1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാല്‍നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറവിന്‍ .
1ဘုရားသခင်သည်လည်း၊ နောဧနှင့် သူ၏သား တို့ကိုကောင်းကြီးပေးတော်မူ၍၊ သင်တို့သည်များပြားစွာ မွေးဘွားလျက် မြေကြီးပြည့်စေကြလော့။
2നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും സകല ഭൂചരങ്ങള്‍ക്കും സുമദ്രത്തിലെ സകലമത്സ്യങ്ങള്‍ക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു.
2မြေတိရစ္ဆာန်၊ မိုဃ်းကောင်းကင်ငှက်အစရှိသော၊ မြေပေါ်မှာ လှုပ်ရှားတတ်သမျှနှင့်၊ ပင်လယ်ငါးအပေါင်းတို့သည်၊ သင်တို့ရှေ့မှာကြောက်ရွံ့ တုန်လှုပ်ခြင်းသဘောရှိကြလိမ့်မည်။ ထိုတိရိစ္ဆာန်တို့ကို သင်တို့ လက်၌ငါ အပ်၏။
3ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍ സകലവും നിങ്ങള്‍ക്കു തന്നിരിക്കുന്നു.
3အသက်ရှင်၍ လှုပ်ရှားတတ်သမျှသည်၊ အသီးအရွက်ကဲ့သို့၊ သင်တို့စားစရာဘို့ ဖြစ်ရမည်။ ခပ်သိမ်း သောအရာတို့ကို သင်တို့၌ ငါအပ်ပေး၏။
4പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുതു.
4သို့သော်လည်း အသက်တည်းဟူသော အသွေးနှင့်တကွ အသားကို မစားရ။
5നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.
5အကယ်၍ သင်တို့အသက်တည်းဟူသော၊ သင်တို့ အသွေးကို ငါတောင်းမည်။ လူ၊ တိရစ္ဆာန်အပေါင်း တို့၌ ငါတောင်းမည်။ ခပ်သိမ်းသော လူတို့၏ ညီအစ်ကို၌ လူ၏အသက်ကို ငါတောင်းမည်။
6ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാല്‍ അവന്റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു.
6အကြင်သူသည် လူ၏အသွေးကိုသွန်း၏။ ထိုသူ၏အသွေးကို လူလက်ဖြင့် သွန်းရမည်။ အကြောင်းမူကား ဘုရားသခင်သည် မိမိပုံသဏ္ဍာန်နှင့်အညီ လူကို ဖန်ဆင်းတော်မူ၏။
7ആകയാല്‍ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍ ; ഭൂമിയില്‍ അനവധിയായി പെറ്റു പെരുകുവിന്‍ .
7သင်တို့သည် သားကိုဘွား၍များပြားကြလော့။ မြေပေါ်မှာ အလွန်မွေးဘွား၍ များပြားကြလော့ဟု မိန့်တော်မူ၏။
8ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു
8တဖန်ဘုရားသခင်သည်၊ နောဧနှင့် သူ၏သား တို့ကို မိန့်တော်မူသည်ကား၊
9ഞാന്‍ , ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും
9သင်တို့နှင့်၎င်း၊ နောက်ဖြစ်လတံ့သော အမျိုးအနွယ်နှင့်၎င်း၊
10ഭൂമിയില്‍ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തില്‍നിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.
10သင်တို့ထံမှာအသက်ရှင်သော တိရစ္ဆာန်တည်းဟူသော ငှက်၊ သားယဉ်၊ သားရဲရှိသမျှ သင်္ဘောထဲက ထွက်ဆင်းသမျှမှစ၍၊ မြေတိရစ္ဆာန်အပေါင်းတို့နှင့်၎င်း၊ ငါသည်ကိုယ်တိုင် ပဋိညာဉ်ပြု၏။
11ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു.
11သင်တို့နှင့် ငါပြုသော ပိဋိညာဉ်ဟုမူကား၊ ရေလွှမ်းမိုးခြင်းအားဖြင့်၊ ခပ်သိမ်းသော သတ္တဝါတို့သည် နောက်တဖန် မဆုံးရကြ။ မြေကြီးကို ဖျက်ဆီးဘို့ရာ နောက်တဖန် ရေလွှမ်းမိုးခြင်း မရှိရ။
12പിന്നെയും ദൈവം അരുളിച്ചെയ്തതുഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു
12ထိုမှတပါး ငါတဘက်၊ သင်တို့နှင့် သင်တို့ထံမှာ အသက်ရှင်သမျှသော တိရစ္ဆာန်တို့ တဘက်၌ သားမြေး အစဉ်အဆက်မပြတ်၊ ငါပြုသော ပဋိညာဉ်၏ လက္ခဏာ သက်သေဟူမူကား၊
13ഞാന്‍ എന്റെ വില്ലു മേഘത്തില്‍ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും.
13ငါ၏ သက်တံ့ကို မိုဃ်းတိမ်၌ ငါထား၏။ ထိုသက်တံ့သည် မြေကြီးနှင့် ငါပြုသော ပဋိညာဉ်၏ သက်သေဖြစ်လိမ့်မည်။
14ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു കാണും.
14ငါသည် မိုဃ်းကို အုံ့စေသောအခါ၊ မိုဃ်းတိမ်၌ သက်တံ့သည် ထင်ရှားလိမ့်မည်။
15അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഔര്‍ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
15ထိုအခါငါတဘက်၊ သင်တို့မှစ၍၊ အသက်ရှင် သောသတ္တဝါ၊ တိရစ္ဆာန်ရှိသမျှတို့ တဘက်၌ရှိသော၊ ငါ၏ ပဋိညာဉ်ကိုငါ အောက်မေ့သဖြင့် ခပ်သိမ်းသော သတ္တဝါ တို့ကို ဖျက်ဆီးခြင်းငှါ နောက်တဖန် ရေလွှမ်းမိုးခြင်းမရှိရ။
16വില്ലു മേഘത്തില്‍ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വ്വ ജഡവുമായ സകല ജീവികളും തമ്മില്‍ എന്നേക്കുമുള്ള നിയമം ഔര്‍ക്കേണ്ടതിന്നു ഞാന്‍ അതിനെ നോക്കും.
16မိုဃ်းတိမ်၌ သက်တံ့ရှိသည်ကို ငါကြည့်ရှုသဖြင့်၊ ဘုရားသခင်နှင့် မြေကြီးပေါ်မှာ အသက်ရှင်သော သတ္တဝါတိရစ္ဆာန်အပေါင်းတို့ စပ်ကြားမှာရှိသော ထာဝရပဋိညာဏ်ကို ငါအောက်မေ့မည်။
17ഞാന്‍ ഭൂമിയിലുള്ള സര്‍വ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
17ဤသည်ကား ငါနှင့်မြေကြီးပေါ်မှာရှိသော သတ္တဝါအပေါင်းတို့၏ စပ်ကြားမှာ၊ ငါမြဲဖွဲ့သော ပဋိညာဏ်၏ လက္ခဏာသက်သေဖြစ်သတည်းဟု နောဧ ကို ဘုရားသခင်မိန့်တော်မူ၏။
18പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു.
18သင်္ဘောထဲက ထွက်ဆင်းသော နောဧသားတို့၏အမည်ကား ရှေမ၊ ဟာမ၊ ယာဖက်တည်း၊ ဟာမသည် ခါနာန်၏ အဘဖြစ်၏။
19ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
19ဤသူတို့သည် နောဧ၏ သားသုံးယောက်ဖြစ်၍ မြေကြီးတပြင်လုံး၌ နှံ့ပြားကြ၏။
20നോഹ കൃഷിചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.
20နောဧသည် လယ်လုပ်သောအတတ်ကို ပြုစု၍၊ စပျစ်ဥယျာဉ်ကို စိုက်လေ၏။
21അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു.
21စပျစ်ရည်ကိုလည်း သောက်၍ယစ်မူးသဖြင့်၊ မိမိထဲ၌ အဝတ်မခြုံဘဲနေလေ၏။
22കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.
22ခါနာန်၏ အဘဟာမသည်၊ မိမိအဘ၌အဝတ်အချည်းစည်း ရှိသည်ကိုမြင်လျှင် ပြင်မှာရှိသော အစ်ကို နှစ်ယောက်ကို ပြောလေ၏။
23ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല.
23ရှေမနှင့်ယာဖက်တို့သည် အဝတ်ကိုယူ၍ ပခုံးပေါ်မှာ တင်ပြီးလျှင်၊ နောက်သို့ဆုတ်သွား၍ မိမိအဘ၌၊ အဝတ်အချည်းစည်းရှိသည်ကို ဖုံးကြ၏။ သူတို့သည် အပြင်သို့မျက်နှာပြုသောကြောင့်၊ မိမိအဘ၌ အဝတ် အချည်း အစည်းရှိသည်ကို မမြင်ရ။
24നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്റെ ഇളയ മകന്‍ ചെയ്തതു അറിഞ്ഞു.
24နောဧသည် ယစ်မူခြင်းပျောက်၍ နိုးသောအခါ၊ မိမိ၌သားငယ်ပြုသည်ကိုသိလျှင်၊
25അപ്പോള്‍ അവന്‍ കനാന്‍ ശപിക്കപ്പെട്ടവന്‍ ; അവന്‍ തന്റെ സഹോദരന്മാര്‍ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു.
25ခါနာန်သည် ကျိန်ခြင်းကို ခံပါစေ။ အစ်ကိုတို့၏ကျွန်တို့၌ ကျွန်ဖြစ်ပါစေဟုဆို၏။
26ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.
26တဖန်ရှေမ၏ ဘုရားသခင်ထာဝရဘုရားသည် မင်္ဂလာရှိတော်မူစေသတည်း။ ခါနာန်သည် ရှေမ၏ကျွန် ဖြစ်ပါစေ။
27ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ ശേമിന്റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു.
27ဘုရားသခင်သည် ယာဖက်ကို ကျယ်စေတော်မူသဖြင့်၊ ရှေမ၏ တဲသို့တွင်နေပါစေ။ ခါနာန်မူကား၊ သူ၏ကျွန်ဖြစ်ပါစေဟု ဆိုလေ၏။
28ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.
28နောဧသည် ရေလွှမ်းမိုးသောနောက်၊ အနှစ် သုံးရာငါးဆယ် အသက်ရှင်၍၊
29നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
29အသက်ပေါင်းကိုးရာငါးဆယ်စေ့သော် အနိစ္စ ရောက်လေ၏