Malayalam

Myanmar

Ecclesiastes

4

1പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.
1တဖန်တုံ၊ နေအောက်မှာ ပြုသမျှသော ညှဉ်းဆဲ ခြင်းတို့ကို ငါထပ်၍ဆင်ခြင်၏။ ညှဉ်းဆဲခြင်းကို ခံရသော သူတို့သည် ငိုကြွေးသော်လည်း၊ ချမ်းသာပေးနိုင်သော သူမရှိ။ ညှဉ်းဆဲတတ်သော သူတို့သည် တန်ခိုးရှိသဖြင့် ချမ်းသာပေးနိုင်သောသူမရှိ။
2ആകയാല്‍ ഇപ്പോള്‍ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള്‍ മുമ്പെ തന്നേ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന്‍ പ്രശംസിച്ചു.
2သို့ဖြစ်၍၊ သေလွန်ပြီးသော လူသေသည် အသက်ရှင်သေးသော လူရှင်ထက်သာ၍ မင်္ဂလာရှိသည် ဟု ငါဆိုရ၏။
3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യന്നു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍ .
3သို့ရာတွင် တခါမျှ မဖြစ်သေးသောသူ၊ နေ အောက်မှာ ပြုသော ဒုစရိုက်ကိုမမြင်သေးသောသူသည် ထိုနှစ်ဦးထက်သာ၍ မင်္ဂလာရှိ၏။
4സകലപ്രയത്നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്‍നിന്നുളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
4တဖန် ကြိုးစားအားထုတ်ခြင်းအမှုနှင့်၊ ကောင်း မွန်စွာ ပြီးစီးသောအမှု အလုံးစုံတို့ကို၎င်း၊ ထိုသို့သော အမှုတို့ကြောင့် သူတပါး ငြူစူကြောင်းကို၎င်း ငါဆင်ခြင် ၏။ ထိုအမှုအရာသည် အနတ္တအမှု၊ လေကို ကျက်စား သောအမှုဖြစ်၏။
5മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
5မိုက်သောသူသည် မိမိလက်ချင်းပိုက်ထား၍၊ မိမိ အသားကို စားတတ်၏။
6രണ്ടു കയ്യും നിറയ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയ വിശ്രാമം അധികം നല്ലതു.
6ငြိမ်သက်ခြင်းနှင့် ယှဉ်လျက်၊ လက်တဆုပ် တည်းသောဥစ္စာသည် ပင်ပန်းစွာလုပ်ခြင်း၊ လေကို ကျက်စားခြင်းနှင့်ယှဉ်လျက်၊ လက်နှစ်ဘက်၌ ပြည့်သော ဥစ္စာထက်သာ၍ ကောင်း၏။
7ഞാന്‍ പിന്നെയും സൂര്യന്നു കീഴെ മായ കണ്ടു.
7တဖန်ငါထပ်၍၊ နေအောက်မှာအနတ္တအမှုကို ဆင်ခြင်သောအရာဟူမူကား၊
8ഏകാകിയായ ഒരുത്തനുണ്ടു; അവന്നു ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന്നു ഒന്നിന്നും അവസാനമില്ല; അവന്റെ കണ്ണിന്നു സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാല്‍ താന്‍ ആര്‍ക്കുംവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ.
8လူသည်အဘော်အဘက်၊ သားသမီး၊ ညီအစ်ကို မရှိ၊ တယောက်တည်းဖြစ်သော်လည်း၊ ကြိုးစားအားထုတ် ၍ မကုန်နိုင်။ မိမိစည်းစိမ်ကိုမြင်၍ မရောင့်ရဲနိုင်။ ငါသည် ကိုယ်ကိုညှဉ်းဆဲ၍၊ အဘယ်သူအဘို့ ကြိုးစား အားထုတ်သနည်းဟု မမေးတတ်။ ဤအမှုအရာသည် လည်း အနတ္တအမှု၊ အလွန်ပင်ပန်းစေသောအမှုဖြစ်၏။
9ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലതു; അവര്‍ക്കും തങ്ങളുടെ പ്രയത്നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു.
9လူသည်တယောက်တည်းထက် နှစ်ယောက် သာ၍ကောင်း၏။ ကြိုးစားအားထုတ်လျှင်၊ ကောင်းသော အကျိုးကို ရတတ်၏။
10വീണാല്‍ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ടു അവന്നു അയ്യോ കഷ്ടം!
10တယောက်လဲလျှင် တယောက်ထူလိမ့်မည်။ တယောက်တည်းသောသူလဲလျှင်မူကား အကျိုးနည်းပြီ။ ထူသော သူမရှိ။
11രണ്ടുപേര്‍ ഒന്നിച്ചു കിടന്നാല്‍ അവര്‍ക്കും കുളിര്‍ മാറും; ഒരുത്തന്‍ തന്നേ ആയാലോ എങ്ങനെ കുളിര്‍ മാറും?
11လူသည် နှစ်ယောက်အတူအိပ်လျှင် နွေးတတ် ၏။ တယောက်တည်းသောသူမူကား၊ အဘယ်သို့ နွေးနိုင် သနည်း။
12ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോടു എതിര്‍ത്തുനില്‍ക്കാം; മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.
12လူတယောက်သည် တယောက်ကိုနိုင်လျှင် ထိုလူကိုနှစ်ယောက် ဆီးတားနိုင်၏။ သုံးလွန်းတင်သော ကြိုးသည်လည်း အလွယ်တကူမပြတ်တတ်။
13പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.
13ဆုံးမခြင်းကိုမခံ၊ အသက်ကြီး၍ မိုက်သော ရှင် ဘုရင်ထက်၊ ပညာရှိသောဆင်းရဲသား သူငယ်သည် သာ၍မြတ်၏။
14അവന്‍ മറ്റേവന്റെ രാജ്യത്തില്‍ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന്നു കാരാഗൃഹത്തില്‍ നിന്നു വരുന്നു.
14ထိုသို့သော သူငယ်သည် ထောင်ထဲကထွက်၍၊ နန်းတော်ပေါ်သို့ရောက်တတ်၏။ ထိုသို့သောရှင်ဘုရင် မူကား၊ အဘအရိပ်အရာနှင့် နန်းထိုင်သော်လည်း၊ ဆင်းရဲခြင်းသို့ ရောက်တတ်၏။
15മറ്റേവന്നു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യന്നു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവര്‍ ഒക്കെയും ചേര്‍ന്നിരിക്കുന്നതു ഞാന്‍ കണ്ടു.
15နေအောက်မှာ ကျင်လည်သော သတ္တဝါ အပေါင်းတို့သည် မင်းအရိပ်အရာကိုခံရသော ထိုဒုတိယ သူဘက်၌ နေတတ်ကြသည်ကို ငါဆင်ခြင်၏။
16അവന്‍ അസംഖ്യജനത്തിന്നു ഒക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര്‍ അവനില്‍ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.
16ထိုမင်းအုပ်စိုးသော သူအပေါင်းတို့ကို ရေတွက် ၍ မကုန်နိုင်။ နောက်လာသောသူတို့သည်လည်း၊ ထိုမင်းကို အားမရဘဲနေကြလိမ့်မည်။ အကယ်စင်စစ် ထိုအမှုအရာသည်လည်း အနတ္တအမှု၊ လေကို ကျက်စား သောအမှုဖြစ်၏။