Malayalam

Myanmar

Exodus

9

1യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
1ထာဝရဘုရားကလည်း၊ သင်သည် ဖါရောဘုရင် ထံသို့ဝင်၍ ငါ၏လူတို့သည် ငါ့အား ဝတ်ပြုမည် အကြောင်း၊ သူတို့ကို လွှတ်လော့။
2വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍,
2မလွှတ်ဘူးဟုငြင်း၍ ဆီးတားသေးလျှင်၊
3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
3ထာဝရဘုရား၏လက်တော်သည် လယ်ပြင်၌ ရှိသော တိရစ္ဆာန်၊ မြင်း၊ မြည်း၊ ကုလားအုပ်၊ သိုး၊ နွားတို့အပေါ်၌ ရောက်၍ အလွန်ပြင်းစွာသော ရောဂါ စွဲလိမ့်မည်။
4യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.
4ထာဝရဘုရားသည်၊ ဣသရေလလူတို့၏ တိရစ္ဆာန်နှင့် အဲဂုတ္တုလူတို့၏ တိရစ္ဆာန်ကို ခြားနား စေသဖြင့်၊ ဣသရေလအမျိုးသားပိုင်သော တိရစ္ဆာန် တကောင်မျှမသေရ။
5നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.
5နက်ဖြန်နေ့၊ အဲဂုတ္တုပြည်၌ ထိုအမှုကို ထာဝရ ဘုရားပြုတော်မူမည်ဟု မှန်သောအချိန်ကို ချိန်းချက် တော်မူပြီဟု ဟေဗြဲလူတို့၏ ဘုရားသခင်ထာဝရဘုရား မိန့်တော်မူသည် အကြောင်းကိုပြောလော့ဟု မောရှေအား မိန့်တော်မူ၏။
6അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തുമിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
6နက်ဖြန်နေ့၌ ထိုအမှုကိုပြုတော်မူသဖြင့်၊ အဲဂုတ္တုလူတို့၏ တိရစ္ဆာန်အမျိုးမျိုးသေကြ၏။ ဣသ ရေလလူတို့၏ တိရစ္ဆာန်တကောင်မျှမသေ။
7ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.
7ဖါရောဘုရင်သည် လူကိုစေလွှတ်၍၊ ဣသ ရေလအမျိုးသားတို့၏ တိရစ္ဆာန်တကောင်မျှ မသေ ကြောင်းကို သိရ၏။ သို့သော်လည်း နှလုံးခိုင်မာပြန်၍၊ ဣသရေလလူတို့ကို မလွှတ်ဘဲနေလေ၏။
8പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈനിറച്ചു വാരുവിന്‍ ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.
8ထာဝရဘုရားကလည်း၊ မီးဖိုထဲကပြာကို လက် နှင့်ယူ၍ မောရှေသည် ဖါရောဘုရင်ရှေ့၌ မိုဃ်းကောင်း ကင်သို့ပစ်လွှင့်စေ။
9അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
9ထိုပြာသည် အဲဂုတ္တုပြည်တရှောက်လုံး၌ နှံ့ပြား သော အမှုန့်ဖြစ်၍၊ ပြည်တရှောက်လုံးတွင် လူနှင့် တိရစ္ဆာန်တို့၌ အခဲအကျိတ်ပြည့်သော အနာဆိုးဖြစ်လိမ့် မည်ဟု မောရှေနှင့် အာရုန်တို့အား မိန့်တော်မူသည်အ တိုင်း၊
10അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു.
10သူတို့သည် မီးဖိုထဲကပြာကိုယူ၍၊ ဖါရောဘုရင် ရှေ့မှာရပ်လျက်၊ မောရှေသည် မိုဃ်းကောင်းကင်သို့ ပစ် လွှင့်သဖြင့်၊ ထိုပြာသည် လူနှင့်တိရစ္ဆာန်တို့၌ အခဲ အကျိတ်ပြည့်သော အနာဆိုးဖြစ်လေ၏။
11പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു.
11ဝိဇ္ဇာဆရာတို့သည် အနာဆိုးကြောင့်၊ မောရှေ ရှေ့၌မရပ်မနေနိုင်။ ထိုအနာဆိုးသည် ဝိဇ္ဇာဆရာတို့၌၎င်း၊ အဲဂုတ္တုလူအပေါင်းတို့၌၎င်း စွဲသတည်း။
12എന്നാല്‍ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
12ထာဝရဘုရားသည် ဖါရောဘုရင်၏နှလုံးကို ခိုင်မာစေတော်မူသည်ဖြစ်၍၊ မောရှေအား မိန့်တော်မူ သည်အတိုင်း၊ သူတို့စကားကို နားမထောင်ဘဲ နေလေ၏။
13അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
13တဖန်ထာဝရဘုရားက၊ နံနက်စောစောထ၍၊ ဖါရောဘုရင်ရှေ့မှာရပ်လျက်၊ ဟေဗြဲလူတို့၏ ဘုရား သခင် ထာဝရဘုရားက၊ ငါ၏လူတို့သည် ငါ့အား ဝတ်ပြု မည်အကြောင်း၊ သွားရသောအခွင့်ကိုပေးလော့။
15ഇപ്പോള്‍ തന്നേ ഞാന്‍ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയുമായിരുന്നു.
14သို့မဟုတ် ယခုကာလအခါ သင်၏နှလုံး၌၎င်း၊ သင်၏ကျွန်များ၊ လူများ၌၎င်း၊ ငါ၏ဘေးဒဏ်အလုံးစုံ တို့ကို သင့်ရောက်စေမည်။ မြေကြီးတရှောက်လုံး၌ ငါကဲ့သို့သောသူ မရှိကြောင်းကိုသင်သည် သိရလိမ့်မည်။
16എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.
15ငါ့လက်ကို ငါဆန့်၍ သင်နှင့်သင်၏လူတို့ကို ကာလနာဖြင့် ဒဏ်ခတ်မည်။သင့်ကိုလည်း မြေကြီးပေါ် က သုတ်သင်ပယ်ရှင်းမည်။
17എന്റെ ജനത്തെ അയക്കാതിരിപ്പാന്‍ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിര്‍ത്തുന്നു.
16အကယ်စင်စစ် ငါ့တန်ခိုးကို သင်၌ ငါပြခြင်းငှါ၎င်း၊ ငါ့နာမကို မြေကြီးတပြင်လုံးတွင် ကျော်စောစေခြင်း ငှါ၎င်း၊ သင့်ကို ငါချီးမြှောက်ခဲ့ပြီ။
18മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.
17သင်သည် ငါ၏လူတို့ကိုမလွှတ်ဘဲ၊ သူတို့ကို စော်ကားသေးသလော။
19അതുകൊണ്ടു ഇപ്പോള്‍ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലില്‍ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടില്‍ വരുത്താതെ വയലില്‍ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേല്‍ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
18ကြည့်ရှုလော့။ အဲဂုတ္တုပြည် တည်သည်ကာလမှ စ၍ ယခုတိုင်အောင် မရွာဘူးသော အလွန်ကြီးစွာသော မိုဃ်းသီးရွာခြင်းကို နက်ဖြန်နေ့ ဤအချိန်၌ ငါဖြစ်စေ မည်။
20ഫറവോന്റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു.
19ထိုကြောင့်ယခုစေလွှတ်၍၊ လယ်ပြင်၌ရှိသော တိရစ္ဆာန်များနှင့် ရှိလေသမျှတို့ကို သိမ်းယူလော့။ အိမ်သို့ မဆောင်လျင်၊ လယ်ပြင်၌ တွေ့သမျှသောလူနှင့် တိရစ္ဆာန်တို့အပေါ်မှာ မိုဃ်းသီးကျ၍၊ သူတို့သည် သေကြလိမ့်မည်အကြောင်းကို ပြောလော့ဟု မောရှေ အား မိန့်တော်မူ၏။
21എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടേച്ചു.
20ထာဝရဘုရား၏ နှုတ်ကပတ်တော်ကို ကြောက်ရွံ့သော ဖာရောဘုရင်၏ ကျွန်တို့သည်၊ မိမိကျွန်နှင့် မိမိတိရစ္ဆာန်တို့ကို အိမ်သို့ ပြေးစေကြ၏။
22പിന്നെ യഹോവ മോശെയോടുമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
21ထာဝရဘုရား၏ နှုတ်ကပတ်တော်ကို ပမာဏမပြုသောသူတို့သည်၊ မိမိကျွန်၊ မိမိတိရစ္ဆာန်တို့ကို လယ်ပြင်၌ ထားကြ၏။
23മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു.
22ထာဝရဘုရားကလည်း၊ အဲဂုတ္တုပြည်တရှောက်လုံး၌ လူတို့အပေါ်မှာ၎င်း၊ တိရစ္ဆာန်တို့အပေါ်မှာ၎င်း၊ လယ်ပြင်၌ရှိလေသမျှသော အပင်များအပေါ်မှာ၎င်း၊ မိုဃ်းသီးရွာစေခြင်းငှာ၊ သင်၏လက်ကို မိုဃ်းကောင်းကင်သို့ ဆန့်လော့ဟု မောရှေအား မိန့်တော်မူ၏။
24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
23မောရှေသည် မိမိလှံတံကို မိုဃ်းကောင်းကင်သို့ ဆန့်၍၊ ထာဝရဘုရားသည် မိုဃ်းကြိုးနှင့် မိုဃ်းသီးကို လွှတ်တော်မူ၏။ မီးသည်လည်း မြေပေါ်မှာပြေးလေ၏။ ထိုသို့ ထာဝရဘုရားသည်၊ အဲဂုတ္တုပြည်၌ မိုဃ်းသီးရွာစေ တော်မူသဖြင့်၊
25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു.
24အဲဂုတ္တုပြည် တည်ထောင်သည်ကာလမှစ၍ တခါမျှမဖြစ်ဘူးသော မိုဃ်းသီး၊ မီးနှင့်ရော၍ အလွန် ပြင်းထန်စွာသော မိုဃ်းသီး ဖြစ်လေ၏။
26യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
25အဲဂုတ္တုပြည် တရှောက်လုံး၌၊ လယ်ပြင်မှာရှိသမျှသော လူနှင့်တိရစ္ဆာန်များ၊ မြက်ပင်များ၊ သစ်ပင်များ တို့ကို မိုဃ်းသီးထိလေ၏။
27അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടുഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്റെ ജനവും ദുഷ്ടന്മാര്‍.
26သို့ရာတွင် ဣသရေလအမျိုးသားနေရာဂေါရှင်ပြည်၌ မိုဃ်းသီးမကျမရွာ။
28യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
27ထိုအခါ ဖါရောဘုရင်သည် လူကိုစေလွှတ်၍၊ မောရှေနှင့် အာရုန်ကို ခေါ်ပြီးလျှင်၊ ဤအမှု၌ ငါပြစ်မှားပြီ။ ထာဝရဘုရားသည် ဖြောင့်မတ်တော်မူ၏။ ငါနှင့် ငါ၏လူတို့သည် အပြစ်များပါ၏။
29മോശെ അവനോടുഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
28တန်ပါပြီ။ အားကြီးသော မိုဃ်းကြိုးနှင့် မိုဃ်းသီးစဲမည်အကြောင်း၊ ထာဝရဘုရားကို တောင်းပန်ပါ။ သင်တို့ကို ငါမဆီးမတား အလျင်အမြန်လွှတ်မည်ဟု ဆိုလေ၏။
30എന്നാല്‍ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
29မောရှေကလည်း၊ မြို့ထဲက ကျွန်ုပ်ထွက်သွားသောအခါ၊ ထာဝရဘုရားရှေ့တော်၌ ကျွန်ုပ်လက်ဝါးတို့ကို ဖြန့်ပါမည်။ ထာဝရဘုရားသည် မြေကြီးကို အစိုးရတော်မူကြောင်းကို ကိုယ်တော်သိစေခြင်းငှာ မိုဃ်းကြိုးစဲလိမ့် မည်။ မိုဃ်းသီးလည်း မကျမရွာရ။
31അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.
30သို့သော်လည်း ကိုယ်တော်နှင့် ကိုယ်တော်၏ကျွန်တို့သည်၊ ထာဝရအရှင် ဘုရားသခင်ကို မကြောက်သေး ကြောင်းကို အကျွန်ုပ်သိပါသည်ဟု လျှောက်ဆို၏။
32എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.
31ပိုက်ဆန်ပင်၊ မုယောပင်ကို မိုဃ်းသီးထိ၏။ မုယောပင်သည် အသီးအနှံနှင့်ပြည့်စုံပြီ။ ပိုက်ဆံပင်လည်း အသီးမှည့်ပြီ။
33മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല.
32ဂျုံစပါး၊ ကောက်စပါးပင်ကိုကား မထိ။ ထိုအပင်တို့သည် မပေါက်ကြသေး။
34എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
33မောရှေသည် ဖာရောဘုရင်ထံမှထွက်၍ မြို့ပြင်သို့သွားပြီးလျှင်၊ ထာဝရဘုရားရှေ့တော်၌ လက်ဝါးတို့ကို ဖြန့်သဖြင့်၊ မိုဃ်းကြိုးနှင့် မိုဃ်းသီးစဲလေ၏။ မြေပေါ်၌လည်း မိုဃ်းမရွာ။
35യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.
34ထိုသို့ မိုဃ်းမရွာ၍ မိုဃ်းသီးနှင့် မိုဃ်းကြိုးစဲသည်ကို ဖာရောဘုရင်မြင်လျှင်၊ တဖန်ပြစ်မှား၍၊ ကျွန်များနှင့်တကွ နှလုံးခိုင်မာလျက်နေ၏။
35ထိုသို့ ဖာရောဘုရင်သည် နှလုံးခိုင်မာသည်ဖြစ်၍၊ မောရှေ၌ ထာဝရဘုရားမိန့်တော်မူသည်အတိုင်း၊ ဣသရေလအမျိုးသားတို့ကို မလွှတ်ဘဲနေပြန်သတည်း။