Malayalam

Myanmar

Galatians

1

1മനുഷ്യരില്‍ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും
1လူနှင့်မစပ်ဆိုင်၊ လူ၏အခွင့်မရှိဘဲလျက်၊ ယေရှုခရစ်၏အခွင့်နှင့်၎င်း၊ ထိုသခင်ကို သေခြင်းမှ ထမြောက် စေတော်မူသော ခမည်းတော် ဘုရားသခင်၏ အခွင့်နှင့် ၎င်း၊ တမန်တော်ဖြစ်သောငါပေါလုမှစ၍၊
2കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്‍ക്കു എഴുതുന്നതു
2ငါ့ထံမှာရှိသော ညီအစ်ကိုအပေါင်းတို့သည် ဂလာတိပြည်၌ရှိသော အသင်းတော်များကို ကြားလိုက် ပါ၏။
3പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
3သခင်ယေရှုခရစ်နှင့် ခမည်းတော်ဘုရားထံတော်က ကျေးဇူးတော်နှင့် ငြိမ်သက်ခြင်းသည် သင်တို့၌ ရှိပါစေသော။
4കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
4ထိုသခင်သည် ငါတို့အဘတည်းဟူသော ဘုရားသခင်၏အလိုတော်နှင့်အညီ ဆိုးညစ်သော ဤပစ္စုပ္ပန် ဘဝမှ ငါတို့ကို ကယ်နှုတ်ခြင်းငှာ၊ ငါတို့အပြစ်ကြောင့် ကိုယ်ကို ကိုယ်အပ်ပေးတော်မူ၏။
5അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ .
5ထိုဘုရားသခင်သည်ကမ္ဘာအဆက်ဆက် ဘုန်းကြီးတော်မူစေ သတည်း။ အာမင်။
6ക്രിസ്തുവിന്റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്രവേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു.
6ခရစ်တော်၏ ကျေးဇူးအားဖြင့် သင်တို့ကို ခေါ်တော်မူသောသူနှင့် ဤမျှလောက်မြန်မြန်ခွာ၍ သင်တို့သည်အခြားသော ဧဝံဂေလိတရားကို ခံယူကြရသောကြောင့် ငါသည်အံ့ဩခြင်းရှိ၏။
7അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ.
7ထိုဧဝံဂေလိတရားသည် ဧဝံဂေလိတရားမဟုတ်။ သင်တို့ကို နှောက်ယှက်၍ ခရစ်တော်၏ ဧဝံ ဂေလိတရားကို မှောက်လှန်ချင်သောသူ အချို့ရှိကြ၏။
8എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ .
8သို့သော်လည်း၊ သင်တို့အားငါဟောပြောသော ဧဝံဂေလိတရားမှတပါး အခြားသောဧဝံဂေလိတရားကို ငါတို့သည် ဟောပြောသော်၎င်း၊ ကောင်းကင်ဘုံမှလာသော ကောင်းကင်တမန်ဟောပြောသော်၎င်း၊ ဟောပြော သောသူသည် ကျိန်တော်မူခြင်းကိုခံစေ။
9ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നുനിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ .
9တဖန်တုံ၊ သင်တို့ခံယူပြီးသော ဧဝံဂေလိတရားမှတပါး အခြားသော ဧဝံဂေလိတရားကို တစုံ တယောက်သောသူဟောပြောလျှင်၊ ထိုသူသည် ကျိန်တော်မူခြင်းကို ခံစေဟု ငါတို့ဆိုခဲ့ပြီးသည်အတိုင်း ယခုငါထပ်၍ဆိုသေး၏။
10ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
10အကြောင်းမူကား၊ ယခုတွင် ငါသည် လူတို့၏ အလိုသို့လိုက်သလော။ ဘုရားသခင်၏ အလိုတော်ကို လိုက်သလော။ လူတို့စိတ်ကို နူးညွတ်စေခြင်းငှါ ရှာကြသလော။ လူတို့စိတ်ကိုနူးညွတ်စေခြင်းငှါ ရှာကြံသေးလျှင်၊ ခရစ်တော်၏ အစေခံကျွန်မဟုတ်ပြီ။
11സഹോദരന്മാരേ, ഞാന്‍ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഔര്‍പ്പിക്കുന്നു.
11ညီအစ်ကိုတို့၊ ငါဟောပြောသော ဧဝံဂေလိတရားသည် လူတို့၏တရားမဟုတ်။
12അതു ഞാന്‍ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാല്‍ അത്രേ പ്രാപിച്ചതു.
12လူထံမှာငါခံရသည်မဟုတ်။ ယေရှုခရစ်၏ ဗျာဒိတ်တော်မှတပါး အခြားသောဥပဒေသကို ငါမခံ သည်အကြောင်းကို သင်တို့အား ငါကြားလိုက်၏။
13യെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും
13အဘယ်သို့နည်းဟူမူကား၊ အထက်က ယုဒဘာသာ၌နေ၍ ငါကျင့်သောအကျင့်သည်းဟူသော ဘုရားသင်၏အသင်းတော်ကို အတိုင်းထက်အလွန် ညှဉ်းဆဲဖျက်ဆီးကြောင်းကို၎င်း၊
14എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.
14ဘိုးဘေးတို့၏လက်မှ ငါခံရသောနည်း ဥပဒေသဘက်၌ အထူးသဖြင့်စိတ်အားသန်လျက်၊ ငါ၏ လူမျိုးထဲတွင် ငါ့ရွယ်တူချင်းအများတို့ထက် ယုဒဘာသာကိုကျင်လည်လေ့ကျက်ကြောင်းကို၎င်း သင်တို့ကြားသိ ကြရပြီ။
15എങ്കിലും എന്റെ ജനനം മുതല്‍ എന്നെ വേര്‍തിരിച്ചുതന്റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം
15သို့သော်လည်း၊ ငါ့ကိုအမိဝမ်းထဲကပင် ရွေးချယ်ခွဲထား၍ ကျေးဇူးတော်အားဖြင့် ခေါ်တော်မူသော ဘုရား သခင်သည်၊
16തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്നു അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോടു ആലോചിക്കയോ
16သားတော်၏ ဧဝံဂေလိတရားကို တပါးအမျိုးသားတို့၌ ဟောပြောစေမည်အကြောင်း၊ မိမိအလိုတော် နှင့်အညီသားတော်ကို ငါအားပြတော်မူသောအခါ၊ ငါသည်အသွေးအသားနှင့် တိုင်ပင်ခြင်းကိုမပြု။
17എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
17ငါ့အရင်တမန်တော်ဖြစ်နှင့်သောသူတို့ရှိရာ ယေရုရှလင်မြို့ သို့လည်းမသွား၊ အာရပ်ပြည်သို့ ချက်ခြင်း သွား၍ တဖန်ဒမာသက်မြို့သို့ ပြန်လေ၏။
18മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാര്‍ത്തു.
18ထိုနောက်သုံးနှစ်လွန်ပြီးမှ ပေတရုကို အကျွမ်းဝင်လိုသောငှါ၊ ယေရုရှလင်မြို့သို့သွား၍ သူနှင့်အတူ တဆယ်ငါးရက်နေ၏။
19എന്നാല്‍ കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല.
19သူနှင့်သခင်ဘုရား၏ညီတော် ယာကုပ်မှတပါး အခြားသော တမန်တော်တယောက်ကိုမျှ ငါမတွေ့မမြင်။
20ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
20ဤသို့ သင်တို့အား ငါရေး၍ ကြားလိုက်သည် တွင် မုသာစကားကို ငါမပြောမသုံးဟု ဘုရားသခင်ရှေ့ တော်၌ငါဆို၏။
21പിന്നെ ഞാന്‍ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
21ထိုနောက်ရှုရိပြည်၊ ကိလိကိပြည်သို့ ငါသွား၍၊
22യെഹൂദ്യയിലെ ക്രിസ്തുസഭകള്‍ക്കോ ഞാന്‍ മുഖപരിചയം ഇല്ലാത്തവന്‍ ആയിരുന്നു;
22ယုဒပြည်၌ခရစ်တော်၏ဘာသာကို ခံယူသော သင်းဝင်သူတို့သည် ငါ့မျက်နှာကိုမျှမသိမမှတ်ဘဲနေ၍၊
23മുമ്പെ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നു മാത്രം
23ငါတို့ကိုညှင်းဆဲဘူးသောသူသည် အထက်က မိမိဖျက်ဆီးသော ယုံကြည်ခြင်းတရားကို ယခု မိမိ ဟောပြောသည်ဟု သူတို့ကြားရုံရှိကာမျှနှင့်၊
24അവര്‍ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.
24ငါ့အကြောင်းကြောင့် ဘုရားသခင်ကို ချီးမွမ်းကြ၏။