Malayalam

Myanmar

Ezekiel

27

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန် ထာဝရဘုရား၏ နှုတ်ကပတ်တော် သည် ငါ့ဆီသို့ ရောက်လာ၍၊
2മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടതു
2အချင်းလူသား၊ တုရုမြို့အတွက် မြည်တမ်းခြင်း ကိုပြု၍၊ တုရုမြို့အား ဆင့်ဆိုရမည်မှာ၊
3തുറമുഖങ്ങളില്‍ പാര്‍ക്കുംന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ പൂര്‍ണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.
3အိုပင်လယ်ဝ၌ တည်သောမြို့၊ များစွာသော ကျွန်းသူကျွန်းသားတို့အဘို့ ကုန်သွယ်တတ်သောမြို့၊ သင့် ကို အရှင်ထာဝရဘုရားမိန့်တော်မူသည်ကား၊ အိုတုရုမြို့၊ သင်က၊ ငါ၏တင့်တယ်ခြင်းစုံလင်ပြီဟု ဆိုတတ်၏။
4നിന്റെ രാജ്യം സമുദ്രമദ്ധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കിയിരിക്കുന്നു.
4သင်၏နံပါးတို့သည် ပင်လယ်ထဲမှာ ရှိ၏။ သင်၏ဗိသုကာတို့သည် သင့်ကိုစုံလင်စွာ တင့်တယ်စေ ခြင်းငှါ ပြုကြပြီ။
5സെനീരിലെ സരളമരംകൊണ്ടു അവര്‍ നിന്റെ പാര്‍ശ്വം ഒക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന്നു അവര്‍ ലെബാനോനില്‍നിന്നു ദേവദാരുക്കളെ കൊണ്ടുവന്നു.
5သင်၏ပျဉ်ပြားရှိသမျှတို့ကို စေနိရထင်းရူး သစ်သားဖြင့် လုပ်၍၊ ရွက်တိုင်ဘို့ လေဗနန်အာရဇ်ပင် တို့ကို ယူကြပြီ။
6ബാശാനിലെ കരുവേലംകൊണ്ടു അവര്‍ നിന്റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളില്‍നിന്നുള്ള പുന്നമരത്തില്‍ ആനക്കൊമ്പു പതിച്ചു നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.
6ဗာရှန်သပိတ်သစ်သားဖြင့် တက်တို့ကို၎င်း၊ ခိတ္တိမ်ကျွန်းတို့မှ ယူခဲ့၍ ဆင်စွယ်နှင့် စီချယ်သော တာရှုရသစ်သားဖြင့် ကန့်တို့ကို၎င်း လုပ်ကြပြီ။
7നിനക്കു കൊടിയായിരിക്കേണ്ടതിന്നു നിന്റെ കപ്പല്‍പായ് മിസ്രയീമില്‍നിന്നുള്ള വിചിത്രശണപടംകൊണ്ടു ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളില്‍നിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു.
7အဲဂုတ္တုပြည်၌ ချယ်လှယ်သော ပိတ်ချောရွက် တို့ကို ဖြန့်၍၊ ဧလိရှကျွန်းတို့မှယူခဲ့သော အထည်ပြာ၊ အထည်မောင်းဖြင့် လုပ်သောမျက်နှာကြက်နှင့် ပြည့်စုံ၏။
8സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നില്‍ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്റെ മാലുമികള്‍ ആയിരുന്നു.
8ဇိဒုန်မြို့သား၊ အာဝဒ်မြို့သားတို့သည် သင်္ဘော သားဖြစ်၍၊ တုရုပညာရှိတို့သည်လမ်းပြမာလိန်ဖြစ်ကြ၏။
9ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഔരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാകപ്പലുകളും അവയുടെ കപ്പല്‍ക്കാരും നിന്റെ കച്ചവടം നടത്തേണ്ടതിന്നു നിന്നില്‍ ഉണ്ടായിരുന്നു.
9ဂေဗလလူကြီး၊ ပညာရှိတို့သည် သင့်ကို ပြုပြင် လျက်လိုက်ကြ၏။ ပင်လယ်ကူးတတ်သော သင်္ဘောရှိသမျှ၊ သင်္ဘောသားတို့နှင့်တကွ သင်နှင့် ဖောက်ကားရောင်းဝယ် ခြင်းငှါ ပါကြ၏။
10പാര്‍സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു; അവര്‍ പരിചയും തലക്കോരികയും നിന്നില്‍ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.
10ပေရသိလူ၊ လုဒလူ၊ ဖုတလူတို့သည် သင်၏ တပ်သား၊ စစ်သူရဲ လုပ်ကြ၏။ ဒိုင်း၊ လွှား၊ သံခမောက်လုံး တို့ကို ပြင်ဆင်၍၊ သင်၏ဂုဏ်အသရေကို ထင်ရှား စေကြ၏။
11അര്‍വ്വാദ്യര്‍ നിന്റെ സൈന്യത്തോടുകൂടെ ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യര്‍ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവര്‍ നിന്റെ മതിലുകളിന്മേല്‍ ചുറ്റും ചരിപ തൂക്കി നിന്റെ സൌന്ദര്യത്തെ പരിപൂര്‍ണ്ണമാക്കി.
11အာဝဒ်အမျိုးသားတို့သည် သင်၏တပ်သားတို့ နှင့်တကွ မြို့ရိုးပတ်လည်၌ စီးကြ၏။ ဂမ္မဒိမ်လူတို့သည် ပြအိုးတို့ကိုစောင့်၍၊ မြို့ရိုးပတ်လည်၌ မြှားတောင့်တို့ကို ပြင်ဆင်သဖြင့်၊ သင်၏တင့်တယ်ခြင်းကို စုံလင်စေ ကြ၏။
12തര്‍ശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പു, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്റെ ചരക്കിന്നു പകരം തന്നു.
12သင်၌ကုန်သွယ်ရန် ဥစ္စာများသောကြောင့်၊ တာရှုမြို့သည်ငွေ၊ သံ၊ သံဖြူ၊ ခဲတို့ကို သင့်ဝိုင်းသို့ယူခဲ့၍ သင်နှင့်ကုန်သွယ်ခြင်းကို ပြုလေ၏။
13യാവാന്‍ , തൂബാല്‍, മേശക്‍ എന്നിവര്‍ നിന്റെ വ്യാപാരികള്‍ ആയിരുന്നു; അവര്‍ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിന്നു പകരം തന്നു.
13ယာဝန်မြို့၊ တုဗလမြို့။ မေရှက်မြို့တို့သည် သင်နှင့်ကုန်သွယ်၍၊ လူကျွန်တို့နှင့် ကြေးနီဖလားတို့ကို သင့်ဈေး၌ ရောင်းကြ၏။
14തോഗര്‍മ്മാഗൃഹക്കാര്‍ നിന്റെ ചരക്കിന്നു പകരം കുതിരകളെയും പടകൂതിരകളെയും കോവര്‍കഴുതകളെയും തന്നു.
14တောဂါမအမျိုးသားတို့သည်မြင်း၊ မြင်းစီးသူ၊ လားတို့ကို သင့်ဝိုင်း၌ သွင်းကြ၏။
15ദെദാന്യര്‍ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപം കൊണ്ടുവന്നു.
15ဒေဒန်မြို့သားတို့သည်လည်း သင်နှင့်ကုန်သွယ် ကြ၏။ များစွာသော တကျွန်းတနိုင်ငံ အရပ်သားတို့သည် သင်လုပ်သော ဥစ္စာကိုဝယ်၍၊ ဦးချို၊ ဆင်စွယ်၊ သစ်သား နက်ကို ပြန်ပေးကြ၏။
16നിന്റെ പണിത്തരങ്ങളുടെ പ്പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവര്‍ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്റെ ചരക്കിന്നു പകരം തന്നു.
16သင်လုပ်သော ဥစ္စာများသောကြောင့် ရှုရိပြည်သည် သင်နှင့်ကုန်သွယ်၍၊ နပက်ကျောက်၊ ဗြာသောအထည်၊ ချယ်လှယ်သောအဝတ်၊ ပိတ်ချော၊ သန္တာ၊ ကျောက်နီတို့ကို သင့်ဝိုင်း၌ သွင်းကြ၏။
17യെഹൂദയും യിസ്രായേല്‍ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.
17ယုဒပြည်နှင့်ဣသရေလပြည်သည် သင်နှင့်ကုန် သွယ်၍၊ ဂျုံစပါး၊ မုရန်စေး၊ ပနက်စေး၊ ဗာလစံစေး၊ ဆီ၊ ပျားရည်တို့ကို သင့်ဈေး၌ သွင်းကြ၏။
18ദമ്മേശേക്‍ നിന്റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധസമ്പത്തിന്റെയും പെരുപ്പം നിമിത്തവും ഹെല്‍ബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ടു നിന്റെ വ്യാപാരി ആയിരുന്നു.
18ဒမာသက်မြို့သည် သင်လုပ်သော ဥစ္စာများ၊ စည်းစိမ်များပြားသောကြောင့်၊ ဟေလဗုန်စပျစ်ရည်၊ ဖြူသောသိုးမွေးကို ဖယ်လှယ်လျက် ဖေါက်ကားတတ်၏။
19വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
19ဝေဒန်မြို့နှင့်ယာဝန်ပြည် ဥဇာလမြို့သည် လည်း သံပြောင်ကို သင့်ဝိုင်းသို့ယူခဲ့၍၊ သင့်ဈေး၌ သစ်ကြံပိုးနှင့် ကြံလည်းရှိ၏။
20ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടം കൊണ്ടു നിന്റെ വ്യാപാരിയായിരുന്നു;
20ဒေဒန်မြို့သည် မြင်းစီးသူရဲ သုံးစရာချောသော အထည်မျိုးကို ရောင်း၍သင်နှင့်ကုန်သွယ်၏။
21അരബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകള്‍ എന്നിവകൊണ്ടു അവര്‍ നിന്റെ കച്ചവടക്കാരായിരുന്നു;
21အာရပ်ပြည်နှင့် ကေဒါမင်း အပေါင်းတို့သည် သင်လုပ်သော ဥစ္စာကိုရခြင်းငှါ သိုးသငယ်၊ သိုးထီး၊ ဆိတ်များတို့နှင့် ဖယ်လှယ်၍ ကုန်သွယ်ကြ၏။
22ശെബയിലെയും രമയിലെയും വ്യാപാരികള്‍ നിന്റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.
22ရှေဘကုန်သည်၊ ရာဂမကုန်သည်တို့သည် သင်နှင့် ကုန်သွယ်၍ အမြတ်ဆုံးသော နံ့သာမျိုး၊ အဘိုးကြီးသော ကျောက်မျိုး၊ ရွှေမျိုးကိုသင့်ဝိုင်း၌ သွင်းကြ၏။
23ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു.
23ခါရန်မြို့သား၊ ကန္နေမြို့သား၊ ဧဒင်မြို့သား၊ ရှေဘကုန်သည်၊ အာရှုရိကုန်သည်။ ခိလမဒ်ကုန်သည်တို့ လည်း၊ သင်နှင့်ကုန်သွယ်၍၊
24അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതെപ്പുകളും പരവതാനികളും ബലത്തില്‍ പിരിച്ച കയറുകളും നിന്റെ ചരക്കിന്നു പകരം തന്നു.
24ထူးဆန်းသော ဥစ္စာ၊ ပြာသောအထည်၊ ချယ် လှယ်သောအထည်၊ အဘိုးထိုက်သော အဝတ်တန်ဆာ ပါ၍၊ ကြိုးနှင့်ပတ်ရစ်သော အာရဇ်သေတ္တာတို့ကို သင်၏ ကုန်ထဲသို့သွင်းကြ၏။
25തര്‍ശീശ് കപ്പലുകള്‍ നിനക്കു ചരകൂ കൊണ്ടു വന്നു; നീ പരിപൂര്‍ണ്ണയും സമുദ്രമദ്ധ്യേ അതിധനികയും ആയിത്തീര്‍ന്നു.
25တာရှုသင်္ဘေားတို့သည် သင်၏ကုန်ကို ဆောင် လျက်သွားလာသဖြင့်၊ သင်သည် ပင်လယ်အလယ်၌ ကြွယ်ဝ၍ အလွန်ဘုန်းကြီးလေ၏။
26നിന്റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടു പോയി; കിഴക്കന്‍ കാറ്റു സമുദ്രമദ്ധ്യേവെച്ചു നിന്നെ ഉടെച്ചുകളഞ്ഞു.
26ယခုမူကား၊ သင်၏တက်ခတ်သားတို့သည် သင့်ကိုကြီးစွာသော ရေထဲသို့ဆောင်သွား၍၊ အရှေ့လေ သည်လည်း ပင်လယ်အလယ်၌ ချိုးလေ ပြီ။
27നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്‍ക്കാരും മാലുമികളും ഔരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്റെ അകത്തുള്ള സര്‍വ്വജനസമൂഹത്തോടും കൂടെ നിന്റെ വീഴ്ചയുടെ നാളില്‍ സമുദ്രമദ്ധ്യേ വീഴും.
27သင်သည် လဲပျက်သောအခါ သင်၏ဥစ္စာ၊ ဝိုင်း၊ ကုန်၊ သင်္ဘော သား၊ လမ်းပြမာလိန်၊ ပြုပြင်သူ၊ ကုန်သည်၊ စစ်သူရဲအလုံးအရင်းပါသမျှတို့သည် ပင်လယ်အလယ်၌ ကျရကြလိမ့်မည်။
28നിന്റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പല്‍കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.
28သင်၏လမ်းပြမာလိန်တို့ အော်ဟစ်သံကြောင့်၊ ပတ်ဝန်းကျင်အရပ်တို့သည် လှုပ်ရှားကြလိမ့်မည်။
29തണ്ടേലന്മാരൊക്കെയും കപ്പല്‍ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളില്‍നിന്നു ഇറങ്ങി കരയില്‍ നിലക്കും.
29တက်ခတ်သော သူအပေါင်းတို့သည် သင်္ဘောမှ ဆင်း၍၊ သင်္ဘောသားများနှင့် ပင်လယ်လမ်းပြမာလိန် အပေါင်းတို့သည် ကုန်းပေါ်မှာရပ်လျက်၊
30അവര്‍ കൈപ്പോടെ ഉറക്കെ നിലവിളിച്ചു തലയല്‍ പൂഴി വാരിയിട്ടു ചാരത്തില്‍ കിടന്നുരുളുകയും
30သင့်အဘို့အော်ဟစ်၍ ပြင်းစွာငိုကြွေးကြလိမ့် မည်။ မြေမှုန်ကို မိမိတို့ခေါင်းပေါ်မှာ ပစ်တင်၍ပြာ၌ လူးကြလိမ့်မည်။
31നിന്നെച്ചൊല്ലി മൊട്ടയടിച്ച രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടെ കരകയും ചെയ്യും.
31ဆံပင်ကိုလည်း ဖြတ်၍လျှော်တေအဝတ်ကို ဝတ်စည်းလျက်၊ ညှိုးငယ်သောစိတ်နှင့် သင့်အဘို့ပြင်းစွာ ငိုကြွေးမြည်တမ်းရသည်ကား၊
32തങ്ങളുടെ ദുഃഖത്തില്‍ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നതുസമുദ്രമദ്ധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളു?
32ပင်လယ်အလယ်၌ ဆုံးသောမြို့တည်းဟူသော တုရုမြို့နှင့် အဘယ်မြို့တူသနည်း။
33നിന്റെ ചരകൂ സമുദ്രത്തില്‍ നിന്നു കയറിവന്നപ്പോള്‍, നീ ഏറിയ വംശങ്ങള്‍ക്കു തൃപ്തിവരുത്തി നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ടു ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.
33သင်၏ဥစ္စာတို့သည် ပင်လယ်လမ်းဖြင့် ထွက် သွားသောအခါ၊ လူမျိုးများတို့ကို ရောင့်ရဲစေ၍၊ များပြား သောဥစ္စာ။ ကုန်စလယ်တို့ဖြင့် လောကီရှင်ဘုရင်တို့ကို ကြွယ်ဝစေတတ်၏။
34ഇപ്പോള്‍ നീ സമുദ്രത്തില്‍നിന്നു തകര്‍ന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്റെ ആഴത്തില്‍ വീണിരിക്കുന്നു.
34ယခုမူကား၊ သင်သည် ပင်လယ်၌၎င်း၊ သင့် ကုန်သွယ်ရန် ဥစ္စာတို့သည် လှိုင်းတံပိုးအလယ်၌၎င်း၊ ကျိုးပဲ့၍၊ သင်နှင့်ပါသောသူအပေါင်းတို့သည် ဆုံးရှုံကြပြီ။
35ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ടു മുഖം വാടി നിലക്കുന്നു.
35ကျွန်းသူ ကျွန်းသားအပေါင်းတို့သည် သင်အမှု ကြောင့် မိန်းမောတွေဝေ၍၊ ရှင်ဘုရင်တို့သည် မျက်နှာ ပျက်လျက် ကြက်သီးမွေးညှင်းထကြ၏။
36ജാതികളിലെ വ്യാപാരികള്‍ നിന്നെക്കുറിച്ചു ചൂളകുത്തുന്നുനിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
36အမျိုးမျိုးသောကုန်သည်တို့သည် သင့်အား ကဲ့ရဲ့သံကို ပြုကြ၏။ သင်သည် ကြောက်မက်ဘွယ်ဖြစ် လေပြီတကား။ နောက်တဖန်မပေါ်လာ ရပါတကားဟု ငိုကြွေးမြည်တမ်းကြလိမ့်မည်ဟု မိန့်တော်မူ၏။