1ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് (എഫെസൊസില്‍ ഉള്ള) വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശ്വാസികളുമായവര്‍ക്കും എഴുതുന്നതുനമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
1ဘုရားသခင်၏အလိုတော်အားဖြင့်၊ ယေရှုခရစ်၏တမန်တော်ဖြစ်သော ငါပေါလုသည် ဧဖက်မြို့၌ နေသော သန့်ရှင်းသူတည်းဟူသော ယေရှုခရစ်ကို ယုံကြည်သောသူတို့ကို ကြားလိုက်ပါ၏။
2സ്വര്‍ഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍ .
2သခင်ယေရှုခရစ်နှင့်ငါတို့အဘတည်းဟူသော ဘုရားသခင်ထံတော်က ကျေးဇူးတော်နှင့် ငြိမ်သက်ခြင်း သည် သင်တို့၌ ရှိပါစေသော။
3നാം തന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവന്‍ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനില്‍ തിരഞ്ഞെടുക്കയും
3ငါတို့သည်ဘုရားသခင့်ရှေ့တော်၌ မေတ္တာအားဖြင့် သန့်ရှင်းလျက်၊ အပြစ်ကင်းလွတ်လျက် ဖြစ်မည် အကြောင်း၊
4തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
4ဤကမ္ဘာမတည်မရှိမှီ ငါတို့ကိုခရစ်တော်၌ ရွေးကောက်တော်မူသည်နှင့်အညီ။ ကောင်းကင်ဘုံနှင့် ဆိုင်သော အရာတို့၌ ခပ်သိမ်းသော ဓမ္မမင်္ဂလာတို့ကို ခရစ်တော်အားဖြင့် ငါတို့အား ပေးသနားတော်မူသော ငါတို့သခင်ယေရှုခရစ်၏ ခမည်းတော်ဘုရားသခင်သည် မင်္ဂလာရှိတော်မူစေသတည်း။
5അവന്‍ പ്രിയനായവനില്‍ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തില്‍ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
5ထိုဘုရားသခင်သည် ချစ်တော်မူသော သားတော်ကြောင့်၊ ငါတို့အား ပေးတော်မူသော ကျေးဇူးတော်၏ ဘုန်းအသရေကိုချီးမွမ်းစေခြင်းငှါ၊
6അവനില്‍ നമുക്കു അവന്റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
6ငါတို့သည် ယေရှုခရစ်အားဖြင့် သားအရာကို ရမည်အကြောင်း၊ အလိုတော်ရှိသောစေတနာအတိုင်း ရှေးမဆွက ခွဲခန့်မှတ်သားတော်မူ၏။
7അതു അവന്‍ നമുക്കു താന്‍ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
7ခပ်သိမ်းသော သတိပညာတော်နှင့်လျော်စွာ ငါတို့၌ အတိုင်းထက်အလွန်များလှစွာသော ကျေးဇူးတော်သည် ကြွယ်ဝပြည့်စုံသည်နှင့်အညီ၊
8അവനില്‍ താന്‍ മുന്നിര്‍ണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മര്‍മ്മം അവന്‍ നമ്മോടു അറിയിച്ചു.
8ထိုသားတော်၏အသွေးအားဖြင့် အပြစ်လွှတ်တော်မူခြင်း တည်းဟူသော ရွေးနှုတ်တော်မူခြင်း ကျေးဇူးကို ငါတို့သည်းခံရကြ၏။
9അതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
9ဘုရားသခင်သည် နှလုံးသွင်းတော်မူသော စေတနာတော်နှင့် လျော်သောအလိုတော်၏ နက်နဲသော အရာကို ငါတို့အား ပြတော်မူ၏။
10അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്റെ നിര്‍ണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു
10ထိုနက်နဲသောအရာဟူမူကား၊ ကာလအချိန်စေ့စုံခြင်း၏ သာသနာတွင် ကောင်းကင်ပေါ်၊ မြေကြီး ပေါ်မှာ ရှိရှိသမျှတို့ကိုပေါင်း၍ ခရစ်တော်၌ ချုပ်ခြာ စေတော်မူလိမ့်သတည်း။
11മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശവെച്ചവരായ ഞങ്ങള്‍ അവന്റെ മഹത്വത്തിന്റെ പൂകഴ്ചെക്കാകേണ്ടതിന്നു തന്നേ.
11မိမိစေတနာ၏အလိုတော်သို့လိုက်၍ အလုံးစုံတို့ကို စီရင်ပြုပြင်တော်မူတတ်သော သူ၏ကြံစည်ခြင်း ရှိသည်အတိုင်း၊ ရှေးမဆွက ခွဲခန့်မှတ်သားတော်မူသည်နှင့်အညီ၊ ငါတို့သည် ထိုခရစ်တော်အားဖြင့် အမွေခံဖြစ်ကြ၏။
12അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ടു,
12အကြောင်းမူကား၊ ခရစ်တော်ကို မျှော်လင့်နှင့်သော ငါတို့အားဖြင့် ဘုန်းတော်ကို ချီးမွမ်းစေခြင်း အကြောင်းဖြစ်သတည်း။
13തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തില്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു.
13သင်တို့သည်လည်း ကယ်တင်တော်မူခြင်းအကြောင်းနှင့်ယှဉ်သော ဧဝံဂေလိတရားတည်းဟူသော သမ္မာတရားကိုကြားနာ၍ ထိုခရစ်တော်ကို ယုံကြည်ပြီးမှ၊ ဂတိတော်နှင့်ယှဉ်သော သန့်ရှင်းသော ဝိညာဉ်တော်၏ တံဆိပ်ခတ်ခြင်းကို ခံကြရပြီ။
14അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
14ပိုင်ထိုက်တော်မူသောသူတို့သည် ဘုန်းတော်ကို ချီးမွမ်းခြင်းအကြောင်းနှင့် ရွေးနှုတ်တော်မူခြင်းသို့ မရောက်မှီကာလပတ်လုံး ထိုဝိညာဉ်တော်သည် ငါတို့ အမွေ၏ စားရန်ဖြစ်တော်မူ၏။
15നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാര്‍ത്ഥനയില്‍
15ထိုကြောင့် သင်တို့သည်သခင်ယေရှုကို ယုံကြည်ခြင်းနှင့် သန့်ရှင်းသူအပေါင်းတို့ကို ချစ်ခြင်းအကြောင်း ကို ငါသည်ကြားပြီးလျှင်၊
16നിങ്ങളെ ഔര്‍ത്തുംകൊണ്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
16သင်တို့ကိုအကြောင်းပြု၍ ကျေးဇူးတော်ကို အစဉ်မပြတ်ချီးမွမ်းလျက်၊ သင်တို့အဘို့ အလိုငှါ ဆုတောင်းပဌနာပြုလျက်နေ၏။
17അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരല്‍ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിന്‍ വല്ലഭത്വത്തിന്റെ വ്യാപാരത്താല്‍ വിശ്വസിക്കുന്ന
17ဆုတောင်းသောအချက်ဟူမူကား၊ ငါတို့သခင် ယေရှုခရစ်၏ ဘုရားသခင်ဖြစ်တော်မူသော ဘုန်းကြီး သော အဘခမည်းတော်သည် ကိုယ်တော်မြတ်ကို သိခြင်း အလိုငှါ ပညာကို၎င်း၊ ထိုးထွင်းသောဥာဏ်ကို၎င်း၊ သင်တို့အား ပေးပါမည်အကြောင်း၊
18നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങള്‍ അറിയേണ്ടതിന്നും പ്രാര്‍ത്ഥിക്കുന്നു.
18ခေါ်တော်မူသောကြောင့် မြော်လင့်ရသောအရာကား အဘယ်အရာဖြစ်သည်ကို၎င်း၊ သန့်ရှင်းသူတို့ သည် ခံရသောအမွေတော်၏ ဘုန်းစည်းစိမ်ကား အဘယ်မျှလောက်ကြီးသည်ကို၎င်း၊
19അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിക്കയും
19ယုံကြည်သောငါတို့၌ ပြတော်မူသော အလွန်ကြီးလှစွာသော တန်ခိုးတော်ကား အဘယ်မျှလောက်ကြီး သည်ကို၎င်း၊ သင်တို့သည်သိစေခြင်းငှါ၊ သင်တို့၏ ဥာဏ်မျက်စိကို လင်းစေပါမည်အကြောင်း ဆုတောင်း ပဌနာပြု၏။
20സ്വര്‍ഗ്ഗത്തില്‍ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കര്‍ത്തൃത്വത്തിന്നും ഈ ലോകത്തില്‍ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
20ထိုတန်ခိုးတော်ကား၊ ခရစ်တော်ကိုသေခြင်းမှထမြောက်စေတော်မူ၍ ခရစ်တော်၌ပြုပြင်သော မဟာ တန်ခိုးအာနုဘော်အရှိန်ကဲ့သို့ဖြစ်၏။
21സര്‍വ്വവും അവന്റെ കാല്‍ക്കീഴാക്കിവെച്ചു അവനെ സര്‍വ്വത്തിന്നും മീതെ തലയാക്കി
21ခပ်သိမ်းသော အထွဋ်အမြတ်၊ အာဏာစက်၊ တန်ခိုး၊ အစိုးရခြင်းမှစ၍ ယခုဘဝနောင်ဘဝ၌ ခေါ် ဝေါ်သမုတ်သောဘွဲ့နာမအလုံးစုံတို့အထက်၊ ကောင်းကင်အရပ်၌ မိမိလက်ျာတော်ဘက်မှာ အလွန်မြင့်မြတ် သောနေရာကို ခရစ်တော်အား ပေးတော်မူ၍၊
22എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
22ခြေဘဝါးတော်အောက်သို့ အလုံးစုံတို့ကို ချထားသဖြင့်၊ အသင်းတော်ဘို့အလိုငှါ၊ သူ့ကိုအလုံးစုံတို့၏ အချုပ်အခြာ ဦးခေါင်းဖြစ်စေတော်မူ၏။
23ထိုအသင်တော်ကား၊ အလုံးစုံတို့ကို အလုံးစုံတို့နှင့် ပြည့်စုံတော်မူသော သူ၏ပြည့်စုံခြင်းတည်းဟူသော ခရစ်တော်၏ကိုယ် ဖြစ်သတည်း။