Malayalam

Myanmar

Exodus

36

1ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാന്‍ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
1ထိုသို့ ထာဝရဘုရား မှာထားတော်မူသည်အတိုင်း၊ သန့်ရှင်းရာဌာန၌ အမှုတော်ဆောင်စရာဘို့၊ အမျိုးမျိုးသောအလုပ်ကို လုပ်တတ်သော ဥာဏ်ပညာကို ထာဝရဘုရား ပေးသွင်းတော်မူသော ပညာရှိအပေါင်း တို့နှင့်တကွ၊ ဗေဇလေလ၊ ဟောလျဘတို့သည် အလုပ်လုပ်ကြလိမ့်မည်ဟု ဣသရေလအမျိုးသားတို့အား ဆင့်ဆိုလေ၏။
2അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സില്‍ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയില്‍ ചേരുവാന്‍ മനസ്സില്‍ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
2တဖန် မောရှေသည်၊ ဗေဇလေလ၊ အဟောလျဘကို၎င်း၊ ထာဝရဘုရားပေးတော်မူသော ဥာဏ် သဘောကို ရ၍၊ အလုပ်လုပ်ချင်သော စေတနာစိတ်ရှိသော ပညာရှိအပေါင်းတို့ကို၎င်း ခေါ်ပြီးလျှင်၊
3വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേല്‍മക്കള്‍ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവര്‍ മോശെയുടെ പക്കല്‍നിന്നു വാങ്ങി; എന്നാല്‍ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
3သန့်ရှင်းရာဌာနနှင့် အမှုတော်ထမ်းရန် တန်ဆာတို့ကို လုပ်ကိုင်စေခြင်းငှာ၊ ဣသရေလအမျိုးသားတို့ ဆောင်ခဲ့သော အလှူရှိသမျှကို ထိုသူတို့သည် မောရှေလက်မှ ခံကြ၏။ ကြည်ညိုသောစိတ်နှင့် လှူသောအလှူကို နံနက်တိုင်း ထပ်၍ ဆောင်ခဲ့ကြသေး၏။
4അപ്പോള്‍ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികള്‍ ഒക്കെയും താന്താന്‍ ചെയ്തുവന്ന പണി നിര്‍ത്തി വന്നു മോശെയോടു
4ထိုအခါ သန့်ရှင်းရာဌာနတော်အလုပ်ကို လုပ်ကိုင်သော ပညာရှိအပေါင်းတို့သည်၊ အသီးအသီး မိမိလုပ်ရာမှ၊
5യഹോവ ചെയ്‍വാന്‍ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
5မောရှေထံသို့ လာ၍ ထာဝရဘုရားမှာထားတော်မူသော အလုပ်ပြီးလောက်ရုံမျှမက၊ ပို၍ ဆောင်ခဲ့ကြ ပါပြီဟု ကြားပြောလျှင်၊
6അതിന്നു മോശെപുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടു വകെക്കു മേലാല്‍ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവര്‍ അതു പാളയത്തില്‍ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിര്‍ത്തലായി.
6မောရှေက၊ သန့်ရှင်းရာဌာနတော်အဘို့ လှူခြင်းငှာ အဘယ်ယောက်ျားမိန်းမမျှ ထပ်မံ၍ မလုပ်စေနှင့် ဟု စီရင်၍၊ တတပ်လုံး၌ ကြော်ငြာစေသဖြင့်၊ လူများအလှူဆောင်ခြင်းအမှုကို ဆီးတား၏။
7കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാന്‍ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
7ရခဲ့သောဥစ္စာသည် လုပ်ရှိသမျှကို ပြီးစီးလောက်ရုံမျှမက ပိုလျက်ရှိသတည်း။
8പണി ചെയ്യുന്നവരില്‍ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂല്‍, ധൂമ്രനൂല്‍, ചുവപ്പു നൂല്‍ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
8သန့်ရှင်းရာဌာနတော်အလုပ်ကို လုပ်ကိုင်သော သူတို့တွင်၊ ပညာရှိသောသူသည် ပိတ်ချော၊ ပြာသော အထည်၊ မောင်းသောအထည်၊ နီသောအထည်ဖြင့် ပြီးသော ခေရုဗိမ်အရုပ်နှင့် ချယ်လှယ်သော ပိတ်ချော ကုလားကာဆယ်ထည်ကို လုပ်လေ၏။
9ഔരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകള്‍ക്കും ഒരു അളവു തന്നേ.
9ကုလားကာသည် အလျားနှစ်ဆယ်ရှစ်တောင်၊ အနံလေးတောင်ရှိ၍၊ ကုလားကာချင်း အလျားအနံတူ၏။
10അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു.
10ကုလားကာငါးထည်စီ တစပ်တည်းချုပ်လေ၏။
11അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ നീലനൂല്‍ കൊണ്ടു കണ്ണികള്‍ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
11ကုလားကာတထည် ပြင်ဘက်ကုလားကာ နားချင်းဆက်မှီရာ၌ ကွင်းများကို ပြာသောအထည်နှင့် လုပ်၍၊ အခြားသော ကုလားကာပြင်ဘက် ကုလားကာနားချင်းဆက်မှီရာ၌လည်း ထိုအတူလုပ်လေ၏။
12ഒരു മൂടുശീലയില്‍ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികള്‍ നേര്‍ക്കുംനേരെ ആയിരുന്നു.
12ကုလားကာတထည်၌ ကွင်းငါးဆယ်ကို၎င်း၊ အခြားသော ကုလားကာအနားဆက်မှီရာ၌ ကွင်းငါးဆယ်ကို ၎င်း လုပ်သဖြင့်၊ ကွင်းချင်းဆိုင်မိကြ၏။
13അവന്‍ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീര്‍ന്നു.
13ရွှေချောင်းငါးဆယ်ကိုလည်း လုပ်၍၊ ထိုရွှေချောင်းဖြင့် ကုလားကာများကို ပူးတွဲသဖြင့် တဲတော် တဆောင်တည်းဖြစ်လေ၏။
14തിരുനിവാസത്തിന്മേല്‍ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകള്‍ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
14တဲတော်ဖုံးအုပ်ဘို့ အခြားသော ကုလားကာ ဆယ်တထည်ကို ဆိတ်မွေးနှင့် လုပ်လေ၏။
15ഔരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
15ကုလားကာသည် အလျားအတောင်သုံးဆယ်၊ အနံလေးတောင်ရှိ၍ ကုလားကာဆယ်တထည်တို့သည် အလျားအနံချင်း တူ၏။
16അവന്‍ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
16ကုလားကာငါးထည်တစပ်၊ ခြောက်ထည်တစပ်တည်း ချုပ်လေ၏။
17ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കി.
17ကုလားကာများဆက်မှီရာ၌၊ ပြင်ဘက်ကနေသော ကုလားကာတထည်အနားမှာ ကွင်းငါးဆယ်ကို၎င်း၊ ဆက်မှီသော အခြားကုလားကာအနားမှာ ကွင်းငါးဆယ်ကို၎င်း လုပ်လေ၏။
18കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാന്‍ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
18ကြေးဝါချောင်းငါးဆယ်ကိုလည်း လုပ်၍ အပေါ်တဲတပိုင်းနှင့် တပိုင်းကို ပူးတွဲသဖြင့်၊ တဲတဆောင် တည်းဖြစ်လေ၏။
19ചുവപ്പിച്ച ആട്ടുകൊറ്റന്തോല്‍കൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്‍കൊണ്ടു ഒരു പുറമൂടിയും അവന്‍ ഉണ്ടാക്കി.
19အပေါ်တဲဖုံးအုပ်ဘို့ အနီဆိုးသော သိုးရေကို၎င်း၊ ထိုသိုးရေအပေါ်၌ တဟာရှသားရေကို၎င်း လုပ်လေ၏။
20ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കി.
20တဲတော်ကာရန်ထောင်ထားသော အကာရှပျဉ်ပြားတို့ကိုလည်း လုပ်လေ၏။
21ഔരോ പലകെക്കു പത്തുമുഴം നീളവും ഔരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
21ပျဉ်ပြားသည် အလျားဆယ်တောင်၊ အနံတတောင်ထွာရှိ၏။
22ഔരോ പലകെക്കു തമ്മില്‍ ചേര്‍ന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
22ထိုပျဉ်ပြားရှိသမျှတို့၌ ခြေထောက်နှစ်ခုစီ တတန်းတည်းရှိစေခြင်းငှာ လုပ်လေ၏။
23അവന്‍ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക
23တဲတော်တောင်ဘက်၌ ကာရန် ပျဉ်ပြားနှစ်ဆယ်ကို လုပ်၍၊
24ഒരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയില്‍ വെള്ളികൊണ്ടു നാല്പതു ചുവടു അവന്‍ ഉണ്ടാക്കി.
24ထိုပျဉ်ပြားနှစ်ဆယ်တွင်၊ တပြားတပြားအောက်၌ ခြေထောက် နှစ်ခုစီ စွပ်စရာဘို့ ငွေခြေစွပ် လေးဆယ်ကို လုပ်လေ၏။
25തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
25ထိုအတူ တဲတော်မြောက်ဘက်၌ ကာရန် ပျဉ်ပြားနှစ်ဆယ်ကို လုပ်၍၊
26ഒരു പലകയുടെ അടിയില്‍ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില്‍ രണ്ടു ചുവടും ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
26ထိုပျဉ်ပြား၌လည်း ငွေခြေစွပ် လေးဆယ်၊ တပြားနှစ်ခုစီ လုပ်လေ၏။
27തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
27တဲတော်အနောက်ဘက်၌ ကာရန် ပျဉ်ပြားခြောက်ပြားကို၎င်း၊
28തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകള്‍ക്കു ഈരണ്ടു പലക ഉണ്ടാക്കി.
28ထောင့်တဘက်တချက်၌ ကာရန် ပျဉ်ပြား နှစ်ပြားကို၎င်း လုပ်လေ၏။
29അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മില്‍ ചേര്‍ന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
29အထက်၌၎င်း၊ အောက်၌၎င်း၊ ကွင်းကိုတပ်၍ စေ့စပ်လျက် ထောင့်နှစ်ခုပြီးလေ၏။
30ഇങ്ങനെ എട്ടു പലകയും ഔരോ പലകയുടെ അടിയില്‍ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
30ပျဉ်ပြားရှစ်ပြား၊ ငွေခြေစွပ်ဆယ်ခြောက်ခု၊ တပြားနှစ်ခုစီရှိလေ၏။
31അവന്‍ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
31တဲတော်၌ ကာရသော ပျဉ်ပြားကို လျှိုစရာဘို့ အကာရှသား ကန့်လန့်ကျင်တို့ကို၊ တဘက်ငါးချောင်းစီ လုပ်လေ၏။
32തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന്‍ വശത്തെ പലകെക്കു അഞ്ചു അന്താഴം.
32တဲတော်နောက်ဖေး၌ ကာရသော ပျဉ်ပြားကို လျှိုစရာဘို့၊ ကန့်လန့်ကျင်ငါးချောင်းကိုလည်း လုပ်လေ၏။
33നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവില്‍ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാന്‍ തക്കവണ്ണം ഉണ്ടാക്കി.
33အလယ်ကန့်လန့်ကျင်ကို ထောင့်တဘက်တချက်၌ ဆုံးစေ၏။
34പലകകള്‍ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
34ပျဉ်ပြားတို့ကို ရွှေနှင့်မွမ်းမံလေ၏။ ကန့်လန့်ကျင်လျှိုဘို့ရာ ရွှေကွင်းကိုလည်းလုပ်၍ ကန့်လန့်ကျင်တို့ကို ရွှေနှင့်မွမ်းမံလေ၏။
35നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു അവന്‍ ഒരു തിരശ്ശീലയും ഉണ്ടാക്കിനെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
35တနည်းကား၊ ပြာသောအထည်၊ မောင်းသောအထည်၊ နီသောအထည်၊ ပိတ်ချောဖြင့် ပြီး၍၊ ခေရုဗိမ်အရုပ်နှင့်၊ ချယ်လှယ်သော ကုလားကာတထည်ကို၎င်း၊
36അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകള്‍ പൊന്നു കൊണ്ടു ആയിരുന്നു; അവേക്കു വെള്ളികൊണ്ടു നാലു ചുവടു വാര്‍പ്പിച്ചു.
36ထိုကုလားကာဘို့ ရွှေချသော အကာရှသားတိုင်လေးတိုင်ကို၎င်း လုပ်လေ၏။ ထိုတိုင်တို့သည် ရွှေတံစို့နှင့် ပြည့်စုံ၍၊ ငွေခြေစွပ်လေးခုကိုလည်း သွန်းလေ၏။
37കൂടാരത്തിന്റെ വാതിലിന്നു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ക്കാരന്റെ പണിയായ ഒരു മറശ്ശീലയും
37တဲတော်တံခါးဝ၌ ကာရန်၊ ပြာသောအထည်၊ မောင်းသော အထည်၊ နီသော အထည် ပိတ်ချောဖြင့် ပြီး၍ ချယ်လှယ်သော ကုလားကာတထည်ကို၎င်း၊
38അതിന്നു അഞ്ചു തൂണും അവേക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേല്‍ ചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാല്‍ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.
38ထိုကုလားကာဘို့ တံစို့နှင့် ပြည့်စုံသော တိုင်ငါးတိုင်ကို၎င်း လုပ်၍၊ တိုင်ထိပ်နှင့်တိုင်တန်တို့ကို ရွှေနှင့် မွမ်းမံလေ၏။ ကြေးဝါခြေစွပ်ငါးခုလည်း ရှိ၏။