Malayalam

Myanmar

Genesis

43

1എന്നാല്‍ ക്ഷാമം ദേശത്തു കഠിനമായി തീര്‍ന്നു.
1ခါနာန်ပြည်၌ အလွန်အစာခေါင်းပါးသည် ဖြစ်၍၊
2അവര്‍ മിസ്രയീമില്‍നിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോടുനിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.
2အဲဂုတ္တုပြည်မှ ဆောင်ခဲ့သောစပါးကို စားကုန် ပြီးမှ၊ အဘက၊ တဖန်သွား၍ ငါတို့စားစရာအနည်းငယ်ကို ဝယ်ကြပါဦးဟုဆို၏။
3അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
3ယုဒကလည်း၊ ထိုသူသည် ကျွန်ုပ်တို့ကို ကျပ်ကျပ် ခြိမ်းချောက်လျက်၊ သင်တို့ညီမပါလျှင် ငါ့မျက်နှာကို မမြင်ရဟု ပြောထားပြီ။
4നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല്‍ ഞങ്ങള്‍ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
4ကျွန်ုပ်တို့ညီကို ထည့်လျှင်သွား၍ အဘစားဘို့ ရာ ဝယ်ပါမည်။
5അയക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ല എങ്കില്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
5ညီကို မထည့်လျှင် မသွားပါ၊ အကြောင်းမူကား၊ ထိုသူက သင်တို့ညီမပါလျှင် ငါ့မျက်နှာ ကို မမြင်ရဟု ပြောထားပြီဟု အဘအား ပြန်ဆိုလေ၏။
6നിങ്ങള്‍ക്കു ഇനിയും ഒരു സഹോദരന്‍ ഉണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേല്‍ പറഞ്ഞു.
6ဣသရေလကလည်း၊ သင်တို့၌ ညီရှိမှန်းကို ထိုသူအားပြော၍ အဘယ်ကြောင့် ငါ့ကို ညှဉ်းဆဲကြ သနည်းဟုဆိုသော်၊
7അതിന്നു അവര്‍നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്കും ഇനിയും ഒരു സഹോദരന്‍ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
7သူတို့က၊ ထိုသူသည် ကျွန်ုပ်တို့၏အကြောင်းအရာ အမျိုးအနွယ်တို့ကို ကျပ်ကျပ်မေးလျက်၊ သင်တို့အဘ အသက်ရှင်သေးသလော၊ ညီရှိသေးသလောဟု မေးသော အခါ၊ ကျွန်ုပ်တို့သည် သူ၏စကားသဘောသို့ လိုက်၍ ပြန်ပြောရပါ၏။ သင်တို့ညီကို ဆောင်ခဲ့ကြဟု သူပြောမည် ကို ကျွန်ုပ်တို့သည် အမှန်သိနိုင်ပါသလောဟု ဆိုကြ၏။
8പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതുഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം.
8ယုဒကလည်း၊ သူငယ်ကို ကျွန်ုပ်နှင့်အတူ လွှတ် ပါ။ သို့ပြုလျှင် အဘမှစ၍ ကျွန်ုပ်တို့နှင့် သူငယ်များတို့ သည် မသေ၊ အသက်ရှင်မည်အကြောင်း၊ ကျွန်ုပ်တို့ ထ၍ သွားကြပါမည်။
9ഞാന്‍ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യില്‍നിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ നിന്റെ മുമ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
9ကျွန်ုပ်သည် သူ၏အာမခံဖြစ်ပါမည်။ ကျွန်ုပ် တွင် သူ့ကို တောင်းပါ။သူ့ကိုပြန်၍မဆောင် အဘရှေ့မှာ မထားလျှင်၊ အစဉ်မပြတ် အပြစ်ကို ခံပါစေ။
10ഞങ്ങള്‍ താമസിച്ചിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.
10ဤမျှလောက်မဖင့်နွှဲ့လျှင်၊ အကယ်၍ ဒုတိယ အကြိမ်တွင် ပြန်ရောက်ပါပြီဟု အဘဣသရေလအား ဆို၏။
11അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേല്‍ അവരോടു പറഞ്ഞതുഅങ്ങനെയെങ്കില്‍ ഇതു ചെയ്‍വിന്‍ നിങ്ങളുടെ പാത്രങ്ങളില്‍ കുറെ സുഗന്ധപ്പശ, കുറെ തേന്‍ , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില്‍ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന്‍ .
11အဘဣသရေလကလည်း၊ သို့ဖြစ်လျှင် ဤသို့ပြုကြ လော့။ ထိုသူအား ဆက်စရာဘို့ သင်တို့အိတ်ဝတို့တွင် ခါနာန်ပြည်၏ အသီးမျိုးအကောင်းဆုံးတည်းဟူသော ဗလစံစေး အနည်းငယ်၊ ပျားရည်အနည်းငယ်၊ နံ့သာမျိုး၊ မုရန်စေး၊ သစ်အယ်သီး၊ ဗာတံသီးတို့ကို ယူကြလော့။
12ഇരട്ടിദ്രവ്യവും കയ്യില്‍ എടുത്തുകൊള്‍വിന്‍ ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കല്‍ മടങ്ങിവന്ന ദ്രവ്യവും കയ്യില്‍ തിരികെ കൊണ്ടുപോകുവിന്‍ ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
12သင်တို့လက်၌ ငွေနှစ်ဆကိုလည်း ယူကြလော့။အိတ်ဝတွင် ဆောင်ခဲ့သောငွေကို တဖန်လက်၌ ဆောင် သွားကြဦးလော့။ ထိုအမှုသည် သတိလစ်သောအမှု ဖြစ်ဟန်ရှိ၏။
13നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കല്‍ വീണ്ടും ചെല്ലുവിന്‍ .
13သင်တို့ညီကိုလည်းယူ၍ တဖန် ထိုသူထံသို့ ထသွားကြလော့။
14അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സര്‍വ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാല്‍ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കില്‍ ആകട്ടെ.
14ထိုသူသည် သင်တို့ အစ်ကိုတယောက်နှင့် ဗင်္ယာမိန်ကို လွှတ်လိုက်မည်အကြောင်း၊ သင်တို့သည် သူ့စိတ်နှင့်တွေ့ရသောအခွင့်ကို အနန္တတန်ခိုးရှင် ဘုရား သခင်ပေးတော်မူပါစေသော။ သို့ရာတွင် ငါသည် သားဆုံးခြင်းကိုခံရလျှင် ခံရတော့မည်ဟု သားတို့အား ဆိုသည်အတိုင်း၊
15അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമില്‍ ചെന്നു യോസേഫീന്റെ മുമ്പില്‍ നിന്നു.
15သူတို့သည် ထိုလက်ဆောင်ကို၎င်း၊ မိမိလက်၌ ငွေနှစ်ဆကို၎င်း၊ ဗင်္ယာမိန်ကို၎င်း၊ ယူ၍ထပြီးလျှင်၊ အဲဂုတ္တုပြည်သို့သွား၍ ယောသပ်ရှေ့မှာ ရပ်နေကြ၏။
16അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന്‍ തന്റെ ഗൃഹ വിചാരകനോടുനീ ഈ പുരുഷന്മാരെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാല്‍ മൃഗത്തെ അറുത്തു ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.
16သူတို့နှင့်အတူ ဗင်္ယာမိန်ပါလာသည်ကို ယောသပ်မြင်လျှင်၊ ဝန်စာရေးကိုခေါ်၍၊ ဤသူတို့ကို အိမ်သို့ခေါ်သွားလော့။ အကောင်များကို သတ်၍ စားစရာကို ပြင်ဆင်လော့။ သူတို့သည် ငါနှင့်အတူ မွန်းတည့်စာကို စားရကြလိမ့်မည်ဟု မှာထားသည် အတိုင်း၊
17യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു; അവരെ യോസേഫിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി.
17ဝန်စာရေးပြု၍၊ သူတို့ကို ယောသပ်အိမ်သို့ ခေါ် သွား၏။
18തങ്ങളെ യോസേഫിന്റെ വീട്ടില്‍ കൊണ്ടുപോകയാല്‍ അവര്‍ ഭയപ്പെട്ടുആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കില്‍ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
18ယောသပ်အိမ်သို့ ခေါ်သွားသောအခါ၊ သူတို့ သည် ငါတို့အိတ်၌ ယမန်ပြန်ပေးသောငွေကြောင့် ခေါ် သွင်းပြီ။ သူသည်အမှုရှာလိမ့်မည်။ ငါတို့ကို အပြစ်ပြု သဖြင့် ကျွန်ခံစေ၍၊ မြည်းတို့ကို သိမ်းလိမ့်မည်ဟု ဆိုကြပြီးလျှင်၊
19അവര്‍ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കല്‍ ചെന്നു, വീട്ടുവാതില്‍ക്കല്‍വെച്ചു അവനോടു സംസാരിച്ചു
19ယောသပ်၏ ဝန်စာရေးအနီးသို့ ချဉ်းကပ်၍ အိမ်တံခါးနားမှာ နှုတ်ဆက်လျက်၊
20യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പെ വന്നിരുന്നു.
20သခင်၊ ယမန်က အကျွန်ုပ်တို့သည် အစာကို ဝယ်ခြင်းငှါ အမှန်လာပါ၏။
21ഞങ്ങള്‍ വഴിയമ്പലത്തില്‍ ചെന്നു ചാകൂ അഴിച്ചപ്പോള്‍ ഔരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കല്‍ ഉണ്ടായിരുന്നു; അതു ഞങ്ങള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
21စားခန်းသို့ရောက်၍ အိတ်များကိုဖွင့်သောအခါ၊ လူတိုင်းဆိုင်သောငွေသည် အလျှင်းမလျော့ဘဲ အိတ်ဝ တွင် ရှိပါ၏။ ထိုငွေကို တဖန် ဆောင်ခဲ့ကြပါပြီ။
22ആഹാരം കൊള്ളുവാന്‍ വേറെ ദ്രവ്യവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കില്‍ വെച്ചതു ആരെന്നു ഞങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
22ယခုလည်းအစာကို ဝယ်ခြင်းငှါအခြားသော ငွေကို ကိုယ်၌ဆောင်ခဲ့ကြပါ၏။ ထိုငွေကို အကျွန်ုပ်တို့ အိတ်များ၌ အဘယ်သူထားသည်ကို မသိနိုင်ပါဟု ဆိုကြ သော်၊
23അതിന്നു അവന്‍ നിങ്ങള്‍ക്കു സാമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കില്‍ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കല്‍ പുറത്തു കൊണ്ടുവന്നു.
23ဝန်စာရေးက၊ ချမ်းသာပါစေ၊ မစိုးရိမ်ကြနှင့်။ သင်တို့ဘုရားသခင်၊ သင်တို့၏အဘ ဘုရားသခင်သည် သင်တို့အိတ်များ၌ ဘဏ္ဍာကိုသနားတော်မူပြီ။ သင်တို့ ငွေကို ငါခံရပြီဟုဆိုသဖြင့်၊ ရှိမောင်ကိုထုတ်၍ အပ်လိုက် လေ၏။
24പിന്നെ അവന്‍ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവര്‍ക്കും വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്കു അവന്‍ തീന്‍ കൊടുത്തു.
24ယောသပ်အိမ်သို့သွင်းပြီးမှ၊ ဝန်စာရေးသည် ရေကို ပေး၍ ခြေဆေးစေ၏။ မြည်းတို့ကိုလည်း ကျွေး လေ၏။
25ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവര്‍ കാഴ്ച ഒരുക്കിവെച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്നു അവര്‍ കേട്ടിരുന്നു.
25မွန်းတည့်ချိန်၌ ယောသပ်လာလိမ့်မည်ဟု သူတို့သည် မြော်လင့်၍ လက်ဆောင်ကိုပြင်နှင့်ကြ၏။ ထိုအိမ်၌ သူတို့သည် အစာကိုစားရလိမ့်မည်ဟု သူတို့ သည် ကြားလေသတည်း။
26യോസേഫ് വീട്ടില്‍വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
26ယောသပ်သည် အိမ်သို့ရောက်သောအခါ၊ သူတို့သည် ကိုယ်၌ပါသော လက်ဆောင်ကို အိမ်ထဲ ယော သပ်ထံသို့သွင်း၍ သူ့ရှေ့မှာဦးညွှတ်ချလျက် နေကြ၏။
27അവന്‍ അവരോടു കുശലപ്രശ്നം ചെയ്തുനിങ്ങള്‍ പറഞ്ഞ വൃദ്ധന്‍ , നിങ്ങളുടെ അപ്പന്‍ സൌഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
27ယောသပ်သည် နှုတ်ဆက်ပြီးလျှင်၊ သင်တို့အဘ တည်းဟူသော သင်တို့အရင်ပြောသော အသက်ကြီးသူ သည် ကျန်းမာပါ၏လော။ အသက်ရှင်သေး၏လောဟု မေးလျှင်၊
28അതിന്നു അവര്‍ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവന്‍ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
28သူတို့က၊ ကိုယ်တော်ကျွန်၊ ကျွန်တော်တို့အဘ သည် ကျန်းမာပါ၏၊ အသက်ရှင်ပါသေး၏ဟု လျှောက် လျက်၊ ဦးညွှတ်ချ၍ ရှိခိုးလျက်နေကြ ၏။
29പിന്നെ അവന്‍ തല ഉയര്‍ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടുനിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചുദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
29ထိုအခါ ယောသပ်သည် မြော်ကြည့်၍ မိမိအမိ ၏သား၊ မိမိညီရင်းဗင်္ယာမိန်ကိုမြင်လျှင်၊ ဤသူကား သင်တို့အရင်ပြောသော သင်တို့ညီဖြစ်သလောဟု မေးလျက်၊ သင့်ကို ဘုရားသခင် ကယ်မသနားတော်မူပါ စေသော ငါ့သားဟု ဆိုပြီးမှ၊
30അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന്‍ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.
30ညီရင်းကိုမြင်ရ၍ ကြင်နာသော စိတ်ရှိသော ကြောင့် အလျင်အမြန်ထသွားလေ၏။ ငိုရာအရပ်ကို ရှာသဖြင့်၊ အိပ်ခန်းထဲသို့ဝင်၍ ငိုလေ၏။
31പിന്നെ അവന്‍ മുഖം കഴുകി പുറത്തു വന്നു തന്നെത്താന്‍ അടക്കിഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
31တဖန် မျက်နှာကိုသစ်၍ ဣန္ဒြေချုပ်တည်းလျက် ပြင်သို့ထွက်ပြီးလျှင်၊ စားပွဲကို ပြင်ကြဟု အမိန့်ရှိ၏။
32അവര്‍ അവന്നു പ്രത്യേകവും അവര്‍ക്കും പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കും പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യര്‍ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കും വെറുപ്പു ആകുന്നു.
32ယောသပ်ဘို့တပွဲ၊ အစ်ကိုတို့ဘို့တပွဲ၊ ယောသပ် နှင့်စားသော အဲဂုတ္တုလူတို့ ဘို့တပွဲ အသီးအသီးတို့ကို ပြင်ကြ၏။ အဲဂုတ္တုလူတို့သည် ဟေဗြဲလူတို့နှင့်အတူ မစားရ၊ ထိုအမှုကို အဲဂုတ္တုလူတို့သည် ရွံ့တတ်ကြ၏။
33മൂത്തവന്‍ മുതല്‍ ഇളയവന്‍ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
33ညီအစ်ကိုတို့သည် အကြီးမှစ၍ အငယ်တိုင်အောင် အရွယ်အလိုက် ယောသပ်ရှေ့မှာ ထိုင်နေကြ၏။ သူတို့သည် အချင်းချင်းကြည့်ရှု၍ အံ့ဩခြင်းရှိကြ၏။
34അവന്‍ തന്റെ മുമ്പില്‍നിന്നു അവര്‍ക്കും ഔഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഔഹരി മറ്റവരുടെ ഔഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവര്‍ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.
34ယောသပ်သည်လည်း သူတို့စားရန်အဘို့ အသီး အသီးတို့ကို မိမိထံမှပေးလိုက်၏။ ဗင်္ယာန်မိန်ရသော အဘို့သည် အစ်ကိုတို့ရသောအဘို့ထက် ငါးဆများသတည်း။သူတို့သည်သောက်၍ ပျော်မွေ့ခြင်းသို့ ရောက်ကြ၏။