Malayalam

Myanmar

Genesis

4

1അനന്തരം മനുഷ്യന്‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല്‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
1ထိုနောက်၊ လူအာဒံသည် မယားဧဝနှင့်ဆက်ဆံသဖြင့်၊ ဧဝသည် ပဋိသန္ဓေစွဲယူ၍၊ ကာဣနကို ဘွားမြင် လျှင်၊ ထာဝရဘုရား၏ လူကို ငါရပြီဟုဆိုလေ၏။
2പിന്നെ അവള്‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.
2တဖန်သူ့ညီ အာဗေလေကို ဘွားမြင်လေ၏။ အာဗေလကား သိုးထိန်းဖြစ်၏။ ကာဣနကားလယ်လုပ် သောသူဖြစ်၏။
3കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തില്‍നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു.
3အချိန်စေ့သောအခါ၊ ကာဣနသည် ထာဝရဘုရားထံ ပူဇော်သက္ကာဘို့၊ မြေအသီးကို ဆောင်ခဲ့၏။
4ഹാബെലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്നു, അവയുടെ മേദസ്സില്‍നിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
4အာဗေလသည်လည်း မိမိသိုးစုတွင် အဦးဘွားသော သားအချို့နှင့်၊ သိုးဆီဥကိုဆောင်ခဲ့၏။ ထာဝရ ဘုရားသည် အာဗေလနှင့် သူ၏ပူဇော်သက္ကာကို ပမာဏ ပြုတော်မူ၏။
5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
5ကာဣနနှင့်သူ၏ ပူဇော်သက္ကာကို ပမာဏ ပြုတော်မမူ၊ ထိုကြောင့် ကာဣနသည် အလွန်စိတ်ဆိုး၍ မျက်နှာပျက်လေ၏။
6എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
6ထာဝရဘုရားကလည်း သင်သည် အဘယ်ကြောင့် စိတ်ဆိုးသနည်း။ အဘယ်ကြောင့် မျက်နှာပျက် သနည်း။
7നീ നന്മചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
7သင်သည် ကောင်းမွန်စွာ ပြုလုပ်အခွင့်မရလော။ ကောင်းမွန်စွာ မပြုလျှင်၊ အပြစ်ဖြေသော ယဇ် ကောင်သည်တံခါးနားမှာ ဝပ်လျက်ရှိ၏။ သူသည် သင်၏ အလိုသို့လိုက်၍၊ သင်သည် သူ့ကို အုပ်စိုးရ၏ဟု ကာဣနကိုမိန့်တော်မူ၏။
8എന്നാറെ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.
8ကာဣနကလည်း လယ်သို့ သွားကြကုန်အံ့ဟု ညီအာဗေလကိုခေါ်၍၊ လယ်သို့ရောက်သောအခါ၊ ညီ အာဗေလကိုရန်ဘက်ပြု၍ သတ်လေ၏။
9പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.
9ထာဝရဘုရားကလည်း သင့်ညီ အာဗေလသည် အဘယ်မှာရှိသနည်းဟု ကာဣနကို မေးတော်မူလျှင် အကျွန်ုပ်မသိပါ။ အကျွန်ုပ်သည် ညီကို စောင့်ရသော သူဖြစ်ပါသလောဟု လျှောက်ဆို၏။
10അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.
10ဘုရားသခင်ကလည်း၊ သင်သည် အဘယ်သို့ ပြုပြီးသနည်း။ သင်ညီအသွေး၏အသံသည် မြေထဲက ငါ့ကို အော်ဟစ်လျက်ရှိသည်တကား။
11ഇപ്പോള്‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
11သို့ဖြစ်၍သင့်ညီ၏ အသွေးကို ခံယူခြင်းငှါ၊ မိမိပစပ်ကိုဖွင့်သော မြေကြီး၏ ကျိန်ခြင်းကို သင်သည် ခံရသောကြောင့်၊
12നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും.
12ယခုမှစ၍ မြေ၌လုပ်သောအခါ ပကတိအတိုင်း အသီးအနှံကို မရရ။ မြေကြီးပေါ်မှ ပြေးရသောသူ၊ အရပ်ရပ်လည်ရသောသူ ဖြစ်ရလိမ့်မည်ဟု မိန့်တော်မူ၏။
13കയീന്‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.
13ကာဣနကလည်း အကျွန်ုပ်အပြစ်သည် မဖြေနိုင်အောင် ကြီးပါသလော။
14ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു.
14အကျွန်ုပ်ကို မြေကြီးပြင်မှ ယနေ့နှင်ထုတ်တော်မူပြီ၊ မျက်နှာတော်ကိုလည်း မမြင်ရ။ မြေကြီးပေါ်မှာ ပြေးရသောသူ၊ အရပ်ရပ်လည်ရသော သူဖြစ်ပါရမည်။ တွေ့သမျှသော သူတို့သည် အကျွန်ုပ်ကို သတ်ပါလိမ့်မည် ဟု ထာဝရဘုရားကို လျှောက်ဆို၏။
15യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല്‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
15ထာဝရဘုရားကလည်း သို့ဖြစ်၍ ကာဣနကို သတ်သောသူမည်သည်ကား၊ ခုနစ်ဆသောအပြစ်ဒဏ်ကို ခံရလိမ့်မည်ဟု မိန့်တော်မူပြီးလျှင်၊ ကာဣနကိုတွေ့သောသူ တစုံတယောက်မျှ မသတ်စေခြင်းငှါ၊ ထာဝရဘုရားသည် သူ၌ အမှတ်ပေးတော်မူ၏။
16അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്‍ത്തു.
16ကာဣနသည် ထာဝရဘုရားထံတော်မှ ထွက်သွား၍၊ ဧဒင်ပြည် အရှေ့၊ နောဒပြည်တွင် နေလေ၏။
17കയീന്‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക്‍ എന്നു തന്റെ മകന്റെ പേരിട്ടു.
17ထိုအခါကာဣနသည် မိမိမယားနှင့် ဆက်ဆံသဖြင့်၊ သူသည် ပဋိသန္ဓေစွဲယူ၍၊ သားဧနောက်ကို ဘွားမြင်လေ၏။ ကာဣနသည်လည်း မြို့ကိုတည်၍မိမိသား၏ အမည်အလိုက်၊ ထိုမြို့ကို ဧနောက်မြို့ဟု သမုတ်လေ၏။
18ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേല്‍ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേല്‍ ലാമെക്കിനെ ജനിപ്പിച്ചു.
18ဧနောက်သားကား၊ ဣရဒ်၊ ဣရဒ်သားကား၊ မဟုယေလ၊ မဟုယေလသားကား၊ မသုရှလ၊ မသုရှလ သားကား၊ လာမက်တည်း။
19ലാമെക്‍ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേര്‍.
19လာမက်သည်၊ အာဒနှင့်ဇိလ အမည်ရှိသော မိန်းမနှစ်ယောက်နှင့် အိမ်ထောင်ဘက်ပြု၍၊
20ആദാ യാബാലിനെ പ്രസവിച്ചു; അവന്‍ കൂടാരവാസികള്‍ക്കും പശുപാലകന്മാര്‍ക്കും പിതാവായ്തീര്‍ന്നു.
20အာဒသည် သားယာဗလကိုဘွားမြင်လေ၏။ ထိုသားကား၊ တဲ၌နေသောသူ၊ သိုးနွားစသည်တို့ကို မွေးသော သူတို့၏ အဘဆရာ ဖြစ်လေသတည်း။
21അവന്റെ സഹോദരന്നു യൂബാല്‍ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായ്തീര്‍ന്നു.
21ယုဗလအမည်ရှိသော ညီမူကား၊ စောင်းမျိုး၊ နှဲခရာမျိုးတို့ကို တီးမှုတ်တတ်သောသူ အပေါင်းတို့၏ အဘဆရာဖြစ်လေသတည်း။
22സില്ലാ തൂബല്‍കയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുംന്നവനായ്തീര്‍ന്നു; തൂബല്‍കയീന്റെ പെങ്ങള്‍ നയമാ.
22ဇိလသည်လည်း၊ သားတုဗလကာဣနကို ဘွားမြင်လေ၏။ သူသည် ပန်းတဉ်းသမား၊ ပန်းပဲသမား အ ပေါင်းတို့၏ဆရာဖြစ်လေ၏။ တုဗလကာဣန၏နှမကား၊ နေမအမည်ရှိ၏။
23ലാമെക്‍ തന്റെ ഭാര്യമാരോടു പറഞ്ഞതുആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ലാമെക്കിന്‍ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിന്‍ ! എന്റെ മുറിവിന്നു പകരം ഞാന്‍ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
23လာမက်ကလည်း အာဒနှင့်ဇိလ၊ ငါပြောသံကို မှတ်ကြလော့။ လာမက်မားတို့၊ ငါ့စကားကို နားထောင်ကြလော့။ ငါ့ကိုထိခိုက်သော လူတယောက်တည်းဟူသော၊ ငါ့ကိုညှဉ်းဆဲသောလူပျိုတယောက်ကို ငါသတ်ခဲ့ပြီ။
24കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്‍, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
24ကာဣနသည် ခုနစ်ဆသောတရားကိုရလျှင်၊ အကယ်၍လာမက်သည်၊ အဆခုနှစ်ဆယ် ခုနစ်ဆသော တရားကို ရလိမ့်မည်ဟု မိမိမယားတို့ကိုပြောဆို၏။
25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
25အာဒံသည်လည်း မိမိမယားနှင့် တဖန်ဆက်ဆံပြန်လျှင်၊ မယားသည် သားကို ဘွားမြင်၍ ရှေသဟူသော အမည်ဖြင့် မှည့်လေ၏။ အကြောင်းမူကား၊ ကာဣနသတ်သော အာဗေလကိုယ်စား တပါးသောအနွယ်ကို အကျွန်ုပ် အဘို့ ဘုရားသခင်၌ ခန့်ထားတော်မူပြီဟု ဆိုသတည်း။
26ശേത്തിന്നും ഒരു മകന്‍ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
26ရှေသသည်လည်း သားကိုရ၍ ဧနုတ်ဟူသော အမည်ဖြင့် မှည့်လေ၏။ ထိုကာလ၌ ထာဝရဘုရား၏ နာမတော်ကို အမှီပြု၍ ကိုးကွယ်စ ပြုကြလေ၏၊