Malayalam

Myanmar

Esther

8

1അന്നു അഹശ്വേരോശ്രാജാവു യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വീടു എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്നു എസ്ഥേര്‍ അറിയിച്ചതുകൊണ്ടു അവന്‍ രാജസന്നിധിയില്‍ പ്രവേശം പ്രാപിച്ചു.
1ထိုနေ့ခြင်းတွင်၊ ရှင်ဘုရင်အာရွှေရုသည် ယုဒ အမျိုး၏ ရန်သူဟာမန်အိမ်ကို မိဖုရားဧသတာအား ပေးတော်မူ၏။ ဧသတာသည် မော်ဒကဲနှင့် အဘယ်သို့ ပေါင်ဘော်တော်သည်ကို ဧသတာလျှောက်သဖြင့်၊ မော်ဒကဲသည် ရှင်ဘုရင်ထံတော်သို့ဝင်ရ၏။
2രാജാവു ഹാമാന്റെ പക്കല്‍നിന്നു എടുത്ത തന്റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്റെ വീട്ടിന്നു മേല്‍വിചാരകനാക്കിവെച്ചു.
2ရှင်ဘုရင်သည်လည်း၊ ဟာမန်လက်မှ နှုတ်သော လက်စွပ်တော်ကို တဖန်ချွတ်၍ မော်ဒကဲအား ပေးတော် မူ၏။ ဧသတာလည်း၊ ဟာမန်အိမ်ကို မော်ဒကဲ၌ အပ် လေ၏။
3എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ചു അവന്റെ കാല്‍ക്കല്‍ വീണു, ആഗാഗ്യനായ ഹാമാന്റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കും വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞു അപേക്ഷിച്ചു.
3တဖန်ဧသတာသည် ရှင်ဘုရင်ခြေတော်ရင်း၌ ပြပ်ဝပ်၍၊ အာဂတ်အမျိုး ဟာမန်ပြုသောအပြစ်၊ ယုဒ အမျိုးတဘက်၌ ကြံစည်သော အကြံအစည်ကို ပယ်တော် မူမည်အကြောင်း၊ မျက်ရည်ကျလျက် တောင်းပန်လေ၏။
4രാജാവു പൊന്‍ ചെങ്കോല്‍ എസ്ഥേരിന്റെ നേരെ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റു രാജസന്നിധിയില്‍നിന്നു പറഞ്ഞതു
4ရှင်ဘုရင်သည် ရွှေရာဇလှံတံကို ဧသတာသို့ ကမ်းတော်မူသဖြင့်၊ ဧသတာသည် ထ၍ရှင်ဘုရင် ရှေ့တော်၌ ရပ်လျက်၊
5രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണില്‍ ഞാനും പ്രിയയായിരിക്കുന്നുവെങ്കില്‍ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.
5အရှင်မင်းကြီးအလိုတော်ရှိ၍၊ ကျွန်တော်မကို စိတ်နှင့်တွေ့တော်မူလျှင်၎င်း၊ ကျွန်တော်မအမှုသည် ရှေ့တော်၌ လျောက်ပတ်၍ ကိုယ်တော်သည် ကျွန်တော်မ ကိုလည်း ချစ်တော်မူလျှင်၎င်း၊ နိုင်ငံတော်အတိုင်းတိုင်း အပြည်ပြည်တို့၌ရှိသော ယုဒလူတို့ကို ဖျက်ဆီးခြင်းငှါ၊ အာဂတ်အမျိုး ဟမ္မေဒါသသား ဟာမန်စီရင်သောစာကို ပယ်မည်အကြောင်း၊ ထပ်၍ စာရေးစေတော်မူပါ။
6എന്റെ ജനത്തിന്നു വരുന്ന അനര്‍ത്ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും.
6ကျွန်တော်မအမျိုးအပေါ်သို့ ရောက်ရသော ဘေးကို၎င်း၊ ကျွန်တော်မအမျိုးသားချင်းပျက်စီးသော အမှုကို၎င်း၊ ကျွန်တော်မသည် ကြည့်ရှုခြင်းငှါ၊ အဘယ်သို့ တတ်နိုင်ပါအံ့နည်းဟု လျှောက်ဆို၏။
7അപ്പോള്‍ അഹശ്വേരോശ്രാജാവു എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചതുഞാന്‍ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാന്‍ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേല്‍ തൂക്കിക്കളഞ്ഞു.
7ရှင်ဘုရင် အာရွှေရုကလည်း၊ ဟာမန်သည် ယုဒလူတို့ကို ထိခိုက်သောကြောင့်၊ သူ၏အိမ်ကို ဖိဖုရား ဧသတာအားငါပေးပြီ။ ထိုသူကိုလည်း လည်ဆွဲချတိုင်၌ ကွပ်မျက်စေပြီ။
8നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തില്‍ യെഹൂദന്മാര്‍ക്കുംവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍ ; രാജനാമത്തില്‍ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബ്ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.
8သို့ရာတွင် ရှင်ဘုရင်လက်စွပ်နှင့် တံဆိပ်ခတ် သော ရှင်ဘုရင် မိန့်တော်စာကို အဘယ်သူမျှ မပယ်ရ သည်ဖြစ်၍၊ စိတ်ရှိသည်အတိုင်း ယုဒလူတို့အဘို့ အမိန့် တော်စာကို တဖန်ရေး၍၊ လက်စွပ်တော်နှင့် တံဆိပ်ခတ် ရမည်ဟု မိဖုရားဧသတာနှင့် ယုဒလူမော်ဒကဲတို့အား မိန့်တော်မူ၏။
9അങ്ങനെ സീവാന്‍ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെര്‍ദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്തുദേശം മുതല്‍ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാനപ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാര്‍ക്കും അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.
9ထိုအခါ ဝိဝန်အမည်ရှိသော တတိယလနှစ် ဆယ်သုံးရက်နေ့တွင်၊ စာရေးတော်ကြီးတို့ကိုခေါ်၍၊ အိန္ဒိယပြည်မှ ကုရှပြည်တိုင်အောင် တိုင်းပြည်တရာ နှစ်ဆယ်ခုနစ်ပြည်တို့၌ ရှိသော ယုဒလူ၊ ကိုယ်စားတော် မင်း၊ အပြည်ပြည်အုပ်သော မြို့ဝန်၊ မြို့သူကြီးတို့ကို မော်ဒကဲမှာထားသမျှအတိုင်း၊ ယုဒဘာသာစကားမှစ၍ လူအမျိုးမျိုး ပြောသောစကားအသီး အသီးအားဖြင့်၊
10അവന്‍ അഹശ്വേരോശ്രാജാവിന്റെ നാമത്തില്‍ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തില്‍ വളര്‍ന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഔടിക്കുന്ന അഞ്ചല്‍ക്കാരുടെ കൈവശം കൊടുത്തയച്ചു.
10ရှင်ဘုရင် အာရွှေရု၏ အမိန့်တော်စာကိုရေး၍ ရှင်ဘုရင်လက် စွပ်တော်နှင့် တံဆိပ်ခတ်ပြီးမှ၊ မြင်း၊ လား၊ ကုလားအုပ်၊ မြည်းစီးသော စာပို့လုလင်တို့ဖြင့် ပေးလိုက် လေ၏။
11അവയില്‍ രാജാവു അഹശ്വേരോശ്രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,
11အမိန့်တော်စာချက်ဟူမူကား၊ အာဒါအမည် ရှိသော ဒွါဒသမလ တဆယ်သုံးရက် တနေ့ခြင်းတွင်၊
12അതതു പട്ടണത്തിലേ യെഹൂദന്മാര്‍ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കു വേണ്ടി പൊരുതു നില്പാനും തങ്ങളെ ഉപദ്രവിപ്പാന്‍ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്റെയും സകലസൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്‍ക്കും അധികാരം കൊടുത്തു.
12နိုင်ငံတော်အတိုင်းတိုင်း အပြည်ပြည်အမြို့မြို့ ၌ရှိသော ယုဒလူတို့သည် စုဝေး၍၊ မိမိတို့အသက်ကို စောင့်ရသောအခွင့်၊ တိုက်လာသောပြည်သူ၊ စစ်သူရ အပေါင်းတို့ကို မိန်းမသူငယ်နှင့်တကွ သတ်ဖြတ်သုတ် သင်ပယ်ရှင်း၍၊ သူတို့ဥစ္စာကို လုယူ သိမ်းရုံးရသောအခွင့် ကို ရှင်ဘုရင်ပေးတော်မူ၏။
13അന്നത്തേക്കു യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീര്‍പ്പിന്റെ പകര്‍പ്പു ഔരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.
13ဤရွေ့ကား၊ ယုဒလူတို့သည် ထိုနေ့ရက်တွင် ရန်သူတို့ကို ရန်တုံ့ပြုစေခြင်းငှါ၊ အတိုင်းတိုင်း အပြည် ပြည်၌နေသော လူမျိုးအပေါင်းတို့အား ကြော်ရသော အမိန့်တော်စာချက်ဖြစ်သတည်း။
14അങ്ങനെ അഞ്ചല്‍ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്റെ കല്പനയാല്‍ നിര്‍ബന്ധിതരായി ബദ്ധപ്പെട്ടു ഔടിച്ചുപോയി. ശൂശന്‍ രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.
14ထိုအမိန့်တော်စာကို ရှုရှန်နန်းတော်၌ ကြော်ပြီး မှ၊ ရှင်ဘုရင် ကျပ်တည်းစွာ စီရင်သည်အတိုင်း၊ စာပို့ လုလင်တို့သည် အလျင်အမြန် ပြေးသွားကြ၏။
15എന്നാല്‍ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍ കിരീടവും ചണനൂല്‍കൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു; ശൂശന്‍ പട്ടണം ആര്‍ത്തു സന്തോഷിച്ചു.
15မော်ဒကဲသည်လည်း၊ မင်းမြောက်တန်ဆာ တည်းဟူသော အဝတ်အဖြူအပြာကို ဝတ်ဆင်လျက်၊ ကြီးစွာသော ရွှေသရဖူကို ဆောင်းလျက်၊ ပိတ်ချောနှင့် မောင်းသော အထည်ဖြင့် ပြီးသောဝတ်လုံကို ခြုံလျက်၊ ရှင်ဘုရင်ထံတော်မှ ထွက်သွား၍၊
16യെഹൂദന്മാര്‍ക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.
16ရှုရှန်မြို့တော်သည် ဝမ်းမြောက်ရွှင်လန်းခြင်းသို့ ရောက်လေ၏။ ယုဒလူတို့သည်လည်း၊ သက်သာရွှင်လန်း ၍ ဝမ်းမြောက်ခြင်း၊ အသရေထွန်းလင်းခြင်းသို့ ရောက် ကြ၏။
17രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല്‍ വീണിരുന്നതുകൊണ്ടു അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.
17ရှင်ဘုရင်အမိန့်တော်စာရောက်လေသော အပြည်ပြည်အမြို့မြို့၌၊ ယုဒလူတို့သည် ဝမ်းမြောက် ရွှင်လန်းခြင်း၊ ပွဲခံခြင်း၊ မင်္ဂလာနေ့စောင်းခြင်းကို ပြု၍၊ ပြည်သူပြည်သားအများတို့သည် ယုဒလူတို့ကို ကြောက်ရွံ သောကြောင့် ယုဒဘာသာကို ဝင်ကြ၏။