Malayalam

Myanmar

Exodus

16

1അവര്‍ ഏലീമില്‍നിന്നു യാത്രപുറപ്പെട്ടു; യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീന്‍ മരുഭൂമിയില്‍ വന്നു.
1တဖန် ဣသရေလအမျိုးသား ပရိသတ်အပေါင်းတို့သည်၊ ဧလိမ်အရပ်မှ ထွက်၍ ခရီးသွားကြ၏။ အဲဂုတ္တုပြည်မှ ထွက်သွားသောနောက်၊ ဒုတိယလ ဆယ်ငါးရက်နေ့တွင်၊ ဧလိမ်အရပ်နှင့် သိနာတောင် စပ်ကြားမှာ သိန်တောသို့ ရောက်ကြ၏။
2ആ മരുഭൂമിയില്‍വെച്ചു യിസ്രായേല്‍ മക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.
2ထိုတော၌ ဣသရေလအမျိုးသား ပရိသတ်အပေါင်းတို့က၊
3യിസ്രായേല്‍മക്കള്‍ അവരോടുഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാല്‍ മരിച്ചിരുന്നു എങ്കില്‍ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.
3ငါတို့သည် အဲဂုတ္တုပြည်၌ အမဲသားချက်သော အိုးကင်းနားမှာ ထိုင်၍ ဝစွာစားရသောအခါ၊ ထာဝရဘုရား၏ လက်တော်ဖြင့် သေလျှင် သာ၍ကောင်း၏။ ယခုမူကား၊ ဤစည်းဝေးလျက်ရှိသော လူအပေါင်း တို့ကို ငတ်မွတ်ခြင်းအားဖြင့် သတ်လိုသောငှာ၊ ဤတောအရပ်သို့ ဆောင်ခဲ့ပြီတကားဟု မောရှေနှင့် အာရုန်ကို အပြစ်တင်၍ မြည်တမ်းလျက်ဆိုကြ၏။
4അപ്പോള്‍ യഹോവ മോശെയോടുഞാന്‍ നിങ്ങള്‍ക്കു ആകാശത്തുനിന്നു അപ്പം വര്‍ഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാന്‍ അവരെ പരീക്ഷിക്കേണ്ടതിന്നു അവര്‍ പുറപ്പെട്ടു ഔരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കി ക്കൊള്ളേണം.
4ထိုအခါ ထာဝရဘုရားက ကြည့်ရှုလော့။ ငါသည် သင်တို့အဘို့ မိုဃ်းကောင်းကင်က မုန့်မိုဃ်းကို ရွာစေမည်။ လူတို့သည် နေ့တိုင်းထွက်၍ တနေ့စားလောက်အောင် သိမ်းယူရကြမည်။ ငါ၏တရားအတိုင်း ကျင့်မည်လော၊ မကျင့်လောဟု ထိုသို့သောအားဖြင့် သူတို့ကို ငါစုံစမ်းမည်။
5എന്നാല്‍ ആറാം ദിവസം അവര്‍ കൊണ്ടുവരുന്നതു ഒരുക്കുമ്പോള്‍ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.
5နေ့တိုင်းသိမ်းယူသော အရာထက်၊ ခြောက်ရက်မြောက်သောနေ့၌ နှစ်ဆကို သိမ်းယူ၍ ပြင်ရကြမည်ဟု မောရှေအား မိန့်တော်မူ၏။
6മോശെയും അഹരോനും യിസ്രായേല്‍മക്കളോടു ഒക്കെയുംനിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങള്‍ അറിയും.
6မောရှေနှင့် အာရုန်တို့ကလည်း၊ ထာဝရဘုရားသည် သင်တို့ကို အဲဂုတ္တုပြည်မှ နှုတ်ဆောင်တော်မူ သည်ဟု ယနေ့ ညဦးယံ၌ သင်တို့ သိကြလိမ့်မည်။
7പ്രഭാതകാലത്തു നിങ്ങള്‍ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവന്‍ കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരെ പിറുപിറുക്കുവാന്‍ ഞങ്ങള്‍ എന്തുള്ളു എന്നു പറഞ്ഞു.
7နံနက်ယံ၌လည်း၊ ထာဝရဘုရား၏ ဘုန်းတော်ကို မြင်ရကြလိမ့်မည်။ ထာဝရဘုရားကို အပြစ်တင်လျက် မြည်တမ်းကြသောအသံကိုကြားတော်မူပြီ။ ငါတို့ကို အပြစ်တင်လျက် မြည်တမ်းစေခြင်းငှာ၊ ငါတို့သည် အဘယ်သို့သော သူဖြစ်သနည်းဟု ဣသရေလအမျိုးသားအပေါင်းတို့အား ဆိုလေ၏။
8മോശെ പിന്നെയുംയഹോവ നിങ്ങള്‍ക്കു തിന്നുവാന്‍ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള്‍ നിങ്ങള്‍ അറിയും; യഹോവയുടെ നേരെ നിങ്ങള്‍ പിറുപിറുക്കുന്നതു അവന്‍ കേള്‍ക്കുന്നു; ഞങ്ങള്‍ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.
8တဖန်လည်းမောရှေက၊ ထာဝရဘုရားသည် ညဦးယံ၌သင်တို့စားစရာအမဲသားကို၎င်း၊ နံနက်ယံ၌ ဝလောက်အောင် မုန့်ကို၎င်းပေးတော်မူသောအခါ၊ ဤစကားပြည့်စုံလိမ့်မည်။ သင်တို့သည် အပြစ်တင်လျက် မြည်တမ်းကြသောအသံကို ထာဝရဘရားကြားတော်မူပြီ။ ငါတို့သည် အဘယ်သို့သော သူဖြစ်သနည်း။ သင်တို့သည် အပြစ်တင်လျက် မြည်တမ်းကြသော စကားသည်၊ ငါတို့ကို မထိမခိုက်၊ ထာဝရဘုရားကို ထိခိုက်သည်ဟု ဆိုလေ၏။
9അഹരോനോടുമോശെയഹോവയുടെ മുമ്പാകെ അടുത്തുവരുവിന്‍ ; അവന്‍ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും പറക എന്നു പറഞ്ഞു.
9တဖန်သင်တို့သည် အပြစ်တင်လျက်၊ မြည်တမ်းသောအသံကို ထာဝရ ဘုရားကြားတော်မူသည် ဖြစ်၍၊ အထံတော်သို့ ချဉ်းကပ်ကြလော့ဟု ဣသရေလအမျိုးသား ပရိသတ်အပေါင်းတို့အား ဆင့်ဆိုလော့ဟု အာရုန်ကို မှာထားသည်အတိုင်း၊
10അഹരോന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില്‍ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
10အာရုန်သည် ဣသရေလအမျိုးသား ပရိသတ်အပေါင်းတို့အား ဆင့်ဆိုသောအခါ၊ သူတို့သည် တောသို့ မြော်ကြည့်၍၊ မိုဃ်းတိမ်၌ ထင်ရှားသော ထာဝရဘုရား၏ ဘုန်းတော်ကို မြင်ရကြ၏။
11യഹോവ മോശെയോടുയിസ്രായേല്‍മക്കളുടെ പിറുപിറുപ്പു ഞാന്‍ കേട്ടിരിക്കുന്നു.
11ထာဝရဘုရားကလည်း၊ ဣသရေလအမျိုးသားတို့သည် အပြစ်တင်လျက် မြည်တမ်းသောအသံကို ငါကြားရပြီ။
12നീ അവരോടു സംസാരിച്ചുനിങ്ങള്‍ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയും എന്നു പറക എന്നു കല്പിച്ചു.
12ညဦးယံ၌ သင်တို့သည် အမဲသားကို စားရကြလိမ့်မည်။ နံနက်ယံ၌လည်း မုန့်နှင့် ဝရကြလိမ့်မည်။ ငါသည် သင်တို့၏ဘုရားသခင် ထာဝရဘုရားဖြစ်ကြောင်းကို သိကြလိမ့်မည်ဟု သူတို့က ပြောလော့ဟု မောရှေအား မိန့်တော်မူ၏။
13വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
13ညဦးယံ၌ ငုံးငှက်တို့သည် တပ်ကိုအနှံ့အပြား တက်လာကြ၏။ နံနက်ယံ၌လည်း တပ်ပတ်လည် အရပ်ရပ်တွင် နှင်းကျလျက်ရှိ၏။
14വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയില്‍ എല്ലാടവും ചെതുമ്പലിന്റെ മാതിരിയില്‍ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
14နှင်းတက်ပြီးသောအခါ၊ နှင်းခဲကဲ့သို့ သေးသေးလုံးလုံးအရာသည် မြေမျက်နှာပေါ်မှာ ရှိရစ်လေ၏။
15യിസ്രായേല്‍മക്കള്‍ അതുകണ്ടാറെ എന്തെന്നു അറിയായ്കയാല്‍ ഇതെന്തു എന്നു തമ്മില്‍ തമ്മില്‍ ചോദിച്ചു. മോശെ അവരോടുഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.
15ထိုအရာကို ဣသရေလအမျိုးသားတို့သည် မြင်သောအခါ၊ အဘယ်အရာနည်းဟု မသိသောကြောင့်၊ တယောက်ကို တယောက် မေးကြ၏။ မောရှေကလည်း၊ ဤအရာသည် သင်တို့စားစရာဘို့ ထာဝရဘုရား ပေးသနားတော်မူသောမုန့်ဖြစ်၏။
16ഔരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊള്‍വിന്‍ ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16လူတိုင်း မိမိတဲ၌ရှိသောသူအရေအတွက်နှင့်အညီ၊ လူအသီးအသီးစားလောက်အောင် တယောက် တဩမဲစီ သိမ်းယူကြလော့ဟု ထာဝရဘုရား မိန့်တော်မူကြောင်းကို ပြန်ပြောလေ၏။
17യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു. ചിലര്‍ ഏറെയും ചിലര്‍ കുറെയും പെറുക്കി.
17ဣသရေလအမျိုးသားတို့သည် ထိုသို့ပြု၍၊ အနည်းအများအလိုက် သိမ်းယူကြ၏။
18ഇടങ്ങഴികൊണ്ടു അളന്നപ്പോള്‍ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഔരോരുത്തന്‍ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.
18ဩမဲတောင်းနှင့် ခြင်ကြသောအခါ၊ များများရသောသူမပို၊ နည်းနည်းရသောသူ မလို၊ အသီးအသီး တို့သည် စားလောက်အောင် သိမ်းယူကြ၏။
19പിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.
19မောရှေကလည်း၊ နံနက်တိုင်အောင် အဘယ်သူမျှ မကျန်စေနှင့်ဟု ဆိုသော်လည်း၊
20എങ്കിലും ചിലര്‍ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.
20အချို့တို့သည် မောရှေစကားကို နားမထောင်ဘဲ၊ နံနက်တိုင်အောင် ကျန်စေသဖြင့်၊ ပိုးဖြစ်၍ နံလေသော်၊ မောရှေသည် အမျက်ထွက်၏။
21അവര്‍ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയില്‍ മൂക്കുമ്പോള്‍ അതു ഉരുകിപ്പോകും.
21ထိုသူ အသီးအသီးတို့သည် နေ့တိုင်း မိမိတို့စားလောက်သမျှကို သိမ်းယူကြ၏။ နေပူသောအခါ အရေဖြစ်လေ၏။
22എന്നാല്‍ ആറാം ദിവസം അവര്‍ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോള്‍ സംഘപ്രമാണികള്‍ എല്ലാവരും വന്നു മൊശെയോടു അറിയിച്ചു.
22ခြောက်ရက်မြောက်သောနေ့၌၊ မုန့်နှစ်ဆတည်းဟူသော တယောက်နှစ်ဩမဲစီ သိမ်းရကြ၏။ ထိုအကြောင်းကို ပရိသတ်အုပ်အပေါင်းတို့သည် မောရှေအား ကြားပြောလေ၏။
23അവന്‍ അവരോടുഅതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവേക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിന്‍ ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിന്‍ ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിന്‍ .
23သူကလည်း၊ နက်ဖြန်နေ့သည် ထာဝရဘုရားရှေ့၌ သန့်ရှင်းသောဥပုသ်နေ့၊ ငြိမ်ဝပ်စွာနေရသောနေ့ ဖြစ်၏။ မုန့်ကို ပေါင်းချင်သည်အတိုင်း ပေါင်းကြလော့။ ပြုတ်ချင်သည်အတိုင်း ပြုတ်ကြလော့။ ကျန်သောအရာ ကို နံနက်တိုင်အောင် စောင့်၍ သိုထားကြလော့ဟု ထာဝရဘုရား မိန့်တော်မူကြောင်းကို ပြန်ပြောလေ၏။
24മോശെ കല്പിച്ചതുപോലെ അവര്‍ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.
24မောရှေမှာထားသည်အတိုင်း၊ နံနက်တိုင်အောင် သိုထားကြ၏။ နံခြင်းနှင့် ကင်းလွတ်၏။ ပိုးလည်းမရှိ။
25അപ്പോള്‍ മോശെ പറഞ്ഞതുഇതു ഇന്നു ഭക്ഷിപ്പിന്‍ ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയില്‍ കാണുകയില്ല.
25မောရှေကလည်း၊ ကျန်သောအရာကို ယနေ့စားကြလော့။ ယနေ့သည် ထာဝရဘုရား၏ ဥပုသ်နေ့ ဖြစ်၏။ ယနေ့တွင် ထိုအရာကို တော၌ မတွေ့ရ။
26ആറു ദിവസം നിങ്ങള്‍ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.
26ခြောက်ရက်ပတ်လုံး သိမ်းယူရကြ၏။ ဥပုသ်နေ့တည်းဟူသော ခုနစ်ရက်မြောက်သောနေ့တွင် မရှိမတွေ့ရဟု ဆိုလေ၏။
27എന്നാല്‍ ഏഴാം ദിവസം ജനത്തില്‍ ചിലര്‍ പെറുക്കുവാന്‍ പോയാറെ കണ്ടില്ല.
27ခုနစ်ရက်မြောက်သောနေ့၌၊ အချို့တို့သည် သိမ်းယူခြင်းငှာ ထွက်သွားရာတွင်၊ ရှာ၍ မတွေ့ရကြ။
28അപ്പോള്‍ യഹോവ മോശെയോടുഎന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാന്‍ നിങ്ങള്‍ക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?
28ထာဝရဘုရားကလည်း၊ သင်တို့သည် ငါ့ပညတ်တရားများတို့ကို အဘယ်မျှကာလပတ်လုံး ငြင်းပယ်ကြ လိမ့်မည်နည်း။
29നോക്കുവിന്‍ , യഹോവ നിങ്ങള്‍ക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവന്‍ നിങ്ങള്‍ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള്‍ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിന്‍ ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
29ထာဝရဘုရားသည် ဥပုသ်နေ့ကို သင်တို့အား ပေးတော်မူပြီ။ ထိုကြောင့် ခြောက်ရက်မြောက်သောနေ့၌ နှစ်ရက်အတွက်မုန့်ကို ပေးတော်မူ၏။ လူတိုင်း မိမိနေရာ၌ နေစေ၊ ခုနစ်ရက်မြောက်သောနေ့၌ မိမိနေရာမှ အဘယ်သူမျှ မသွားစေနှင့်ဟု မောရှေအား မိန့်တော်မူ၏။
30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
30ထိုကြောင့် လူများတို့သည် ခုနစ်ရက်မြောက်သောနေ့၌ ငြိမ်ဝပ်စွာနေကြ၏။
31യിസ്രായേല്യര്‍ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.
31ဣသရေလအမျိုးသားတို့သည် ထိုစားစရာကို မန္နဟုခေါ်ဝေါ်ကြ၏။ နံနံစေ့ကဲ့သို့ဖြစ်၍ ဖြူသောအဆင်းရှိ၏။ ပျားရည်နှင့် ရောသောမုန့်ကြွပ်နှင့် အရသာတူ၏။
32പിന്നെ മോശെയഹോവ കല്പിക്കുന്ന കാര്യം ആവിതുഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കു മരുഭൂമിയില്‍ ഭക്ഷിപ്പാന്‍ തന്ന ആഹാരം നിങ്ങളുടെ തലമുറകള്‍ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാന്‍ അതില്‍നിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.
32မောရှေကလည်း၊ သင်တို့ကို အဲဂုတ္တုပြည်မှ ငါနှုတ်ဆောင်သောအခါ၊ တော၌ သင်တို့အား ကျွေးသော မုန့်ကို၊ သင်တို့အမျိုးအစဉ်အဆက်တို့သည် မြင်စေခြင်းငှာ၊ သူတို့အဘို့ သိုထားရသော ဩမဲတဩမဲကို ဖြည့်ကြလော့ဟု ထာဝရဘုရား မိန့်တော်မူကြောင်းကို ပြန်ပြောလေ၏။
33അഹരോനോടു മോശെഒരു പാത്രം എടുത്തു അതില്‍ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വെച്ചുകൊള്‍ക എന്നു പറഞ്ഞു.
33တဖန် အာရုန်ကိုလည်း၊ အိုးတလုံးကို ယူ၍ မန္နတဩမဲကို အပြည့်ထည့်ပြီးလျှင်၊ သင်တို့လူမျိုး အစဉ်အဆက်ဘို့ စောင့်စေခြင်းငှာ၊ ထာဝရဘုရားရှေ့တော်၌ သိုထားလော့ဟု ဆို၍၊
34യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോന്‍ അതു സാക്ഷ്യ സന്നിധിയില്‍ സൂക്ഷിച്ചുവെച്ചു.
34မောရှေကို ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ ထိုမန္နကို အာရုန်စောင့်စေခြင်းငှာ၊ သက်သေတော်ရှေ့မှာ သိုထားလေ၏။
35കുടിപാര്‍പ്പുള്ള ദേശത്തു എത്തുവോളം യിസ്രായേല്‍മക്കള്‍ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാന്‍ ദേശത്തിന്റെ അതിരില്‍ എത്തുവോളം അവര്‍ മന്നാ ഭക്ഷിച്ചു.
35ဣသရေလအမျိုးသားတို့သည်၊ လူနေရာပြည်သို့ မရောက်မှီတိုင်အောင်၊ အနှစ်လေးဆယ်ပတ်လုံး မန္နကို စားကြ၏။ ခါနာန်ပြည် နယ်နိမိတ်သို့ မရောက်မှီတိုင်အောင် မန္နကို စားကြ၏။
36ഒരു ഇടങ്ങഴി (ഔമെര്‍) പറ (ഏഫ)യുടെ പത്തില്‍ ഒന്നു ആകുന്നു.
36ဩမဲမူကား၊ ဧဖာဆယ်စုတစုဖြစ်သတည်း။