1ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
1ဘုရားသခင်သည် မောရှေမှစ၍ ကိုယ်တော်၏ လူဣသရေလအမျိုးအဘို့ ပြုတော်မူသမျှကို၎င်း၊ ထာဝရဘုရားသည် ဣသရေလအမျိုးကို အဲဂုတ္တုပြည်မှ နှုတ်ဆောင်တော်မူကြောင်းကို၎င်း၊ မိဒျန် ယဇ်ပုရောဟိတ်ဖြစ်သော မောရှေ၏ ယောက္ခမ ယေသရော ကြားသည်ရှိသော်၊
2അപ്പോള്‍ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
2မောရှေလွှတ်ခဲ့သော မယားနှင့်
3ഞാന്‍ അന്യദേശത്തു പരദേശിയായി എന്നു അവന്‍ പറഞ്ഞതു കൊണ്ടു അവരില്‍ ഒരുത്തന്നു ഗേര്‍ഷോം എന്നു പേര്‍.
3သူ၏သားနှစ်ယောက်ကို ယူ၍ သွားလေ၏။ သားတယောက်ကား၊ ဂေရရှုံ အမည်ရှိ၏။ အကြောင်းမူကား၊ ငါသည် တကျွန်းတနိုင်ငံ၌ ဧည့်သည်အာဂန္တုဖြစ်ရပြီဟု အဘဆိုသတည်း။
4എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കല്‍ നിന്നു രക്ഷിച്ചു എന്നു അവന്‍ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെര്‍ എന്നു പേര്‍.
4သားတယောက်ကား၊ ဧလျေဇာ အမည်ရှိ၏။ အကြောင်းမူကား၊ ငါ့ဘိုးဘေးတို့၏ ဘုရားသခင်သည် ငါ့ကို မစ၍ ဖာရောဘုရင်၏ ထားမှ ကယ်လွှတ်တော်မူပြီဟု ဆိုသတည်း။
5എന്നാല്‍ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയില്‍ ദൈവത്തിന്റെ പര്‍വ്വതത്തിങ്കല്‍ അവന്റെ അടുക്കല്‍ വന്നു.
5မောရှေ၏ ယောက္ခမ ယေသရောသည် မောရှေမယားနှင့် သားတို့ကို ယူ၍၊ တော၌ ဘုရားသခင်၏ တောင်တော်နား၊ မောရှေတပ်ချရာအရပ်သို့ ရောက်လာလျှင်၊
6നിന്റെ അമ്മായപ്പന്‍ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കല്‍ വന്നിരിക്കുന്നു എന്നു അവന്‍ മോശെയോടു പറയിച്ചു.
6ကိုယ်တော်၏ယောက္ခမ ယေသရောနှင့် ကိုယ်တော်၏ မယား၊ သားနှစ်ယောက်တို့သည် ကိုယ်တော်ထံသို့ ရောက်လာပါပြီဟု မောရှေအား ကြားပြောသော်၊
7മോശെ തന്റെ അമ്മായപ്പനെ എതിരേല്പാന്‍ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവര്‍ തമ്മില്‍ കുശലപ്രശ്നം ചെയ്തു കൂടാരത്തില്‍ വന്നു.
7မောရှေသည် ယောက္ခမကို ခရီးဦးကြိုပြုခြင်းငှာ ထွက်၍ ဦးချနမ်းရှုပ်လျက်၊ ကျန်းမာကြောင်းကို တယောက်နှင့်တယောက် မေးမြန်းလျက် တဲသို့ဝင်ကြ၏။
8മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയില്‍ തങ്ങള്‍ക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.
8ထာဝရဘုရားသည် ဣသရေလအမျိုးအတွက် ဖာရောဘုရင်နှင့် အဲဂုတ္တုလူတို့၌ ပြုတော်မူသမျှကို ၎င်း၊ လမ်းခရီးတွင် ခံရသော ဆင်းရဲဒုက္ခအလုံးစုံကို၎င်း၊ ထိုဆင်းရဲဒုက္ခမှ ထာဝရဘုရား ကယ်လွှတ်တော်မူ ကြောင်းကို၎င်း၊ မောရှေသည် ယောက္ခမအား ကြားပြောလေ၏။
9യഹോവ മിസ്രയീമ്യരുടെ കയ്യില്‍നിന്നു യിസ്രായേലിനെ വിടുവിച്ചതിനാല്‍ അവര്‍ക്കും ചെയ്ത എല്ലാ നന്മനിമിത്തവും യിത്രോ സന്തോഷിച്ചു.
9ထာဝရဘုရားသည် ဣသရေလအမျိုးကို အဲဂုတ္တုလူတို့လက်မှ ကယ်နှုတ်၍၊ ပြုတော်မူသော ကျေးဇူးကြောင့် ယေသရောသည် ဝမ်းမြောက်လျက်၊
10യിത്രോ പറഞ്ഞതെന്തെന്നാല്‍നിങ്ങളെ മിസ്രയീമ്യരുടെ കയ്യില്‍നിന്നും ഫറവോന്റെ കയ്യില്‍നിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴില്‍നിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
10အဲဂုတ္တုလူတို့လက်မှ၎င်း၊ ဖာရောဘုရင်လက်မှ၎င်း၊ သင့်ကို ကယ်နှုတ်တော်မူထသော၊ လူများတို့ကို အဲဂုတ္တုလူတို့လက်မှ ကယ်နှုတ်တော်မူသော ထာဝရဘုရားသည် မင်္ဂလာရှိတော်မူစေသတည်း။
11യഹോവ സകലദേവന്മാരിലും വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. അതേ, ഇവരോടു അവര്‍ അഹങ്കരിച്ച കാര്യത്തില്‍ തന്നേ.
11ထာဝရဘုရားသည် အခြားသောဘုရား ရှိသမျှတို့ထက် သာ၍ ကြီးမြတ်တော်မူကြောင်းကို ယခု ငါသိ၏။ အကြောင်းမူကား၊ လူတို့သည် မာနထောင်လွှားသော အမှုအရာတွင်၊ ထာဝရဘုရားနိုင်တော်မူ၏ဟု ဆိုပြီးမှ၊
12മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേല്‍ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയില്‍ ഭക്ഷണം കഴിച്ചു.
12မောရှေ၏ ယောက္ခမ ယေသရောသည်၊ မီးရှို့စရာယဇ်နှင့် ဘုရားသခင်အဘို့ ယဇ်များကို ဆောင်ခဲ့၍၊ အာရုန်နှင့် ဣသရေလအမျိုး အသက်ကြီးသူအပေါင်းတို့သည်၊ မောရှေ၏ ယောက္ခမနှင့်အတူ ဘုရားသခင့် ရှေ့တော်၌ အစာစားခြင်းငှာ လာကြ၏။
13പിറ്റെന്നാള്‍ മോശെ ജനത്തിന്നു ന്യായം വിധിപ്പാന്‍ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.
13နက်ဖြန်နေ့၌ မောရှေသည်၊ လူများကို တရားစီရင်ခြင်းငှာ ထိုင်လေ၏။ နံနက်မှစ၍ ညဦးတိုင်အောင်၊ လူများတို့သည် မောရှေရှေ့မှာ နေကြ၏။
14അവന്‍ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പന്‍ കണ്ടപ്പോള്‍നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാന്‍ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നില്‍ക്കയും ചെയ്യുന്നതു എന്തു എന്നു അവന്‍ ചോദിച്ചു.
14မောရှေသည် လူများတို့အား ပြုသမျှကို ယောက္ခမမြင်လျှင်၊ ဤလူများတို့အား ပြုသောအမှု အဘယ်သို့နည်း။ သင်သည် တယောက်တည်းထိုင်လျက်၊ လူအပေါင်းတို့သည် နံနက်မှစ၍ ညဦးတိုင်အောင် သင့်ရှေ့မှာ အဘယ်ကြောင့် နေရကြသနည်းဟု ဆို၏။
15മോശെ തന്റെ അമ്മായപ്പനോടുദൈവത്തോടു ചോദിപ്പാന്‍ ജനം എന്റെ അടുക്കല്‍ വരുന്നു.
15မောရှေကလည်း၊ ဤသူတို့သည် ဘုရားသခင်၏ အယူတော်ကို ခံလို၍ ကျွန်ုပ်ထံသို့ လာသောကြောင့် ဤသို့ဖြစ်၏။
16അവര്‍ക്കും ഒരു കാര്യം ഉണ്ടാകുമ്പോള്‍ അവര്‍ എന്റെ അടുക്കല്‍ വരും. അവര്‍ക്കും തമ്മിലുള്ള കാര്യം ഞാന്‍ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
16သူတို့သည် အမှုရှိလျှင် အကျွန်ုပ်ထံသို့လာ၍ သူတို့၏အမှုကို ကျွန်ုပ်ဆုံးဖြတ်ရ၏။ ဘုရားသခင်၏ ပညတ်တရားများကို သင်ချရ၏ဟု ယောက္ခမအား ပြောလျှင်၊
17അതിന്നു മോശെയുടെ അമ്മായപ്പന്‍ അവനോടു പറഞ്ഞതു
17ယောက္ခမက၊ သင်ပြုသောအမှုသည် မတော်မသင့်ဖြစ်၏။
18നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിപ്പാന്‍ നിനക്കു കഴിയുന്നതല്ല.
18သင်မှစ၍ သင်၌ပါသော ဤလူများတို့သည် အမှန် အားလျော့ကြလိမ့်မည်။ ဤအမှုသည် သင်၌ အလွန်လေး၏။ တယောက်တည်း မတတ်နိုင်သောအမှုဖြစ်၏။
19ആകയാല്‍ എന്റെ വാക്കു കേള്‍ക്ക; ഞാന്‍ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയില്‍ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുക.
19ငါ့စကားကို နားထောင်လော့။ ငါအကြံပေးမည်။ ဘုရားသခင်သည်လည်း သင့်ဘက်၌ ရှိတော်မူလိမ့် မည်။ သင်သည် ဘုရားသခင်နှင့်ဆိုင်သော အမှု၌ လူများတို့၏ အမှုကို စောင့်လျက် ဘုရားသခင်အထံတော်သို့ ဝင်၍ လျှောက်ရမည်။
20അവര്‍ക്കും കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.
20သူတို့အားလည်း ပညတ်တရားတော်များကို သင်ချရမည်။ သူတို့သွားရာလမ်း၊ ပြုရသောအမှုကိုလည်း ပြရမည်။
21അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
21ထိုမှတပါး ဘုရားသခင်ကို ကြောက်ရွံ့လျက်၊ သစ္စာနှင့်ပြည့်စုံလျက်၊ လောဘကို ရွံရှာလျက်၊ တတ်စွမ်းနိုင်သောသူတို့ကို လူအပေါင်းတို့အထဲက ရွေးကောက်၍၊ တထောင်အုပ်၊ တရာအုပ်၊ ငါးဆယ်အုပ်၊ တဆယ်အုပ်အရာ၌ ခန့်ထားရမည်။
22അവര്‍ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവര്‍ നിന്റെ അടുക്കല്‍ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ നിന്നോടുകൂടെ വഹിക്കുന്നതിനാല്‍ നിനക്കു ഭാരം കുറയും.
22ထိုသူတို့သည် ခပ်သိမ်းသောအချိန်၌ လူများတို့ကို တရားစီရင်ကြစေ။ ကြီးသောအမှု၌ သင်၏အယူကို ခံကြစေ။ ငယ်သောအမှုကို အလိုလို စီရင်ကြစေ။ သို့ဖြစ်လျှင် သူတို့သည် ဝိုင်းညီ၍ အမှုထမ်းသဖြင့် သင်သည် သက်သာလိမ့်မည်။
23നീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താല്‍ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.
23ထိုသို့ ဘုရားသခင် အခွင့်နှင့်ပြုလျှင် သင်သည် ခိုင်ခံ့လိမ့်မည်။ ဤလူအပေါင်းတို့သည် မိမိနေရာပြည် သို့ ငြိမ်ဝပ်စွာ သွားကြလိမ့်မည်ဟု ပြောဆို၏။
24മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവന്‍ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
24မောရှေသည်လည်း ယောက္ခမ၏စကားကို နားထောင်၍ စကားရှိသည်အတိုင်း ပြုလျက်၊
25മോശെ എല്ലായിസ്രായേലില്‍നിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.
25တတ်စွမ်းနိုင်သောသူတို့ကို ဣသရေလအမျိုးထဲက ရွေးကောက်၍ လူတထောင်အုပ်၊ တရာအုပ်၊ ငါးဆယ်အုပ်၊ တဆယ်အုပ် အသီးအသီး ခေါင်းအရာ၌ ခန့်ထားလေ၏။
26അവര്‍ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവര്‍ മോശെയുടെ അടുക്കല്‍ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവര്‍ തന്നേ തീര്‍ക്കും.
26ထိုသူတို့သည် ခပ်သိမ်းသောအချိန်၌ လူတို့ကို တရားစီရင်ကြ၏။ ခက်သောအမှု၌ မောရှေ၏အယူကို ခံကြ၏။ လွယ်သောအမှုကို အလိုလို စီရင်ကြ၏။
27അതിന്റെ ശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.
27ထိုနောက် မောရှေသည် ယောက္ခမသွားရသောအခွင့်ကို ပေး၍၊ သူသည် မိမိနေရာသို့ သွားလေ၏။