Malayalam

Myanmar

Exodus

5

1അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
1ထိုနောက်မှ၊ မောရှေနှင့်အာရုန်သည် ဖါရောဘုရင်ထံသို့ဝင်၍၊ ဣသရေလအမျိုး၏ ဘုရားသခင် ထာဝရဘုရားက၊ ငါ၏လူတို့သည် တော၌ ငါ့အဘို့ ပွဲခံစေခြင်းငှါ လွှတ်ရမည်ဟု မိန့်တော်မူကြောင်းကို လျှောက်၏။
2അതിന്നു ഫറവോന്‍ യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
2ဖါရောမင်းကလည်း၊ ထာဝရဘုရား၏စကားကို နားထောင်၍၊ ဣသရေလအမျိုးသားတို့ကို ငါလွှတ်စေ ခြင်းငှါ ထိုဘုရားကား အဘယ်သူနည်း။ ထာဝရဘုရားကို ငါမသိ၊ ဣသရေလအမျိုးသားတို့ကို ငါမလွှတ်ဟု ဆိုလေ၏။
3അതിന്നു അവര്‍എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ പോയി, ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.
3သူတို့ကလည်း၊ ဟေဗြဲလူတို့၏ ဘုရားသခင်သည် ကျွန်တော်တို့နှင့် တွေ့တော်မူပြီ။ တောသို့သုံးရက် ခရီးသွား၍၊ ကျွန်တော်တို့ ဘုရားသခင်ထာဝရဘုရားအား ယဇ်ပူဇော်ရသောအခွင့်ကို ပေးတော်မူပါ။ သို့မဟုတ် ကာလနာဘေး၊ ထားဘေးတစုံတခုဖြင့် ကျွန်တော်တို့ကို ဒဏ်ခတ်တော်မူလိမ့်မည်ဟု လျှောက်ဆို၏။
4മിസ്രയീംരാജാവു അവരോടുമോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിന്‍ എന്നു പറഞ്ഞു.
4အဲဂုတ္တုရှင်ဘုရင်ကလည်း၊ မောရှေနှင့် အာရုန်၊ သင်တို့သည် ဤလူများတို့ကို အဘယ်ကြောင့် အလုပ်ပြတ်စေသနည်း။ အမှုတော်ကို သွား၍ ဆောင်ရွက်ကြဟု မိန့်တော်မူ၏။
5ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.
5တဖန်လည်း ပြည်တော်၌ ထိုလူတို့သည် ယခုများကြ၏။ အမှုမထမ်းစေခြင်းငှါ သင်တို့သည် အခွင့် ပေးကြသည်တကားဟု ဖါရောဘုရင်ဆို၍၊
6അന്നു ഫറവോന്‍ ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍
6ထိုနေ့ခြင်းတွင် အအုပ်အချုပ်၊ အကြပ်အဆော်တို့ကို ခေါ်ပြီးလျှင်၊
7ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ.
7အုတ်လုပ်စရာဘို့ ကောက်ရိုးကို လူတို့အား အရင်ပေးသကဲ့သို့ မပေးနှင့်။ သူတို့သည် ကောက်ရိုးကို ကိုယ်ဘို့ ရှာယူကြစေ။
8എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
8အုတ်ကိုကား၊ အရေအတွက်အားဖြင့် အရင်ကဲ့သို့လုပ်စေရမည်၊ အလျှင်းမလျော့စေနှင့်။ သူတို့သည် ပျင်းရိကြ၏။ ထိုကြောင့် သွား၍ငါတို့ ဘုရားသခင်အား ယဇ်ပူဇော်ကြစို့ဟု ကြွေးကြော်တတ်ကြ၏။
9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ;
9သို့ဖြစ်၍ စည်းကြပ်လျက် လုပ်စေကြ။ ပင်ပန်းစေကြ။ လူမိုက်စကားကို နားမထောင်စေနှင့်ဟု မိန့်တော်မူ၏။
10അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടുനിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല,
10အအုပ်အချုပ် အကြပ်အဆော်တို့သည် ထွက်၍၊ ဖါရောဘုရင်က ကောက်ရိုးကိုငါမပေး။
11നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
11ကောက်ရိုးကို တွေ့နိုင်ရာအရပ်၌ ရှာကြ။ သို့သော်လည်း လုပ်ရသော အလုပ်အလျှင်းမလျော့ရဟု အမိန့်တော်ရှိသည်ဟု လူတို့အား ပြန်ကြားကြ၏။
12അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.
12သို့ဖြစ်၍လူတို့သည် ကောက်ရိုးအတွက် အမှိုက်ကို ရှာယူခြင်းငှါ အဲဂုတ္တုပြည်တရှောက်လုံးတွင် အရပ်ရပ် ကွဲပြားကြ၏။
13ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചുവൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.
13အုပ်ချုပ်သော သူတို့ကလည်း၊ ကောက်ရိုးကို ရသည်ကာလ၌ နေ့တိုင်းလုပ်ရသည်အတိုင်း၊ ပြီးအောင် လုပ်ကြဟု သူတို့ကိုနှိုးဆော်ကြ၏။
14ഫറവോന്റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചുനിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.
14ဖါရောမင်း၏ အအုပ်အချုပ်တို့သည် ခန့်ထားသော ဣသရေလအမျိုး အကြပ်အဆော်တို့ကို သင်တို့ သည် အရင်ကလုပ်သည်အတိုင်း၊ ယနေ့နှင့်မနေ့၌ အုတ်လုပ်ရသောအမှုကို အဘယ်ကြောင့် မပြီးစီးစေကြ သနည်းဟု စစ်၍ရိုက်ကြ၏။
15അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
15ထိုအခါ၊ ဣသရေလအမျိုး အကြပ်အဆော်တို့သည်၊ ဖါရောမင်းထံသို့သွား၍၊ ကိုယ်တော်သည် ကိုယ်တော်ကျွန်တို့ကို အဘယ်ကြောင့် ဤသို့စီရင်တော်မူသနည်း။
16അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.
16ကိုယ်တော်ကျွန်တို့အား၊ ကောက်ရိုးကိုမပေး၊ အုပ်ချုပ်သော သူတို့ကလည်း၊ အုတ်ကိုလုပ်ကြဟု ဆို သဖြင့်၊ ကျွန်တော်တို့သည် အရိုက်ခံရကြပါ၏။ ကိုယ်တော် လူတို့၌သာ အပြစ်ရှိပါသည်ဟု အော်ဟစ်ကြ၏။
17അതിന്നു അവന്‍ മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.
17ဖါရောဘုရင်ကလည်း၊ သင်တို့သည် ပျင်းရိသည်၊ ပျင်းရိသည်။ ထိုကြောင့် ငါတို့သည်သွား၍ ထာဝရ ဘုရားအား ယဇ်ပူဇော်ကြစို့ဟု သင်တို့ ဆိုတတ်ကြ၏။
18പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.
18သို့သောကြောင့် ယခုသွား၍လုပ်ကြ။ ကောက်ရိုးကိုမပေးရ။ သို့သော်လည်း အုတ်ကိုပေးမြဲပေးရမည်ဟု မိန့်တော်မူ၏။
19ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു.
19ထိုသို့နေ့တိုင်းလုပ်ရသော အုတ်အရေအတွက်၌ အလျှင်းမလျော့ရဟု အမိန့်တော်ရှိသည်ဖြစ်၍၊ ဣသ ရေလအမျိုး အကြပ်အဆော်တို့သည် မိမိတို့၌ အမှုကြီးရောက်ကြောင်းကို သိမြင်ကြ၏။
20അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയില്‍ നിലക്കുന്നതു കണ്ടു,
20ဖါရောမင်းထံမှ ထွက်သွားကြစဉ်၊ လမ်း၌ စောင့်လျက်နေသော မောရှေနှင့်အာရုန်ကို တွေ့လျှင်၊
21അവരോടു നിങ്ങള്‍ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കയ്യില്‍ വാള്‍ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
21ထာဝရဘုရားသည် သင်တို့ကို ကြည့်ရှု၍ စီရင်တော်မူပါစေသော။ အကြောင်းမူကား၊ ဖါရောမင်းနှင့် အမှုတော်ထမ်းအပေါင်းတို့သည် ငါတို့ကို ရွံရှာစေခြင်းငှါ၎င်း၊ ငါတို့ကို သတ်ရသော အခွင့်ရှိစေခြင်းငှါ၎င်း၊ သင်တို့သည် ပြုကြပြီတကားဟု ဆိုကြ၏။
22അപ്പോള്‍ മോശെ യഹോവയുടെ അടുക്കല്‍ ചെന്നുകര്‍ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?
22မောရှေသည်လည်း၊ ထာဝရဘုရား ထံတော်သို့သွား၍၊ အိုဘုရားရှင်၊ ကိုယ်တော်သည် ဤလူမျိုးကို အဘယ်ကြောင့် ညှဉ်းဆဲတော်မူသနည်း။ အကျွန်ုပ်ကို အဘယ်ကြောင့် စေလွှတ်တော်မူသနည်း။
23ഞാന്‍ നിന്റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
23အကျွန်ုပ်သည် ကိုယ်တော်အခွင့်နှင့် ပြောခြင်းငှာ၊ ဇါရောမင်း ထံသို့ ဝင်သည်နေ့မှစ၍၊ သူသည် ဤလူမျိုးကို ညှဉ်းဆဲပါပြီ။ ကိုယ်တော်သည် ကိုယ်တော်၏ လူတို့ကို အလျှင်းကယ်လွှတ်တော်မမူပါဟု လျှောက်၏။