയാല്‍ നീ യഹോവയുടെ വചനം കേള്‍ക്കയിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്ഹാക്ഗൃഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
16သို့ဖြစ်၍၊ ထာဝရဘုရား၏အမိန့်တော်ကို နားထောင်လော့။ ဣသရေလအမျိုးတဘက်၌ ပရောဖက် မပြုနှင့်၊ ဣဇာက်အမျိုးတဘက်၌ မမြွက်နှင့်ဟု သင်ဆိုသော်၊
17അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭാര്യ നഗരത്തില്‍ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്റെ ദേശം അളവു നൂല്‍കൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേല്‍ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
17ထာဝရဘုရားမိန့်တော်မူသည်ကား၊ သင်၏ မယားသည် ပြည်တန်ဆာဖြစ်လိမ့်မည်။ သူတပါးတို့သည် သင်၏မြေကို ကြိုးတန်းချ၍ ဝေဖန်ကြလိမ့်မည်။ သင်သည် ညစ်ညူးသော ပြည်၌ သေရလိမ့်မည်။ ဣသရေလ အမျိုးသည် နေရင်းပြည်မှ ဆက်ဆက်နှင်သွားခြင်းကို ခံရကြလိမ့်မည်ဟု၊ အာမဇိအား ဆင့်ဆိုလေ၏။