Malayalam

Myanmar

Exodus

7

1യഹോവ മോശെയോടു അരുളിച്ചെയ്തതുനോകൂ, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.
1ထာဝရဘုရားကလည်း၊ သို့ဖြစ်၍ သင့်ကို ဖါရောဘုရင်၏ ဘုရားအရာ၌ ငါခန့်ထား၏။ သင်၏အစ်ကို အာရုန်သည်၊ သင်၏ပရောဖက် ဖြစ်ရလိမ့်မည်။
2ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം.
2ငါမိန့်တော်မူသမျှတို့ကို သင်သည် ပြန်ပြောရမည်။ ဖါရောဘုရင်သည် ဣသရေလအမျိုးသားတို့ကို မိမိပြည်မှလွှတ်လိုက်ရမည်အကြောင်းကို၊ သင်၏အစ်ကို အာရုန်သည် သူ့ထံ၌လျှောက်ရမည်။
3എന്നാല്‍ ഞാന്‍ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.
3ငါသည်လည်း ဖါရောမင်း၏ နှလုံးကို ခိုင်မာစေ၍၊ အဲဂုတ္တုပြည်၌ ငါ၏နိမိတ်လက္ခဏာ အံ့ဘွယ်သော အမှုတို့ကို များပြားစေမည်။
4ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
4သို့သော်လည်း ဖါရောမင်းသည် သင်တို့စကားကို နားမထောင်ဘဲနေလိမ့်မည်။ ငါသည်လည်း ငါ့လက် ကို အဲဂုတ္တုပြည်အပေါ်မှာတင်၍ ကြီးစွာသောဒဏ်ခတ်ခြင်းအားဖြင့် ငါ၏ဗိုလ်ပါများ၊ ငါ၏လူဣသရလ အမျိုးသားတို့ကို အဲဂုတ္တုပြည်မှနှုတ်ဆောင်မည်။
5അങ്ങനെ ഞാന്‍ എന്റെ കൈ മിസ്രയീമിന്മേല്‍ നീട്ടി, യിസ്രായേല്‍ മക്കളെ അവരുടെ ഇടയില്‍നിന്നു പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു മിസ്രയീമ്യര്‍ അറിയും.
5ထိုသို့အဲဂုတ္တုပြည်အပေါ်မှာ ငါ့လက်ကိုဆန့်၍၊ ဣသရေလအမျိုးသားတို့ကို သူတို့အထဲမှ နုတ်ဆောင် သောအခါ၊ ငါသည် ထာဝရဘုရားဖြစ်ကြောင်းကို အဲဂုတ္တုလူတို့သည် သိကြလိမ့်မည်ဟု မောရှေအား မိန့်တော်မူ၏။
6മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെ തന്നേ ചെയ്തു.
6မောရှေနှင့်အာရုန်တို့သည် ထာဝရဘုရား မိန့်တော်မူသမျှ အတိုင်းပြုကြ၏။
7അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എണ്പതു വയസ്സും അഹരോന്നു എണ്പത്തുമൂന്നു വയസ്സും ആയിരുന്നു.
7ဖါရောဘုရင်ထံ၌ လျှောက်ကြသောအခါ၊ မောရှေ၏အသက်သည် အနှစ်ရှစ်ဆယ်ရှိ၏။ အာရုန်၏ အသက်သည် အနှစ်ရှစ်ဆယ်သုံးနှစ်ရှိ၏။
8യഹോവ മോശെയോടും അഹരോനോടും
8တဖန်ထာဝရဘုရားသည် မောရှေနှင့်အာရုန်တို့အား မိန့်တော်မူသည်ကား၊
9ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടുനിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു.
9ဖါရောဘုရင်က၊ သင်တို့အတွက် ထူးဆန်းသော တန်ခိုးကို ပြလော့ဟုဆိုလျှင်၊ သင်၏ လှံတံကိုယူ၍ ရှေ့တော်၌ချလော့ဟု အာရုန်အားပြောလော့။ လှံတံသည်လည်း မြွေဖြစ်လိမ့်မည်ဟု မိန့်တော်မူ၏။
10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.
10မောရှနှင့်အာရုန်သည် ဖါရောဘုရင်ထံသို့ဝင်၍ ထာဝရဘုရားမိန့်တော်မူသည်အတိုင်းပြုသဖြင့်၊ အာရုန်သည် ဖါရောဘုရင်ရှေ့၊ သူ၏ကျွန်များရှေ့မှာ လှံတံကိုချ၍ မြွေဖြစ်လေ၏။
11അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു.
11ထိုအခါ ဖါရောဘုရင်သည် ပညာရှိများ၊ ပြုစားတတ်သောသူများတို့ကိုခေါ်၍၊ အဲဂုတ္တုအမျိုး ဝိဇ္ဇာဆရာ တို့သည်၊ ဝိဇ္ဇာအတတ်အားဖြင့် ထိုအကူပြု၍၊
12അവര്‍ ഔരോരുത്തന്‍ താന്താന്റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
12မိမိတို့ကိုင်သော လှံတံများကိုချ၍ မြွေဖြစ်ကြလေ၏။ သို့သော်လည်း အာရုန်၏လှံတံသည် သူတို့၏ လှံတံများကို မျိုလေ၏။
13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
13ထာဝရဘုရား မိန့်တော်မူသည်အတိုင်း၊ ဖါရောဘုရင်သည် နှလုံးခိုင်မာ၍ သူတို့၏စကားကို နား မထောင်ဘဲနေ၏။
14അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.
14ထာဝရဘုရားကလည်း၊ ဖါရောဘုရင်သည် နှလုံးခိုင်မာ၍ ဣသရေလလူတို့ကို မလွှတ်ဘဲနေ၏။
15രാവിലെ നീ ഫറവോന്റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.
15နံနက်အချိန်၌ ဖါရောဘုရင်ထံသို့ သွားလော့။ သူသည် ရေဆိပ်သို့ သွားလိမ့်မည်။ သူမရောက်မှီ သင် သည် မြစ်ကမ်းနားမှာ ရပ်နေလော့။ မြွေဖြစ်သော လှံတံကိုလည်း လက်တွင်ကိုင်လော့။
16അവനോടു പറയേണ്ടതു എന്തെന്നാല്‍മരുഭൂമിയില്‍ എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
16ဟေဗြဲအမျိုးသားတို့၏ ဘုရားသခင်ထာဝရဘုရားက၊ ငါ့လူတို့သည်တော၌ ငါ့အား ဝတ်ပြုမည် အကြောင်း၊ သူတို့ကိုလွှတ်လော့ဟု အမိန့်တော်ပါသော ကျွန်ုပ်ကို ကိုယ်တော်ထံသို့ စေလွှတ်တော်မူပြီ။ ကိုယ်တော်သည် ယခုတိုင်အောင် နားမထောင်ဘဲနေပါသည် တကား။
17ഞാന്‍ യഹോവ എന്നു നീ ഇതിനാല്‍ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തില്‍ അടിക്കും; അതു രക്തമായ്തീരും;
17ထာဝရဘုရားက၊ ငါသည် ထာဝရဘုရား ဖြစ်ကြောင်းကို သင်သည်အဘယ်သို့ သိရမည်နည်းဟူမူကား၊ ငါကိုင်သောလှံတံနှင့် မြစ်ရေကိုရိုက်၍ ထိုရေသည် အသွေးဖြစ်လိမ့်မည်။
18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പന്‍ മിസ്രയീമ്യര്‍ക്കും അറെപ്പു തോന്നും.
18မြစ်၌ရှိသော ငါးတို့သည်သေကြလိမ့်မည်။ မြစ်ရေလည်းနံလိမ့်မည်၊ အဲဂုတ္တုလူတို့သည်လည်း မြစ်ရေ ကို ရွံကြလိမ့်မည် အကြောင်းကို ပြန်ပြောလော့ဟု မောရှေအား မိန့်တော်မူ၏။
19യഹോവ പിന്നെയും മോശെയോടുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
19တဖန် ထာဝရဘုရားသည် မောရှေကိုမိန့်တော်မူပြန်သည်ကား၊ အာရုန်အား သင်၏လှံတံကိုယူ၍ အဲဂုတ္တုပြည်၌ရှိသော ချောင်းရေ၊ မြစ်ရေ၊ အိုင်အင်းရေ၊ ကန်ရေ၊ တွင်းရေရှိသမျှအပေါ်မှာ လက်ကိုဆန့်လော့။ ထိုရေရှိသမျှတို့သည် အသွေးဖြစ်လိမ့်မည်။ အဲဂုတ္တုပြည် တရှောက်လုံး၊ သစ်ခွက်၊ ကျောက်အိုး၌မျှ မကြွင်း အသွေး ရှိလိမ့်မည်အကြောင်းကို ပြောလော့ဟု မိန့်တော်မူ၏။
20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഔങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു.
20မောရှေနှင့် အာရုန်သည် ထာဝရဘုရား မိန့်တော်မူသည်အတိုင်း ပြု၍၊ အာရုန်သည် ဖါရောဘုရင် ရှေ့၊ သူ၏ကျွန်များရှေ့မှာ လှံတံကိုချီ၍ မြစ်ရေကို ရိုက်သဖြင့်၊ မြစ်ရေရှိသမျှသည် အသွေးဖြစ်လေ၏။
21നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
21မြစ်၌ရှိသော ငါးတို့သည်လည်း သေကြ၍၊ မြစ်ရေနံသောကြောင့်၊ အဲဂုတ္တုလူတို့သည် မြစ်ရေကို မသောက်နိုင်ကြ။ အဲဂုတ္တုပြည်တရှောက်လုံး၌ အသွေးနှံ့ပြားလျက် ရှိလေ၏။
22മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
22အဲဂုတ္တုအမျိုးသား ဝိဇ္ဇာဆရာတို့လည်း ဝိဇ္ဇာအတတ်အားဖြင့် ထိုအတူပြုကြ၏။ ထာဝရဘုရား မိန့် တော်မူသည်အတိုင်း၊ ဖါရောဘုရင်သည် နှလုံးခိုင်မာ၍ သူတို့၏စကားကို နားမထောင်ဘဲနေ၏။
23ഫറവോന്‍ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല.
23နန်းတော်သို့လှည့်လည်ပြန်သွား၍ ထိုအမှုကို နှလုံးမသွင်းဘဲ နေလေ၏။
24നദിയിലെ വെള്ളം കുടിപ്പാന്‍ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര്‍ എല്ലാവരും കുടിപ്പാന്‍ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഔലി കുഴിച്ചു.
24ထိုအခါ အဲဂုတ္တုလူတို့သည် မြစ်ရေကို မသောက်နိုင်သောကြောင့်၊ သောက်ရေကိုရခြင်းငှါ မြစ်နားမှာ တွင်းတူးကြ၏။
25ထာဝရဘုရားသည် မြစ်ကိုဒဏ်ခတ်၍ ခုနစ်ရက်ကို လွန်စေတော်မူ၏။