Malayalam

Myanmar

Exodus

24

1അവന്‍ പിന്നെയും മോശെയോടുനീയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരും യഹോവയുടെ അടുക്കല്‍ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിന്‍ .
1တဖန် ထာဝရဘုရားက၊ သင်သည် အာရုန်၊ နာဒပ်၊ အဘိဟု အစရှိသော ဣသရေလအမျိုး အသက်ကြီးသူ ခုနစ်ကျိပ်နှင့်တကွ၊ ထာဝရဘုရားထံတော်သို့ တက်၍၊ သူတို့သည် ဝေးဝေးကိုးကွယ်ကြစေ။
2മോശെ മാത്രം യഹോവേക്കു അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.
2သင်တယောက်တည်းသာ ထာဝရဘုရားထံတော်သို့ ချဉ်းကပ်ရမည်။ အခြားသောသူ မချဉ်းမကပ်ရ။ လူများတို့သည် သင်နှင့်အတူ မတက်ရကြဟု မောရှေအား မိန့်တော်မူ၏။
3എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.
3မောရှေသည်လည်း လူများတို့ရှိရာသို့လာ၍၊ ထာဝရဘုရား၏ စကားတော်အလုံးစုံကို၎င်း၊ စီရင်တော်မူချက်အလုံးစုံကို၎င်း ပြန်ကြား၍၊ လူများအပေါင်းကလည်း၊ ထာဝရဘုရားမိန့်တော်မူသမျှအတိုင်း အကျွန်ုပ်တို့ ပြုပါမည်ဟု တသံတည်းပြန်ပြောကြ၏။
4മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്‍വ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.
4မောရှေသည် ထာဝရဘုရား၏ စကားတော်အလုံးစုံတို့ကို ရေးထားပြီးမှ၊ နံနက်စောစောထ၍၊ တောင်ခြေရင်း၌ ယဇ်ပလ္လင်ကို၎င်း၊ ဣသရေလအမျိုး တဆယ်နှစ်မျိုးနှင့်အမျှ ကျောက်တိုင်တဆယ်နှစ်တိုင်ကို ၎င်း တည်လေ၏။
5പിന്നെ അവര്‍ യിസ്രായേല്‍മക്കളില്‍ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ചു യഹോവേക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.
5ဣသရေလအမျိုးသား လူပျိုတို့ကို စေခိုင်းသည်အတိုင်း၊ သူတို့သည် နွားများကိုယူ၍ ထာဝရဘုရား ရှေ့မှာ မီးရှို့သောယဇ်၊ မိဿဟာယယဇ်ကို ပူဇော်ကြ၏။
6മോശെ രക്തത്തില്‍ പാതി എടുത്തു പാത്രങ്ങളില്‍ ഒഴിച്ചു; രക്തത്തില്‍ പാതി യാഗപീഠത്തിന്മേല്‍ തളിച്ചു.
6မောရှေသည်လည်း၊ အသွေးတဝက်ကို အင်တုံ၌ထည့်၍၊ တဝက်ကို ယဇ်ပလ္လင်ပေါ်မှာ ဖြန်းလေ၏။
7അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്നു അവര്‍ പറഞ്ഞു.
7ပဋိညာဉ်စာကိုလည်း ယူ၍၊ ပရိသတ်များရှေ့မှာ ဘတ်ပြီးလျှင်၊ သူတို့ကလည်း၊ ထာဝရဘုရားမိန့်တော် မူသမျှအတိုင်း အကျွန်ုပ်တို့ပြုပါမည်၊ နားထောင်ပါမည်ဟု ပြောဆိုကြ၏။
8അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേല്‍ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.
8မောရှေသည်လည်း၊ အသွေးကို ယူ၍ လူများအပေါ်မှာ ဖြန်းလျက်၊ ဤအသွေးကား ဤအမှုအရာ တို့တွင် သင်တို့၌ ထာဝရဘုရားဝန်ခံတော်မူသော ပဋိညာဉ်၏အသွေးဖြစ်သည်ဟု ပြောဆို၏။
9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേല്‍മൂപ്പന്മാരില്‍ എഴുപതുപേരുംകൂടെ കയറിച്ചെന്നു.
9ထိုအခါ မောရှေ၊ အာရုန်၊ နာဒပ်၊ အဘိဟု အစရှိသော ဣသရေလအမျိုး အသက်ကြီးသူ ခုနစ်ကျိပ်တို့ သည် တက်၍၊
10അവര്‍ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
10ဣသရေလအမျိုး၏ ဘုရားသခင်ကို မြင်ကြ၏။ ခြေတော်အောက်၌ နီလာကျောက်ဖြင့်ပြီးသော ကျောက်ခင်းကဲ့သို့၎င်း၊ ကြည်လင်သော ကောင်းကင်မျက်နှာကဲ့သို့၎င်း ထင်လေ၏။
11യിസ്രായേല്‍മക്കളുടെ പ്രമാണികള്‍ക്കു തൃക്കയ്യാല്‍ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങള്‍ കഴിച്ചു.
11ဣသရေလအမျိုးသား မှူးမတ်တို့ကို အပြစ်ပေးတော်မမူ။ သူတို့သည် ဘုရားသခင်ကို မြင်ရသော် လည်း၊ စားသောက်လျက်နေကြ၏။
12പിന്നെ യഹോവ മോശെയോടുനീ എന്റെ അടുക്കല്‍ പര്‍വ്വതത്തില്‍ കയറിവന്നു അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.
12ထာဝရဘုရားကလည်း၊ ငါရှိရာတောင်ပေါ်သို့ တက်၍နေလော့။ လူများတို့အား သွန်သင်ဘို့ရာ ကျောက်ပြားပေါ်မှာ ငါရေးထားသော ပညတ်တရားများကို သင်၌ ငါအပ်ပေးမည်ဟု မောရှေအား မိန့်တော်မူလျှင်၊
13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പര്‍വ്വത്തില്‍ കയറി.
13မောရှေသည် မိမိလက်ထောက်ယောရှုနှင့် အတူထ၍ ဘုရားသခင်၏ တောင်တော်ပေါ်သို့ တက်သွား၏။
14അവന്‍ മൂപ്പന്മാരോടുഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍ ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാല്‍ അവന്‍ അവരുടെ അടുക്കല്‍ ചെല്ലട്ടെ എന്നു പറഞ്ഞു.
14အသက်ကြီးသူတို့အားလည်း၊ ငါတို့မလာမှီတိုင်အောင် ဤအရပ်၌ ငံ့နေကြလော့။ အာရုန်နှင့် ဟုရသည် သင်တို့၌ ရှိသည်ဖြစ်၍၊ မည်သည့်သူမဆို အမှုအခင်းရှိလျှင်၊ သူတို့ထံသို့ သွားစေဟု မှာထားလေ၏။
15അങ്ങനെ മോശെ പര്‍വ്വതത്തില്‍ കയറിപ്പോയി; ഒരു മേഘം പര്‍വ്വതത്തെ മൂടി.
15မောရှေသည် တောင်တော်ပေါ်သို့တက်၍၊ မိုဃ်းတိမ်သည် တောင်တော်ကို လွှမ်းမိုး၏။
16യഹോവയുടെ തേജസ്സും സീനായി പര്‍വ്വതത്തില്‍ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്റെ നടുവില്‍ നിന്നു മോശെയെ വിളിച്ചു.
16ထာဝရဘုရား၏ ဘုန်းတော်သည် သိနာတောင်ပေါ်မှာထိ၍၊ မိုဃ်းတိမ်သည် ခြောက်ရက်ပတ်လုံး လွှမ်းမိုး၏။ သတ္တမနေ့ရက်၌ မိုဃ်းတိမ်အထဲက အသံတော်ထွက်၍၊ မောရှေကို ခေါ်တော်မူ၏။
17യഹോവയുടെ തേജസ്സിന്റെ കാഴ്ച പര്‍വ്വതത്തിന്റെ മുകളില്‍ കത്തുന്ന തീപോലെ യിസ്രായേല്‍മക്കള്‍ക്കു തോന്നി.
17ထာဝရဘုရား၏ ဘုန်းတော်သည် တောင်ထိပ်ပေါ်မှာလောင်သော မီးကဲ့သို့ ထင်၍၊ ဣသရေလ အမျိုးသားတို့သည် မြင်ရကြ၏။
18മോശെയോ മേഘത്തിന്റെ നടുവില്‍ പര്‍വ്വതത്തില്‍ കയറി. മോശ നാല്പതു പകലും നാല്പതു രാവും പര്‍വ്വതത്തില്‍ ആയിരുന്നു.
18မောရှေသည် မိုဃ်းတိမ်အထဲသို့ ဝင်သဖြင့် တောင်ပေါ်သို့ရောက်၍ အရက်လေးဆယ်ပတ်လုံး တောင်ပေါ်မှာ နေလေ၏။