Malayalam

Myanmar

Ecclesiastes

12

1നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തുകൊള്‍ക; ദുര്‍ദ്ദിവസങ്ങള്‍ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും
1ငါနေ၍ မပြောနိုင်ဟုဆိုရသော ကာလသည် မနီး၊ ဆိုးသောကာလမရောက်မှီ၊ ယခုအသက်ပျိုစဉ်အခါ ပင်၊ သင့်ကို ဖန်ဆင်းတော်မူသောအရှင်ကို အောက်မေ့ လော့။
2സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങള്‍ മടങ്ങി വരികയും ചെയ്യുംമുമ്പെ തന്നേ.
2နေနှင့်အလင်း၊ လနှင့်ကြယ်တို့သည် ကွယ်၍ မိုဃ်းရွာပြီးမှ၊ အထပ်ထပ်ရွာတတ်သော ကာလမရောက် မှီ အောက်မေ့လော့။
3അന്നു വീട്ടുകാവല്‍ക്കാര്‍ വിറെക്കും; ബലവാന്മാര്‍ കുനിയും; അരെക്കുന്നവര്‍ ചുരുക്കമാകയാല്‍ അടങ്ങിയിരിക്കും; കിളിവാതിലുകളില്‍കൂടി നോക്കുന്നവര്‍ അന്ധന്മാരാകും;
3ထိုကာလ၌ အိမ်စောင့်တို့သည် တုန်လှုပ်၍၊ ခိုင်ခံ့သော သူတို့သည် အားလျော့ကြလိမ့်မည်။ ဆန် ကြိတ်သောသူတို့သည် နည်းသောကြောင့် ရပ်ကြလိမ့် မည်။ ပြတင်းပေါက်ဖြင့် ကြည့်သော သူတို့သည် အလင်း ကွယ်ကြလိမ့်မည်။
4തെരുവിലെ കതകുകള്‍ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കല്‍ ഉണര്‍ന്നുപോകും; പാട്ടുകാരത്തികള്‍ ഒക്കെയും തളരുകയും ചെയ്യും;
4ကြိတ်သံလျော့သောအခါ၊ လမ်းနားမှာ တံခါး ရွက်တို့သည် စေ့လျက်ရှိလိမ့်မည်။ ငှက်သံကိုကြားသော အခါ၊ စောစောထလိမ့်မည်။ သီချင်းသည်မ အပေါင်းတို့ သည် အသံသေးကြလိမ့်မည်။
5അന്നു അവര്‍ കയറ്റത്തെ പേടിക്കും; വഴിയില്‍ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന്‍ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയില്‍ ചുറ്റി സഞ്ചരിക്കും.
5ထိုကာလ၌ မြင့်သောအရာတို့ကို ကြောက်ကြ လိမ့်မည်။ လမ်း၌ဘေးတွေ့မည်ဟု ထင်ကြလိမ့်မည်။ ဗာတံပင်ပွင့်လိမ့်မည်။ ကျိုင်းကောင်သည် မိမိ၌မိမိ လေးလိမ့်မည်။ အလိုဆန္ဒလျော့လိမ့်မည်။ အကြောင်းမူ ကား၊ လူသည်ထာဝရနေရာသို့ သွားဆဲရှိ၍၊ ငိုခြင်းသည် တို့သည် လမ်းတို့၌ လှည့်လည်ကြ၏။
6അന്നു വെള്ളിച്ചരടു അറ്റുപോകും; പൊന്‍ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.
6ငွေကြိုးပြုတ်ခြင်း၊ ရွှေဖလားကွဲခြင်း၊ စမ်းရေတွင်း ၌ ရေပုံးပေါက်ခြင်း၊ ရေကျင်းနားမှာစက်ကျိုးခြင်း အခြင်း အရာတို့သည် ဖြစ်ကြလိမ့်မည်။
7പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.
7ထိုကာလ၌ မြေမှုန့်သည် နေရင်းမြေသို့၎င်း၊ ဝိညာဉ်သည် အရင်ပေးတော်မူသော ဘုရားသခင့်ထံသို့ ၎င်း ပြန်သွားရလိမ့်မည်။
8ഹാ മായ, മായ, സകലവും മായ അത്രേ എന്നു സഭാപ്രസംഗി പറയുന്നു.
8အနတ္တသက်သက်၊ အလုံးစုံတို့သည် အနတ္တဖြစ် ကြသည်ဟု ဓမ္မဒေသနာဆရာဟော၏။
9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
9ဓမ္မဒေသနာဆရာသည် ပညာရှိသည်အတိုင်း၊ ပရိသတ်တို့အား ပညာအတတ်ကို သွန်သင်လေ့ရှိ၏။ လုံ့လဝိရိယပြုလျက် များစွာသော သုတ္တံစကားတို့ကို ရှာဖွေ၍စီရင်၏။
10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാന്‍ സഭാപ്രസംഗി ഉത്സാഹിച്ചു.
10ဓမ္မဒေသနာဆရာသည် နားထောင်ဘွယ်သော စကားကိုရှာ၍၊ ရေးထားချက်စကားသည် ဖြောင့်မတ် သောစကား၊ သမ္မာစကားဖြစ်၏။
11ജ്ഞാനികളുടെ വചനങ്ങള്‍ മുടിങ്കോല്‍പോലെയും, സഭാധിപന്മാരുടെ വാക്കുകള്‍ തറെച്ചിരിക്കുന്ന ആണികള്‍പോലെയും ആകുന്നു; അവ ഒരു ഇടയനാല്‍ തന്നേ നല്കപ്പെട്ടിരിക്കുന്നു.
11ပညာရှိသောသူ၏စကားသည် တုတ်ချွန်နှင့် ၎င်း၊ တပါးတည်းသော သိုးထိန်းကြီးအပ်ပေတော်မူ၍၊ ပရိသတ်အုပ်တို့ ရိုက်ထားသောသံချွန်နှင့်၎င်း တူ၏။
12എന്നാല്‍ എന്റെ മകനേ, പ്രബോധനം കൈക്കൊള്‍ക; പുസ്തകം ഔരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.
12တဖန်တုံ၊ ငါ့သား၊ ထိုသို့သောစကားအားဖြင့် ဆုံးမခြင်းကို ခံလော့။ စာများကိုစီရင်၍ မကုန်နိုင်။ စာကို ကြိုးစား၍ ကြည့်ရှုခြင်းအမှုသည်၊ ကိုယ်ကို နှောင့်ရှက် သောအမှုဖြစ်၏။
13എല്ലാറ്റിന്റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അതു ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നതു.
13အချုပ်အခြာစကားဟူမူကား၊ ဘုရားသခင်ကို ကြောက်ရွံ့၍၊ ပညတ်တော်တို့ကို စောင့်ရှောက်လော့။ ဤရွေ့ကား၊ လူနှင့်ဆိုင်သော အမှုအရာအလုံးအစုံတို့ကို ချုပ်ခြာသတည်း။
14ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
14အကြောင်းမူကား၊ ဘုရားသခင်သည် ခပ်သိမ်း သော ဝှက်ထားခြင်းမှစ၍၊ အလုံးစုံသောအမှု၊ ကောင်း မကောင်းရှိသမျှတို့ကို စစ်ကြော၍၊ တရားသဖြင့် စီရင် တော်မူလတံ့သတည်း။