Malayalam

Myanmar

Esther

4

1സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവില്‍ ചെന്നു കൈപ്പോടെ അത്യുച്ചത്തില്‍ നിലവിളിച്ചു.
1ထိုအမှုရှိသမျှကို မော်ဒကဲသိသောအခါ၊ မိမိ အဝတ်ကိုဆုတ်၍ ပြာနှင့်လူးလျက်၊ လျှော်တေအဝတ်ကို ဝတ်လျက်၊ မြို့အလယ်သို့သွား၍ ကြီးကျယ်သောအသံနှင့် ငိုကြွေးလေ၏။
2അവന്‍ രാജാവിന്റെ പടിവാതിലോളവും വന്നുഎന്നാല്‍ രട്ടുടുത്തുംകൊണ്ടു ആര്‍ക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
2လျှော်တေအဝတ်ကိုဝတ်လျက် နန်းတော်တံခါး ထဲသို့ အဘယ်သူမျှ မဝင်ရသောကြောင့်၊ နန်းတော်တံခါး ရှေ့မှာ ရပ်နေ၏။
3രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്ന ഔരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയില്‍ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റില്‍ കിടന്നു.
3ရှင်ဘုရင်အမိန့်တော်စာရောက်လေသော အပြည်ပြည်တို့၌ ယုဒလူတို့သည် အလွန်ညည်းတွားခြင်း၊ အစာရှောင်ခြင်း၊ ငိုကြွေးမြည်တမ်းခြင်းကိုပြု၍၊ လူများ တို့သည် ပြာနှင့်လျှော်တေအဝတ်၌ အိပ်ကြ၏။
4എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാല്‍ അവന്‍ വാങ്ങിയില്ല.
4မော်ဒကဲအမှုကို ဧသတာ၏ ကျွန်မတို့နှင့် မိန်းမစိုးတို့သည် ကြားပြောသောအခါ၊ မိဖုရားသည် အလွန်ဝမ်းနည်းလျက်၊ မော်ဒကဲဝတ်သော လျှော်တေကို ပယ်၍ အခြားသောအဝတ်ကို ဝတ်စေခြင်းငှါ ပေးလိုက် သော်လည်း၊ မော်ဒကဲသည် မခံမယူဘဲနေ၏။
5അപ്പോള്‍ എസ്ഥേര്‍ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരില്‍ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയണ്ടേതിന്നു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ പോയിവരുവാന്‍ അവന്നു കല്പന കൊടുത്തു.
5တဖန် ဧသတာသည် ရှင်ဘုရင် အမိန့်တော်နှင့် ခစားသော မိန်းမစိုးဟာတက်ကို ခေါ်၍၊ အဘယ်အမှုရှိ သနည်း။ အဘယ်ကြောင့် ဤသို့ပြုသနည်းဟု မော်ဒကဲ ကို မေးစေခြင်းငှါ စေလွှတ်သည်အတိုင်း၊
6അങ്ങനെ ഹഥാക്ക്‍ രാജാവിന്റെ പടിവാതിലിന്നു മുമ്പില്‍ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കല്‍ ചെന്നു.
6ဟာတက်သည် မော်ဒကဲရှိရာ နန်းတော်တံခါး ရှေ့၊ မြို့တော်လမ်းသို့သွား၍၊
7മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
7မော်ဒကဲသည် မိမိ၌ရောက်သော အမှုရှိသမျှကို၎င်း၊ ဟာမန်သည် ယုဒလူတို့ကို ဖျက်ဆီးခြင်းငှါ၊ ငွေ မည်မျှကို ဘဏ္ဍာတော်တိုက်ထဲသို့ သွင်းပါမည်ဟု ဂတိ ထားကြောင်းကို၎င်း ကြားပြောလျက်၊
8അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനില്‍ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്റെ പകര്‍പ്പ് അവന്‍ അവന്റെ കയ്യില്‍ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയില്‍ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
8ယုဒလူတို့ကို ဖျက်ဆီးခြင်းငှါ၊ ရှုရှန်နန်းတော်၌ ထုတ်သော အမိန့်တော်စာလက်ခံကို ဧသတာအားပြဘို့ ပေး၍၊ ဧသတာသည် မိမိလူမျိုး အဘို့တောင်းလျှောက် ခြင်းငှါ၊ ရှင်ဘုရင်ထံသို့ ဝင်ရမည်အကြောင်း မှာလိုက် လေ၏။
9അങ്ങനെ ഹഥാക്ക്‍ ചെന്നു മൊര്‍ദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
9ဟာတက်သည်လည်းလာ၍ မော်ဒကဲစကားကို ဧသတာအား ပြန်ပြော၏။
10എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു ചെന്നു പറവാന്‍ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാല്‍
10တဖန်ဧသတာသည် ဟာတက်အားဖြင့်၊ မော်ဒကဲကို မှာလိုက်သည်ကား၊
11യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കല്‍ അകത്തെ പ്രാകാരത്തില്‍ ചെന്നുവെങ്കില്‍ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊന്‍ ചെങ്കോല്‍ ആയാളുടെ നേരെ നീട്ടാഞ്ഞാല്‍ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാല്‍ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.
11ယောက်ျားဖြစ်စေ၊ မိန်းမဖြစ်စေ၊ ရှင်ဘုရင် ခေါ်တော်မမူဘဲ အတွင်းတန်တိုင်း၊ ရှင်ဘုရင်ထံတော်သို့ ဝင်မိသောသူသည် အသက်ချမ်းသာရမည်အကြောင်း၊ ရွှေရာဇလှံတံကို ကမ်းတော်မမူလျှင်၊ အမှန်သေရမည် အကြောင်း အမိန့်တော်ရှိသည်ကို၊ ရှင်ဘုရင်၏ ကျွန်တော် မျိုးများနှင့် နိုင်ငံတော်ပြည်သူပြည်သားများအပေါင်းတို့ သည် သိကြ၏။ အကျွန်ုပ်ကိုကား အရက်သုံးဆယ်ပတ်လုံး၊ ရှင်ဘုရင်ထံတော်သို့ ခေါ်တော်မမူဟု၊
12അവര്‍ എസ്ഥേരിന്റെ വാക്കു മൊര്‍ദ്ദെഖായിയോടു അറിയിച്ചു.
12ဧသတာစကားကို မော်ဒကဲအား ပြန်ပြောသော အခါ၊ မော်ဒကဲက၊ အခြားသော ယုဒလူ အသက်မလွတ် လျှင်၊
13മൊര്‍ദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാന്‍ കല്പിച്ചതുനീ രാജധാനിയില്‍ ഇരിക്കയാല്‍ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
13နန်းတော်၌နေသော်လည်း သင့်အသက်လွတ် မည်ဟု မထင်နှင့်။
14നീ ഈ സമയത്തു മിണ്ടാതിരുന്നാല്‍ യെഹൂദന്മാര്‍ക്കും മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കും അറിയാം?
14ယခုကာလသင်သည် တိတ်ဆိတ်စွာနေလျှင်၊ သင်နှင့်သင်၏ အဆွေအမျိုးသည် ပျက်စီး၍၊ ယုဒလူတို့ အသက်ရှင်ခြင်း၊ ကယ်တင်ခြင်း အကြောင်းတစုံတခု ပေါ်လိမ့်မည်။ ယခုအမှုကိုဆောင်ဘို့ရာ သင်သည် မိဖုရားအရာကိုရသည်ဟု ထင်စရာရှိသည်မဟုတ်လော ဟု ဧသတာအား ပြန်ပြောစေခြင်းငှါ မှာလိုက်၏။
15അതിന്നു എസ്ഥേര്‍ മൊര്‍ദ്ദെഖായിയോടു മറുപടി പറവാന്‍ കല്പിച്ചതു.
15ဧသတာကလည်း၊ ရှုရှန်မြို့၌ရှိသော ယုဒလူ အပေါင်းတို့ကို စုဝေးစေခြင်းငှါသွားပါ။ နေ့ညဉ့်မပြတ် သုံးရက်ပတ်လုံး မစားမသောက်ဘဲနေ၍၊ အကျွန်ုပ်အဘို့ အစာရှောင်ခြင်းအကျင့်ကို ကျင့်ကြပါ။ အကျွန်ုပ်သည် လည်း ကျွန်မတို့နှင့်တကွ အစာရှောင်ခြင်းအကျင့်ကို ကျင့်ပါမည်။ ထိုနောက် အာဏာတော်ကို ဆန်ရသော် လည်း၊ ရှင်ဘုရင်ထံတော်သို့ ဝင်မည်။ သေလျှင် အသေခံ ပါမည်ဟု မော်ဒကဲအား ပြန်ပြောစေခြင်းငှါ မှာလိုက် သမျှအတိုင်း၊ မော်ဒကဲသည် သွား၍ပြုလေ၏။
16നീ ചെന്നു ശൂശനില്‍ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടിനിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിന്‍ ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കല്‍ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കില്‍ നശിക്കട്ടെ.
17അങ്ങനെ മൊര്‍ദ്ദെഖായി ചെന്നു എസ്ഥേര്‍ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.