Malayalam

Myanmar

Genesis

25

1അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍.
1တဖန်အာဗြဟံသည်၊ ကေတုရအမည်ရှိသော မိန်းမနှင့် စုံဘက်၍၊
2അവള്‍ സിമ്രാന്‍ , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
2ထိုမိန်းမသည် ဇိမရံ၊ ယုတ်ရှန်၊ မေဒန်၊ မိဒျန်၊ ဣရှဗက်၊ ရှုအာတို့ကို ဘွားမြင်လေ၏။
3യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍.
3ယုတ်ရှန်သားကား၊ ရှေဘနှင့်ဒေဒန်တည်း။ ဒေဒန်သားကား၊ အာရှုရိမ်လူ၊ လေတုရှိမ်လူ၊ လုမ်မိမ် လူတည်း။
4മിദ്യാന്റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍.
4မိဒျိန် သားကား၊ ဧဖါ၊ ဧဖေရ၊ ဟာနုတ်၊ အဘိဒ၊ ဧလဒါတည်း။ ထိုသူအပေါင်းတို့ကား ကေတုရအနွယ် ဖြစ်ကြသတည်း။
5എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു.
5အာဗြဟံသည်၊ မိမိဥစ္စာရှိသမျှကို ဣဇာက်အား ပေးလေ၏။
6അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു.
6မယားငယ်တို့၌ ရသောသားတို့အားလည်း၊ မိမိအသက်ရှင်စဉ်တွင် ဆုလပ်များကိုဝေပေး၍၊ သား ဣဇာတ်ထံမှ အရှေ့ပြည်သို့ လွှတ်လိုက်လေ၏။
7അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
7ထိုနောက်အာဗြဟံသည် အသက်ကြီးရင့်၍၊ အိုမင်းခြင်း၊ နေ့ရက် ကာလပြည့်စုံခြင်းနှင့်တကွ၊ အသက်ပေါင်း တရာခုနစ်ဆယ်ငါးနှစ်ရှိသော်၊
8അബ്രാഹാം വയോധികനും കാലസമ്പൂര്‍ണ്ണനുമായി നല്ല വാര്‍ദ്ധക്യത്തില്‍ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്‍ന്നു.
8အသက်ချုပ်၍ အနိစ္စဖြစ်သဖြင့်၊ မိမိလူမျိုး စည်းဝေးရာသို့ရောက်လေ၏။
9അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്‍പേലാഗുഹയില്‍ അവനെ അടക്കം ചെയ്തു.
9သားဣဇာက်နှင့် ဣရှမေလတို့သည်၊ မံရေမြို့ ရှေ့မှာ၊ ဟိတ္တိအမျိုးသား၊ ဇောရသားဧဖရုန်၏လယ်ပြင် တွင်၊ မပ္ပေလမြေတွင်း၌ အဘကို သင်္ဂြိုဟ်ကြ၏။
10അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.
10ဟေသအမျိုးသားတို့အား အဘိုးပေး၍ အာဗြဟံ ဝယ်သောလယ်ပြင်၌၊ အာဗြဟံနှင့် မယားစာရာတို့ကို သင်္ဂြိုဟ်ကြသတည်း။
11അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്‍ ബേര്‍ലഹയിരോയീക്കരികെ പാര്‍ത്തു.
11အာဗြဟံ သေသောနောက်၊ သားဣဇာက်ကို ဘုရားသခင် ကောင်းကြီးပေးတော်မူ၏။ ဣဇာက်သည် ဗေရလဟဲရောမြို့မှာ နေသတည်း။
12സാറയുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,
12စာရာ၏ကျွန်မ၊ အဲဂုတ္တု၊ အမျိုးသား ဟာဂရ ဘွားမြင်သော အာဗြဟံသား ဣရှမေလ၏ သားစဉ် မြေးဆက်တည်းဟူသော၊
13കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,
13မိမိအမျိုးအနွယ်အလိုက်၊ ဣရှမေလသားများအမည်ဟူမူကား၊ သားအကြီး နာဗာယုတ်။ ထိုနောက် ကေဒါ၊ အာဒဗေလ၊ မိဗသံ၊
14മശ്ശാ, ഹദാദ്, തേമാ, യെതൂര്‍, നാഫീശ്, കേദെമാ.
14မိရှမ၊ ဒုမာ၊ မာစ၊ - ဟာဒဒ်၊ တေမ၊ ယေတုရ၊ နာဖိရှ၊ ကေဒမာတည်းဟူသော၊
15പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാര്‍ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവര്‍ ആകുന്നു; അവരുടെ പേരുകള്‍ ഇവ തന്നേ.
16ဣရှမေလသားတည်း။ ထိုသို့အမည်ရှိသော သူတို့သည်၊ မိမိမြို့၊ မိမိရဲတိုက်အလိုက်၊ အမျိုးမျိုးသော မင်းဆယ်နှစ်ပါးဖြစ်သတည်း။
16യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവന്‍ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേര്‍ന്നു.
17ဣရှမေလသည် အသက်တရာသုံးဆယ်ခုနစ်နှစ်ရှိသော်၊ အသက်ချုပ်၍သေသဖြင့်၊ မိမိလူမျိုးစည်းဝေးရာသို့ ရောက်လေ၏။
17ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയില്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അവര്‍ കുടിയിരുന്നു; അവന്‍ തന്റെ സകലസഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.
18သူတို့သည်လည်း၊ အာရှုရိပြည်သို့သွားရာလမ်း အရှေ့၊ ရှုရမြို့ တိုင်အောင် နေကြ၏။ ထိုသို့ ဣရှမေလ၏ နေရာသည်၊ မိမိ ညီအစ်ကို အပေါင်းအနား၌ ကျသတည်း။
18അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതുഅബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
19အာဗြဟံသား ဣဇာက်၏အဆက်အနွှယ်ဟူ မူကား၊ အာဗြဟံသားကား ဣဇာက်တည်း။
19യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ പദ്ദന്‍ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.
20ဣဇာက်သည်၊ အသက်လေးဆယ်ရှိသောအခါ၊ ပါဒနာရံအရပ်သူ၊ ရှုရိအမျိုးဗေသွေလ၏သမီး၊ ရှုရိလူ လာဗန်၏ နှမရေဗက္ကနှင့် အိမ်ထောင်လေ၏။
20തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.
21ဣဇာက်သည်၊ မိမိမယား ရေဗက္ကမြုံသော ကြောင့်၊ ထာဝရဘုရားကို တောင်းပန်၍၊ ထာဝရဘုရား နားထောင်တော်မူသဖြင့်၊ သူ၏မယားသည် ပဋိသန္ဓေ စွဲယူလေ၏။
21അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.
22ဝမ်းအတွင်း၌ တည်သောသူငယ်တို့သည်၊ အချင်းချင်း တိုက်ခိုက်ကြ၏။ အမိကလည်း၊ ထိုသို့ဖြစ်၍ ငါ၌အဘယ်အမှုရောက်ပါလိမ့်မည်နည်းဟု ဆိုသဖြင့်၊ ထာဝရဘုရားကို မေးလျှောက်ခြင်းငှါသွားလေ၏။
22യഹോവ അവളോടുരണ്ടുജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന്‍ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
23ထာဝရဘုရားကလည်း၊ သင်၏ ဝမ်းအတွင်း၌ လူမျိုးနှစ်မျိုးရှိ၏။ သင်၏ဝမ်းထဲက ခြားနားသော လူစု နှစ်စုကို ဘွားရလိမ့်မည်။ လူတမျိုးသည် တမျိုးထက် အားကြီးလိမ့်မည်။ အကြီးသည်အငယ်၌ ကျွန်ခံရလိမ့် မည်ဟု မိန့်တော်မူ၏။
23അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നു.
24ဘွားချိန်စေ့သောအခါ၊ သူ၏ဝမ်း၌သားအမွှာ ရှိသဖြင့်၊
24ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു.
25အဦးဘွားသောသားသည်၊ အမွေးပါသော ဝတ်ကဲ့သို့ဖြစ်၍၊ တကိုယ်လုံးအဆင်းနီ၏။ သူ့ကို ဧသော ဟူသောအမည်ဖြင့် မှည့်ကြ၏။
25പിന്നെ അവന്റെ സഹോദരന്‍ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല്‍ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു.
26ထိုနောက်မှ သူ့ညီသည်၊ အစ်ကိုဧသော၏ ဖနှောင့်ကို ကိုင်လျက် ဘွားလာ၏။ သူ့ကိုကား၊ ယာကုပ် အမည်ဖြင့် မှည့်ကြ၏။ ထိုသားနှစ်ယောက်ကို ဘွားသော အခါ၊ ဣဇာက်သည် အသက်ခြောက်ဆယ်ရှိသတည်း။
26കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
27သူငယ်တို့သည် ကြီးပွား၍၊ ဧသောကား လိမ္မာ သော တောသားမုဆိုးဖြစ်လေ၏။ ယာကုပ်ကားတဲ၌ နေတတ်၍ စိတ်ကောင်းသောသူဖြစ်၏။
27ഏശാവിന്റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക്‍ അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
28ဣဇာက်သည်၊ ဧသောပေးသောအမဲသားကို စားလေ့ရှိသောကြောင့် သူ့ကိုချစ်၏။ ရေဗက္ကမူကား ယာကုပ်ကို ချစ်၏။
28ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു.
29တနေ့သ၌၊ ယာကုပ်သည် စားစရာကို ချက် ပြုတ်စဉ်တွင်၊ ဧသောသည် တောမှလာ၍ မောသော ကြောင့်၊
29ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന്‍ ) എന്നു പേരായി.
30ယာကုပ်အား၊ ထိုနီသောစားစရာနှင့် ငါ့ကို ကျွေးပါလော့၊ ငါမောပါသည်ဟုဆိုလေ၏။ ထိုကြောင့် သူ၏နာမည်ကို ဧဒုံဟုတွင်သတည်း။
30നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു.
31ယာကုပ်ကလည်း၊ ယနေ့ပင် သင်၏သားဦး အရာကို၊ ငါ့အား ရောင်ပါဟုဆိုလျှင်၊
31അതിന്നു ഏശാവ്ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.
32ဧသောက၊ ငါသေလုပြီ။ သားဦးအရာအားဖြင့် အဘယ်အကျိုး ရှိပါလိမ့်မည်နည်းဟုဆို၏။
32ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന്‍ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.
33ယာကုပ်ကလည်း၊ ယနေ့ပင်ငါ့အား ကျိန်ဆိုခြင်း ကို ပြုပါဟုဆိုသော်၊ သူသည်ကျိန်ဆိုသဖြင့်၊ ယာကုပ်အား မိမိသားဦးအရာကို ရောင်းလေ၏။
33യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന്‍ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു
34ထိုအခါ ယာကုပ်သည်၊ မုန်နှင့်ပဲဟင်းကို ဧသော အားပေးသဖြင့်၊ သူသည် စားသောက်ပြီးမှထ၍ သွားလေ ၏။ ထိုသို့ဧသောသည်၊ မိမိနှင့် ဆိုင်သောသားဦးအရာကို မထီမဲ့မြင်ပြုသတည်း။