Malayalam

Myanmar

Genesis

45

1അപ്പോള്‍ ചുറ്റും നിലക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെഎല്ലാവരെയും എന്റെ അടുക്കല്‍ നിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കും തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല.
1ထိုအခါ ယောသပ်သည် မိမိထံ၌ရှိသောသူ အပေါင်းတို့ရှေ့တွင်၊ ဣန္ဒြေကို မချုပ်တည်းနိုင်သော ကြောင့်၊ လူအပေါင်းတို့ငါ့ထံမှ ထွက်သွားကြဟု ဟစ်၍ မိမိဇာတိအဖြစ်ကို အစ်ကိုတို့အားပြသောအခါ၊ အခြား သော သူတယောက်မျှ မရှိရ။
2അവന്‍ ഉച്ചത്തില്‍ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
2သူသည်လည်း ကျယ်သောအသံနှင့် ငိုကြွေး၏။ အဲဂုတ္တုလူတို့သည် နန်းတော်တိုင်အောင် ကြားကြ၏။
3യോസേഫ് സഹോദരന്മാരോടുഞാന്‍ യോസേഫ് ആകുന്നു; എന്റെ അപ്പന്‍ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ അവന്റെ സന്നിധിയില്‍ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
3အစ်ကိုတို့အားလည်း၊ ကျွန်ုပ် ယောသပ် ဖြစ်၏။ ကျွန်ုပ်အဘသည် အသက်ရှင်သေးသလောဟု ဆို၏။ အစ်ကိုတို့သည် စကားတုံ့ပြန်၍ မပြောနိုင်အောင် သူ့ရှေ့မှာ မိန်းမောတွေဝေလျက် နေကြ၏။
4യോസേഫ് സഹോദരന്മാരോടുഇങ്ങോട്ടു അടുത്തുവരുവിന്‍ എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞതു; നിങ്ങള്‍ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യോസേഫ് ആകുന്നു ഞാന്‍ .
4ယောသပ်ကလည်း၊ ကျွန်ုပ်အနီးအပါးသို့လာကြ ပါလော့ဟု အစ်ကိုတို့အားဆိုလျှင်၊ သူတို့သည် အနီးအပါး သို့ ချဉ်းလာကြ၏။ သူကလည်း ကျွန်ုပ်သည် အဲဂုတ္တုပြည် သို့ ရောင်းလိုက်သော သင်တို့ညီဖြစ်ပါ၏။
5എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചതാകുന്നു.
5သို့ရာတွင် သင်တို့သည် ကျွန်ုပ်ကို ဤအရပ်သို့ ရောင်းလိုက်မိသောကြောင့် စိတ်မညှိုးငယ်ကြနှင့်။ ကိုယ်ကိုအမျက်မထွက်ကြနှင့်။ အကြောင်းမူကား၊ ဘုရား သခင်သည် လူတို့အသက်ကို စောင့်မစေခြင်းငှါ သင်တို့ ရှေ့မှာ ကျွန်ုပ်ကိုစေလွှတ်တော်မူပြီ။
6ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോള്‍ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
6မြေပေါ်မှာ နှစ်နှစ်အစာခေါင်းပါးခဲ့ပြီ။ လယ်လုပ်ခြင်း၊ စပါးရိတ်ခြင်းကို မပြုရသောနှစ် ငါးနှစ် ရှိသေး၏။
7ഭൂമിയില്‍ നിങ്ങള്‍ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല്‍ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു.
7ဘုရားသခင်သည် သင်တို့ကို မြေကြီးပေါ်မှာ ကျန်ကြွင်းစေခြင်းငှါ၎င်း၊ ကြီးစွာသော ကယ်တင်ခြင်း အားဖြင့် သင်တို့အသက်ကို ချမ်းသာစေခြင်းငှါ၎င်း၊ သင်တို့ရှေ့မှာ ကျွန်ုပ်ကို စေလွှတ်တော်မူပြီ။
8ആകയാല്‍ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
8သို့ဖြစ်၍ သင်တို့သည် ကျွန်ုပ်ကိုဤအရပ်သို့ စေလွှတ်သည်မဟုတ်၊ ဘုရားသခင်စေလွှတ်တော်မူ သတည်း။ ကျွန်ုပ်ကို ဖါရောဘုရင်၏အဘအရာ၌၎င်း၊ နန်းတော်အုပ်အရာ၌၎င်း၊ အဲဂုတ္တုပြည်လုံးကို အုပ်စိုး သောသခင်အရာ၌၎င်း ခန့်ထားတော်မူပြီ။
9നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നുദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.
9အလျင်အမြန်ထ၍ အဘထံသို့ သွားကြလော့။ အဘအားလည်း၊ သားယောသပ်က၊ ဘုရားသခင်သည် ကျွန်ုပ်ကို အဲဂုတ္တုပြည်လုံးသခင်ဖြစ်စေတော်မူပြီ။ ကျွန်ုပ်ထံသို့လာပါ၊ မဆိုင်းပါနှင့်။
10നീ ഗോശെന്‍ ദേശത്തു പാര്‍ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.
10အဘသည် ဂေါရှင်အရပ်၌ နေရမည်။ ကျွန်ုပ် အနားမှာရှိရမည်။ အဘမှစ၍ သားမြေး၊ သိုး၊ နွားနှင့်တကွ ရှိသမျှပါရမည်။
11നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നിലക്കും.
11ထိုအရပ်၌ ကျွန်ုပ်ကျွေးမွေးပါမည်။ သို့မဟုတ် အဘမှစ၍ အိမ်သူအိမ်သားနှင့်တကွ ရှိသမျှ တို့သည် ဆင်းရဲခြင်းသို့ ရောက်ကြလိမ့်မည်။ အစာ ခေါင်းပါးသောနှစ် ငါးနှစ်ရှိသေးသည်ဟု ပြောကြလော့။
12ഇതാ, ഞാന്‍ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജന്‍ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.
12ကျွန်ုပ်သည် ကိုယ်တိုင်သင်တို့နှင့် နှုတ်ဆက်သည်ကို၊ သင်တို့မျက်စိ၊ ကျွန်ုပ်ညီဗင်္ယာမိန် မျက်စိ အမြင်သားဖြစ်၏။
13മിസ്രയീമില്‍ എനിക്കുള്ള മഹത്വവും നിങ്ങള്‍ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തില്‍ ഇവിടെ കൊണ്ടുവരികയും വേണം.
13အဲဂုတ္တုပြည်၌ ကျွန်ုပ်ရသော ဘုန်းစည်းစိမ်းမှ စ၍ သင်မြင်သမျှတို့ကို အဘအား ပြောရမည်။ အလျင် အမြန်ပြု၍ အဘကို ဤပြည်သို့ ဆောင်ခဲ့ရမည်ဟု ဆိုပြီးလျှင်၊
14അവന്‍ തന്റെ അനുജന്‍ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന്‍ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.
14ညီဗင်္ယာမိန်လည်ပင်းကို ဘက်၍ ငိုလေ၏။ ဗင်္ယာမိန်သည်လည်း သူ၏လည်ပင်း၌ ငိုလေ၏။
15അവന്‍ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര്‍ അവനുമായി സല്ലാപിച്ചു.
15တဖန် အစ်ကိုရှိသမျှတို့ကို နမ်း၍ သူတို့နှင့် ငိုသောနောက် အချင်းချင်းနှုတ်ဆက်ကြ၏။
16യോസേഫിന്റെ സഹോദരന്മാര്‍ വന്നിരിക്കുന്നു എന്നുള്ള കേള്‍വി ഫറവോന്റെ അരമനയില്‍ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാര്‍ക്കും സന്തോഷമായി.
16ယောသပ်အစ်ကိုတို့သည် ရောက်လာကြပြီဟု နန်းတော်၌ သိတင်းကြား၍၊ ဖာရောဘုရင် အစရှိသော ကျွန်တော်မျိုးတို့သည် နှစ်သက်ကြ၏။
17ഫറവോന്‍ യോസേഫിനോടു പറഞ്ഞതുനിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാല്‍നിങ്ങള്‍ ഇതു ചെയ്‍വിന്‍ നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാന്‍ ദേശത്തു ചെന്നു നിങ്ങളുടെ
17ဖါရောဘုရင်သည်လည်း ယောသပ်ကိုခေါ်၍၊ သင်၏အစ်ကိုတို့အား အဘယ်သို့ပြောရမည်နည်းဟူမူ ကား၊ သင်တို့သည် ဤသို့ပြုကြလော့။ မြည်းတို့ကို ဝန်တင်၍ ခါနာန်ပြည်သို့ ပြန်သွားသဖြင့်၊
18അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങള്‍ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള്‍ അനുഭവിക്കും.
18သင်တို့အဘနှင့် အိမ်သူအိမ်သားတို့ကိုယူ၍ ကျွန်ုပ်ထံသို့ လာကြလော့။ အဲဂုတ္တုပြည်၏စည်းစိမ်းကို ငါပေး၍၊ သင်တို့သည် မြေဩဇာကိုသာ စားရကြလိမ့် မည်။
19നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള്‍ ചെയ്യേണ്ടതുനിങ്ങളുടെ പൈതങ്ങള്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങള്‍ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.
19အမိန့်တော်ရှိသည်ဖြစ်၍ ဤသို့ပြုကြလော့။ သင်တို့မိန်းမများ၊ သူငယ်များဘို့၊ အဲဂုတ္တုပြည်ထဲက လှည်း တို့ကို ယူပြီးလျှင် အဘကိုဆောင်၍ လာခဲ့ကြလော့။
20നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്‍ക്കുള്ളതു ആകുന്നു.
20သင်တို့ဥစ္စာများကို မနှမြောကြနှင့်။ အဲဂုတ္တုပြည် ၏ စည်းစိမ်ရှိသမျှသည် သင်တို့ဥစ္စာဖြစ်၏ဟု အမိန့် တော်ရှိသည်အတိုင်း၊
21യിസ്രായേലിന്റെ പുത്രന്മാര്‍ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്‍ക്കും ഫറവോന്റെ കല്പന പ്രകാരം രഥങ്ങള്‍ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.
21ဣသရေလ၏ သားတို့သည်ပြု၍၊ ယောသပ်သည် လှည်းတို့ကို၎င်း၊ လမ်းခရီး၌ စားစရိတ်များကို၎င်း ပေး၏။
22അവരില്‍ ഔരോരുത്തന്നു ഔരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.
22အစ်ကိုရှိသမျှတို့အားလည်း အဝတ်လဲစရာဘို့ပေး၏။ ဗင်္ယာမိန်အားလည်း၊ ငွေအကျပ်သုံးရာနှင့် အဝတ် လဲစရာဘို့ အဝတ်ငါးစုံကို ထပ်၍ ပေး၏။
23അങ്ങനെ തന്നേ അവന്‍ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.
23အဘအားလည်း အဲဂုတ္တုပြည်၏ ကောင်းသောအရာတို့ကို ဆောင်သော မြည်းတဆယ်၊ လမ်းခရီး၌ အဘစားစရာဘို့ စပါး၊ မုန့်၊ ခဲဘွယ်စားဘွယ်များကို ဆောင်သောမြည်းတဆယ်ကို ပေးလိုက်၏။
24അങ്ങനെ അവന്‍ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവര്‍ പുറപ്പെടുമ്പോള്‍നിങ്ങള്‍ വഴിയില്‍ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.
24သင်တို့သည် လမ်း၌ရန်မတွေ့ကြနှင့်ဟု မှာထားလျက် အစ်ကိုတို့ကို လွှတ်လိုက်၍ သူတို့သည် သွားကြ၏။
25അവര്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടു കനാന്‍ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തി.
25ထိုသို့အဲဂုတ္တုပြည်မှ ထွက်သွား၍၊ ခါနာန်ပြည် အဘယာကုပ်ထံသို့ ရောက်ကြလျှင်၊
26അവനോടുയോസേഫ് ജീവനോടിരിക്കുന്നു; അവന്‍ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍ പറഞ്ഞതു വിശ്വസിച്ചതുമില്ല.
26ယောသပ်သည် အသက်ရှင်သေး၏။ အဲဂုတ္တု ပြည်လုံးကို အုပ်စိုးရ၏ဟု ကြာပြောကြသည်ရှိသော်၊ ယာကုပ်သည် စိတ်နှလုံးလျော့၏။ သူတို့စကားကို မယုံ နိုင်။
27യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര്‍ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന്‍ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.
27သူတို့သည်လည်း ယောသပ်ပြောသမျှသော စကားတို့ကို ပြန်ပြောကြ၏။ အဘယာကုပ်သည် မိမိ စီးစရာဘို့ ယောသပ်ပေးလိုက်သော လှည်းတို့ကို မြင် သောအခါ စိတ်နှလုံးအားဖြည့်ပြန်၏။
28മതി; എന്റെ മകന്‍ യേസേഫ് ജീവനോടിരിക്കുന്നു; ഞാന്‍ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേല്‍ പറഞ്ഞു.
28ဣသရေလကလည်း၊ တန်တော့။ ငါ့သားယောသပ် အသက်ရှင်သေး၏။ ငါမသေမှီ သူ့ကိုသွား၍ ကြည့်မည်ဟုဆို၏။