Malayalam

Myanmar

Deuteronomy

30

1ഞാന്‍ നിന്റെ മുമ്പില്‍ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങള്‍ ഒക്കെയും നിന്റെമേല്‍ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയില്‍വെച്ചു നീ അവയെ നിന്റെ ഹൃദയത്തില്‍ ഔര്‍ത്തു
1သင့်ရှေ့၌ ငါထား၍ အထက်ဆိုခဲ့ပြီးသမျှသော အရာတည်းဟူသော ကောင်းကြီးမင်္ဂလာနှင့် ကျိန်ခြင်း အမင်္ဂလာတို့သည် သင့်အပေါ်မှာ ရောက်၍၊ သင်၏ ဘုရားသခင် ထာဝရဘုရားသည် သင့်ကို နှင်ထုတ်တော် မူရာ အပြည်ပြည်တို့၌ ထိုအရာတို့ကို အောက်မေ့လျက်၊
2നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാല്‍
2သင်၏ဘုရားသခင် ထာဝရဘုရားထံတော်သို့ ပြန်လာ၍၊ ယနေ့ ငါမှာထားသမျှအတိုင်း၊ သင်နှင့် သား သမီးတို့သည် စကားတော်ကို စိတ်နှလုံးအကြွင်းမဲ့ နားထောင်လျှင်၊
3നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളില്‍നിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുംകയും ചെയ്യും.
3သင်၏ဘုရားသခင် ထာဝရဘုရားသည် သင်ခံ ရသော သိမ်းသွားခြင်းအမှုကို ကုန်စေမည် အကြောင်း၊ သင့်ကို သနားသဖြင့် တဖန်ပြန်လာ၍၊ အထက်ကအရပ် ရပ်နှင်ထုတ်ရာ အပြည်ပြည်တို့မှ သိမ်းယူတော်မူလိမ့် မည်။
4നിനക്കുള്ളവര്‍ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേര്‍ക്കും; അവിടെനിന്നു അവന്‍ നിന്നെ കൊണ്ടുവരും.
4သင်၏လူ အချို့တို့သည် မိုဃ်းကောင်းကင် အောက် အဝေးဆုံးသောအရပ်သို့ နှင်ထုတ်ခြင်းကို ခံရ သော်လည်း၊ ထိုအရပ်မှ သင်၏ဘုရားသခင် ထာဝရ ဘုရား သိမ်းယူဆောင်ခဲ့တော်မူလိမ့်မည်။
5നിന്റെ പിതാക്കന്മാര്‍ക്കും കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവന്‍ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ദ്ധിപ്പിക്കും.
5ဘိုးဘေးတို့ ဝင်စားသောပြည်သို့ တဖန်ဆောင်ခဲ့ တော်မူသဖြင့်၊ သင်သည် ဝင်စားရလိမ့်မည်။ ထိုအခါ ကျေးဇူးပြုတော်မူပြန်သဖြင့်၊ ဘိုးဘေးများတို့ထက် သင့်ကို သာ၍ များစေတော်မူလိမ့်မည်။
6നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.
6သင်သည် အသက်ရှင်မည်အကြောင်း၊ သင်၏ ဘုရားသခင် ထာဝရဘုရားကို စိတ်နှလုံးအကြွင်းမဲ့ချစ်စေ ခြင်းငှာ၊ သင့်နှလုံးနှင့် သင့်အမျိုး၏ နှလုံးအရေဖျားကို လှီးဖြတ်တော်မူလိမ့်မည်။
7ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെ മേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.
7သင်၏ရန်သူ တည်းဟူသော သင့်ကိုမုန်း၍ ညှဉ်းဆဲသောသူတို့ အပေါ်၌လည်း၊ အထက်ဆိုခဲ့ပြီးသော ကျိန်ခြင်းအမင်္ဂလာ ရှိသမျှတို့ကို သက်ရောက်စေတော်မူ လိမ့်မည်။
8നീ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും
8သင်သည် ပြန်လာလျက် ထာဝရဘုရား၏ စကားတော်ကို နားထောင်၍၊ ယနေ့ ငါမှာထားသမျှသော ပညတ်တော်တို့ကို စောင့်ရှောက်လိမ့်မည်။
9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗര്‍ഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നലകുകയും ചെയ്യും.
9သင်သည် သင်၏ ဘုရားသခင် ထာဝရဘုရား ၏ စကားတော်ကို နားထောင်၍၊
10നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്താല്‍ യഹോവ നിന്റെ പിതാക്കന്മാരില്‍ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.
10ဤပညတ္တိကျမ်းစာ၌ ရေးထားသော စီရင်ထုံးဖွဲ့ တော်မူချက်တို့ကို စောင့်ရှောက်လျှင်၎င်း၊ သင်၏ဘုရား သခင် ထာဝရဘုရားထံတော်သို့ စိတ်နှလုံးအကြွင်းမဲ့ ပြန် လာလျှင်၎င်း၊ သင်ပြုလေရာရာ၌ အောင်မည်အကြောင်း နှင့် သင်၏သားသမီး၊ တိရစ္ဆာန်၊ အသီးအနှံတိုးပွားများ ပြားမည်အကြောင်းကို စီရင်၍ သင့်အကျိုးကို ပြုစုတော် မူလိမ့်မည်။ ထာဝရဘုရားသည် သင်၏ဘိုးဘေးတို့၌ အားရဝမ်းမြောက်သကဲ့သို့ သင်၌ အားရဝမ်းမြောက်၍၊ သင့်အကျိုးကို ပြုစုတော်မူလိမ့်မည်။
11ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.
11ယနေ့ ငါမှာထားသော ပညတ်တရားတော် သည် သင်နားမလည်နိုင်သော တရားမဟုတ်။
12ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല;
12သင်နှင့်ဝေးသည်မဟုတ်။ တရားတော်ကို ငါတို့ သည် နားထောင်၍ စောင့်ရှောက်မည်အကြောင်း၊ ကောင်းကင်သို့ အဘယ်သူတက်၍ ငါတို့ထံသို့ ဆောင်ခဲ့ လိမ့်မည်နည်းဟု မေးစေခြင်းငှာ ကောင်းကင်၌ ရှိသည် မဟုတ်။
13ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;
13တရားတော်ကို ငါတို့သည် နားထောင်၍ စောင့် ရှောက်မည်အကြောင်း၊ ပင်လယ်ကို အဘယ်သူကူး၍ ငါတို့ထံသို့ဆောင်ခဲ့လိမ့်မည်နည်းဟု မေးစေခြင်းငှာ၊ ပင်လယ်တဘက်၌ ရှိသည်မဟုတ်။
14നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
14တရားတော်သည် သင်စောင့်ရှောက်ဘို့ရာ သင် နှင့် အလွန်နီး၏။ သင်၏နှုတ်၌၎င်း၊ သင်၏နှလုံး၌၎င်း ရှိ၏။
15ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പില്‍ വെച്ചിരിക്കുന്നു.
15ကြည့်ပါတော့၊ အသက်ရှင်ခြင်း ချမ်းသာနှင့် သေခြင်း ဆင်းရဲတို့ကို သင့်ရှေ့မှာ ယနေ့ ငါထား၏။
16എങ്ങനെയെന്നാല്‍ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളില്‍ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.
16သင်သည် အသက်ရှင်၍ တိုးပွားမည်အကြောင်း နှင့် သင်ဝင်စားလတံ့သောပြည်၌၊ သင်၏ဘုရားသခင် ထာဝရဘုရားသည် သင့်ကို ကောင်းကြီးပေးတော်မူမည် အကြောင်း၊ သင်၏ဘုရားသခင် ထာဝရဘုရားကို ချစ် သဖြင့် နောက်တော်သို့လိုက်၍၊ စီရင်ထုံးဖွဲ့တော်မူချက် ပညတ်တရားတော်တို့ကို စောင့်ရှောက်လော့ဟု ငါမှာ ထား၏။
17എന്നാല്‍ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താല്‍
17သို့မဟုတ် သင့်နှလုံးလွဲသွားသဖြင့်၊ သင်သည် နားမထောင်ဘဲ သူတပါး သွေးဆောင်ရာသို့ လိုက်၍၊ အခြားတပါးသောဘုရားတို့ကို ဝတ်ပြုကိုးကွယ်လျှင်၊
18നീ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്നദേശത്തു ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു.
18ယော်ဒန်မြစ်ကို ကူး၍ ဝင်စားလတံ့သောပြည်၌ အသက်တာမရှည်၊ ဧကန်အမှန် ပျက်စီးခြင်းသို့ ရောက် လိမ့်မည်ဟု ယနေ့ ငါသတိပေး၏။
19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും
19အသက်ရှင်ခြင်း၊ သေခြင်း၊ ကောင်းကြီးပေး ခြင်း၊ ကျိန်ခြင်းတို့ကို သင့်ရှေ့၌ ငါထားသည်ဟု သင့်တ ဘက်၌ ကောင်းကင်မြေကြီးကို ငါတိုင်တည်၏။
20യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ ്തദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു.
20သို့ဖြစ်၍၊ သင်နှင့် သင့်အမျိုးအနွယ်သည် အသက်ရှင်မည် အကြောင်းနှင့်၎င်း၊ သင်၏ဘုရားသခင် ထာဝရဘုရားကို ချစ်၍ စကားတော်ကို နားထောင်သ ဖြင့်၊ အသက်ရှင်ခြင်းအကျိုး၊ အသက်တာရှည်ခြင်း အကျိုးကို ပေးတော်မူသော ကိုယ်တော်ကို ဆည်းကပ်မှီဝဲ မည် အကြောင်းနှင့်၎င်း၊ ထာဝရဘုရားသည် သင်၏ဘိုး ဘေး အာဗြဟံ၊ ဣဇာက်၊ ယာကုပ်တို့အား ကျိန်ဆိုတော် မူသောပြည်၌ နေမည်အကြောင်းနှင့် ယှဉ်သော အသက် တရားကို ရွေးယူလော့ဟု ဣသရေလအမျိုးအား ဟော ပြော၏။