Malayalam

Myanmar

Daniel

10

1പാര്‍സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില്‍ ബേല്‍ത്ത് ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിന്നു ശ്രദ്ധവെച്ചു.
1ပေရသိ ရှင်ဘုရင်ကုရုနန်းစံသုံးနှစ်တွင်၊ ဗေလ တရှာဇာအမည်ဖြင့် သမုတ်သောဒံယေလသည် ဗျာဒိတ် တော်ကိုခံရ၏။ ထိုဗျာဒိတ် တော်စကားမှန်ပေ၏။ ကြီးစွာ သော စစ်တိုက်ခြင်းနှင့် ဆိုင်ပေ၏။ သူသည် ထိုစကားကို နားလည်၏။ မြင်ရသော ရူပါရုံသဘောကိုလည်း ရိပ်မိ၏။
2ആ കാലത്തു ദാനീയേല്‍ എന്ന ഞാന്‍ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
2ထိုကာလ၌ ငါဒံယေလသည် အရက်နှစ်ဆယ်တရက် တိုင်တိုင် ခြိုးခြံစွာ ကျင့်လျက်နေ၏။
3മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
3အရက်နှစ်ဆယ် တရက်မစေ့မှီမြိန်သော မုန့်ကိုမစား။ အမဲသားနှင့် စပျစ်ရည်ကိုမမြည်း။ ဆီလိမ်းခြင်းကိုလည်း အလျှင်မပြု။
4എന്നാല്‍ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന്‍ ഹിദ്ദേക്കല്‍ എന്ന മഹാ നദീതീരത്തു ഇരിക്കയില്‍ തലപൊക്കി നോക്കിപ്പോള്‍,
4ပဌမလနှစ်ဆယ် လေးရက်နေ့၌ငါသည် ဟိဒ ကေလ မြစ်ကြီးအနားမှာရှိစဉ်၊
5ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
5မျှော်ကြည့်၍ ပိတ်ချောနှင့် ဥဖတ် ရွှေစင် ခါးပန်းကို ဝတ်စည်းလျက် ရှိသောလူတဦးကို မြင်၏။
6അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല്‍ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്‍ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
6သူ၏ ကိုယ်သည် ကျောက်မျက်ရွဲကဲ့သို့ ဖြစ်၏။ သူ့မျက်နှာသည်လည်း လျှပ်စစ်ကဲ့သို့ ဖြစ်၏။ သူ့မျက်နှာ သည်လည်း လျှပ်စစ်ကဲ့သို့ ထင်၏။ သူ့မျက်စိသည်လည်း မီးခွက်ကဲ့သို့ဖြစ်၏။ သူ့လက်ခြေတို့သည် ဦးသစ်သော ကြေးဝါအရောင်အဆင်းရှိ၏။ သူ့စကားသံသည် များစွာ သော လူစုအသံနှင့်တူ၏။
7ദാനീയേല്‍ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കും പിടിച്ചിട്ടു അവര്‍ ഔടിയൊളിച്ചു.
7ထိုဗျာဒိတ်ရူပါရုံကို ငါဒံယေလတယောက်တည်း မြင်ရ၏။ ငါနှင့် အတူပါသောလူတို့သည် မမြင်ရကြ။ သူတို့သည် အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ ရောက် သဖြင့် ပုန်းရှောင်၍ နေခြင်းငှါ ပြေးကြ၏။
8അങ്ങനെ ഞാന്‍ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്‍ശനം കണ്ടു; എന്നില്‍ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
8ငါမူကား၊ တယောက်တည်းနေရစ်၍ ထိုကြီးစွာ သော ရူပါရုံကိုမြင်ရလျှင်၊ ခွန်အားလျော့၍ မျက်နှာပျက် လျက်၊ ကိုယ်၌ အစွမ်းသတ္တိအလျှင်းမရှိ ဖြစ်လေ၏။
9എന്നാല്‍ ഞാന്‍ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
9သို့ရာတွင်၊ ထိုသူ၏ စကားသံကို ငါကြား၏။ ကြားသောအခါ မြေပေါ်မှာပြပ်ဝပ်၍ မိန်းမောတွေဝေ လျက်နေ၏။
10എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.
10ထိုအခါလက်တဘက်သည်ငါ့ကို ကြွ၍၊ ငါသည် ဒူးနှင့် လက်ဝါးဖြင့် ထောက်လျက်နေရ၏။
11അവന്‍ എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്‍ക്ക; ഞാന്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്കു എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറെച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.
11သူကလည်း အလွန်ချစ်အပ်သောသူ၊ ဒံယေလ၊ ငါ့စကားကို နားလည်အံ့သောငှါ မတ်တတ်နေလော့။ သင်ရှိရာသို့ ငါ့ကိုစေလွှတ်တော်မူ၍ ယခုငါလာပြီဟု ဆိုလျှင်၊ ငါသည်တုန်လှုပ်မတ်တက်နေ၏။
12അവന്‍ എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.
12ထိုအခါသူကလည်း၊ အချင်းဒံယေလ၊ မကြောက် နှင့်။ သင်သည် နားလည်ခြင်းငှါ၎င်း၊ သင်၏ ဘုရားရှေ့မှာ ကိုယ်ကိုကိုယ် ဆုံးမခြင်းငှါ၎င်း၊ စိတ်ပြဌာန်းသော ပဌမ နေ့မှစ၍ သင်၏ စကားကိုကြားတော်မူပြီ။ ထိုစကား ကြောင့်လည်း ငါရောက်လာပြီ။
13പാര്‍സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്‍ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില്‍ ഒരുത്തനായ മീഖായേല്‍ എന്നെ സഹായിപ്പാന്‍ വന്നുഅവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
13ပေရသိနိုင်ငံကို အစိုးရသောမင်းမူကား၊ အရက် နှစ်ဆယ်တရက်ပတ်လုံး ငါ့ကို ဆီးတား၏။ နောက်တခါ အမြတ်ဆုံးသော မင်းစုထဲက မိက္ခေလသည် ငါ့ကိုအကူ လာ၍၊ ငါသည်လည်း ထိုအရပ်၌ ပေရသိမင်းကြီးတို့ထံ မှာ ဆိုင်းလင့်၍ နေရ၏။
14നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
14ယခုမူကား၊ နောင်ကာလတွင် သင်၏ အမျိုးသားချင်းတို့၌ ဖြစ်လတံ့သော အမှုအရာတို့ကို သင် သည် နားလည်စေခြင်းငှါ ငါရောက်လာပြီ။ ဤဗျာဒိတ် ရူပါရုံသည် တာရှည်သောကာလနှင့် ဆိုင်ပေ၏ဟု ငါ့အား ပြောဆို၏။
15അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു.
15ထိုသို့ ပြောဆိုပြီးမှ၊ ငါသည် ဦးညွတ်သည် ပြပ်ဝပ်၍ စကားမပြောနိုင်ပဲနေ၏။
16അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില്‍ നിന്നവനോടുയജമാനനേ, ഈ ദര്‍ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
16ထိုအခါ လူသား၏ သဏ္ဌာန်ရှိသော သူတဦး သည် ငါ့နှုတ်ကို လက်နှင့်တို့လျှင်၊ ငါသည်နှုတ်ကို ဖွင့်၍ ပြောရသောအခွင့်ကို ရပြီးလျှင်၊ အကျွန်ုပ်၏သခင်၊ ဗျာဒိတ်ရူပါရုံကြောင့် အကျွန်ုပ်သည် ပြင်းစွာသော ဝေဒနာကို ခံရ၍၊ ကိုယ်၌ ခွန်အားအလျှင်းမရှိပါ။
17അടിയന്നു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
17ကိုယ်တော်ကျွန်သည် ကိုယ်တော်အရှင်နှင့် အဘယ်သို့ စကားပြောနိုင်ပါအံ့နည်း။ ယခုပင် အကျွန်ုပ် ကိုယ်၌ ခွန်အားအလျှင်းမရှိပါ။ အကျွန်ုပ်အသက်လည်း ကုန်ပါပြီဟု ငါ့ရှေ့မှာ ရပ်နေသော သူအား ငါလျှောက် ၏။
18അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി
18နောက်တဖန် လူသဏ္ဌာန်ရှိသော သူသည် လာ၍ ငါ့ကိုလက်နှင့်တို့လျက် အားပေးပြီးလျှင်၊
19ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ബലപ്പെട്ടുയജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
19အလွန်ချစ်အပ်သောသူ၊ မကြောက်နှင့်။ ငြိမ် သက်ခြင်းရှိပါစေ။ အားရှိလော့။ ခွန်အားနှင့်ပြည့်စုံလော့ ဟု ဆို၏။ ထိုသို့ဆိုပြီးမှ ခွန်အားကို ငါရ၍၊ အကျွန်ုပ်၏ သခင်၊ မိန့်တော်မူပါ။ အကျွန်ုပ်ကို ခွန်အားပေးတော်မူပြီ ဟု လျှောက်၏။
20അതിന്നു അവന്‍ എന്നോടു പറഞ്ഞതുഞാന്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധംചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
20ထိုသူကလည်း၊ ငါသည် သင်ရှိရာသို့ လာရသော အကြောင်းကို နားလည်သလော။ ပေရသိမင်းကို စစ်တိုက်အံ့သောငှါ ယခု ငါပြန်သွားရမည်။ ငါသွားပြီး သည်နောက်၊ တဖန် ဟေလသမင်းသည် ပေါ်လာ လိမ့်မည်။
21എന്നാല്‍ സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല്‍ അല്ലാതെ ഈ കാര്യങ്ങളില്‍ എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന്‍ ആരും ഇല്ല.
21သို့ရာတွင် သမ္မာကျမ်းစာ၌ မှတ်သားသော အမူ အရာကို ငါပြဦးမည်။ ဤအမှုတို့တွင် သင်တို့၏မင်း မိက္ခေလမှတပါး ငါ့ဘက်မှာ နေသောသူမရှိ။