Malayalam

Myanmar

Genesis

22

1അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
1ထိုနောက်မှ ဘုရားသခင်သည်၊ အာဗြဟံကို စုံစမ်းခြင်းငှါ၊ အာဗြဟံဟု ခေါ်တော်မူ၍ အာဗြဟံက၊ အကျွန်ုပ်ရှိပါ၏ဟု လျှောက်လျှင်၊
2അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.
2သင်သည် အလွန်ချစ်သော တယောက်တည်း သော သားဣဇာတ်ကိုယူ၍ မောရိပြည်သို့သွားလော့။ ငါပြလတံ့သော တောင်ပေါ်မှာ သူကိုမီးရှို့ရာ ယဇ်ပြု၍ ပူဇော်လော့ဟု မိန့်တော်မူ၏။
3അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരില്‍ രണ്ടുപേരെയും തന്റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
3အာဗြဟံသည် နံနက်စောစောထ၍၊ မြည်းကို ကုန်းနှီးတင်ပြီးလျှင်၊ မိမိသားဣဇာက်နှင့် ငယ်သား နှစ်ယောက်ကိုခေါ်၍ ယဇ်ရှို့စရာ ထင်းကိုခွဲပြီးမှ၊ ဘုရားသခင်မိန့်တော်မူသော အရပ်သို့ ထသွားလေ၏။
4മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു.
4သုံးရက်မြောက်သောနေ့၌ မြော်ကြည့်၍၊ ထိုအရပ်ကို အဝေးက မြင်လျှင်၊
5അബ്രാഹാം ബാല്യക്കാരോടുനിങ്ങള്‍ കഴുതയുമായി ഇവിടെ ഇരിപ്പിന്‍ ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു.
5ငယ်သား နှစ်ယောက်ဘို့အား၊ သင်တို့သည် ဤအရုပ်၌မြည်းနှင့် အတူနေရစ်ကြလော့။ ငါသည် သားနှင့်အတူ ထိုအရပ်သို့သွား၍၊ ကိုးကွယ်ခြင်းကိုပြုအံ့။ ထိုအမှုပြီးမှ၊ သင်တို့ဆီသို့ပြန်လာဦးမည်ဟု ဆိုလေ၏။
6അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
6ထိုအခါ ယဇ်ရှို့စရာထင်းကိုယူ၍ သားဣဇာတ် အပေါ်မှာ တင်ပြီးလျှင်၊ မီးနှင့်ထားကို မိမိလက်၌ ကိုင် လျက်၊ နှစ်ယောက်အတူသွားကြ၏။
7അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു.
7သွားကြစဉ်တွင်၊ ဣဇာက်သည် အဘအာဗြဟံကို အဘဟုခေါ်လျှင်၊ ငါ့သား၊ ငါရှိ၏ဟု ထူးလေ၏။ ဣဇာက်ကလည်း မီးပါ၏၊ ထင်းလည်းပါ၏။ ယဇ်ရှို့စရာတို့သိုးသငယ်သည် အဘယ်မှာ ရှိသနည်းဟု မေးလျှင်၊
8ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു.
8အာဗြဟံက ငါ့သား၊ ယဇ်ရှို့စရာဘို့ သိုးသငယ်ကို ဘုရားသခင်သည် မိမိအဘို့ ပြင်ဆင်တော်မူလိမ့်မည်ဟု ဆိုလေ၏။
9ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി.
9ထိုသို့နှစ်ယောက်အတူသွား၍၊ ဘုရားသခင် မိန့်တော်မူသော အရပ်သို့ ရောက်ကြသောအခါ၊ အာဗြဟံ သည် ယဇ်ပလ္လင်ကိုတည်၍ ထင်းကိုခင်းပြီးလျှင်၊ သား ဣဇာက်ကိုချည်နှောင်၍၊ ယဇ်ပလ္လင်၌ ထင်းပေါ်မှာ တင်ထား၏။
10പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
10မိမိလက်ကို ဆန့်၍ သားကိုသတ်ခြင်းငှါ၊ ထားကို ကိုင်ယူလေ၏။
11ഉടനെ യഹോവയുടെ ദൂതന്‍ ആകാശത്തുനിന്നുഅബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു അവന്‍ പറഞ്ഞു.
11ထိုအခါ၊ ထာဝဘုရား၏ ကောင်းကင်တမန်က၊ အာဗြဟံ၊ အာဗြဟံဟု ကောင်းကင်ပေါ်က ခေါ်လေ၏။ အာဗြဟံက၊ အကျွန်ုပ်ရှိပါ၏ဟု လျှောက်လျှင်၊
12ബാലന്റെ മേല്‍ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്നു അവന്‍ അരുളിച്ചെയ്തു.
12ထိုလုလင်ကို မထိမခိုက်နှင့်။ အလျှင်းမပြုနှင့်။ သင်သည် ဘုရားသခင်ကို ကြောက်ရွံ့သည်ဟု ယခု ငါသိ ၏။ အကြောင်းမူကား၊ သင်၏သား သင်၌တယောက် တည်းသောသားကိုငါတောင်း၍ သင်သည် ငါ့ကိုမငြင်းဟု မိန့်တော်မူ၏။
13അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
13ထိုအခါ အာဗြဟံသည် မြော်ကြည့်၍ မိမိ နောက်မှ ချုံဖုတ်၌ ချိုညိလျက် ရှိသောသိုးကိုမြင်လေ၏။ ထိုသိုးကိုသွား၍ ယူပြီးလျှင် မိမိသားကိုယ်စား မီးရှို့ယဇ် ပြု၍ ပူဇော်လေ၏။
14അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വ്വതത്തില്‍ അവന്‍ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
14ထိုအရပ်ကို ယေဟောဝါယိရဟု အာဗြဟံ သမုတ်လေ၏။ ထိုသို့နှင့်အညီ တောင်ပေါ်မှာ ထာဝရ ဘုရားပြင်ဆင်တော်မူမည်ဟု ယနေ့တိုင်အောင် ဆိုလေ့ ရှိသတည်း။
15യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു
15တဖန် ထာဝရဘုရား၏ ကောင်းကင်းတမန် သည် ကောင်းကင်ပေါ်က အာဗြဟံကို ခေါ်လျက်၊
16നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു
16သင်သည် ဤအမှုကိုပြု၍၊ သင်၏သားသင်၌ တယောက်တည်းသောသားကို၊ ငါ့အား မငြင်း သောကြောင့်၊
17ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.
17ငါသည် သင့်အား အစဉ်အမြဲကောင်းကြီး ပေးမည်။ သင်၏အမျိုးအနွှယ်ကိုလည်း ကောင်းကင် ကြယ်ကဲ့သို့၎င်း၊ သမုဒ္ဒရာသဲလုံးကဲ့သို့၎င်း၊ အစဉ်အမြဲ ပွားများစေမည်။ သင်၏အမျိုးအနွယ်သည် ရန်သူတို့၏ မြို့တံခါးများကို အစိုးရလိမ့်မည်။
18നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
18သင်၏အမျိုးအနွယ်အားဖြင့်၊ လူမျိုးပေါင်း တို့သည် ကောင်းကြီးမင်္ဂလာကို ခံရကြလိမ့်မည်ဟု ငါ၏ စကားကို သင်နားထောင်သောကြောင့်၊ ငါသည်ကိုယ်ကို ကိုယ်တိုင်တည်၍ ကျိန်ဆို၏ဟု ထာဝရဘုရား၏ အမိန့် တော်ကို ဆင့်ဆိုလေ၏။
19പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍--ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.
19ထိုအခါအာဗြဟံသည် ငယ်သားတို့ ရှိရာသို့ ပြန်၏။ သူတို့သည် ထပြီးလျှင် ဗေရာရဗတအရပ်သို့ လိုက်သွားကြ၏။ ထိုအရပ်၌ အာဗြဟံနေလေ၏။
20അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.
20ထိုနောက်မှ၊ အာဗြဟံကြားသော သိတင်းစကား ဟုမူကား၊ သင်၏အစ်ကိုနာခေါ်မယားမိလခါသည် သားကိုဘွားမြင်လေပြီ။
21അവര്‍ ആരെന്നാല്‍ആദ്യജാതന്‍ ഊസ്, അവന്റെ അനുജന്‍ ബൂസ്, അരാമിന്റെ പിതാവായ കെമൂവേല്‍,
21သားအကြီးဟုဇ၊ သူ့ညီဗုဇ၊ အာရံအဘကေမွေလ၊
22കേശെദ്, ഹസോ, പില്‍ദാശ്, യിദലാഫ്, ബെഥൂവേല്‍.
22ခေသက်၊ဟာဇော၊ ပိလဒါရှ၊ ယိဒလပ်၊ ဗေသွေလတည်းဟူသော၊
23ബെഥൂവേല്‍ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മില്‍ക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
23သားရှစ်ယောက်တို့ကို၊ အာဗြဟံအစ်ကို နာခေါ် ၏ မယားမိလအခါ ဘွားမြင်လေ၏။ ဗေသွေလကား၊ ရေဗက္ကအဘတည်း။
24അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
24ရုမာ အမည်ရှိသော နာခေါ်၏ မယားငယ်သည်လည်း တေဘဂါဟံ၊ သဟာရှမာခါတို့ကို ဘွားမြင်လေ၏။