Malayalam

Myanmar

Ezra

8

1അര്‍ത്ഥഹ് ശഷ്ടാരാജാവിന്റെ കാലത്തു ബാബേലില്‍നിന്നു എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിതു
1အာတဇေရဇ်မင်းကြီးလက်ထက်၌၊ ငါနှင့်အတူ ဗာဗုလုန်မြို့မှ ထွက်သွားသောသူ အဆွေအမျိုးသူကြီးတို့ ၏ သားစဉ်မြေးဆက်စာရင်းဟူမူကား။
2ഫീനെഹാസിന്റെ പുത്രന്മാരില്‍ ഗേര്‍ശോം; ഈഥാമാരിന്റെ പുത്രന്മാരില്‍ ദാനീയേല്‍; ദാവീദിന്റെ പുത്രന്മാരില്‍ ഹത്തൂശ്;
2ဖိနဟတ်မျိုး ဂေရရှုံ၊ ဣသမာအမျိုး ဒံယေလ၊ ဒါဝိဒ်အမျိုး ဟတ္တုတ်၊
3ശെഖന്യാവിന്റെ പുത്രന്മാരില്‍ പറോശിന്റെ പുത്രന്മാരില്‍ സെഖര്‍യ്യാവും അവനോടുകൂടെ വംശാവലിയില്‍ എഴുതിയിരുന്ന നൂറ്റമ്പതു പുരുഷന്മാരും.
3ရှေခနိအမျိုး ဖာရုတ်အနွှယ်ထဲက ဇာခရိနှင့် စာရင်းဝင်သူ ယောက်ျားပေါင်းတရာငါးကျိပ်။
4പഹത്ത്-മോവാബിന്റെ പുത്രന്മാരില്‍ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
4ပါဟတ်မောဘအမျိုး၊ ဇေရာယသားဧလျောနဲ နှင့် ယောက်ျားပေါင်းနှစ်ရာ၊
5ശെഖന്യാവിന്റെ പുത്രന്മാരില്‍ യഹസീയേലിന്റെ മകനും അവനോടുകൂടെ മുന്നൂറു പുരുഷന്മാരും.
5ရှေခနိအမျိုး ယဟာဇေလသားနှင့် ယောက်ျား ပေါင်းသုံးရာ၊
6ആദീന്റെ പുത്രന്മാരില്‍ യോനാഥാന്റെ മകനായ ഏബെദും അവനോടു കൂടെ അമ്പതു പുരുഷന്മാരും.
6အာဒိန်အမျိုး ယောနသန်သား ဧဗက်နှင့် ယောက်ျားပေါင်းငါးကျိပ်၊
7ഏലാമിന്റെ പുത്രന്മാരില്‍ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.
7ဧလံအမျိုး၊ အာသလိသား ယေရှာယနှင့် ယောက်ျားပေါင်းခုနစ်ကျိပ်
8ശെഫത്യാവിന്റെ പുത്രന്മാരില്‍ മീഖായേലിന്റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്പതു പുരുഷന്മാരും.
8ရှေဖတိအမျိုး မိက္ခေလသား ဇေဗဒိနှင့် ယောက်ျားပေါင်းရှစ်ကျိပ်၊
9യോബാവിന്റെ പുത്രന്മാരില്‍ യെഹീയേലിന്റെ മകനായ ഔബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.
9ယွာဘအမျိုး ယေဟေလသား ဩဗဒိနှင့် ယောက်ျားပေါင်းနှစ်ရာတကျိပ်ရှစ်ယောက်၊
10ശെലോമീത്തിന്റെ പുത്രന്മാരില്‍ യോസിഫ്യാവിന്റെ മകനും അവനോടുകൂടെ നൂറ്ററുപതു പുരുഷന്മാരും.
10ရှေလောမိတ်အမျိုး၊ ယောသိဖိသားနှင့် ယောက်ျားပေါင်းတရာခြောက်ကျိပ်၊
11ബേബായിയുടെ പുത്രന്മാരില്‍ ബേബായിയുടെ മകനായ സെഖര്‍യ്യാവും അവനോടുകൂടെ ഇരുപത്തെട്ടു പുരുഷന്മാരും.
11ဗေဗဲအမျိုး၊ ဗေဗဲသားဇာခရိနှင့် ယောက်ျား ပေါင်းနှစ်ကျိပ် ရှစ်ယောက်၊
12അസാദിന്റെ പുത്രന്മാരില്‍ ഹക്കാതാന്റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്തു പുരുഷന്മാരും.
12အာဇဂဒ်အမျိုး၊ ဟက္ကတန်သား ယောဟနန်နှင့် ယောက်ျားပေါင်းတရာတကျိပ်၊
13അദോനീക്കാമിന്റെ ഒടുവിലത്തെ പുത്രന്മാരില്‍ എലീഫേലെത്ത്, യെയീയേല്‍, ശെമയ്യാവു എന്നിവരും അവരോടുകൂടെ അറുപതു പുരുഷന്മാരും.
13အဒေါနိကံအမျိုးသားတို့တွင်၊ နောက်ကျသော သူ၊ ဧလိဖလက်၊ ယေယေလ၊ ရှေမာယနှင့် ယောက်ျား ပေါင်းခြောက်ကျိပ်၊
14ബിഗ്വായുടെ പുത്രന്മാരില്‍ ഊഥായിയും സബൂദും അവരോടുകൂടെ എഴുപതു പുരുഷന്മാരും.
14ဗိဂဝဲအမျိုးသားဥသဲ၊ ဇဗ္ဗုဒ်နှင့် ယောက်ျား ပေါင်းခုနစ်ကျိပ်တည်း။
15ഇവരെ ഞാന്‍ അഹവായിലേക്കു ഒഴുകുന്ന ആറ്റിന്നരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരില്‍ ആരെയും അവിടെ കണ്ടില്ല.
15ထိုလူများတို့ကို အဟာဝမြို့သို့စီးသော မြစ်နား မှာ ငါစုဝေးစေ၍၊ သုံးရက်ပတ်လုံးတဲ၌ နေကြ၏။ လူများ နှင့် ယဇ်ပုရောဟိတ်များတို့ကို ငါစစ်ဆေး၍၊ လေဝိသား တယောက်ကိုမျှ မတွေ့သောအခါ၊
16ആകയാല്‍ ഞാന്‍ എലീയേസെര്‍, അരീയേല്‍, ശെമയ്യാവു, എല്‍നാഥാന്‍ , യാരീബ്, എല്‍നാഥാന്‍ നാഥാന്‍ , സെഖര്‍യ്യാവു, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എല്‍നാഥാന്‍ എന്ന ഉപാദ്ധ്യായന്മാരെയും വിളിപ്പിച്ചു,
16လူကြီးဧလျေဇာ၊ အရေလ၊ ရှေမာယ၊ နာသန်၊ ဇာခရိ၊ မေရှုလံ၊ ပညာရှိယာရိပ်၊ ဧလနာသန်တို့ကို ခေါ်၍၊
17കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കല്‍ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിന്നു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്നു അവര്‍ കാസിഫ്യയിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
17ကသိဖိမြို့သူကြီး ဣဒေါထံသို့ မှာစာနှင့် စေ လွှတ်လျက်၊ ဣဒေါနှင့် ကသိဖိမြို့မှာ နေသောသူ၏ ညီအစ်ကိုဘုရားကျွန်တို့သည်၊ ငါတို့ဘုရား သခင့် အိမ်တော်အမှုစောင့်များကို ပေးစေခြင်းငှါ၊ သူတို့အား အဘယ်သို့ ပြောဆိုရမည်ကို ငါမှာလိုက်၏။
18ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നതിനാല്‍ അവര്‍ യിസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ളിയുടെ പുത്രന്മാരില്‍ വിവേകമുള്ളോരു പുരുഷന്‍ ശേരബ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍
18ထိုသူတို့သည် ငါတို့၏ဘုရားသခင့်တန်ခိုး ကျေးဇူးတော်ကြောင့်၊ ဣသရေလသားလေဝိ၏သား မဟာလိအမျိုးသား၊ ပညာရှိတယောက်၊ ရှေရဘိနှင့် သူ၏ပေါက်ဘော်တကျိပ်ရှစ်ယောက်၊
19ഇങ്ങനെ പതിനെട്ടുപേരെയും മെരാരിപുത്രന്മാരില്‍, ഹശബ്യാവു അവനോടുകൂടെ യെശയ്യാവു, അവന്റെ പുത്രന്മാര്‍, സഹോദരന്മാര്‍
19ဟာရှဘိနှင့် မေရာရိအမျိုး ယေရှာယနှင့်သူ၏ ပေါက်ဘော်နှစ်ကျိပ်၊
20ഇങ്ങനെ ഇരുപതുപേരെയും ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കും ശുശ്രൂഷക്കാരായികൊടുത്ത ദൈവാലയദാസന്മാരില്‍ ഇരുനൂറ്റിരുപതുപേരേയും ഞങ്ങളുടെ അടുക്കല്‍ കൂട്ടി കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവെച്ചിരുന്നു.
20လေဝိသားအမှုကိုဆောင်ရွက်စေခြင်းငှါ၊ ဒါဝိဒ် နှင့်မှူးတော်မတ် တော်ခန့်ထားသော ဘုရားကျွန်များ၊ စာရင်းဝင်သည်အတိုင်း၊ နှစ်ရာနှစ်ကျိပ်တို့ကို ခေါ်ခဲ့ ကြ၏။
21അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്റെ സന്നിധിയില്‍ ഞങ്ങളെത്തന്നേ താഴ്ത്തേണ്ടതിന്നും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകലസമ്പത്തിന്നും വേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിന്നും ഞാന്‍ അവിടെ അഹവാആറ്റിന്റെ അരികെവെച്ചു ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
21ထိုအခါ ဥစ္စာများမှစ၍ သူငယ်များနှင့်တကွ၊ ငါတို့သွားစရာ မှန်သောလမ်းကို ဘုရားသခင်၌ရှာ၍၊ ရှေ့တော်မှာခြိုးခြံစွာ ကျင့်ခြင်းငှါ၊ အဟာဝမြစ်နားတွင်၊ အစာရှောင်ရာအချိန်ကို ငါကြော်ငြာ၏။
22ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതിക്കുലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ടു വഴിയില്‍ ശത്രുവിന്റെ നേരെ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന്നു പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.
22အကြောင်းမူကား၊ ကျွန်တော်တို့ ဘုရားသခင် ကို ရှာသောသူအပေါင်းတို့သည်၊ တန်ခိုးကျေးဇူတော်ကို ခံရကြလိမ့်မည်။ ကိုယ်တော်ကို စွန့်သောသူအပေါင်း တို့ကို၊ တန်ခိုးတော်ဆီးတား၍ အမျက်တော်သက်ရောက် လိမ့်မည်ဟု ငါတို့သည်ရှင်ဘုရင်အား လျှောက်ထားသော ကြောင့်၊ လမ်းတွင် ရန်သူလက်နှင့်လွတ်စေခြင်းငှါ၊ လိုက်ပို့ ရသောစစ်သူရဲ၊ မြင်းစီးသူရဲ၊ တတပ်ကိုရှင်ဘုရင်၌ မတောင်းဝံ့၊ ရှက်ကြ၏။
23അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോടു അതിനെക്കുറിച്ചു പ്രാര്‍ത്ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു.
23ထိုအမှုကြောင့်၊ ငါတို့သည်အစာရှောင်၍၊ ငါတို့ ဘုရားသခင်ကို ဆုတောင်းလျက်နေကြ၏။ ဘုရားသခင် လည်း နားထောင်တော်မူ၏။
24പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളില്‍വെച്ചു ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരില്‍ പത്തുപേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.
24ထိုအခါ ယဇ်ပုရောဟိတ်အကြီး တကျိပ်နှစ်ပါး၊ ရှေရဘိ၊ ဟာရှဘိနှင့် သူတို့ညီအစ်ကို တကျိပ်ကို ငါရွေး ထားပြီးလျှင်၊
25രാജാവും അവന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്റെ ആലയംവകെക്കു അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കും തൂക്കിക്കൊടുത്തു.
25ရှင်ဘုရင်မှစ၍ အတွင်းဝန်၊ မှူးတော်မတ်တော်၊ စည်းဝေးသော ဣသရေလအမျိုးသားအပေါင်းတို့သည်၊ ငါတို့၏ဘုရားသခင့် အိမ်တော်အဘို့ လှူသောပူဇော် သက္ကာ၊ ရွှေ၊ ငွေ၊ တန်ဆာတည်းဟူသော၊
26ഞാന്‍ അവരുടെ കയ്യില്‍ അറുനൂറ്റമ്പതു താലന്ത് വെള്ളിയും നൂറു താലന്ത് വെള്ളിയുപകരണങ്ങളും നൂറു താലന്ത് പൊന്നും
26ငွေအခွက်ခြောက်ထောင်ငါးပိဿာ၊ ငွေတန်ဆာအခွက်တတေထောင်၊ ရွှေအခွက်တထောင်။
27ആയിരം തങ്കക്കാശു വിലയുള്ള ഇരുപതു പൊന്‍ പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ടു പാത്രങ്ങളും തൂക്കിക്കൊടുത്തു.
27ရွှေဒင်္ဂါးတထောင်အချိန်ရှိသော ရွှေအင်တုံ နှစ်ဆယ်၊ ရွှေနှင့်အမျှမြတ်သော ရွှေကြေးဝါစစ် ဖလား နှစ်လုံးတို့ကို ငါချိန်၍အပ်လျက်၊
28ഞാന്‍ അവരോടുനിങ്ങള്‍ ദൈവത്തിന്നു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നേ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു ഔദാര്യ ദാനമാകുന്നു;
28သင်တို့သည် ထာဝရဘုရားအဘို့ သန့်ရှင်း ကြ၏။ ဤတန်ဆာတို့သည်လည်း သန့်ရှင်းသောတန်ဆာ ဖြစ်ကြ၏။ ဤငွေနှင့် ဤရွှေသည်လည်း၊ ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားအား ကြည်ညိုသော စိတ်နှင့် လှူသောရွှေငွေဖြစ်၏။
29നിങ്ങള്‍ അവയെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.
29ယေရုရှလင်မြို့၊ ထာဝရဘုရား၏အိမ်တော် အခန်းတို့တွင် ယဇ်ပုရောဟိတ်အကြီး၊ လေဝိသား၊ ဣသ ရေလအဆွေအမျိုး သူကြီးတို့ရှေ့မှာ မချိန်မှီတိုင်အောင် ကြည့်ရှုစောင့်ရှောက်ကြလော့ဟု မှာထား၏။
30അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമില്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിന്നു തൂക്കപ്രകാരം ഏറ്റുവാങ്ങി.
30ထိုအချိန်သော ရွှေ၊ ငွေတန်ဆာတို့ကို ယေရု ရှလင်မြို့။ ငါတို့
31യെരൂശലേമിന്നു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കല്‍നിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങള്‍ക്കു അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്റെ കയ്യില്‍നിന്നും വഴിയില്‍ പതിയിരിക്കുന്നവന്റെ കയ്യില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.
31ပဌမလတဆယ်နှစ်ရက်နေ့တွင်၊ ငါတို့သည် အဟာငမြစ်မှ ထွက်၍၊ ယေရုရှလင်မြို့သို့ ခရီးသွားကြ၏။ လမ်းနား၌ ချောင်း၍နေသော ရန်သူလက်မှ၊ ငါတို့၏ ဘုရားသခင့် တန်ခိုးတော်ကြောင့် လွတ်လျက်၊
32അങ്ങനെ ഞങ്ങള്‍ യെരൂശലേമില്‍ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.
32ယေရုရှလင်မြို့သို့ ရောက်၍ သုံးရက်နေကြ၏။
33നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തില്‍ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യില്‍ തൂക്കിക്കൊടുത്തു; അവനോടു കൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.
33စတုတ္ထနေ့တွင် ငါတို့ ဘုရားသခင်၏ အိမ်တော်၌၊ ဖိနဟတ်သားဧလာဇာနှင့် လေဝိအမျိုးယောရှုသား ယောဇ ဗဒ်၊ ဗိနွိသားနောဒိတို့သည် ဝိုင်း၍ကြည့်ရှုလျက်၊
34എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കം ഒക്കെയും ആ സമയം തന്നേ എഴുതിവെച്ചു.
34ဥရိသား ယဇ်ပုရောဟိတ် မေရမုတ်သည် ထိုရွှေငွေတန်ဆာရှိသမျှတို့ကို ရေတွက်ချိန်တွယ်၍ တနေ့ခြင်း တွင် အချိန်ပေါင်းကို မှတ်သားလေ၏။
35പ്രവാസത്തില്‍നിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങള്‍ക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവേക്കു ഹോമയാഗം ആയിരുന്നു.
35သိမ်းသွားခြင်းကိုခံရသော လူစုထဲက ထွက်လာ သော သူတို့သည်လည်း၊ ဣသရေလအမျိုးများတို့အဘို့ နွားတဆယ်နှစ်ကောင်၊ သိုးထီးကိုးဆယ်ခြောက်ကောင်၊ သိုးသငယ်ခုနစ်ဆယ်ခုနစ်ကောင်၊ အပြစ်ဖြေရာယဇ်ဘို့ ဆိတ် တဆယ်နှစ်ကောင်တို့ကို၊ ဣသရေလအမျိုး၏ ဘုရား သခင်ထာဝရဘုရားအား မီးရှို့ရာယဇ်ကို ပူဇော်ကြ၏။
36അവര്‍ രാജാവിന്റെ ആജ്ഞാപത്രങ്ങള്‍ നദിക്കു ഇക്കരെ രാജാവിന്റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തുഅവര്‍ ജനത്തിന്നും ദൈവത്തിന്റെ ആലയത്തിന്നും വേണ്ടുന്ന സഹായം ചെയ്തു.
36ရှင်ဘုရင် အမိန့်တော်အမှာတော်တို့ကို ကိုယ်စား တော်မင်း၊ မြစ်အနောက်ဘက် မြို့ဝန်တို့၌အပ်၍၊ သူတို့ သည် ဣသရေလအမျိုးနှင့် ဘုရားသခင့် အိမ်တော်ကို ပြုစုကြ၏။ ဘုရားသခင်အိမ်တော်သို့ ပို့တောင်ခြင်းငှါ ယဇ်ပုရော ဟိတ်နှင့်လေဝိသားတို့သည် ခံယူကြ၏။