Malayalam

Myanmar

Ecclesiastes

1

1യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍.
1ဒါဝိဒ်၏သားတော်၊ ဓမ္မဒေသနာဆရာဖြစ်သော ယေရုရှလင်မင်းကြီး၏စကားဟူမူကား၊
2ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
2အနတ္တသက်သက်၊ အနတ္တသက်သက်၊ ခပ်သိမ်းသောအရာတို့သည် အနတ္တဖြစ်ကြ၏။
3സൂര്യന്നു കീഴില്‍ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?
3လူသည် နေအောက်မှာ ကြိုးစားအားထုတ်သမျှ တို့၌ အဘယ်အကျိုးရှိသနည်း။
4ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
4လူတဆက်လွန်သွား၏။ တဆက်ပေါ်လာ၏။ မြေကြီးမူကား အစဉ်အမြဲတည်၏။
5ഭൂമിയോ എന്നേക്കും നിലക്കുന്നു; സൂര്യന്‍ ഉദിക്കുന്നു; സൂര്യന്‍ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കു തന്നേ ബദ്ധപ്പെട്ടു ചെല്ലുന്നു.
5နေလည်းထွက်လျက် ဝင်လျက်၊ ထွက်ရာအရပ်သို့ တဖန်ပြေးလျက်၊ တောင်လမ်းသို့လိုက်၍၊ တဖန် မြောက်လမ်းသို့ ပြန်လည်တတ်၏။
6കാറ്റു തെക്കോട്ടു ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റു ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ടു പരിവര്‍ത്തനം ചെയ്യുന്നു.
6လေသည်လည်း အစဉ်လည်သွား၍၊ လည်ပြီး သောအရပ်သို့ တဖန်ပြန်၍လည်ပြန်တတ်၏။
7സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.
7ခပ်သိမ်းသော မြစ်တို့သည် ပင်လယ်ထဲသို့ ရောက်ကြ၏။ သို့သော်လည်း၊ ပင်လယ်သည် မပြည့် တတ်။ မြစ်ရေသည် စီးထွက်ရာအရပ်သို့ တဖန်ပြန်သွား တတ်၏။
8സകലകാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യന്‍ പറഞ്ഞാല്‍ തീരുകയില്ല; കണ്ടിട്ടു കണ്ണിന്നു തൃപ്തി വരുന്നില്ല; കേട്ടിട്ടു ചെവി നിറയുന്നതുമില്ല.
8ခပ်သိမ်းသော အရာတို့သည် လူမပြောနိုင် အောင် ပင်ပန်းခြင်းနှင့် ယှဉ်ကြ၏။ မျက်စိသည် မြင်၍ မကုန်တတ်။ နားသည်လည်း ကြား၍မဝတတ်။
9ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴില്‍ പുതുതായി യാതൊന്നും ഇല്ല.
9ဖြစ်ဘူးသော အရာသည် ဖြစ်လတံ့သောအရာ နှင့်တူ၏။ ယခုပြုသောအမှုသည် ပြုလတံ့သောအမှုအရာမရှိ။
10ഇതു പുതിയതു എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പെ, പണ്ടത്തെ കാലത്തു തന്നേ അതുണ്ടായിരുന്നു.
10ကြည့်ပါ။ အသစ်ဖြစ်၏ဟုဆိုရသော အမှုအရာ တစုံတခုရှိသလော။ ထိုအမှုအရာသည် ငါတို့အရင်၊ ရှေးကာလ၌ ဖြစ်ဘူးပြီ။
11പുരാതന ജനത്തെക്കുറിച്ചു ഔര്‍മ്മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ചു പിന്നത്തേതില്‍ വരുവാനുള്ളവര്‍ക്കും ഔര്‍മ്മയുണ്ടാകയില്ല.
11ရှေးဖြစ်ဘူးသော အမှုအရာတို့ကို မေ့လျော့ တတ်၏။ နောက်ဖြစ်လတံ့သောအမှုအရာတို့ကိုလည်း၊ ထိုအမှုအရာနောက်၌ ဖြစ်လတံ့သော သူတို့သည် မေ့လျော့ကြလိမ့်မည်။
12സഭാപ്രസംഗിയായ ഞാന്‍ യെരൂശലേമില്‍ യിസ്രായേലിന്നു രാജാവായിരുന്നു.
12ငါဓမ္မဒေသနာဆရာသည်၊ ယေရုရှလင်မြို့၌ ဣသရေလရှင်ဘုရင်ဖြစ်စဉ်တွင်၊
13ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു; ഇതു ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
13မိုဃ်းကောင်းကင်အောက်၌ ပြုသမျှတို့ကို ဥာဏ်ပညာ အားဖြင့်၊ ရှာဖွေစစ်ဆေးခြင်းငှါ နှလုံးထား၏။ လူသား တို့ ကျင်လည်ရာဘို့ ထိုပင်ပန်းစေသောအမှုကို ဘုရား သခင်ပေးတော်မူပြီ။
14സൂര്യന്നു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ടു; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.
14နေအောက်မှာ ပြုလေသမျှသော အမှုအရာ တို့ကို ငါမြင်ပြီ။ အလုံးစုံတို့သည် အနတ္တအမှု၊ လေကို ကျက်စားသော အမှုဖြစ်ကြ၏။
15വളവുള്ളതു നേരെ ആക്കുവാന്‍ വഹിയാ; കുറവുള്ളതു എണ്ണിത്തികെപ്പാനും വഹിയാ.
15ကောက်သောအရာကို မဖြောင့်စေနိုင်။ ချို့တဲ့ သောအရာကို မရေတွက်ရာ။
16ഞാന്‍ മനസ്സില്‍ ആലോചിച്ചു പറഞ്ഞതുയെരൂശലേമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.
16ငါသည် ကိုယ်စိတ်နှလုံးထဲမှာ ပြောဆိုသည်ကား၊ ငါသည်ငါ့အရင်၊ ယေရုရှလင်မြို့၌ ဖြစ်ဘူးသောသူ အပေါင်းတို့ထက် ကြီးမြင့်၍ပညာရှိ၏။ အကယ်စင်စစ် ငါ့စိတ်နှလုံးသည် ပညာအတတ်များကို အထူးသဖြင့် လေ့ကျက်၏။
17ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാന്‍ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
17ပညာတရားကို၎င်း၊ လျှပ်ပေါ်ခြင်းနှင့် မိုက်မဲ ခြင်းတို့ကို၎င်း ပိုင်းခြား၍ သိအံ့သောငှါ ငါသည်နှလုံး ထား၏။ ထိုအမှုသည်လည်း၊ လေကို ကျက်စားသောအမှု ဖြစ်သည်ကို ရိပ်မိ၏။
18ജ്ഞാനബാഹുല്യത്തില്‍ വ്യസനബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.
18အကြောင်းမူကား၊ ပညာများလျှင်၊ ငြိုငြင်စရာ အကြောင်းများ၏။ သိပ္ပံအတတ် တိုးပွားသောသူသည် ဝမ်းနည်းခြင်း တိုးပွားတတ်၏။