Malayalam

Myanmar

Daniel

3

1നെബൂഖദ് നേസര്‍രാജാവു പൊന്നുകൊണ്ടു ഒരു ബിംബം ഉണ്ടാക്കി; അതിന്റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവന്‍ അതിനെ ബാബേല്‍സംസ്ഥാനത്തു ദൂരാസമഭൂമിയില്‍ നിര്‍ത്തി.
1တရံရောအခါ နေဗုခဒ်နေဇာမင်းကြီးသည် အမြင့် အတောင်ခြောက်ဆယ်၊ အနံခြောက်တောင် ရှိသော ရွှေရုပ်တုကို လုပ်ပြီးမှ၊ ဗာဗုလုန် ကျေးလက် ဒုရလွင်ပြင်၌ တည်ထားတော်မူ၍၊
2നെബൂഖദ് നേസര്‍രാജാവു പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും, ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടുവാന്‍ ആളയച്ചു.
2စော်ဘွား၊ မြို့ဝန်၊ စစ်ကဲ၊ တရားသူကြီး၊ အခွန်တော်ဝန်၊ တိုင်ပင်မှူးမတ်၊ မြို့စာရေး၊ နိုင်ငံတော် အရာရှိအပေါင်းတို့သည် မင်းကြီးတည်ထားတော်မူသော ရုပ်တုကို သာဓုအနုမောဒနာခေါ်သောပွဲသို့ စုဝေးစေ ခြင်းငှါ အမိန့်တော်ရှိ၍၊
3അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകലസംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയ ബിംബത്തിന്റെ പ്രതിഷ്ഠെക്കു വന്നുകൂടി, നെബൂഖദ് നേസര്‍ നിര്‍ത്തിയ ബിംബത്തിന്റെ മുമ്പാകെ നിന്നു.
3စော်ဘွား၊ မြို့ဝန်၊ စစ်ကဲ၊ တရားသူကြီး၊ အခွန်တော်ဝန်၊ တိုင်ပင်မှူးမတ်၊ မြို့စာရေး၊ နိုင်ငံတော် အရာရှိအပေါင်းတို့သည် စုဝေးရောက်လာ၍၊ တည်ထား တော်မူသော ရုပ်တုရှေ့မှာ ရပ်နေကြ၏။
4അപ്പോള്‍ ഘോഷകന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതുവംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാല്‍
4ထိုအခါ သံတော်ဆင့်တယောက်က၊ အသီးသီး အခြားခြားသော ဘာသာစကားကို ပြောသော လူအမျိုး မျိုးတို့၊
5കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധവാദ്യനാദവും കേള്‍ക്കുമ്പോള്‍, നിങ്ങള്‍ വീണു, നെബൂഖദ്നേസര്‍രാജാവു നിര്‍ത്തിയിരിക്കുന്ന സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കേണം
5တံပိုး၊ ခရာ၊ စောင်း၊ ပုလွေ၊ တယော၊ ပတ်သာ အစရှိသော တုရိယာမျိုးတီးမှုတ်ခြင်းအသံကို ကြားသော အခါ၊ နေဗုခဒ်နေဇာမင်းကြီး တည်ထားတော်မူသော ရွှေရုပ်တုကို ပြပ်ဝပ်ကိုးကွယ်ရကြမည်။
6ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാല്‍, അവനെ ആ നാഴികയില്‍ തന്നേ, എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും.
6မပြပ်ဝပ်မကိုးကွယ်ဘဲနေသောသူ မည်သည်ကို မီးလောင်လျက်ရှိသော မီးဖိုထဲသို့ ချက်ခြင်းချပစ်စေဟု အမိန့်တော်မြတ်ရှိသည်ဟု ဟစ်ကြော်၏။
7അതുകൊണ്ടു സകലവംശങ്ങളും കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോള്‍ സകലവംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ് നേസര്‍രാജാവു നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിച്ചു.
7ထိုကြောင့်၊ လူအပေါင်းတို့သည် တံပိုး၊ ခရာ၊ စောင်း၊ ပုလွေ၊ တယော၊ ပတ်သာ အစရှိသော တူရိယာ မျိုး တီးမှုတ်ခြင်း အသံကို ကြားသောအခါ၊ အသီးသီး အခြားခြားသော ဘာသာစကားကိုပြောသော လူအမျိုး မျိုးအပေါင်းတို့သည် ပြပ်ဝပ်၍၊ နေဗုခဒ်နေဇာမင်းကြီး တည်ထားသော ရွှေရုပ်တုကို ကိုးကွယ်ကြ၏။
8എന്നാല്‍ ആ സമയത്തു ചില കല്ദയര്‍ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.
8ထိုအခါ၊ ခါလဒဲလူအချို့တို့သည် နေဗုခဒ်နေဇာ မင်းကြီးထံတော်သို့ ချဉ်းကပ်လျက်၊
9അവര്‍ നെബൂഖദ് നേസര്‍രാജാവിനെ ബോധിപ്പിച്ചതുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ!
9အရှင်မင်းကြီး၊ အသက်တော်အစဉ်အမြဲ ရှင်ပါ စေ။
10രാജാവേ, കാഹളം കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന ഏവനും വീണു സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കേണമെന്നും
10တံပိုး၊ ခရာ၊ စောင်း၊ ပုလွေ၊ တယော၊ ပတ်သာ အစရှိသော တုရိယာမျိုးတီးမှုတ်ခြင်းအသံကို ကြားသော သူရှိသမျှတို့သည် ရွှေရုပ်တုကို ပြပ်ဝပ်ကိုးကွယ် ရကြမည်။
11ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാല്‍ അവനെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയുമെന്നും ഒരു തീര്‍പ്പു കല്പിച്ചുവല്ലോ.
11မပြပ်ဝပ်မကိုးကွယ်ဘဲ နေသောသူမည်သည်ကို မီးလောင်လျက်ရှိသော မီးဖိုထဲသို့ချပစ်စေဟု အမိန့် တော်မြတ်ရှိပါ၏။
12ബാബേല്‍സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോഈ പുരുഷന്മാര്‍ രാജാവിനെ കൂട്ടാക്കിയില്ല; അവര്‍ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിര്‍ത്തിയ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
12အရှင်မင်းကြီး၊ ကိုယ်တော်သည် ဗာဗုလုန်နိုင်ငံ တွင် ဝန်အရာ၌ ခန့်ထားတော်မူသော ယုဒလူ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါအမည်ရှိသော သူတို့ သည် အာဏာတော်ကို ပမာဏမပြုပါ။ ကိုယ်တော်၏ ဘုရားတို့ကို ဝတ်မပြုပါ။ တည်ထားတော်မူသော ရွှေရုပ်တုကိုလည်း မကိုးကွယ်ပါဟု၊ ယုဒလူတို့ကို အပြစ် တင်၍ လျှောက်ထားကြ၏။
13അപ്പോള്‍ നെബൂഖദ്നേസര്‍ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാന്‍ കല്പിച്ചു; ആ പുരുഷന്മാരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
13ထိုအခါ နေဗုခဒ်နေဇာမင်းကြီးသည် ပြင်းစွာ အမျက်ထွက်၍၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့ကို ခေါ်ချေဟုမိန့်တော်မူသည်အတိုင်း၊ သူတို့သည် အထံ တော်သို့ ရောက်လျှင်၊
14നെബൂഖദ് നേസര്‍ അവരോടു കല്പിച്ചതുശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കയോ ഞാന്‍ നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേര്‍തന്നേയോ?
14ဟယ်၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့၊ ငါ၏ဘုရားတို့ကို ဝတ်မပြုလော။ ငါတည်ထားသော ရွှေရုပ်တုကို မကိုးကွယ်လော။
15ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാല്‍ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയില്‍ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?
15ယခုတွင် တံပိုး၊ ခရာ၊ စောင်း၊ ပုလွေ၊ တယော၊ ပတ်သာအစရှိသော တုရိယာမျိုးတီးမှုတ်ခြင်း အသံကို ကြားသောအခါ၊ ငါလုပ်သော ရွှေရုပ်တုကို ပြပ်ဝပ် ကိုးကွယ်အံ့သောငှါ အသင့်နေကြ။ သို့မဟုတ်လျှင်၊ မီးလောင်လျက်ရှိသော မီးဖိုထဲသို့ ချက်ခြင်းချပစ်မည်။ ငါ၏လက်မှ ကယ်လွှတ်နိုင်သော ဘုရားကား၊ အဘယ် ဘုရားရှိသနည်းဟု မိန့်တော်မူ၏။
16ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടുനെബൂഖദ്നേസരേ, ഈ കാര്യത്തില്‍ ഉത്തരം പറവാന്‍ ആവശ്യമില്ല.
16ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့ကလည်း၊ အရှင်မင်းကြီး နေဗုခဒ်နေဇာ၊ အကျွန်ုပ်တို့သည် ဤအမှု၌ ပြန်လျှောက်ရမည်အကြောင်းမရှိပါ။
17ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കയ്യില്‍നിന്നും വിടുവിക്കും.
17အကျွန်ုပ်တို့ကိုးကွယ်သော ဘုရားသခင်သည်မီးလောင်လျက်ရှိသော မီးဖိုထဲကအကျွန်ုပ်တို့ကို ကယ်လွှတ် နိုင်တော်မူ၏။ ကိုယ်တော်၏ လက်မှလည်း ကယ်လွှတ်တော်မူလိမ့်မည်။
18അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
18ထိုသို့ကယ်လွှတ်တော်မမူသော်လည်း အရှင် မင်းကြီး၊ ကိုယ်တော်၏ဘုရားတို့ကို အကျွန်ုပ်တို့သည် ဝတ်မပြုပါ။ တည်ထားတော်မူသော ရွှေရုပ်တုကိုလည်း မကိုးကွယ်ပါဟု ပြန်လျှောက်ကြ၏။
19അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.
19ထိုအခါ နေဗုခဒ်နေဇာမင်းကြီးသည် ပြင်းစွာ အမျက်ထွက်သဖြင့်၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါ တို့ကို ကြည့်ရှု၍ မျက်နှာတော်ပျက်လျက်၊ မီးဖိုကို အရင်ထက် ခုနစ်ဆတိုး၍ ပူစေခြင်းငှါ၎င်း၊
20അവന്‍ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു.
20ခွန်အားကြီးသော စစ်သူရဲတို့သည် ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့ကို တုပ်နှောင်၍၊ မီးလောင် လျက်ရှိသော မီးဖိုထဲသို့ ချပစ်စေခြင်းငှါ၎င်း အမိန့်တော် ရှိသည်အတိုင်း၊
21അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു.
21ထိုသူသုံးယောက်တို့ကို ပေါင်းဘီ၊ အင်္ကျီ၊ ဝတ်လုံ အစရှိသည် တို့နှင့်တကွ တုပ်နှောင်၍၊ မီးလောင်လျက် ရှိသော မီးဖိုထဲသို့ ချပစ်ကြသောအခါ၊
22രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
22ရှင်ဘုရင်၏ အမိန့်တော်ကျပ်တည်း၍ မီးဖို သည် အလွန်ပူသောကြောင့်၊ ရှာဒရက်၊ မေရှက်၊ အဗေဒ နေဂေါတို့ကို ဆွဲချသော သူတို့သည် မီးလျှံအရှိန်ကြောင့် သေကြ၏။
23ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു.
23ထိုသူသုံးယောက်တို့မူကား၊ တုပ်နှောင်လျက် ပြင်းစွာလောင်သော မီးဖိုထဲသို့ ကျရောက်လေ၏။
24നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടുനാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.
24ထိုအခါ နေဗုခဒ်နေဇာမင်းကြီးသည် အံ့ဩ မိန်းမော၍ အလျင်တဆောထပြီးလျှင်၊ လူသုံးယောက် တို့ကို တုပ်နှောင်၍ မီးထဲသို့ ချပစ်သည် မဟုတ်လောဟု တိုင်ပင်မှူးမတ်တို့အား မေးတော်မူ၏။ မှူးမတ်တို့က လည်း၊ မှန်ပါ၏ဘုရားဟု ပြန်လျှောက်ကြလျှင်၊
25അതിന്നു അവന്‍ നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കും ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.
25ရှင်ဘုရင်က၊ လူလေးယောက်တို့သည် မတုပ် မနှောင်ဘဲ မီးထဲ၌သွားလာ၍ ဘေးဥပဒ်နှင့် ကင်းလွတ် သည်ကို ငါမြင်သည်တကား။ စတုတ္ထသူသည် ဘုရားသား ၏ အဆင်းသဏ္ဌာန်ရှိသည်ဟု မိန့်တော်မူ၍၊
26നെബൂഖദ് നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു.
26မီးလောင်လျက်ရှိသော မီးဖိုဝနားသို့ ချဉ်းကပ် ပြီးလျှင်၊ အမြင့်ဆုံးသော ဘုရားသခင်၏ကျွန်၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့၊ ထွက်၍လာကြလော့ဟု မိန့်တော်မူသည်အတိုင်း၊ သူတို့သည် မီးထဲက ထွက်လာ ကြ၏။
27പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിന്നു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാല്‍ചട്ടെക്കു കേടു പറ്റാതെയും അവര്‍ക്കും തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.
27စော်ဘွား၊ မြို့ဝန်၊ စစ်ကဲ၊ အတွင်းဝန်တို့သည် ဝိုင်း၍မီးမလောင်နိုင်သော ထိုသူတို့ကို ကြည့်ရှုကြ၏။ သူတို့ဆံခြည်တပင်မျှ မမြိုက်၊ ဝတ်လုံလည်း ခြားနားခြင်း မရှိ၊ မီးလောင်သောအနံ့လည်းကင်းလွတ်၏။
28അപ്പോള്‍ നെബൂഖദ് നേസര്‍ കല്പിച്ചതുശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍ ; തങ്കല്‍ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനക്കുടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്റെ ദാസന്മാരെ അവന്‍ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.
28နေဗုခဒ်နေဇာ မင်းကြီးကလည်း၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့၏ ဘုရားသခင်သည် မင်္ဂလာ ရှိတော်မူစေသတည်း။ မိမိတို့ဘုရားမှတပါး၊ အခြားသော ဘုရားကိုဝတ်ပြုကိုးကွယ်ခြင်းနှင့် ကင်းလွတ်မည်အကြောင်း၊ ဘုရားသခင်ကို ယုံကြည်ကိုးစား၍ မင်းကြီးအမိန့်တော်ကို ဆန်လျက်၊ မိမိတို့ကိုယ်ကိုပင် အပ်နှံသော ကျွန်တော်ရင်း တို့ရှိရာသို့၊ ထိုဘုရားသခင်သည် ကောင်းကင်တမန်ကို စေလွှတ်၍ ကယ်တင်တော်မူပြီ။
29ഈ വിധത്തില്‍ വിടുവിപ്പാന്‍ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ടു ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തിന്നു വിരോധമായി വല്ല തെറ്റും പറഞ്ഞാല്‍ അവനെ കഷണംകഷണമായി ശകലിക്കയും അവന്റെ വീടു കുപ്പക്കുന്നാക്കുകയും ചെയ്യുമെന്നു ഞാന്‍ ഒരു വിധി കല്പിക്കുന്നു.
29ထိုကြောင့်၊ အရပ်ရပ်တို့၌ နေ၍အသီးသီးအခြားခြား သော ဘာသာစကားကို ပြောသော လူအမျိုးမျိုးတို့တွင် တစုံတယောက်သောသူသည်၊ ရှာဒရက်၊ မေရှက်၊ အဗေဒနေဂေါတို့၏ ဘုရားသခင်အားပြစ်မှားသော စကားကို ပြောလျှင်၊ ထိုသူကို အပိုင်းပိုင်းစဉ်းစေ။ သူ၏အိမ်ကိုလည်း နောက်ချေးပုံဖြစ်စေဟု ငါအမိန့်တော် ရှိ၏။ အကြောင်းမူကား၊ ထိုမျှလောက်သော ကယ်တင် ခြင်းကို ထိုဘုရားသခင်မှတပါး အဘယ်ဘုရားမျှ မပြုနိုင် ဟု မိန့်တော်မူပြီးမှ၊
30പിന്നെ രാജാവു ശദ്രക്കിന്നും മേശക്കിന്നും അബേദ്നെഗോവിന്നും ബാബേല്‍സംസ്ഥാനത്തു സ്ഥാനമാനങ്ങള്‍ കല്പിച്ചുകൊടുത്തു
30ဗာဗုလုန်နိုင်ငံတွင် ရှာဒရက်၊ မေရှက်၊ အဗေဒ နေဂေါတို့ကို ချီးမြှောက်တော်မူ၏။