Malayalam

Myanmar

Daniel

1

1യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ ബാബേല്‍ രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.
1ယုဒရှင်ဘုရင်ယောယကိမ်နန်းစံသုံးနှစ်တွင်၊ ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာသည် ယေရုရှလင်မြို့သို့ ချီလာ၍ ဝန်းရံလေ၏။
2കര്‍ത്താവു യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളില്‍ ചിലതിനെയും അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടു പോയി; ആ പാത്രങ്ങളെ അവന്‍ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തില്‍ വെച്ചു.
2ထာဝရဘုရားသည် ယုဒရှင်ဘုရင် ယောယကိမ် မှစ၍ ဗိမာန်တော်တန်ဆာအချို့တို့ကို နေဗုခဒ်နေဇာ လက်သို့ အပ်နှံတော်မူ၍၊ ထိုတန်ဆာများကို နေဗုခဒ် နေဇာမင်းသည် ရှိနာပြည်၌ရှိသော မိမိဘုရား၏ကျောင်း သို့ ယူသွားပြီးလျှင်၊ ရွှေတိုက်၌ သွင်းထားတော်မူ၏။
3അനന്തരം രാജാവു തന്റെ ഷണ്ഡന്മാരില്‍ പ്രധാനിയായ അശ്പെനാസിനോടുയിസ്രായേല്‍മക്കളില്‍ രാജസന്തതിയിലും കുലീനന്മാരിലും വെച്ചു
3ထိုအခါရှင်ဘုရင်သည် မိန်းမစိုးအုပ် အာရှ ပေနတ်ကို ခေါ်တော်မူ၍၊
4അംഗഭംഗമില്ലാത്തവരും സുന്തരന്മാരും സകലജ്ഞാനത്തിലും നിപുണന്മാരും അറിവില്‍ സമര്‍ത്ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയില്‍ പരിചരിപ്പാന്‍ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.
4မကောင်းသော လက္ခဏာကင်းလျက်၊ လှသောအဆင်းသဏ္ဌာန်နှင့်ပြည့်စုံ၍၊ ကောင်းသောဥာဏ်နှင့် တကွ အထူးထူးအပြားပြားသော အတတ်ပညာများကို လေ့ကျက်၍၊ နန်းတော်၌ အမှုထမ်းခြင်းငှါ တတ်စွမ်း နိုင်သောလူပျိုတို့ကို ဣသရေလမင်းမျိုးမင်းသားထဲက ရွေးကောက်၍၊ ခါလဒဲဘာသာအတတ်ကို သင်စေဟု အမိန့်တော်ရှိ၏။
5രാജാവു അവര്‍ക്കും രാജഭോജനത്തില്‍നിന്നും താന്‍ കുടിക്കുന്ന വീഞ്ഞില്‍നിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്‍ത്തീട്ടു അവര്‍ രാജസന്നിധിയില്‍ നില്‍ക്കേണം എന്നു കല്പിച്ചു.
5ပွဲတော်မှ ကြွင်းသောအစာနှင့် သောက်တော်မူ သော စပျစ်ရည်ကို နေ့တိုင်းပေး၍ သုံးနှစ်ကျွေးမွေးပြီးမှ၊ အမှုတော်ထမ်းရမည်အကြောင်း စီရင်တော်မူ၏။
6അവരുടെ കൂട്ടത്തില്‍ ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നീ യെഹൂദാപുത്രന്മാര്‍ ഉണ്ടായിരുന്നു.
6ထိုသူတို့တွင် ယုဒအမျိုးသားဒံယေလ၊ ဟာနနိ၊ မိရှေလ၊ အာဇရိတို့သည် ပါကြ၏။
7ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.
7မိန်းမစိုးအုပ်သည် ထိုသူတို့ကို အမည်နာမလဲ၍၊ ဒံယေလကို ဗေလတရှာဇာ၊ ဟာနနိကိုရှာဒရက်၊ မိရှေလ ကိုမေရှက်၊ အာဇရိကို အဗေဒနေဂေါဟု၊ အသီးအသီး အမည်အသစ်ကို ပေး၏။
8എന്നാല്‍ രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു, തനിക്കു അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു.
8ဒံယေလမူကား၊ ပွဲတော်မှကြွင်းသောအစာနှင့် သောက်တော်မူသော စပျစ်ရည်ကို မသောက်မစားဘဲ၊ ညစ်ညူးခြင်းကို ရှောင်မည်ဟု အကြံရှိ၍၊ မိမိကို မညစ်ညူး စေမည်အကြောင်း၊ မိန်းမစိုးအုပ်ကို အခွင့်တောင်း၏။
9ദൈവം ദാനീയേലിന്നു ഷണ്ഡാധിപന്റെ മുമ്പില്‍ ദയയും കരുണയും ലഭിപ്പാന്‍ ഇടവരുത്തി.
9ဘုရားသခင်ပြုပြင်တော်မူသောအားဖြင့်၊ မိန်းမ စိုးအုပ်သည် ဒံယေလကို အလွန်ချစ်သနားသော်လည်း၊
10ഷണ്ഡാധിപന്‍ ദാനീയേലിനോടുനിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോടു ഒത്തുനോക്കിയാല്‍ മെലിഞ്ഞുകാണുന്നതു എന്തിന്നു? അങ്ങനെയായാല്‍ നിങ്ങള്‍ രാജസന്നിധിയില്‍ എന്റെ തലെക്കു അപകടം വരുത്തും എന്നു പറഞ്ഞു.
10ငါ့သခင်ကြည့်ရှုစေခြင်းငှါ မိန်းမစိုးအုပ်ခန့်ထား သော စားတော်ကဲကို ငါကြောက်၏။ သင်တို့အစား အသောက်ကို စီရင်တော်မူပြီ။ သင်တို့ မျက်နှာသည် အရွယ်တူ လူပျိုတို့၏ မျက်နှာလောက် အဆင်းမလှ သည်ကို မြင်တော်မူလျှင်၊ သင်တို့အတွက် ငါသည် ရာဇဝတ်သင့်၍ အသက်မလွတ်ရဟု ဒံယေလကို ပြောဆို၏။
11ദാനീയേലോ ഷണ്ഡാധിപന്‍ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്‍യ്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെല്‍സറിനോടു
11ထိုအခါ ဒံယေလ၊ ဟာနနိ၊ မိရှေလ၊ အာဇရိ တို့ကို ကြည့်ရှုစေခြင်းငှါ မိန်းမစိုးအုပ်ခန့်ထားသော စားတော်ကဲကို ဒံယေလက၊
12അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവര്‍ ഞങ്ങള്‍ക്കു തിന്മാന്‍ ശാകപദാര്‍ത്ഥവും കുടിപ്പാന്‍ പച്ചവെള്ളവും തന്നു നോക്കട്ടെ.
12အကျွန်ုပ်တို့ စားသောက်စရာဘို့ ဟင်းသီး ဟင်းရွက်နှင့် ရေကိုသာ ဆယ်ရက်ပတ်လုံးပေးစမ်းပါ။
13അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മില്‍ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു.
13ထိုနောက်၊ အကျွန်ုပ်တို့မျက်နှာနှင့်၊ ပွဲတော်မှ ကြွင်းသော အစာကို စားသောလူပျိုတို့၏မျက်နှာကို သခင်ရှေ့၌ စစ်တော်မူပါစေ။ ကိုယ်တော်တိုင်မြင်ပြီးမှ၊ အကျွန်ုပ်တို့ကို စီရင်တော်မူပါဟုပြောလျှင်၊
14അവന്‍ ഈ കാര്യത്തില്‍ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.
14စားတော်ကဲသည် ဝန်ခံ၍ ဆယ်ရက်စုံစမ်း လေ၏။
15പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു.
15ဆယ်ရက်စေ့လျှင် သူတို့မျက်နှာသည်၊ ပွဲတော်မှ ကြွင်းသောအစာကို စားသော လူပျိုအပေါင်းတို့၏ မျက်နှာထက် အဆင်းလှ၍ ဖွံ့ဝလျက်ရှိ၏။
16അങ്ങനെ മെല്‍സര്‍ അവരുടെ ഭോജനവും അവര്‍ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്‍ക്കും ശാകപദാര്‍ത്ഥം കൊടുത്തു.
16ထိုအခါစားတော်ကဲသည် သူတို့အစာကို၎င်း၊ သူတို့သောက်ဘို့ စပျစ်ရည်ကို၎င်း ရုပ်သိမ်း၍၊ ဟင်းသီး ဟင်းရွက်နှင့်သာ ကျွေးမွေး၏။
17ഈ നാലു ബാലന്മാര്‍ക്കോ ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നീപുണതയും സമാര്‍ത്ഥ്യവും കൊടുത്തു; ദാനീയേല്‍ സകലദര്‍ശനങ്ങളെയും സ്യ്‍വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.
17ဘုရားသခင်သည် ထိုလုလင်လေးယောက်တို့ အား အထူးထူးသော သိပ္ပံအတတ်ပညာတို့ကို သိစေခြင်း ငှါ၊ ထိုးထွင်း၍ နားလည်နိုင်သော ဥာဏ်သတ္တိကို ပေး သနားတော်မူ၏။ ဒံယေလသည်လည်း ဗျာဒိတ်ရူပါရုံနှင့် အိပ်မက်ကိုနားလည်နိုင်သော ဥာဏ်ပညာနှင့်ပြည့်စုံ၏။
18അവരെ സന്നിധിയില്‍ കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോള്‍ ഷണ്ഡാധിപന്‍ അവരെ നെബൂഖദ് നേസരിന്റെ സന്നിധിയില്‍ കൊണ്ടുചെന്നു.
18နန်းတော်သို့ သွင်းစေခြင်းငှါ ချိန်းချက်တော်မူ သော အချိန်ရောက်သော်၊ မိန်းမစိုးအုပ်သည် လုလင်များ တို့ကို ခေါ်၍ နန်းတော်သို့ သွင်းလေ၏။
19രാജാവു അവരോടു സംസാരിച്ചാറെ അവരില്‍ എല്ലാവരിലും വെച്ചു ദാനീയേല്‍, ഹനന്യാവു, മീശായേല്‍, അസര്‍യ്യാവു എന്നിവര്‍ക്കും തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയില്‍ ശുശ്രൂഷെക്കു നിന്നു.
19ရှင်ဘုရင်သည် ထိုလုလင်တို့နှင့် ဆွေးနွေး မေးမြန်းတော်မူပြီးလျှင်၊ ဒံယေလ၊ ဟာနနိ၊ မိရှေလ၊ အာဇရိတို့နှင့် တူသောသူတယောက်မျှမရှိသောကြောင့်၊ သူတို့သည် အထံတော်၌ ခံစားရသော အခွင့်အရာကို ရကြ၏။
20രാജാവു അവരോടു ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതില്‍ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.
20ရှင်ဘုရင်မေးတော်မူသမျှသော အတတ်ပညာကို ထိုလုလင်တို့သည် နိုင်ငံတော်၌ရှိသမျှသော မာဂု ပညာရှိ၊ ဗေဒင်တတ်များထက်သာ၍ ဆယ်ဆတတ်ကြ သည်ကို တွေ့မြင်တော်မူ၏။
21ദാനീയേലോ കോരെശ്രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.
21ဒံယေလသည် ကုရုမင်းကြီးနန်းစံပဌမနှစ်တိုင်အောင် ရှိနေသတည်း။