Malayalam

Myanmar

Genesis

13

1ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
1အာဗြံသမီးမောင်နှံတို့သည်လည်း၊ လောတနှင့် တကွ မိမိတို့၌ ရှိသမျှသော ဥစ္စာကိုယူ၍၊ အဲဂုတ္တုပြည်မှ ထွက်သွားသဖြင့်၊ ခါနာန်ပြည်တောင်ပိုင်းသို့ ရောက်ကြ၏။
2കന്നുകാലി, വെള്ളി, പൊന്നു ഈ വകയില്‍ അബ്രാം ബഹുസമ്പന്നനായിരുന്നു.
2ထိုအခါ အာဗြံသည်၊ သိုး၊ နွားစသည်တို့ကို၎င်း၊ ရွှေငွေကို၎င်း အလွန်ရတတ်၏။
3അവന്‍ തന്റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
3တဖန်တောင်ပိုင်းမှ ခရီးသွား၍၊ ဗေသလနယ်အတွင်း၊ ဗေသလမြို့၊ အာဣမြို့စပ်ကြား၌၊ အထက်က တဲကိုဆောက်၍၊
4അവിടെ അബ്രാം യഹോവയുടെ നാമത്തില്‍ ആരാധിച്ചു.
4ယဇ်ပလ္လင်ကိုတည်ခဲ့ဘူးသော အရပ်သို့ ရောက်ပြန်လျှင်၊ ထိုအရပ်တွင် ထာဝရဘုရား၏ နာမတော်ကို ပဌနာပြု၏။
5അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
5အာဗြံနှင့်အတူ လိုက်လာသော လောတသည်လည်း သိုး၊ နွားများနှင့် တဲအများရှိသဖြင့်၊
6അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല.
6ထိုလူနှစ်ဦးတို့သည် အတူနေခြင်းငှါ ထိုမြေ မဆံ့နိုင်။ ဥစ္စာများလွန်း၍၊ သူတို့သည် တရပ်တည်း မနေနိုင်ကြ။
7അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.
7အာဗြံ၏ နွား ကျောင်းသား၊ လောတ၏ နွားကျောင်းသားတို့သည်လည်း ခိုက်ရန်ပြုကြ၏။ ထိုအခါ၊ ခါနာန်အမျိုးသား၊ ဖေရဇိအမျိုးသားတို့သည် ထိုပြည်၌ နေကြသတည်း။
8അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
8အာဗြံကလည်း၊ ငါတို့သည် ညီအစ်ကိုချင်းဖြစ်လျက်၊ ငါနှင့် သင်၌၎င်း၊ ငါ့နွားကျောင်းသားတို့နှင့်၊ သင့်နွားကျောင်းသားတို့၌၎င်း၊ ခိုက်ရန်မရှိပါစေနှင့်။
9ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
9မြေတပြင်လုံးသည် သင့်ရှေ့မှာရှိသည် မဟုတ်လော့။ ငါနှင့် ခွာ၍နေပါလော့။ သင်သည် လက်ဝဲဘက်သို့ သွားလျှင်၊ ငါသည် လက်ျာဘက်သို့သွားမည်။ သင်သည် လက်ျာဘက်သို့ သွားလျှင်၊ ငါသည် လက်ဝဲဘက်သို့ သွားမည်ဟု ဆို၏။
10അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
10ထိုကာလအခါ၊ သောဒုံမြို့နှင့် ဂေါမောရမြို့ကို ထာဝရဘုရား ဖျက်ဆီးတော်မမူမှီ၊ ဇောရမြို့သို့ သွားသောလမ်း၊ ယော်ဒန်မြစ် ပတ်ဝန်းကျင်အရပ်ရပ်၌ ရေများ၍ ထာဝရဘုရား၏ ဥယျာဉ်တော်ကဲ့သို့၎င်း အဲဂုတ္တုပြည် ကဲ့သို့၎င်းဖြစ်သည်ကို၊ လောတမြော်ကြည့်၍ မြင်လျှင်၊
11ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.
11ယော်ဒန်ချိုင့် တရှောက်လုံးကို ရွေးချယ်၍၊ အရှေ့သို့ ပြောင်းသွားသဖြင့်၊ အချင်းချင်း တဦးနှင့် တဦး ကွဲပြားကြ၏။
12അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.
12အာဗြံသည် ခါနာန်ပြည်၌ နေလေ၏။ လောတ မူကား၊ မြစ်ပတ်ဝန်းကျင်မြို့တို့တွင်နေ၍၊ သောဒုံမြို့ နားမှာ တဲကို ဆောက်လေ၏။
13സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
13သောဒုံမြို့သားတို့သည် ဆိုးသောသူ၊ ထာဝရဘုရားရှေ့၌၊ အလွန်အပြစ်များသောသူ ဖြစ်ကြသတည်း။
14ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
14လောတသည် အာဗြံနှင့်ခွါ၍ သွားပြီးမှ၊ ထာဝရဘုရားသည် အာဗြံကိုခေါ်၍၊ သင်ရှိသောအရပ်က၊ တောင်၊ မြောက်၊ အရှေ့၊ အနောက်သို့ မြော်ကြည့်လော့။
15നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
15သင်မြင်သော မြေတပြင်လုံးကို၊ သင်နှင့်သင်၏ အမျိုးအနွယ်အား၊ ငါသည်ကာလအစဉ်အမြဲပေးမည်။
16ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം.
16သင်၏အမျိုးအနွယ်ကို မြေမှုန့်ကဲ့သို့ ငါများပြားစေမည်။ သို့ဖြစ်၍ လူသည်မြေမှုန့်ကို ရေတွက်နိုင်လျှင်၊ သင်၏ အမျိုးအနွယ်ကို ရေတွက်နိုင်ကြလိမ့်မည်။
17നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.
17သင်ထ၍မြေကို အလျားအားဖြင့်၎င်း၊ အနံအားဖြင့်၎င်း ရှောက်သွားလော့။ သင်အား ငါပေးမည်ဟု မိန့်တော်မူ၏။
18അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു.
18တဖန်အာဗြံသည် တဲကိုပြောင်း၍၊ ဟေဗြုန်မြို့၊ မံရေသပိတ်တောသို့ ရောက်မှ နေရာကျ၍ ထာဝရဘုရား အဘို့ ယဇ်ပလ္လင်ကို တည်လေ၏။