Malayalam

Myanmar

Ezekiel

6

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1တဖန်ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ရောက် လာ၍၊
2മനുഷ്യപുത്രാ, നീ യിസ്രായേല്‍പര്‍വ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവര്‍ക്കും വിരോധമായി പ്രവചിച്ചു പറയേണ്ടതു
2အချင်းလူသား၊ သင်သည် ဣသရေလတောင် တို့ကို မျက်နှာပြု၍၊ သူတို့တဘက်၌ ပရောဖက်ပြုလော့။
3യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ നേരെ വാള്‍ വരുത്തുംഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
3အိုဣသရေလတောင်တို့၊ အရှင်ထာဝရဘုရား ၏ အမိန့်တော်ကို နားထောင်ကြလော့။ အရှင်ထာဝရ ဘုရားသည် တောင်ကြီး၊ တောင်ငယ်၊ မြစ်၊ ချိုင့်တို့အား မိန့်တော်မူသည်ကား၊ ငါသည်ကိုယ်တိုင်သင်တို့ အပေါ်သို့ ထားကိုရောက်စေ၍၊ မြင့်သောအရပ်တို့ကို ဖြိုဖျက်မည်။
4നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള്‍ തകര്‍ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ വീഴിക്കും.
4သင်တို့ယဇ်ပလ္လင်တို့သည် လူဆိတ်ညံလိမ့်မည်။ နေရုပ်တုတို့သည် ကျိုးပဲ့လိမ့်မည်။ ရုပ်တုဆင်းတုတို့ရှေ့မှာ သင်တို့၏သူရဲများကို ငါလှဲချမည်။
5ഞാന്‍ യിസ്രായേല്‍മക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പില്‍ ഇടും; ഞാന്‍ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ചിതറിക്കും.
5ရုပ်တုဆင်းတုတို့ရှေ့မှာ ဣသရေလအမျိုးသား အသေကောင်များကို ချထား၍၊ ယဇ်ပလ္လင်တို့ပတ်လည်၌ သင်တို့ အရိုးများကို ငါဖြန့်ကြဲမည်။
6നിങ്ങളുടെ ബലിപീഠങ്ങള്‍ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള്‍ നശിച്ചുപോകയും ചെയ്‍വാന്‍ തക്കവണ്ണം നിങ്ങള്‍ പാര്‍ക്കുംന്നേടത്തൊക്കെയും പട്ടണങ്ങള്‍ പാഴായും പൂജാഗിരികള്‍ ശൂന്യമായും തീരും.
6သင်တို့နေရာအရပ်ရပ်၌ ရှိသောမြို့တို့သည် ပြိုပျက်၍၊ မြင့်သော အရပ်တို့သည် လူဆိတ်ညံလျက်၊ ယဇ်ပလ္လင် တို့သည်သုတ်သင်ပယ်ရှင်းလျက်၊ ရုပ်တု ဆင်းတု အမျိုးမျိုးတို့သည် ခုတ်လှဲချိုးဖဲ့ခြင်းကို ခံရလျက်၊ သင်တို့လုပ်သော အရာတို့သည် ပျောက်ပျက် လျက်ရှိကြလိမ့်မည်။
7നിഹതന്മാര്‍ നിങ്ങളുടെ നടുവില്‍ വീഴും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
7သင်တို့အလယ်၌သူရဲတို့သည် လဲ၍သေကြလိမ့် မည်။ ငါသည် ထာဝရဘုရားဖြစ်ကြောင်းကို သိရကြ လိမ့်မည်။
8എങ്കിലും നിങ്ങള്‍ ദേശങ്ങളില്‍ ചിതറിപ്പോകുമ്പോള്‍ വാളിന്നു തെറ്റിപ്പോയവര്‍ ജാതികളുടെ ഇടയില്‍ നിങ്ങള്‍ക്കു ഉണ്ടാകേണ്ടതിന്നു ഞാന്‍ ഒരു ശേഷിപ്പിനെ വെച്ചേക്കും.
8သို့သော်လည်း၊ သင်တို့သည် အပြည်ပြည်သို့ ကွဲပြားကြသောအခါ၊ လူအမျိုးမျိုးတို့၏ထားနှင့် လွတ် သော သူအချို့ရှိစေခြင်းငှါ အကျန်အကြွင်းကို ငါထား မည်။
9എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളില്‍ ചാടിപ്പോയവര്‍, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയില്‍വെച്ചു എന്നെ ഔര്‍ക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.
9ငါ့ကိုစွန့်ပစ်၍မှားယွင်းတတ်သော နှလုံးကို၎င်း၊ ရုပ်တုဆင်းတုတို့နှင့် မှားယွင်းလိုသဖြင့်လိုက်၍ ကြည့် သော မျက်စိတို့ကို၎င်း ငါပယ်ဖျက်သောအခါ၊ လွတ် သောသူတို့သည်သိမ်းသွားခြင်းကို ခံရာအပြည်ပြည်တို့၌ ငါ့ကိုအောက်မေ့ကြလိမ့်မည်။ ပြုမိသမျှသောစက် ဆုပ်ရွံ့ရှာဘွယ်အမှုတို့ကြောင့် ကိုယ်ကိုကိုယ်ရွံ့ရှာကြ လိမ့်မည်။
10ഞാന്‍ യഹോവ എന്നു അവര്‍ അറിയും; ഈ അനര്‍ത്ഥം അവര്‍ക്കും വരുത്തുമെന്നു വെറുതെയല്ല ഞാന്‍ അരുളിച്ചെയ്തിരിക്കുന്നതു.
10ထိုသို့သောအပြစ်ဒဏ်ကို ငါပေးမည်ဟု၊ ငါ ထာဝရဘုရားသည် အချည်းနှီးမိန့်တော်မူသည် မဟုတ် ကြောင်းကို သိရကြလိမ့်မည်။
11യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാല്‍കൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍ വാള്‍കൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.
11အရှင်ထာဝရဘုရား မိန့်တော်မူသည်ကား၊ ဣသရေလအမျိုး ပြုမိသမျှသော ရွံ့ရှာဘွယ်အမှုဆိုးတို့ ကြောင့်၊ အမင်္ဂလာရှိပါသည်တကားဟုဆိုလျက်၊ လက်ခုပ်တီးလော့။ ခြေနှင့်ဆောင့်လော့။ အကြောင်းမူ ကား၊ သူတို့သည်ထားဘေး၊ မွတ်သိပ်ခြင်းဘေး၊ နာဘေး တို့ဖြင့်လဲ၍ သေကြလိမ့်မည်။
12ദൂരത്തുള്ളവന്‍ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന്‍ വാള്‍കൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന്‍ എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കും.
12ဝေးသောသူသည် နာဘေးဖြင့်သေလျက်၊ နီးသောသူသည် ထားဘေးဖြင့်ဆုံးလျက်၊ ထိုဘေးမှ လွတ်၍ ကျန်ကြွင်းသောသူသည်လည်း မွတ်သိပ်ခြင်း ဘေးဖြင့် သေလျက်၊ သူတို့၌ ငါ၏ဒေါသအရှိန် ပြည့်စုံ လိမ့်မည်။
13അവര്‍ തങ്ങളുടെ സകലവിഗ്രഹങ്ങള്‍ക്കും സൌരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിന്‍ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍ കീഴിലും അവരുടെ നിഹതന്മാര്‍ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയില്‍ വീണു കിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
13ရုပ်တုဆင်းတုအပေါင်းတို့အား နံ့သာပေါင်းကို ပူဇော်ရာအရပ်၊ ယဇ်ပလ္လင်များပတ်လည်၊ မြင့်သောကုန်း၊ တောင်ထိပ်ရှိသမျှတို့အပေါ်၊ စိမ်းသောသစ်ပင်၊ အရိပ် ကောင်းသော သပိတ်ပင် ရှိသမျှတို့အောက်၌၊ ရုပ်တု ဆင်းတုတို့တွင်သူရဲတို့သည်လဲ၍ သေလျက်ရှိကြသော အခါ၊ ငါသည် ထာဝရဘုရားဖြစ်ကြောင်းကို သိရကြ လိမ့်မည်။
14ഞാന്‍ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാള്‍ അധികം നിര്‍ജ്ജനവും ശൂന്യവുമാക്കും; അപ്പോള്‍ ഞാന്‍ യഹോവയെന്നു അവര്‍ അറിയും.
14သူတို့အပေါ်မှာ ငါသည်လက်ကိုဆန့်၍၊ ဒိဗလတ်မြို့နှင့် ဆိုင်သော လွင်ပြင်ထက်၊ သူတို့နေလေရာ ရာပြည်ကိုသာ၍ လူဆိတ်ညံရာ၊ အံ့ဩဘွယ်ရာဖြစ်စေ သောအခါ၊ ငါသည် ထာဝရဘုရားဖြစ်ကြောင်းကို သိရကြ လိမ့်မည်ဟု မိန့်တော်မူ၏။