Malayalam

Myanmar

Esther

2

1അതിന്റെശേഷം അഹശ്വേരോശ്രാജാവിന്റെ ക്രോധം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവള്‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഔര്‍ത്തു.
1တဖန်ရှင်ဘုရင် အာရွှေရုသည် စိတ်တော်ပြေ သောအခါ၊ ဝါရှိတိကို၎င်း၊ သူပြုသောအမှုနှင့် သူ့တဘက် ၌စီရင်သော အမှုကို၎င်း အောက်မေ့တော်မူ၏။
2അപ്പോള്‍ രാജാവിന്റെ സേവകന്മാരായ ഭൃത്യന്മാര്‍ പറഞ്ഞതുരാജാവിന്നു വേണ്ടി സൌന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;
2အထံတော်၌ ခစားသော ကျွန်တော်တို့ကလည်း၊ အဆင်းလှသော သမီးကညာတို့ကို အရှင်မင်းကြီးအဘို့ ရှာရပါမည်အကြောင်း အခွင့်ပေးတော်မူပါ။
3രാജാവു രാജ്യത്തിലെ സകലസംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവര്‍ സൌന്ദര്യമുള്ള യുവതികളായ സകലകന്യകമാരെയും ശേഖരിച്ചു ശൂശന്‍ രാജധാനിയിലെ അന്ത:പുരത്തില്‍ രാജാവിന്റെ ഷണ്ഡനായി അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ ഏല്പിക്കയും അവര്‍ക്കും ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കള്‍ കൊടുക്കയും ചെയ്യട്ടെ.
3အဆင်းလှသော သမီးကညာအပေါင်းတို့ကို ရှုရှန်နန်းတော်တွင် အပျိုတော်နေရာသို့ စုဝေးစေ၍၊ နန်းတော်မိန်းမစိုး၊ အပျိုတော်အုပ်ဟေဂဲ၌ အပ်စေခြင်းငှါ၊ နိုင်ငံတော်အတိုင်းတိုင်း အပြည်ပြည် မင်းအရာရှိတို့ကို ခန့်ထားတော်မူပါ။ စင်ကြယ်စေခြင်းငှါ ဆေးမျိုးကို အပ်ပေးတော်မူပါ။
4രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവന്‍ അങ്ങനെ തന്നേ ചെയ്തു.
4နှစ်သက်တော်မူသော သမီးကညာကို မိဖုရား ဝါရှတိအရာ၌ ခန့်ထားတော်မူပါဟု လျှောက်သော စကားကို ရှင်ဘုရင်နှစ်သက်၍ ထိုသို့ စီရင်တော်မူ၏။
5എന്നാല്‍ ശൂശന്‍ രാജധാനിയില്‍ ബെന്യാമീന്യനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള യെഹൂദന്‍ ഉണ്ടായിരുന്നു.
5ထိုကာလတွင် ရှုရှန်မြို့တော်၌၊ ဗင်္ယာမိန်အမျိုး ကိရှ၊ ရှိမိ၊ ယာဣရတို့မှ ဆင်းသက်သော မော်ဒကဲအမည် ရှိသော ယုဒလူတယောက်ရှိ၏။
6ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചു കൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തില്‍ അവനെയും യെരൂശലേമില്‍നിന്നു കൊണ്ടുപോയിരുന്നു.
6ထိုသူသည် ဗာဗုလုန်ရှင်ဘုရင် နေဗုခဒ်နေဇာ သိမ်းသွားသော ယုဒရှင်ဘုရင် ယေခေါနိမှစ၍၊ ဘမ်းဆီး သိမ်းသွားခြင်းကို ခံရသောလူစု၌ ပါသတည်း။
7അവന്‍ തന്റെ ചിറ്റപ്പന്റെ മകളായ എസ്ഥേര്‍ എന്ന ഹദസ്സെക്കു അമ്മയപ്പന്മാര്‍ ഇല്ലായ്കകൊണ്ടു അവളെ വളര്‍ത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്‍ദ്ദെഖായി അവളെ തനിക്കു മകളായിട്ടു എടുത്തു.
7ထိုသူသည် အထွေးသမီး ဟဒဿတည်းဟူ သော ဧသတာကို မွေးမြူ၏။ ထိုသတို့သမီးသည် မိဘမရှိ၊ ပုံပြင်ယဉ်ကျေး၍ အသွေးအဆင်းလည်း လှ၏။ မိဘ သေသောအခါ၊ မော်ဒကဲသည် ယူ၍ ကိုယ်သမီးကဲ့သို့ မှတ်သတည်း။
8രാജാവിന്റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ചു ശൂശന്‍ രാജധാനിയില്‍ ഹേഗായിയുടെ വിചാരണയില്‍ ഏല്പിച്ച കൂട്ടത്തില്‍ എസ്ഥേരിനെയും രാജധാനിയിലെ അന്ത:പുരപാലകനായ ഹേഗായിയുടെ വിചാരണയില്‍ കൊണ്ടുവന്നു.
8ရှင်ဘုရင် အမိန့်တော်ကိုထုတ်၍ ကျော်သော အခါ၊ အပျိုများတို့ကို ရှုရှန်နန်းတော်သို့ စုဝေးစေ၍၊ မိန်းမစိုး ဟေဂဲ၌အပ်ရာတွင်၊ ဧသတာကိုလည်း နန်း တော်သို့ ခေါ်ဆောင်၍ ဟေဂဲ၌ အပ်ကြ၏။
9ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവന്‍ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയില്‍നിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവള്‍ക്കു വേഗത്തില്‍ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്ത:പുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
9ဧသတာသည် ဟေဂဲစိတ်နှင့်တွေ့၍ မျက်နှာ ရသဖြင့်၊ ဟေဂဲသည် စင်ကြယ်စေသော ဆေးမျိုးနှင့် ပေးရသော အဝတ်အစားကို အလျင်အမြန်ပေး၏။ နန်းတော်၌ ရွေးကောက်သော ကျွန်မခုနစ်ယောက် တို့ကိုလည်းပေး၍၊ ဧသတာနှင့် သူ၏ကျွန်မတို့ကို အပျိုတော်နန်းတွင် အမြတ်ဆုံးသောနေရာ၌ ချီးမြှောက် လေ၏။
10എസ്ഥേര്‍ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊര്‍ദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
10ဧသတာသည် မိမိအမျိုးနှင့် မိမိဆွေညာ တကာကို မဘော်မပြမည်အကြောင်း၊ မော်ဒကဲ သတိပေး သည်အတိုင်း မဘော်မပြဘဲ နေ၏။
11എന്നാല്‍ എസ്ഥേരിന്റെ സുഖവര്‍ത്തമാനവും അവള്‍ക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയണ്ടേതിന്നു മൊര്‍ദ്ദേഖായി ദിവസംപ്രതി അന്ത:പുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
11ဧသတာသည် အဘယ်သို့ရှိသည်ကို၎င်း၊ သူ၌ အဘယ်သို့ ပြုကြလိမ့်မည်ကို၎င်း၊ မော်ဒကဲသည် သိခြင်း ငှါ အပျိုတော်နန်းဝင်းရှေ့မှာ နေ့တိုင်းသွားလာ၏။
12ഔരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം--ആറു മാസം മൂര്‍തൈലവും ആറുമാസം സുഗന്ധവര്‍ഗ്ഗവും സ്ത്രീകള്‍ക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും--ഔരോരുത്തിക്കു അഹശ്വേരോശ് രാജാവിന്റെ സന്നിധിയില്‍ ചെല്ലുവാന്‍ മുറ വരുമ്പോള്‍
12ထိုအပျိုတော်တို့ ထုံးစံအတိုင်း၊ တနှစ်စေ့သော အခါ တယောက်နောက်တယောက် အလှည့်သင့်သည် အတိုင်း၊ ရှင်ဘုရင်အာရွှေရုထံသို့ ဝင်ရ၏။ ခြောက်လ ပတ်လုံးမုရန်ဆီ၊ ခြောက်လပတ်လုံး နံ့သာမျိုးအစရှိ သော စင်ကြယ်စေသောဆေးမျိုးကိုသုံး၍၊ စင်ကြယ်ခြင်းအမှု သည် ပြီးသည်တိုင်အောင် ထိုမျှကာလကိုလွန်စေရ၏။
13ഔരോ യുവതി രാജസന്നിധിയില്‍ചെല്ലും; അന്ത:പുരത്തില്‍ നിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവള്‍ ചോദിക്കുന്ന സകലവും അവള്‍ക്കു കൊടുക്കും.
13ထိုနောက်မှ အပျိုတော်သည် ရှင်ဘုရင်ထံသို့ ဝင်ချိန်ရောက်သောအခါ၊ အလိုရှိသမျှတို့ကို တောင်း၍၊ အပျိုတော်နန်းမှ ရှင်ဘုရင်နန်းတော်သို့ ယူသွားရ၏။
14സന്ധ്യാസമയത്തു അവള്‍ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്ത:പുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേര്‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്‍ക്കു രാജസന്നിധിയില്‍ ചെന്നുകൂടാ.
14ညဦးအချိန်၌ဝင်၍ နံနက်အချိန်၌ နန်းတော် မိန်းမစိုး၊ မောင်းမမိဿံအုပ်၊ ရှာရဂါဇစောင့် ဒုတိယ မိန်းမနန်းသို့ပြန်ရ၏။ ရှင်ဘုရင်ချစ်၍ နာမည်အားဖြင့် ခေါ်တော်မမူလျှင် နောက်တဖန် အထံတော်သို့မဝင်ရ။
15എന്നാല്‍ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്റെ ചിറ്റപ്പന്‍ അബീഹയീലിന്റെ മകളായ എസ്ഥേരിന്നു രാജസന്നിധിയില്‍ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്റെ ഷണ്ഡനും അന്ത:പുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാല്‍ എസ്ഥേരിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.
15မိမိသမီးကဲ့သို့ မော်ဒကဲမွေးမြူသော ဘထွေး အဘိဟဲလသမီး ဧသတာသည် အလှည့်သင့်၍၊ ရှင်ဘုရင် ထံသို့ဝင်ရသောအခါ၊ နန်းတော်မိန်းမစိုး၊ အပျိုတော်အုပ် ဟေဂဲစီရင်သော အရာမှတပါး အဘယ်အရာကိုမျှ မတောင်း၊ ဧသတာကို တွေ့မြင်သမျှသော သူတို့သည် ချစ်တတ်ကြ၏။
16അങ്ങനെ എസ്ഥേരിനെ അഹശ്വേരോശ് രാജാവിന്റെ വാഴ്ചയുടെ ഏഴാം ആണ്ടു തേബേത്ത് മാസമായ പത്താം മാസത്തില്‍ രാജധാനിയില്‍ അവന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുചെന്നു.
16ထိုသို့ ရှင်ဘုရင် အာရွှေရုသည် နန်းစံ ခုနစ်နှစ်၊ တေဗက်အမည်ရှိသော ဒသမလတွင်၊ ဧသတာကို နန်းတော်၌ သိမ်းတော်မူပြီးလျှင်၊
17രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവന്‍ രാജകിരീടം അവളുടെ തലയില്‍ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.
17အခြားသော သမီးကညာအပေါင်းတို့ထက် ဧသတာသည် စိတ်တော်ကိုနူးညွတ်စေ၍၊ အထံတော်၌ မျက်နှာရသဖြင့်၊ ရှင်ဘုရင်သည် အခြားသော မိန်းမ တကာတို့ကို ချစ်သည်ထက် ဧသတာကိုသာ၍ ချစ်သော ကြောင့်၊ သူ့ခေါင်းပေါ်မှာ ရာဇသရဖူကိုတင်၍မိဖုရား ဝါရှတိအရာ၌ ချီးမြှောက်တော်မူ၏။
18രാജാവു തന്റെ സകലപ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും എസ്ഥേരിന്റെ വിരുന്നായിട്ടു ഒരു വലിയ വിരുന്നു കഴിച്ചു; അവന്‍ സംസ്ഥാനങ്ങള്‍ക്കു ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.
18ထိုအခါ ရှင်ဘုရင်သည် ဧသတာပွဲဟူ၍ ကြီး သောပွဲကို မှူးတော်မတ်တော် ကျွန်တော်တို့အဘို့ လုပ်သဖြင့်၊ နိုင်ငံတော်တိုင်းပြည်တို့ကို မင်းမှုလွှတ်၍၊ စည်းစိမ်တော်နှင့် လျော်စွာ ဆုချတော်မူ၏။
19രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരുന്നിരുന്നു.
19သမီးကညာတို့သည် ဒုတိယအချိန်၌ စုဝေး သောအခါ၊ မော်ဒကဲ သည် နန်းတော်၌ တံခါးမှူးဖြစ်၏။
20മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര്‍ തന്റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ വളര്‍ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്റെ കല്പന അനുസരിച്ചു പോന്നു.
20ဧသတာသည် မော်ဒကဲထံမွေးမြူခြင်းကို ခံ၍ နေစဉ်အခါ၊ သူ၏စကားကို နားထောင်သည်နည်းတူ နား ထောင်သေးသည်ဖြစ်၍၊ မော်ဒကဲသတိပေးသည်အတိုင်း၊ မိမိအမျိုး၊ မိမိဆွေညာတကာတို့ကို မဘော်မပြဘဲနေ သတည်း။
21ആ കാലത്തു മൊര്‍ദ്ദെഖായി രാജാവിന്റെ വാതില്‍ക്കല്‍ ഇരിക്കുമ്പോള്‍ വാതില്‍കാവല്‍ക്കാരില്‍ രാജാവിന്റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ചു അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ തരം അന്വേഷിച്ചു.
21ထိုကာလတွင်၊ မော်ဒကဲသည် နန်းတော်၌ တံခါးမှူးဖြစ်စဉ်၊ ဗိဂသန်နှင့် တေရက်တည်းဟူသော နန်းတော်မိန်းမစိုး၊ တံခါးစောင့် နှစ်ယောက်တို့သည် ဒေါသစိတ်ရှိ၍ ရှင်ဘုရင် အာရွှေရုကို လုပ်ကြံမည်ဟု အားထုတ်ကြ၏။
22മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞു എസ്ഥേര്‍രാജ്ഞിക്കു അറിവുകൊടുത്തു; എസ്ഥേര്‍ അതു മൊര്‍ദ്ദെഖായിയുടെ നാമത്തില്‍ രാജാവിനെ ഗ്രഹിപ്പിച്ചു.
22ထိုအမှုကို မော်ဒကဲသိ၍ မိဖုရားဧသတာအား ဘော်ပြ၏။ ထိုသို့ မော်ဒကဲဘော်ပြကြောင်းကို ဧသတာ သည် ရှင်ဘုရင်အား လျှောက်လေ၏။
23അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ടു അവരെ രണ്ടുപോരെയും കഴുവിന്മേല്‍ തൂക്കിക്കളഞ്ഞു; ഇതു രാജാവിന്റെ മുമ്പില്‍ ദിനവൃത്താന്തപുസ്തകത്തില്‍ എഴുതിവെച്ചു.
23ထိုအမှုကို စစ်ကြော၍ အမှန်သိသောအခါ၊ ထိုသူနှစ်ယောက်တို့ကို သစ်ပင်၌ လည်ဆွဲချပြီးမှ၊ ရှင်ဘုရင်ရှေ့၊ နန်းတော်မှတ်စာ၌ ရေးမှတ်သတည်း။