1ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
1သတ္တမလနှစ်ဆယ်တရက်နေ့တွင်၊ ပရောဖက် ဟဂ္ဂဲအားဖြင့် ထာဝရဘုရား၏ နှုတ်ကပတ်တော် ရောက် လာ၍၊
2നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാ പുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തില്‍ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാല്‍
2သင်သည် ယုဒမြို့ဝန်၊ ရှာလသေလသား ဇေရု ဗဗေလနှင့် ယဇ်ပုရောဟိတ်မင်းယောဇဒက်သား ယောရှု မှစ၍ ကျန်ကြွင်းသောသူတို့အား ဆင့်ဆိုရမည်မှာ၊
3നിങ്ങളില്‍ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആര്‍ ശേഷിച്ചിരിക്കുന്നു? ഇപ്പോള്‍ കണ്ടിട്ടു നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?
3ဤအိမ်တော်သည် ရှေးဘုန်းနှင့် ပြည့်စုံသည်ကို မြင်ဘူး၍ သင်တို့တွင် ကျန်ကြွင်းသော သူကား အဘယ် သူနည်း။ ယခုအဘယ်အရာကို မြင်သနည်း။ နှိုင်းယှဉ် လျှင် သင်တို့မျက်မှောက်၌ အဘယ်မျှမဟုတ်သကဲ့သို့ ဖြစ်သည်မဟုတ်လော။
4ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
4သို့သော်လည်း၊ အိုဇေရုဗဗေလ၊ အားယူလော့ ဟု၊ ထာဝရဘုရားမိန့်တော်မူ၏။ အို ယဇ်ပုရောဟိတ်မင်း ယောဇဒက်သားယောရှု၊ အားယူလော့။ အိုပြည်သူပြည် သားအပေါင်းတို့၊ အားယူကြလော့ဟု၊ ထာဝရဘုရား မိန့် တော်မူ၏။
5നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഔര്‍പ്പിന്‍ ; എന്റെ ആത്മാവു നിങ്ങളുടെ ഇടയില്‍ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.
5အဲဂုတ္တုပြည်မှ ထွက်သောအခါ သင်တို့နှင့် ငါဖွဲ့ သော ပဋိညာဉ်စကားနှင့်အညီ ငါသည် သင်တို့နှင့်အတူ ရှိ၏။ ငါ၏ဝိညာဉ်တော်သည် သင်တို့တွင် နေရာကျ၏။ မစိုးရိမ်ကြနှင့်ဟု၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရ ဘုရားမိန့်တော်မူ၏။
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
6ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့် တော်မူသည်ကား၊ ကာလမကြာမမြင့်မှီကောင်းကင်၊ မြေကြီး၊ ပင်လယ်၊ ကုန်းတို့ကို တဖန် ငါလှုပ်ဦးမည်။
7ഞാന്‍ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്വപൂര്‍ണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7လူမျိုးအပေါင်းတို့ကိုလည်း ငါလှုပ်ဦးမည်။ လူမျိုး အပေါင်းတို့ နှစ်သက်ဘွယ်သောအရာသည် ရောက်၍၊ ဤအိမ်ကို ဘုန်းနှင့် ငါပြည့်စုံစေမည်ဟု၊ ကောင်းကင်ဗိုလ် ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။
8വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
8ရွှေနှင့်ငွေကို ငါပိုင်သည်ဟု၊ ကောင်းကင်ဗိုလ် ခြေအရှင် ထာဝရဘုရားမိန့်တော်မူ၏။
9ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന്‍ സമാധാനം നലകും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9နောက်တည်သော ဤအိမ်တော်သည် အရင် အိမ်တော်ထက် ဘုန်းသာ၍ကြီးလိမ့်မည်ဟု၊ ကောင်းကင် ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။ ဤအရပ်၌ လည်း ငြိမ်သက်ခြင်းကို ငါပေးမည်ဟု၊ ကောင်းကင်ဗိုလ် ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
10ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
10ဒါရိမင်းကြီး နန်းစံနှစ်နှစ်၊ နဝမလနှစ်ဆယ် လေးရက်နေ့တွင်၊ ထာဝရဘုရား၏နှုတ်ကပတ်တော် သည် ပရောဖက်ဟဂ္ဂဲအားဖြင့် ရောက်လာလျက်၊
11സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാല്‍
11ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရားက၊ သင်သည် တရားအမှုကို ယဇ်ပုရောဟိတ်၌ မေးမြန်းရ မည်မှာ၊
12ഒരുത്തന്‍ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല്‍ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാര്‍ ഇല്ല എന്നുത്തരം പറഞ്ഞു.
12လူသည် သန့်ရှင်းသော အမဲသားကို မိမိအဝတ် နှင့် ထုတ်၍ ဆောင်ခဲ့လျက်၊ မုန့်၊ ဟင်း၊ စပျစ်ရည်၊ ဆီ အစရှိသော စားစရာတစုံတခုကို ထိုအဝတ်နှင့်ထိလျှင်၊ ထိုစားစရာသည် သန့်ရှင်းလိမ့်မည်လောဟု မေးမြန်း သော်၊ ယဇ်ပုရောဟိတ်တို့က၊ ထိုစားစရာသည် မသန့်ရှင်း ဟု ပြန်ပြောကြ၏။
13എന്നാല്‍ ഹഗ്ഗായിശവത്താല്‍ അശുദ്ധനായ ഒരുത്തന്‍ അവയില്‍ ഒന്നു തൊടുന്നുവെങ്കില്‍ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നുഅതു അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.
13ဟဂ္ဂဲကလည်း၊ အသေကောင်အားဖြင့် မစင် ကြယ်သောသူသည် ထိုအရာတစုံတခုကိုထိလျှင် ညစ်ညူး ခြင်းရှိလိမ့်မည်လောဟု မေးမြန်းသော်၊ ယဇ်ပုရောဟိတ် တို့က၊ ညစ်ညူးခြင်းရှိလိမ့်မည်ဟု ပြန်ပြောကြ၏။
14അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാല്‍അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയില്‍ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം അത്രേ.
14ဟဂ္ဂဲကလည်း၊ ဤလူမျိုး၊ ဤပြည်သားတို့သည် ငါ့မျက်မှောက်၌ ထိုအတူဖြစ်ကြ၏။ သူတို့လုပ်ဆောင် သမျှသည်လည်း ထိုအတူဖြစ်၏။ ငါ့ထံမှာ ပူဇော်သော အရာသည်လည်း ညစ်ညူး၏ဟု၊ ထာဝရဘုရား မိန့်တော် မူ၏။
15ആകയാല്‍ നിങ്ങള്‍ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കല്‍ കല്ലിന്മേല്‍ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊള്‍വിന്‍ .
15ထာဝရဘုရား၏ဗိမာန်တော်၌ ကျောက်တခု ပေါ်မှာ တခုကို မတင်မှီ၊ ယခုနေ့မှစ၍ အထက်အမှုကို ပြန်ကြည့်ဆင်ခြင်ကြပါလော့။
16ആ കാലത്തു ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയില്‍ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളു.
16ထိုကာလတွင် ဆန်အတင်းနှစ်ဆယ်ထွက်ရ သော စပါးပုံသို့ လူလာသောအခါ တဆယ်ကိုသာ ရ၏။ စပျစ်ရည်အိုးငါးဆယ်ကို ယူခြင်းငှါ စပျစ်သီးနယ်ရာကျင်း သို့ လာသောအခါ နှစ်ဆယ်ကိုသာ ရ၏။
17വെണ്‍കതിരും വിഷമഞ്ഞും കല്‍മഴയുംകൊണ്ടു ഞാന്‍ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
17သင်တို့ လုပ်ဆောင်သမျှတို့တွင် လေထိ၍ အပင်သေဘေး၊ အရည်ယို၍ သေဘေးဖြင့် ငါသည် ဒဏ် ခတ်ခဲ့ပြီ။ သို့သော်လည်း၊ သင်တို့သည် ငါ့ထံသို့ ပြန်၍ မလာကြဟု ထာဝရဘုရားမိန့်တော်မူ၏။
18നിങ്ങള്‍ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിന്‍ ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതല്‍, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തില്‍ തന്നേ ദൃഷ്ടിവേക്കുവിന്‍ .
18ထာဝရဘုရား၏ဗိမာန်တော်တိုက်မြစ်ကျ၍၊ နဝမလနှစ်ဆယ်လေးရက်နေ့၊ ယနေ့မှစ၍ ရှေ့သို့ မျှော် ကြည့်ဆင်ခြင်ကြပါလော့။ ဆင်ခြင်ရမည်အကြောင်း အရာဟူမူကား၊
19വിത്തു ഇനിയും കളപ്പുരയില്‍ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായക്കുന്നില്ലയോ? ഇന്നുമുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.
19စပါးကျီ၌ စပါးရှိသလော။ မရှိ။ စပျစ်ပင်၊ သင်္ဘောသဖန်းပင်၊ သလဲပင်၊ သံလွင်ပင်တို့သည် အသီး ကို မသီးကြသေး။ သို့သော်လည်း၊ ယနေ့မှစ၍ သင်တို့ကို ငါကောင်းကြီးပေးမည်ဟု မိန့်တော်မူ၏။
20ഇരുപത്തു നാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാല്‍
20ထိုလနှစ်ဆယ်လေးရက်နေ့တွင်၊ ထာဝရဘုရား ၏နှုတ်ကပတ်တော်သည် ဟဂ္ဂဲသို့ တဖန်ရောက်လာ၍၊
21നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതുഞാന്‍ ആകാശത്തെയും ഭൂമിയെയും ഇളക്കും.
21သင်သည် ယုဒမြို့ဝန်၊ ဇေရုဗဗေလကို ဆင့်ဆို ရမည်မှာ၊ ငါသည် ကောင်းကင်နှင့်မြေကြီးကို လှုပ်မည်။
22ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന്‍ രഥത്തെയും അതില്‍ കയറി ഔടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഔടിക്കുന്നവരും ഔരോരുത്തന്‍ താന്താന്റെ സഹോദരന്റെ വാളിനാല്‍ വീഴും.
22တိုင်းနိုင်ငံတို့၏ ရာဇပလ္လင်များကို မှောက်လှန် ၍၊ အမျိုးမျိုးသော တိုင်းနိုင်ငံတန်ခိုးကို ဖျက်ဆီးမည်။ ရထားနှင့် ရထားစီးသူရဲတို့ ကိုလည်း မှောက်လှန်မည်။ မြင်းနှင့် မြင်းစီးသူရဲ တို့သည် တယောက်ကို တယောက်ခုတ်၍ လဲကြလိမ့်မည်။
23അന്നാളില്‍--സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു--എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാന്‍ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
23ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့် တော်မူသည်ကား၊ အို ရှာလသေလသား၊ ငါ့ကျွန်ဇေရုဗ ဗေလ၊ ထိုအခါ သင့်ကိုငါယူ၍ တံဆိပ်လက်စွပ်ကဲ့သို့ ခန့် ထားမည်ဟု၊ ထာဝရဘုရား မိန့်တော်မူ၏။ သင့်ကို ငါရွေး ချယ်ပြီဟု၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့် တော်မူ၏။