Malayalam

Myanmar

Exodus

1

1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമില്‍ വന്ന യിസ്രായേല്‍ മക്കളുടെ പേരുകള്‍ ആവിതു
1မိမိတို့ အိမ်သူအိမ်သားပါလျက်၊ အဘယာကုပ်နှင့်အတူ အဲဂုတ္တုပြည်သို့ရောက်လာသော ဣသရေလ သားတို့၏အမည်ဟူမူကား၊
2രൂബേന്‍ , ശിമെയോന്‍ , ലേവി,
2ရုဗင်၊ ရှိမောင်၊ လေဝိ၊ ယုဒ၊
3യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍ , ബെന്യാമീന്‍
3ဣသခါ၊ ဇာဗုလုန်၊ ဗင်္ယာမိန်၊
4ദാന്‍ , നഫ്താലി, ഗാദ്, ആശേര്‍.
4ဒန်၊ နဿလိ၊ ဂဒ်၊ အာရှာတည်း။ - ယာကုပ် အမျိုးသားပေါင်းကား၊ ခုနစ်ဆယ်တည်း။ ယောသပ်သည် အဲဂုတ္တုပြည်၌ရှိနှင့်သတည်း။
5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികള്‍ എല്ലാം കൂടെ എഴുപതു പേര്‍ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമില്‍ ആയിരുന്നു.
6ယောသပ်နှင့် အစ်ကိုများမှစ၍၊ ထိုကာလ အမျိုးသားအပေါင်းတို့သည် သေကြကုန်၏။
6യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു.
7ဣသရေလအမျိုးသားတို့သည် သားကိုဘွား၍ အလွန်တိုးပွားများပြားသဖြင့်၊ အလွန်အားကြီး၍ တပြည်လုံး၌ နှံ့ပြားကြလေ၏။
7യിസ്രായേല്‍മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.
8ထိုနောက်မှ အဲဂုတ္တုပြည်၌ ယောသပ်ကို မသိသော ရှင်ဘုရင်သစ်ပေါ်လာ၏။
8അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില്‍ ഉണ്ടായി.
9ထိုရှင်ဘုရင်ကလည်း၊ ဣသရေလအမျိုးသားတို့သည် ငါတို့ထက် သာ၍များကြ၏။ သာ၍အားကြီး ကြ၏။
9അവന്‍ തന്റെ ജനത്തോടുയിസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.
10လာကြ၊ သူတို့ကို လိမ္မာစွာ ပြုကြစို့။ သို့မဟုတ် သူတို့သည် များပြားကြလိမ့်မည်။ နောက်တခါ စစ်မှု ရောက်လျှင် ငါတို့ရန်သူဘက်သို့ ဝင်စား၍ ငါတို့ကို တိုက်သဖြင့်၊ ပြည်တော်ထဲက ထွက်သွားကြလိမ့်မည်ဟု မိမိလူတို့အား ဆိုလေ၏။
10അവര്‍ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക.
11ထို့ကြောင့်အဲဂုတ္တုမင်းတို့သည်၊ ကျပ်တည်းစွာ နှိပ်စက်ညှဉ်းဆဲစေခြင်းငှါ အအုပ်အချုပ်ခန့်ထားကြ၏။ ဣသရေလလူတို့သည်၊ ဘဏ္ဍာတော်သိုထားဘို့၊ ပိသုံမြို့နှင့် ရာမသက်မြို့ကို တည်ဆောက်ရကြ၏။
11അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.
12သို့သော်လည်း၊ နှိပ်စက်ခြင်းကို ခံရသည်အတိုင်း၊ တိုးပွားများပြားလျက် ရှိကြ၏။ သူတို့ကြောင့် အဲဂုတ္တု လူတို့သည် စိတ်ညစ်၍၊
12എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു.
13အလွန်ကြမ်းတမ်းစွာညှဉ်းဆဲကြ၏။
13മിസ്രയീമ്യര്‍ യിസ്രായേല്‍മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
14သရွတ်နှင့်အုတ်လုပ်သောအမှု၊ လယ်လုပ်သောအမှုအမျိုးမျိုး၌ ခဲယဉ်းစွာစေခိုင်း၍ အလွန်ဆင်းရဲ ပင်ပန်းစေကြ၏။ စေခိုင်းလေရာရာ၌လည်း ခဲယဉ်းစွာ စေခိုင်းကြ၏။
14കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി.
15ရှိဖရနှင့်ပုအာအမည်ရှိသော ဟေဗြဲဝမ်းဆွဲမ တို့ကို၊ အဲဂုတ္တုရှင်ဘုရင်က၊
15എന്നാല്‍ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്‍മ്മിണികളോടു
16သင်တို့သည် ဟေဗြဲမိန်းမတို့အား ဝမ်းဆွဲလုပ်၍ မွေးရာအရပ်၌ စောင့်နေသောအခါ၊ ယောက်ျားဖြစ်လျှင် သေစေ၊ မိန်းမဖြစ်လျှင် အသက်ရှင်စေဟု အမိန့်တော် ရှိ၏။
16എബ്രായസ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിന്നു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില്‍ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
17ဝမ်းဆွဲမတို့သည် ဘုရားသခင်ကိုကြောက်ရွံ၍၊ အဲဂုတ္တုရှင်ဘုရင် မိန့်တော်မူသည်အတိုင်းမပြု၊ ယောက်ျားတို့ကို အသက်ချမ်းသာပေးကြ၏။
17സൂതികര്‍മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18အဲဂုတ္တုရှင်ဘုရင်သည်လည်း၊ ဝမ်းဆွဲမတို့ကို ခေါ်၍ သင်တို့သည် အဘယ်ကြောင့် ဤသို့ပြုသနည်း။ ယောက်ျားတို့ကိုအဘယ်ကြောင့် အသက်ချမ်းသာပေးသနည်းဟု မေးစစ်သော်၊
18അപ്പോള്‍ മിസ്രയീം രാജാവു സൂതികര്‍മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
19ဝမ်းဆွဲမတို့က၊ ဟေဗြဲမိန်းမတို့သည်၊ အဲဂုတ္တု၊ မိန်းမကဲ့သို့မဟုတ်၊ သန်စွမ်းသောကြောင့်၊ ဝမ်းဆွဲမ မရောက်မှီ သားကိုဘွားတတ်ကြ၏ဟု ပြန်လျှောက်လေ၏။
19സൂതികര്‍മ്മിണികള്‍ ഫറവോനോടുഎബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
20ထိုကြောင့် ဘုရားသခင်သည် ဝမ်းဆွဲမတို့ကို ကျေးဇူးပြုတော်မူ၏။ ထိုလူအမျိုးသည်လည်း များပြား၍ အလွန်အားကြီးကြလေ၏။
20അതുകൊണ്ടു ദൈവം സൂതികര്‍മ്മിണികള്‍ക്കു നന്മചെയ്തു; ജനം വര്‍ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.
21ဝမ်းဆွဲမတို့သည် ဘုရားသခင်ကို ကြောက်ရွံ့သောကြောင့်၊ သူတို့အိမ်သူအိမ်သားများကို ပြုစုတော် မူ၏။
21സൂതി കര്‍മ്മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന്‍ അവര്‍ക്കും കുടുംബവര്‍ദ്ധന നല്കി.
22ဖာရောဘုရင်ကလည်း၊ ဣသရေလအမျိုးသားတို့တွင်၊ ဘွားမြင်သောသူငယ် ယောက်ျားအပေါင်းတို့ကို မြစ်ထဲသို့ချပစ်စေ။ မိန်းမကိုမူကား အသက်ရှင်စေဟု မိမိလူအပေါင်းတို့ကို မှာထားတော်မူ၏။
22പിന്നെ ഫറവോന്‍ തന്റെ സകലജനത്തോടുംജനിക്കുന്ന ഏതു ആണ്‍കുട്ടിയെയും നദിയില്‍ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.