1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍
1ထာဝရဘုရားကလည်း၊ ဣသရေလအမျိုးသားတို့သည် လည်၍၊ ပိဟဟိရုတ်မြို့နား၊
2നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം.
2မိဂဒေါလမြို့နှင့် ပင်လယ်စပ်ကြား၊ ဗာလဇေဖုန်မြို့ရှေ့မှာ တပ်ချစေခြင်းငှာ မှာလိုက်လော့။ ထိုမြို့ရှေ့၊ ပင်လယ်ကမ်းနားမှာ တပ်ချရကြမည်။
3എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും.
3အကြောင်းမူကား၊ ဖာရောဘုရင်က၊ ဣသရေလအမျိုးသားတို့သည် ကျဉ်းကျုပ်ရာသို့ ရောက်ကြပြီ။ တောလမ်းပိတ်လျက်ရှိ၏ဟု ဆိုလိမ့်မည်။
4ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്റെഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും.
4ငါသည်လည်း၊ ဖာရောဘုရင်၏ နှလုံးကို ခိုင်မာစေ၍၊ သူသည် ဣသရေလတို့ကို လိုက်လိမ့်မည်။ ငါသည် ထာဝရဘုရားဖြစ်ကြောင်းကို အဲဂုတ္တုလူတို့သည် သိစေခြင်းငှာ၊ ထိုမင်းနှင့် သူ၏စစ်သူရဲအလုံးအရင်း အားဖြင့် ငါ့ဘုန်းပွင့်လိမ့်မည်ဟု မောရှေအား မိန့်တော်မူသည်အတိုင်း၊ ထိုသူတို့သည် ပြုကြ၏။
5അവര്‍ അങ്ങനെ ചെയ്തു. ജനം ഔടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു.
5ထိုလူတို့ထွက်ပြေးကြောင်းကို၊ အဲဂုတ္တုရှင်ဘုရင်အား ကြားရှောက်သဖြင့်၊ သူမှစ၍ ကျွန်များတို့သည် မနာလိုသောစိတ် ဖောက်ပြန်လျှင်၊ ငါတို့သည် ဤသို့ပြု၍ ဣသရေလလူတို့ကို ငါတို့စေခိုင်းရာမှ အဘယ်ကြောင့် လွှတ်ရသနည်းဟု ပြောဆိုကြ၏။
6പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും
6ထိုအခါ ဖာရောဘုရင်သည်၊ ရထားတော်ကို ပြင်၍၊ မိမိလူအပေါင်းတို့ကို ခေါ်လေ၏။
7വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവേക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.
7ရွေးသော ရထားခြောက်ရာ၊ အဲဂုတ္တုမြင်းစီးသူရဲအပေါင်းနှင့်တကွ၊ ဗိုလ်မင်းအသီးအသီးတို့ကို ခေါ်ယူလေ၏။
8യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.
8ထာဝရဘုရားသည်၊ ဖာရောဘုရင်၏ နှလုံးကို ခိုင်မာစေတော်မူသဖြင့်၊ သူသည် ဣသရေလအမျိုးသား တို့ကို လိုက်လေ၏။ သို့သော်လည်း၊ ဣသရေလလူတို့သည် ဝါကြွားသောအခြင်းအရာနှင့် ထွက်သွားကြ၏။
9ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.
9ထိုသို့ ဖာရောဘုရင်၏ မြင်းတော်၊ ရထားတော်၊ မြင်းစီးသူရဲဗိုလ်ပါ၊ အဲဂုတ္တုလူအပေါင်းတို့သည် လိုက်၍ ပိဟဟိရုတ်မြို့နား၊ ဗာလဇေဖုန်မြို့ရှေ့၌ ပင်လယ်ကမ်းနားမှာ တပ်ချလျက်နေသော ဣသရေလလူတို့ကို မှီကြ၏။
10ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
10ဖာရောဘုရင်သည် ချဉ်းလာသောအခါ၊ ဣသရေလအမျိုးသားတို့သည် မြော်ကြည့်၍၊ အဲဂုတ္တုလူတို့ စစ်ချီလာကြောင်းကို မြင်လျှင်၊ အလွန်ကြောက်လန့်၍ ထာဝရဘုရားအား အော်ဟစ်ကြ၏။
11അവര്‍ മോശെയോടുമിസ്രയീമില്‍ ശവകൂഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചതിനാല്‍ ഞങ്ങളോടു ഈ ചെയ്തതു എന്തു?
11မောရှေကိုလည်း၊ အဲဂုတ္တုပြည်၌ သင်္ချိုင်းမရှိသောကြောင့်၊ ဤတော၌ သေစေခြင်းငှာ ငါတို့ကို ဆောင်ခဲ့သလော။ ငါတို့ကို ဤသို့ပြု၍၊ အဲဂုတ္တုပြည်မှ အဘယ်ကြောင့် ဆောင်ခဲ့သနည်း။
12മിസ്രയീമ്യര്‍ക്കും വേല ചെയ്‍വാന്‍ ഞങ്ങളെ വിടേണം എന്നു ഞങ്ങള്‍ മിസ്രയീമില്‍വെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയില്‍ മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്കും വേല ചെയ്യുന്നതായിരുന്നു ഞങ്ങള്‍ക്കു നല്ലതു എന്നു പറഞ്ഞു.
12ငါတို့သည် အဲဂုတ္တုလူတို့ထံ၌ အစေကျွန်ခံနေလျက် ရှိကြပါစေဟု အဲဂုတ္တုပြည်၌ ငါတို့ပြောရာတွင်၊ ဤအမှုကို ရည်ဆောင်၍ ပြောသည်မဟုတ်လော။ ငါတို့သည် ဤတော၌ သေရသည်ထက်၊ အဲဂုတ္တုလူတို့ထံ၌ အစေကျွန်ခံလျှင် သာ၍ကောင်းသည်ဟု ဆိုကြ၏။
13അതിന്നു മോശെ ജനത്തോടുഭയപ്പെടേണ്ടാ; ഉറച്ചുനില്പിന്‍ ; യഹോവ ഇന്നു നിങ്ങള്‍ക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊള്‍വിന്‍ ; നിങ്ങള്‍ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
13မောရှေကလည်း မစိုးရိမ်ကြနှင့်။ ငြိမ်ဝပ်စွာရပ်နေကြ။ ထာဝရဘုရားသည်၊ ယနေ့ပြတော်မူသော ကယ်တင်ခြင်းကို ကြည့်ရှုကြလော့။ သင်တို့သည် ယနေ့မြင်သော အဲဂုတ္တုလူတို့ကို၊ နောက်တဖန် အလျှင်းမမြင်ရကြ။
14യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
14သင်တို့ဘက်၌ ထာဝရဘုရားသည် စစ်တိုက်တော်မူလိမ့်မည်။ သင်တို့သည် ငြိမ်ဝပ်စွာနေရကြမည်ဟု လူများတို့အား ဆို၏။
15അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുനീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാന്‍ യിസ്രായേല്‍മക്കളോടു പറക.
15ထာဝရဘုရားကလည်း၊ အဘယ်ကြောင့် ငါ့ကို အော်ဟစ်သနည်း။ ဣသရေလအမျိုးသားတို့သည် တက်သွားစေခြင်းငှာ မှာလိုက်လော့။
16വടി എടുത്തു നിന്റെ കൈ കടലിന്മേല്‍ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.
16သင်မူကား၊ လှံတံကို ချီပြီးလျှင်၊ ပင်လယ်ပေါ်မှာ လက်ကိုဆန့်၍ ပင်လယ်ရေကို ခွဲလော့။ ဣသရေလ အမျိုးသားတို့သည် ပင်လယ်အလယ်၌ မြေပေါ်မှာ ရှောက်သွားရကြမည်။
17എന്നാല്‍ ഞാന്‍ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവര്‍ ഇവരുടെ പിന്നാലെ ചെല്ലും; ഞാന്‍ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും.
17ငါသည်လည်း အဲဂုတ္တုလူတို့၏ နှလုံးကို ခိုင်မာစေသဖြင့်၊ သူတို့သည် လိုက်ကြလိမ့်မည်။ ဖာရောဘုရင်နှင့် သူ၏ဗိုလ်ခြေ၊ ရထား၊ မြင်းစီးသူရဲများအားဖြင့် ငါ့ဘုန်းပွင့်လိမ့်မည်။
18ഇങ്ങനെ ഞാന്‍ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോള്‍ ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയും.
18ထိုသို့ ဖာရောဘုရင်နှင့် သူ၏ရထားများ၊ မြင်းစီးသူရဲများအားဖြင့် ငါ့ဘုန်းပွင့်သောအခါ၊ ငါသည် ထာဝရဘုရားဖြစ်ကြောင်းကို၊ အဲဂုတ္တုလူတို့သည် သိရကြလိမ့်မည်ဟု မောရှေအား မိန့်တော်မူ၏။
19അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതന്‍ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പില്‍ നിന്നു മാറി അവരുടെ പിമ്പില്‍ പോയി നിന്നു.
19ထိုအခါ ဣသရေလတပ်ရှေ့မှာသွားသော ဘုရားသခင်၏ ကောင်းကင်တမန်သည် နောက်၌ လိုက်သဖြင့်၊ မိုဃ်းတိမ်တိုင်သည် သူတို့ရှေ့ကရွှေ့၍ နောက်၌ ရပ်နေလေ၏။
20രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മില്‍ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവര്‍ക്കും മേഘവും അന്ധകാരവും ആയിരുന്നു; ഇവര്‍ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.
20ထိုသို့ အဲဂုတ္တုတပ်နှင့် ဣသရေလတပ်စပ်ကြားသို့ ရောက်လျှင်၊ အဲဂုတ္တုလူတို့၌ မိုက်သော မိုဃ်းတိမ် ဖြစ်၍၊ ဣသရေလလူတို့အား အလင်းကို ပေးလျက်နေသဖြင့်၊ တညဉ့်လုံး တပ်တဦးနှင့်တဦး မချဉ်းနိုင်ရာ။
21മോശെ കടലിന്മേല്‍ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍ കാറ്റുകൊണ്ടു കടലിനെ പിന്‍ വാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മില്‍ വേര്‍പിരിഞ്ഞു.
21မောရှေသည် ပင်လယ်ပေါ်မှာ လက်ကိုဆန့်၍၊ ထာဝရဘုရားသည် တညဉ့်လုံး၌ အားကြီးသော အရှေ့လေအားဖြင့် ပင်လယ်ရေကို လှန်ပြန်၍၊ မြေကို ပေါ်စေတော်မူသည်နှင့်၊ ရေသည် ကွဲပြတ်လျက်ရှိ၏။
22യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവില്‍ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
22ဣသရေလအမျိုးသားတို့သည် ပင်လယ်အလယ်၌ မြေပေါ်မှာ ရှောက်သွားကြ၍၊ ရေသည် သူတို့ လက်ျာဘက်၊ လက်ဝဲဘက်မှာ ကျောက်ထရံကဲ့သို့ ရှိနေ၏။
23മിസ്രയീമ്യര്‍ പിന്തുടര്‍ന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.
23အဲဂုတ္တုလူများ၊ ဖာရောဘုရင်၌ပါသော မြင်း၊ ရထား၊ မြင်းစီးသူရဲအပေါင်းတို့သည်၊ ပင်လယ်အလယ်သို့ လိုက်ဝင်ကြ၏။
24പ്രഭാതയാമത്തില്‍ യഹോവ അഗ്നിമേഘസ്തംഭത്തില്‍നിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.
24နံနက်ယံ၌ ထာဝရဘုရားသည် မီးမိုဃ်းတိမ်တိုင်အားဖြင့် အဲဂုတ္တုတပ်ကို ကြည့်ရှု၍ နှောင့်ရှက်တော်မူ၏။
25അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഔട്ടം പ്രായസമാക്കി. അതുകൊണ്ടു മിസ്രയീമ്യര്‍നാം യിസ്രായേലിനെ വിട്ടു ഔടിപ്പോക; യഹോവ അവര്‍ക്കും വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.
25သူတို့ရထား အသွားခက်စေခြင်းငှာ ရထားဘီးများကို ချို့တဲ့စေတော်မူ၏။ အဲဂုတ္တုလူတို့ကလည်း၊ ဣသရေလလူတို့ထံမှ ပြေးကြစို့။ ထာဝရဘုရားသည် သူတို့ဘက်၊ အဲဂုတ္တုလူတို့တဘက်၌ စစ်တိုက်သည်ဟု ပြောဆိုကြ၏။
26അപ്പോള്‍ യഹോവ മോശെയോടുവെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു.
26ထာဝရဘုရားကလည်း၊ ပင်လယ်ရေသည် အဲဂုတ္တုလူများ၊ ရထားများ၊ မြင်းစီးသူရဲများတို့အပေါ်သို့ ပြန်စေခြင်းငှာ၊ ပင်လယ်အပေါ်မှာ လက်ကိုဆန့်လော့ဟု မောရှေအား မိန့်တော်မူသည်အတိုင်း၊
27മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഔടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവില്‍ തള്ളിയിട്ടു.
27မိုဃ်းလင်းသောအခါ၊ မောရှေသည် လက်ကို ပင်လယ်ပေါ်မှာ ဆန့်သဖြင့်၊ ပင်လယ်ရေသည် အားကြီး၍ ပြန်လာသည်ကို၊ အဲဂုတ္တုလူတို့သည် ပြေးကြသော်လည်း၊ ထာဝရဘုရားသည် သူတို့ကို ပင်လယ် အလယ်၌ လှဲတော်မူ၏။
28വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല.
28ထိုသို့ ပင်လယ်ရေသည် ပြန်လာ၍၊ ပင်လယ်ထဲသို့ လိုက်ဝင်သော ဖာရောဘုရင်၏ ရထား၊ မြင်းစီးသူရဲ၊ ဗိုလ်ခြေအပေါင်းတို့ကို လွှမ်းမိုးသဖြင့်၊ တစုံတယောက်မျှ မကျန်ရစ်ရ၊
29യിസ്രായേല്‍മക്കള്‍ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.
29ဣသရေလအမျိုးသားတို့မူကား၊ ပင်လယ်အလယ်၌ မြေပေါ်မှာရှောက်သွား၍၊ ရေသည် သူတို့လက်ျာ ဘက်၊ လက်ဝဲဘက်မှာ ကျောက်ထရံကဲ့သို့ ရှိနေ၏။
30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു.
30ထိုသို့ ထာဝရဘုရားသည် ထိုနေ့၌ ဣသရေလလူတို့ကို၊ အဲဂုတ္တုလူတို့လက်မှ ကယ်လွှတ်တော်မူသဖြင့်၊ ပင်လယ်ကမ်းနားမှာ အဲဂုတ္တုလူ အသေကောင်တို့ကို မြင်ရကြ၏။
31യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.
31ထိုသို့ အဲဂုတ္တုလူတို့၌ ထာဝရဘုရားပြုတော်မူသောအမှုကြီးကို၊ ဣသရေလလူတို့သည် မြင်၍၊ ထာဝရဘုရားကို ကြောက်ရွံ့ကြ၏။ ထာဝရဘုရားနှင့် ကိုယ်တော်၏ ကျွန်မောရှေကို ယုံကြည်ကြ၏။