1യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ എന്റെ അടുക്കല്‍ വന്നു എന്റെ മുമ്പില്‍ ഇരുന്നു.
1ဣသရေလအမျိုးအသက်ကြီးသူ အချို့တို့သည် လာ၍ ငါ့ရှေ့မှာ ထိုင်ကြ၏။
2അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2ထာဝရဘုရား၏နှုတ်ကပတ်တော်သည် ငါ့ဆီသို့ ရောက်လာ၍၊
3മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; അവര്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ?
3အချင်းလူသား၊ ဤလူတို့သည် ကိုယ်စိတ်နှလုံး၌ ကိုယ်ရုပ်တုများကို တည်ထောင်၍၊ ကိုယ်မျက်နှာရှေ့မှာ ကိုယ်ဒုစရိုက်သစ်တုံးကို ထားကြပြီ။ သူတို့ မေးလျှောက် ခြင်းကို ငါခံရမည်လော။
4അതുകൊണ്ടു നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തില്‍ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പില്‍ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കല്‍ വരുന്ന ഏവനോടും
4ထိုကြောင့်၊အရှင်ထာဝရဘုရား၏ အမိန့်တော် ကို သူတို့အား ဆင့်ဆိုရမည်မှာ၊ အကြင်ဣသရေလ အမျိုးသားသည် ကိုယ်စိတ်နှလုံး၌ ကိုယ်ရုပ်တုတို့ကို တည် ထောင်၍၊ ကိုယ်မျက်နှာရှေ့မှာ ကိုယ်ဒုစရိုက်သစ်တုံးကို ထားလျက် ပရောဖက်ထံသို့ရောက်လာ၏။ ထိုသူ၌ရုပ်တု များပြားသည်နှင့်အညီ ငါပြန်ပြောမည်။
5യഹോവയായ ഞാന്‍ തന്നേ യിസ്രായേല്‍ഗൃഹത്തെ അവരുടെ ഹൃദയത്തില്‍ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
5ထိုသို့သောအားဖြင့်၊ ဣသရေလအမျိုးကို သူတို့ စိတ်သဘောရှိသည်နှင့်အညီ ငါဘမ်းမည်။ ထိုသူအပေါင်း တို့သည် မိမိတို့ရုပ်တုများကြောင့် ငါနှင့်ကွာဝေးကြပြီ။
6ആകയാല്‍ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിന്‍ ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിന്‍ .
6ထိုကြောင့်၊ အရှင်ထာဝရဘုရား၏အမိန့်တော် ကို ဣသရေလအမျိုးအား ဆင့်ဆိုရမည်မှာ၊ နောင်တရ၍ ရုပ်တုတို့ကို ကြဉ်ရှောင်ကြလော့။ သင်တို့ပြုသမျှသော စက်ဆုပ်ရွံရှာဘွယ်အမှုတို့မှ မျက်နှာလွှဲကြလော့။
7യിസ്രായേല്‍ഗൃഹത്തിലും യിസ്രായേലില്‍ വന്നുപാര്‍ക്കുംന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തില്‍ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പില്‍ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കല്‍ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍ തന്നേ ഉത്തരം അരുളും.
7ငါနှင့်ကွာပြီးလျှင်၊ ကိုယ်စိတ်နှလုံး၌ ကိုယ် ရုပ်တုများကို တည်ထောင်၍၊ ကိုယ်မျက်နှာရှေ့မှာ ကိုယ် ဒုစရိုက်သစ်တုံးကို ထားလျက်ပင်၊ ငါ့အလိုကို မေးမြန်း ခြင်းငှါ၊ ပရောဖက်ထံသို့လာသော ဣသရေလအမျိုးသား ဖြစ်စေ၊ ဣသရေလအမျိုး၌တည်းနေသော တပါး အမျိုး သားဖြစ်စေ၊ ငါထာဝရဘုရားသည် ကိုယ် အလိုအလျောက် ပြန်ပြောသဖြင့်၊
8ഞാന്‍ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
8ထိုသူတဘက်၌ငါသည် မျက်နှာထား၍ သူ့ကို နိမိတ်ဖြစ်စေမည်။ စကားပုံလည်းဖြစ်စေမည်။ ထိုသူကို ငါ၏လူတို့အထဲမှ ပယ်ရှားမည်။ ငါသည် ထာဝရဘုရား ဖြစ်ကြောင်းကို သင်တို့သိရကြလိမ့်မည်။
9എന്നാല്‍ പ്രവാചകന്‍ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാല്‍ യഹോവയായ ഞാന്‍ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന്‍ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേല്‍ജനത്തില്‍നിന്നു സംഹരിച്ചുകളയും.
9ပရောဖက်သည်ဟောပြော၍မှားယွင်းလျှင်၊ ထိုပရောဖက်ကို ငါထာဝရဘုရားမှားယွင်းစေ၏။ ထိုသူကိုငါသည် ဒဏ်ခတ်၍၊ ငါ၏ဣသရေလအမျိုးထဲမှ ပယ်ရှားမည်။
10യിസ്രായേല്‍ഗൃഹം ഇനിമേല്‍ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കും ദൈവവും ആയിരിക്കേണ്ടതിന്നു
10သူတို့သည်လည်း အပြစ်နှင့်အလျောက် ဒဏ်ခံ ရကြမည်။ ပရောဖက်ခံရသောဒဏ်သည် ပရောဖက် ကို ဆည်းကပ်သောသူခံရသော ဒဏ်နှင့်တူရလိမ့်မည်။
11അവര്‍ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
11ထိုသို့ဖြစ်လျှင်၊ နောက်တဖန် ဣသရေလအမျိုး သည် ငါ့ကို မစွန့်ပစ်၊ လမ်းမလွှဲ၊ မှားယွင်းခြင်း အပြစ် ရှိသမျှတို့နှင့် နောက်တဖန်မညစ်ညှုးဘဲ၊ ငါ၏လူဖြစ်ရကြ လိမ့်မည်။ ငါသည်လည်း သူတို့၏ဘုရားသခင်ဖြစ်မည်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။
12യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
12တဖန်ထာဝရဘုရား၏နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
13മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോല്‍ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതില്‍ നിന്നു ഛേദിച്ചുകളയും.
13အချင်းလူသား၊ ပြည်သားတို့သည် အထပ်ထပ် လွန်ကျူး၍ ငါ့ကို ပြစ်မှားသောကြောင့်၊ ငါသည်လက်ကို ဆန့်၍မုန့်အထောက်အပင့်ကို ချိုးသဖြင့်၊ အစာအာဟာရ ကို ခေါင်းပါးစေ၍၊ ထိုပြည်မှ လူနှင့်တိရစ္ဆာန်တို့ကို ပယ်ဖြတ်လျှင်၊
14നോഹ, ദാനീയേല്‍, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14နောဧ၊ ဒံယေလ၊ ယောဘ၊ ဤသုံးယောက်ရှိသော် လည်း၊ ကိုယ်ဖြောင့်မတ်ခြင်းအားဖြင့် ကိုယ်အသက် ဝိညာဉ်ကိုသာ ကယ်နှုတ်ရသော အခွင့်ရှိကြလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
15ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താല്‍,
15သားရဲတို့သည် ပြည်၌ပေါ်လာ၍ ဖျက်ဆီးသော ကြောင့်၊ အဘယ်သူမျှမနေနိုင်သဖြင့် လူဆိတ်ညံလျှင်၊
16ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16ထိုသူသုံးယောက်ရှိသော်လည်း၊ ငါ၏အသက်ရှင် သည်အတိုင်း ကိုယ်သားသမီးကို မကယ်နှုတ်ရ။ ကိုယ်တိုင် သာချမ်းသာရကြ၍၊ ပြည်သည် လူဆိတ်ညံလျက် ရှိရ လိမ့်မည်။
17അല്ലെങ്കില്‍ ഞാന്‍ ആ ദേശത്തില്‍ വാള്‍ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും
17သို့မဟုတ်၊ အိုထား၊ ထိုပြည်ကိုလုပ်ကြံလော့ဟု ငါဆိုလျက်၊ ထားဘေးကို ရောက်စေသောကြောင့်၊ လူနှင့် တိရစ္ဆာန်တို့ကို ပယ်ဖြတ်လျှင်၊
18അതില്‍നിന്നു ഛേദിച്ചുകളഞ്ഞാല്‍ ആ മൂന്നു പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
18ထိုသူသုံးယောက်ရှိသော်လည်း၊ ငါအသက်ရှင် သည်အတိုင်း ကိုယ်သားသမီးကိုမကယ်မနှုတ်ရ၊ ကိုယ်တိုင်သာချမ်းသာရကြလိမ့်မည်။
19അല്ലെങ്കില്‍ ഞാന്‍ ആ ദേശത്തു മഹാമാരി അയച്ചു, അതില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാന്‍ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേല്‍ പകര്‍ന്നാല്‍
19သို့မဟုတ်၊ ထိုပြည်၌ ကာလနာကို ငါစေလွှတ် သောကြောင့်၊ လူနှင့် တိရစ္ဆာန်၏အသက်ကို သတ်ဖြတ် ပယ်ရှင်းခြင်းငှါ ငါ၏ဒေါသအရှိန်ကို သွန်းလောင်းလျှင်၊
20നോഹയും ദാനീയേലും ഇയ്യോബും അതില്‍ ഉണ്ടായിരുന്നാലും, എന്നാണ, അ:വര്‍ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാല്‍ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
20နောဧ၊ ဒံယေလ၊ ယောဘတို့ရှိသော်လည်း၊ ငါ အသက်ရှင်သည် အတိုင်းကိုယ်သားသမီးကို မကယ်မနှုတ်၊ ကိုယ်ဖြောင့်မတ်ခြင်းအားဖြင့် ကိုယ်အသက်ဝိညာဉ်ကို သာ ကယ်နှုတ်ရကြလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။
21യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമില്‍നിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാള്‍, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ത്ഥകരമായ ന്യായവിധികള്‍ നാലും കൂടെ അയച്ചാലോ?
21ထိုကြောင့်၊ အရှင်ထာဝရဘုရား မိန့်တော် မူသားကား၊ ယေရုရှလင်မြို့၌ လူနှင့်တိရစ္ဆာန်တို့ကို ပယ်ဖြတ်ခြင်းငှါ ထားဘေး၊မွတ်သိပ်ခြင်းဘေး၊ ဖျက်ဆီး တတ်သောသားရဲဘေး၊ ကာလနာဘေးတည်းဟူသော၊ အလွန်ဆိုးသော ဘေးလေးပါးတို့ကို ငါစေလွှတ်သော အခါ။ ထိုမျှမက လွှတ်ခဲလိမ့်မည် မဟုတ်လော။
22എന്നാല്‍ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതില്‍ ശേഷിച്ചിരിക്കും; അവര്‍ പുറപ്പെട്ടു നിങ്ങളുടെ അടുക്കല്‍ വരും; നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാന്‍ യെരൂശലേമിന്നു വരുത്തിയ അനര്‍ത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.
22သို့ရာတွင်၊ လွတ်၍ ထွက်မြောက်ရသော အကျန်အကြွင်းသား သမီးအချို့ရှိကြလိမ့်မည်။ သူတို့ သည် သင်တို့ရှိရာသို့ထွက်လာ၍၊ ကျင့်ကြံပြုမူသော အမူအရာတို့ကို သင်တို့သိကြလိမ့်မည်။ ယေရုရှလင်မြို့၌ ငါရောက်စေသမျှသောအမှုများကြောင့် စိတ်ပူပန်ခြင်း မရှိ၊ သက်သာခြင်း ရှိကြလိမ့်မည်။
23നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോള്‍ നിങ്ങള്‍ക്കു ആശ്വാസമായിരിക്കും; ഞാന്‍ അതില്‍ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
23သူတို့ ကျင့်ကြံပြုမူသော အမှုအရာတို့ကို သင်တို့ သည် မြင်သောအခါ သက်သာရကြလိမ့်မည်။ ယေရု ရှလင်မြို့ကကို ငါပြုလေသမျှတို့၌၊ အကြောင်းမရှိဘဲ မပြုသည်ကိုသိကြလိမ့်မည်ဟု အရှင်ထာဝရဘုရား မိန့်တော်မူ၏။