Malayalam

Myanmar

Ezekiel

38

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက်လာ၍၊
2മനുഷ്യപുത്രാ, രോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
2အချင်းလူသား၊ ရောရှပြည်၊ မေရှက်ပြည်၊ တုဗလပြည်ကို အစိုးရသော မာဂေါဂပြည်သား ဂေါဂမင်းတဘက်၌ မျက်နှာထား၍ ပရောဖက်ပြုလျက်၊
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
3အရှင်ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆို ရမည်မှာ၊ ရောရှ၊ မေရှက်၊ တုဗလပြည်တို့ကို အစိုးရသော အိုဂေါဂမင်း၊ သင့်တဘက်၌ ငါနေ၏။
4ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്റെ താടിയെല്ലില്‍ ചൂണ്ടല്‍ കൊളുത്തി നിന്നെയും നിന്റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വ്വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്തു ഒരു മഹാസമൂഹത്തെയും
4သင့်ကို ငါပြန်လာစေမည်။ သင့်ပါးရိုးကို သံချိတ် နှင့်ချိတ်ပြီးလျှင်၊ သင်မှစ၍ထူးဆန်းသော လက်နက်စုံ အမျိုးမျိုးကို ဆောင်သောသူ၊ ဒိုင်းလွှားပါ၍ ထားကို လက်စွဲသောလူအလုံးအရင်းများနှင့် မြင်း၊ မြင်းစီးသူရဲ ဗိုလ်ခြေ အပေါင်းတို့ကို ငါဆောင်ခဲ့မည်။
5അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്‍സികള്‍, കൂശ്യര്‍, പൂത്യര്‍, ഗോമെരും
5အသီးအသီး ဒိုင်လွှားကိုင်၍ သံခမောက်လုံးကို ဆောင်းသောပေရသိပြည်သား၊ ကုရှပြည်သား၊ ဖုတပြည်သား၊
6അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
6ဂေါမာနှင့်သူ၏တပ်များ၊ မြောက်ပြည်သား တောဂါမအမျိုးနှင့် သူ၏တပ်များအလုံးအရင်း အပေါင်း တို့သည် သင်နှင့်အတူ လိုက်လာကြလိမ့်မည်။
7ഒരുങ്ങിക്കൊള്‍ക! നീയും നിന്റെ അടുക്കല്‍ കൂടിയിരിക്കുന്ന നിന്റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്‍വിന്‍ ! നീ അവര്‍ക്കും മേധാവി ആയിരിക്ക.
7သင်သည် မိမိ၌ စုဝေးသောလူအလုံးအရင်းများ နှင့်တကွ ကိုယ်ကိုပြင်ဆင်လော့။ ပြင်ဆင်လျက်နေလော့။ သူတို့ကို စောင့်လျက်နေလော့။
8ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്‍നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്‍പര്‍വ്വതങ്ങളില്‍ തന്നേ, എന്നാല്‍ അവര്‍ ജാതികളുടെ ഇടയില്‍നിന്നു വന്നു എല്ലാവരും നിര്‍ഭയമായി വസിക്കും.
8ကြာမြင့်စွာ ကာလလွန်ပြီးမှ သင်သည် အုပ်ချုပ် ရသောအခွင့်ရှိလိမ့်မည်။ ထားဘေးနှင့်လွတ်၍ လူ အမျိုးမျိုးထဲက နှုတ်သောပြည်သား၊ ကြာမြင့်စွာ ဆိတ်ညံ လျက်နေသော ဣသရေလတောင်တို့အပေါ်သို့၊ တဖန်ဆောင်ခဲ့သော ပြည်သားတို့ရှိရာသို့ နောင်ကာလ၌ သင်သည်စစ် ချီ၍လာလိမ့်မည်။ ထိုပြည်သားတို့သည် လူအမျိုးမျိုးထဲက နှုန်ဆောင်သောသူဖြစ်၍၊ တပြည်လုံး ငြိမ်ဝပ်လျက်ရှိနေသောအခါ၊
9നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.
9သင်သည်မိုဃ်းသက်မုန်တိုင်းကဲ့သို့တက်လာ၍၊ သင်၌ပါသော သမျှသော တပ်သားအလုံးအရင်းနှင့် တကွ၊ ထိုပြည်ကို မိုဃ်းအုံ့သကဲ့သို့ ဖြစ်လိမ့်မည်။
10യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅന്നാളില്‍ നിന്റെ ഹൃദയത്തില്‍ ചില ആലോചനകള്‍ തോന്നും;
10အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုအခါ သင်သည် အရာရာတို့ကို အောက်မေ့၍ မကောင်းသော အကြံကိုကြံစည်လျက်၊
11നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്‍ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരെയും ജാതികളുടെ ഇടയില്‍നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
11ရွာဇနပုဒ်များသောပြည်၊ မြို့ရိုးမရှိ၊ တံခါး ကျင်နှင့်တံခါးမရှိ၊ စိုးရိမ်စရာအကြောင်းအလျှင်းမရှိ၊ ငြိမ်ဝပ်သောပြည်သားတို့ရှိရာသို့ ငါချီသွား၍၊
12ഒട്ടൊഴിയാതെ മതിലും ഔടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാന്‍ ചെല്ലും എന്നും നീ പറയും.
12သူတို့ဥစ္စာကို လုယက်သိမ်းယူမည်။ အရင် ဆိတ်ညံ၍ ယခုလူနေသောအရပ်တို့ကို၎င်း၊ လူအမျိုးမျိုးထဲက စုဝေးသဖြင့် တိရစ္ဆာန်များနှင့် ဥစ္စာများကိုရတတ်၍၊ ပြည်အလယ်၌နေသောသူတို့ကို၎င်း တိုက်မည်ဟု ကြံစည်လိမ့်မည်။
13ശെബയും ദെദാനും തര്‍ശീശ് വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടുനീ കൊള്ളയിടുവാനോ വന്നതു? കവര്‍ച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
13ရှေဘပြည်သား၊ ဒေဒန်ပြည်သား၊ တာရှု ကုန်သည်များ၊ ခြင်္သေ့ပျိုယူခြင်းငှါ လာသလော။ သူ့ ဥစ္စာကို ဝေငှ၍၎င်း သိမ်းသွားလျက်၊ များစွာသော လုယက်ဖျက်ဆီးခြင်းငှါ အပေါင်းအသင်းကို စုဝေးစေပြီ လောဟု မေးမြန်းကြလိမ့်မည်။
14ആകയാല്‍ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേല്‍ നിര്‍ഭയമായി വസിക്കുന്ന അന്നാളില്‍ നീ അതു അറികയില്ലയോ?
14သို့ဖြစ်၍၊ အချင်းလူသား၊ ပရောဖက်ပြု၍ အရှင်ထာဝရဘုရား၏ အမိန့်တော်ကို ဂေါဂအားဆင့်ဆို ရမည်မှာ၊ ငါ၏လူ ဣသရေလအမျိုးသားတို့သည် ငြိမ်ဝပ် စွာနေသောအခါ သင်သည်သိ၍၊
15നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കില്‍നിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.
15မြင်းစီးသောသူ အလုံးအရင်းအပေါင်း၊ အားကြီး သောစစ်သူရဲအပေါင်းတို့နှင့်တကွ မြောက်မျက်နှာမှ ချီလာမည်။
16ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്കല്‍ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിന്നു ഞാന്‍ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.
16ပြည်ကို မိုဃ်းအုံ့သကဲ့သို့ ငါ၏လူဣသရေလ အမျိုးသားတို့ကို တက်၍တိုက်လာမည်။ နောင်ကာလတွင် ငါ၏ပြည်တဘက်၌ သင့်ကို ငါဆောင်ခဲ့မည်မဟုတ်လော။ အကြောင်းမူကား၊ အိုဂေါဂ၊ လူအမျိုးမျိုးတို့ မျက်မှောက်၌ သင့်အားဖြင့် ငါသည်ချီးမြှောက်ရာသို့ ရောက်သောအခါ၊ သူတို့သည် ငါ့ကိုသိရကြမည်အကြောင်းတည်း။
17യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?
17အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ငါသည် စစ်ချီစေမည် ဟု၊ လွန်လေပြီးသောရှေးကာလ၌ ပရောဖက်ပြုသောငါ၏ ကျွန်ဣသရေလ ပရောဖက်တို့ အား ငါသည်ဗျာဒိတ်ပေးသောအခါ၊ သင့်ကိုရည်မှတ် သည်မဟုတ်လော။
18യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
18အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ထိုကာလတွင်ဂေါဂသည် ဣသရေလပြည်ကို တိုက်လာ သောကာလအခါ၊ ငါသည်ဒေါသအရှိန် ထ၍ အမျက် ထွက်လိမ့်မည်။
19അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
19အကယ်စင်စစ် ထိုအခါ ဣသရေလပြည်၌ကြီးစွာ သော လှုပ်ရှားခြင်းဖြစ်လိမ့်မည်ဟု ငါ၏ဒေါသမီးလောင် လျက် ငါပြောပြီ။
20അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.
20ပင်လယ်ငါး၊ မိုဃ်းကောင်းကင်ငှက်၊ တော တိရစ္ဆာန်နှင့် မြေ၌တွားတတ်သောတိရစ္ဆာန်၊ မြေပေါ်မှာ ရှိသော လူအပေါင်းတို့သည် ငါ့ရှေ့မှာ တုန်လှုပ်ကြ လိမ့်မည်။ တောင်တို့သည်ပြိုလျက်၊ အစောက်မြင့်သော အရပ်တို့သည် လဲလျက်၊ အလုံးစုံသောအိုတ်ရိုး ပြုတ်လျက် ရှိကြလိမ့်မည်။
21ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള്‍ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.
21အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ငါ့တောင်များ အရပ်ရပ်တို့တွင် သူ့တဘက်၌ထားကို ငါမှာလိုက်သဖြင့်၊ လူအပေါင်းတို့သည် တယောက်ကို တယောက်ထားနှင့် ခုတ်ကြလိမ့်မည်။
22ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.
22ငါသည်ကာလနာဘေး၊ အသေသတ်ခြင်းဘေး အားဖြင့် သူ့ကိုဒဏ်ပေးမည်။ သူနှင့်သူ၌ပါသောတပ်များ၊ အလုံးအရင်းများအပေါ်မှာ လွှမ်းမိုးသောမိုဃ်းရေ၊ ကြီး သောမိုဃ်းသီး၊ ကန့်နှင့်ရောသောမီးမိုဃ်းကို ရွာစေမည်။
23ഇങ്ങനെ ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ എന്നു അവര്‍ അറികയും ചെയ്യും.
23ထိုသို့ငါသည် ကိုယ်ကိုချီးမြော်က၍ ရိုသေဘွယ် သော ဂုဏ်လက္ခဏာတို့ကိုပြလျက်၊ များစွာသောလူမျိုးတို့ ရှေ့မှာ ထင်ရှားသောအခါ၊ ငါသည်ထာဝရဘုရား ဖြစ်ကြောင်းကို သူတို့သိရကြလိမ့်မည်ဟု မိန့်တော်မူ၏။