Malayalam

Myanmar

Exodus

26

1തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്‍, നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്‍ക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.
1တနည်းကား၊ ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်ဖြင့် ပြီးသော ခေရုဗိမ်အရုပ်နှင့် ချယ်လှယ်သော၊ ပိတ်ချောကုလားကာဆယ်ထည်ဖြင့် တဲတော်ကို လုပ်ရမည်။
2ഔരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.
2ကုလားကာသည် အလျားနှစ်ဆယ်ရှစ်တောင်၊ အနံလေးတောင်ရှိ၍၊ ကုလားကာချင်း အလျားအနံ တူရမည်။
3അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.
3ကုလားကာငါးထည်စီ တစပ်တည်းချုပ်ရမည်။
4ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില്‍ നീലനൂല്‍കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.
4ကုလားကာတထည်ပြင်ဘက်မှာ၊ ကုလားကာနားချင်းဆက်မှီရာ၌ ကွင်းများကို ပြာသောအထည်နှင့် လုပ်ရမည်။ အခြားသော ကုလားကာ ပြင်ဘက်မှာ၊ ကုလားကာနားချင်း ဆက်မှီရာ၌လည်း ထိုအတူလုပ်ရမည်။
5ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുംനേരെ ആയിരിക്കേണം.
5ကုလားကာတထည်၌ ကွင်းငါးဆယ်ကို၎င်း၊ အခြားသောကုလားကာ အနားဆက်မှီရာ၌ ကွင်းငါးဆယ် ကို၎င်း၊ ကွင်းချင်းဆိုင်မိအောင် လုပ်ရမည်။
6പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.
6ရွှေချောင်းငါးဆယ်ကိုလည်း လုပ်၍၊ ထိုရွှေချောင်းဖြင့် ကုလားကာများကို ပူးတွဲသဖြင့်၊ တဲတော် တဆောင်တည်း ဖြစ်ရမည်။
7തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
7တဲတော်ဖုံးအုပ်ဘို့ အခြားသော ကုလားကာဆယ်တထည်ကို ဆိတ်မွေးနှင့် လုပ်ရမည်။
8ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.
8ကုလားကာသည် အလျားအတောင်သုံးဆယ်၊ အနံလေးတောင်ရှိ၍၊ ကုလားကာ ဆယ်တထည်တို့သည် အလျားအနံချင်းတူရမည်။
9അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.
9ကုလားကာငါးထည် တစပ်၊ ခြောက်ထည် တစပ်တည်း ချုပ်၍၊ ဆဌမကုလားကာကို တဲတော်ဦး၌ ခေါက်ထားရမည်။
10ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
10ကုလားကာများ ဆက်မှီရာ၌၊ ပြင်ဘက်ကနေသော ကုလားကာတထည်အနားမှာ၊ ကွင်းငါးဆယ်ကို ၎င်း၊ ဆက်မှီသော အခြားကုလားကာအနားမှာ၊ ကွင်းငါးဆယ်ကို၎င်း လုပ်ရမည်။
11താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
11ကြေးဝါချောင်း ငါးဆယ်ကိုလည်း လုပ်၍၊ ကွင်းတို့၌ လျှိုပြီးလျှင်၊ အပေါ်တဲတပိုင်းနှင့် တပိုင်း ပူးတွဲသဖြင့်၊ တဲတဆောင်တည်း ဖြစ်ရမည်။
12മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.
12ထိုအပေါ်တဲ၌ ပိုသော ကုလားကာ တဝက်ကိုကား၊ တဲတော်နောက်ဖေးမှာ တွဲလွဲဆွဲထားရမည်။
13മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.
13အပေါ်တဲ၌ပိုသော ကုလားကာ အလျားနှစ်တောင်တွင်၊ တဲတော်ဖုံးအုပ်ဘို့ တဘက်တချက် တတောင်စီ တွဲလွဲဆွဲထားရမည်။
14ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.
14အပေါ်တဲဖုံးအုပ်ဘို့ အနီးဆုံးသောသိုးရေကို၎င်း၊ ထိုသိုးရေအပေါ်၌ တဟာရှသားရေကို၎င်း လုပ်ရမည်။
15തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കേണം.
15တဲတော်ကာရန်ထောင်ထားရသော အကာရှပျဉ်ပြားတို့ကိုလည်း လုပ်ရမည်။
16ഔരോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
16ပျဉ်ပြားသည် အလျားဆယ်တောင်၊ အနံတတောင်ထွာ ရှိရမည်။
17ഔരോ പലകെക്കു ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
17ထိုပျဉ်ပြားရှိသမျှတို့၌ ခြေထောက်နှစ်ခုစီ တတန်းတည်းရှိစေခြင်းငှာ လုပ်ရမည်။
18തിരുനിവാസത്തിന്നു പലകകള്‍ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
18တဲတော်တောင်ဘက်၌ ကာရန်ပျဉ်ပြား နှစ်ဆယ်ကို လုပ်ရမည်။
19ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
19ထိုပျဉ်ပြားနှစ်ဆယ်တွင်၊ တပြားတပြားအောက်၌ ခြေထောက်နှစ်ခုစီစွပ်စရာဘို့ ငွေခြေစွပ် လေးဆယ်ကို လုပ်ရမည်။
20തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
20ထိုအတူ တဲတော်မြောက်ဘက်၌ ကာရန်ပျဉ်ပြား နှစ်ဆယ်ရှိရမည်။
21മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
21ထိုပျဉ်ပြား၌လည်း ငွေခြေစွပ်လေးဆယ်၊ တပြားနှစ်ခုစီရှိရမည်။
22തിരുനിവാസത്തിന്റെ പിന്‍ വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
22တဲတော်အနောက်ဘက်၌ ကာရန် ပျဉ်ပြားခြောက်ပြားကို၎င်း၊
23തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.
23ထောင့်တဘက်တချက်၌ ကာရန် ပျဉ်ပြားနှစ်ပြားကို၎င်း လုပ်ရမည်။
24ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.
24အထက်၌၎င်း၊ အောက်၌၎င်း၊ ကွင်းကိုတပ်၍ စေ့စပ်လျက် ထောင့်နှစ်ခုကို ပြီးစေရမည်။
25ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.
25ပျဉ်ပြားရှစ်ပြား၊ ငွေခြေစွပ်ဆယ်ခြောက်ခု၊ တပြားနှစ်ခုစီ ရှိရမည်။
26ഖദിരമരംകൊണ്ടു അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം
26တဲတော်၌ ကာရသော ပျဉ်ပြားကို လျှိုစရာဘို့ အကာရှသား ကန့်လန့်ကျင်တို့ကို တဘက်ငါးချောင်းစီ လုပ်ရမည်။
27തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.
27တဲတော်နောက်ဖေး၌ ကာရသော ပျဉ်ပြားကို လျှိုစရာဘို့ ကန့်လန့်ကျင်ငါးချောင်းကိုလည်း လုပ်ရမည်။
28നടുവിലത്തെ അന്താഴം പലകയുടെ നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
28အလယ်ကန့်လန့်ကျင်ကို၊ ထောင့်တဘက်တချက်၌ ဆုံးစေရမည်။
29പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങള്‍ പൊന്നുകൊണ്ടു പൊതിയേണം.
29ပျဉ်ပြားတို့ကို ရွှေနှင့်မွမ်းမံရမည်။ ကန့်လန့်ကျင်လျှိုဘို့ရာ ရွှေကွင်းကိုလည်း လုပ်၍၊ ကန့်လန့်ကျင်တို့ကို ရွှေနှင့်မွမ်းမံရမည်။
30അങ്ങനെ പര്‍വ്വതത്തില്‍വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.
30တောင်ပေါ်မှာ သင့်အားပြသောပုံနှင့်အညီ၊ တဲတော်ကို တည်ဆောက်ရမည်။
31നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
31တနည်းကား၊ ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောဖြင့်ပြီး၍၊ ခေရုဗိမ်အရုပ်နှင့် ချယ်လှယ်သော ကုလားကာတထည်ကို ချုပ်ရမည်။
32പൊന്നു പൊതിഞ്ഞതും പൊന്‍ കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല്‍ നിലക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല്‍ അതു തൂക്കിയിടേണം.
32ရွှေချသော အကာရှသား တိုင်လေးတိုင်အပေါ်မှာ၊ ထိုကုလားကာကို ဆွဲထားရမည်။ ထိုတိုင်တို့သည် ရွှေတံစို့နှင့်၎င်း၊ ငွေခြေစွပ်လေးခုနှင့်၎င်း ပြည့်စုံရမည်။
33കൊളുത്തുകളില്‍ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില്‍ വേര്‍തിരിക്കുന്നതായിരിക്കേണം.
33သက်သေခံချက်ထားသော သေတ္တာကို၊ ကုလားကာအတွင်းသို့ သွင်းစရာဘို့ ထိုကုလားကာကို ရွှေချောင်းဖြင့် ဆွဲကာ၍၊ ဟဂျာအရပ်၊ ဟဂျာဟဂျုံအရပ် နှစ်ပါးစပ်ကြား၌ အပိုင်းအခြား ဖြစ်ရမည်။
34അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.
34ဟဂျာဟဂျုံ အရပ်၌ သက်သေခံချက်သေတ္တာအပေါ်မှာ၊ သေတ္တာအဖုံးကို တင်ထားရမည်။
35തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
35ကုလားကာပြင်မှာ စားပွဲကို ထားရမည်။ တဲတောင်တောင်ဘက်နားမှာ မီးခုံကို၎င်း၊ မြောက်ဘက်နားမှာ စားပွဲကို၎င်း၊ တဘက်နှင့်တဘက် ဆိုင်မိအောင် ထားရမည်။
36നീല നൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.
36တဲတော်တံခါးဝ၌ ကာရန်၊ ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောဖြင့် ပြီး၍၊ ချယ်လှယ်သော ကုလားကာတထည်ကို လုပ်ရမည်။
37മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവേക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാര്‍പ്പിക്കേണം.
37ထိုကုလားကာဘိုပ ရွှေတံစို့နှင့်ပြည့်စုံသော အကာရှတိုင်ငါးတိုင်ကို လုပ်၍ ရွှေနှင့်မွမ်းမံရမည်။ ကြေးဝါခြေစွပ်ငါးခုကိုလည်း သွန်းရမည်။