1ഹബക്കൂക്‍ പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.
1ပရောဖက်ဟဗက္ကုတ်ခံရသော ဗျာဒိတ်တော် အချက်ဟူမူကား၊
2യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?
2အို ထာဝရဘုရား၊ ကိုယ်တော်သည် ကြားတော် မမူဘဲ၊ အဘယ်မျှကာလပတ်လုံး အကျွန်ုပ်အော်ဟစ်ရပါ မည်နည်း။ ကယ်တင်တော်မမူဘဲ အကျွန်ုပ်သည် အဓမ္မ အမှုကို ခံ၍၊ ရှေ့တော်၌ အဘယ်မျှကာလပတ်လုံး အော် ဟစ်ရပါမည်နည်း။
3നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.
3မတရားသောအမှုကို အကျွန်ုပ်အား အဘယ် ကြောင့်ပြတော်မူသနည်း။ အဓမ္မအမှုကို အဘယ်ကြောင့် မြင်စေတော်မူသနည်း။ လုယူခြင်း၊ အနိုင်အထက်ပြုခြင်း အမှုသည် အကျွန်ုပ်ရှေ့မှာ အဘယ်ကြောင့် ရှိရပါသ နည်း။ ငြင်းခုံခြင်း၊ ရန်တွေ့ခြင်းကိုလည်း အဘယ်ကြောင့် လူချင်းပြုရပါသနည်း။
4അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ടു ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.
4သို့ဖြစ်၍ တရားလျော့ပါ၏။ တရားသဖြင့် စီရင် ဆုံးဖြတ်ခြင်းမရှိပါ။ မတရားသော သူတို့သည် ဖြောင့် မတ်သောသူတို့ကို ဝိုင်းသောကြောင့်၊ မတရားသဖြင့် စီရင် ဆုံးဖြတ်ကြပါ၏။
5ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവിന്‍ ! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍ ! ഞാന്‍ നിങ്ങളുടെ കാലത്തു ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല.
5သစ္စာပျက်သောသူတို့၊ ကြည့်ရှုဆင်ခြင်၍ အလွန်မှိုင်တွေကြလော့။ အကြောင်းမူကား၊ သင်တို့အား သူတပါး ပြညွှန်သော်လည်း သင်တို့ မယုံသော အမှုကို သင်တို့လက်ထက်ကာလ၌ ငါပြု၏။
6ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.
6ပြင်းထန်လျင်မြန်သော ခါလဒဲအမျိုးကို ငါနှိုး ဆော်၏။ ကိုယ်မပိုင်သော နေရာအရပ်တို့ကို သိမ်းယူ ခြင်းငှါ မြေတပြင်လုံး၌ ချီသွားကြလိမ့်မည်။
7അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരില്‍നിന്നു തന്നേ പുറപ്പെടുന്നു.
7အလွန်ကြောက်မက်ဘွယ်သော သူဖြစ်၍ ကိုယ် အလိုအလျောက်တရားစီရင်ဆုံးဖြတ်ကြ၏။
8അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വ്വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നു വരുന്നു.
8သူတို့၏ မြင်းသည် ကျားသစ်ထက် လျင်မြန်၏။ ညဉ့်၌ လည်သော တောခွေးထက် ကြမ်းတမ်း၏။ မြင်းစီး သူရဲတို့သည် အဝေးကလာ၍ ခုန်ကြလိမ့်မည်။ အကောင် ကို ကိုက်စားခြင်းငှါ လျင်မြန်သော ရွှေလင်းတကဲ့သို့ ပျံ လာကြလိမ့်မည်။
9അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുംന്നു.
9ထိုသူအပေါင်းတို့သည် ညှဉ်းဆဲခြင်းငှါ လာကြ ၏။ ရှေ့သို့သာ မျက်နှာပြုသော အလုံးအရင်းဖြစ်၍၊ ဘမ်း မိသောသူတို့ကို သဲလုံးနှင့်အမျှ စုဝေးစေကြလိမ့်မည်။
10അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കും ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയും കുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ചു അതിനെ പിടിക്കും.
10ရှင်ဘုရင်တို့ကို အားမနာ၊ မင်းများတို့ကို ပြက် ယယ်ပြုကြလိမ့်မည်။ ရဲတိုက်ရှိသမျှတို့ကို ကဲ့ရဲ့လျက်၊ မြေ မှုန့်ကို ပုံထား၍ တိုက်ယူကြလိမ့်မည်။
11അന്നു അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായ്തീരും; സ്വന്തശക്തിയല്ലോ അവന്നു ദൈവം.
11ထိုနောက် သူတို့သည် သဘောပြောင်းလဲလျက် လွန်ကျူး၍ အပြစ်ခံရကြလိမ့်မည်။ မိမိတို့ တန်ခိုးသည် မိမိတို့ ဘုရားဖြစ်လေသည်တကား။
12എന്റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷെക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.
12အို ထာဝရဘုရား၊ အကျွန်ုပ်၏ဘုရားသခင်၊ သန့်ရှင်းတော်မူသောဘုရား၊ ကိုယ်တော်သည် နိစ္စထာဝရ တည်တော်မူသည်မဟုတ်လော။ သို့ဟုတ်လျှင်၊ အကျွန်ုပ် တို့သည် သေခြင်းနှင့် ကင်းလွတ်ကြပါမည်။ အိုထာဝရ ဘုရား၊ အကျွန်ုပ်တို့ကို စစ်ကြောခြင်းငှါ သူတို့ကို ခန့်ထား တော်မူပြီ။ အိုကျောက်ထရံ၊ ဆုံးမစေခြင်းငှါ သူတို့ကို နေရာချတော်မူပြီ။
13ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതെ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍
13ကိုယ်တော်သည် ဒုစရိုက်ကို ကြည့်ရှုတော်မမူ။ သန့်ရှင်းသော မျက်စိရှိတော်မူ၏။ အဓမ္မအမှုကို ကြည့်ရှု ၍ နေတော်မမူတတ်ပါ။ သို့ဖြစ်၍၊ သစ္စာပျက်သော သူတို့ ကို အဘယ်ကြောင့် ကြည့်ရှု၍ နေတော်မူသနည်း။ အဓမ္မ လူသည် မိမိထက်ဖြောင့်မတ်သောသူကို ကိုက်စားသော အခါ၊ အဘယ်ကြောင့် တိတ်ဆိတ်စွာ နေတော်မူသနည်း။
14നീ മിണ്ടാതിരിക്കുന്നതും മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്തു?
14လူသတ္တဝါတို့ကိုလည်း ပင်လယ်ငါးကဲ့သို့၎င်း၊ မင်းမရှိသော ပိုးကောင်ကဲ့သို့၎င်း အဘယ်ကြောင့် ဖြစ် စေတော်မူသနည်း။
15അവന്‍ അവയെ ഒക്കെയും ചൂണ്ടല്‍കൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ടു അവയെ വലിച്ചെടുക്കുന്നു; കോരുവലയില്‍ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ടു അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.
15ရန်သူသည် ထိုသူအပေါင်းတို့ကို ငါးမျှားနှင့် မျှား လျက်၊ ကွန်နှင့်အုပ်လျက်၊ ပိုက်နှင့်လှောင်လျက် ဝမ်း မြောက်ရွှင်လန်းတတ်၏။
16അതു ഹേതുവായി അവന്‍ തന്റെ വലെക്കു ബലികഴിക്കുന്നു; കോരുവലെക്കു ധൂപം കാട്ടുന്നു; അവയാലല്ലോ അവന്റെ ഔഹരി പുഷ്ടിയുള്ളതും അവന്റെ ആഹാരം പൂര്‍ത്തിയുള്ളതുമായ്തീരുന്നതു.
16မိမိကွန်အား ယဇ်ပူဇော်၍၊ မိမိပိုက်အား နံ့သာ ပေါင်းကို မီးရှို့တတ်၏။ အကြောင်းမူကား၊ ထိုတန်ဆာ အားဖြင့် ဥစ္စာရတတ်၍ ဝစွာစားရ၏။
17അതുനിമിത്തം അവന്‍ തന്റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?
17သို့ဖြစ်၍၊ သူသည် ပိုက်ကွန်ထဲက ငါးတို့ကို သွန်း လောင်းရပါမည်လော။ လူအမျိုးမျိုးတို့ကို မနှမြောဘဲ အစဉ်လုပ်ကြံရပါမည်လော။