1എഫ്രയീം സംസാരിച്ചപ്പോള്‍ വിറയല്‍ ഉണ്ടായി; അവന്‍ യിസ്രായേലില്‍ മികെച്ചവനായിരുന്നു; എന്നാല്‍ ബാല്‍മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.
1ဧဖရိမ်သည် နှုတ်မြွက်သောအခါ သူတပါး ကြောက်လန့်တတ်၏။ သူသည် ဣသရေလအမျိုး၌ မြင့် မြတ်၏။ နောက်တဖန် ဗာလဘုရားအားဖြင့် ပြစ်မှား သောကြောင့် သေ၏။
2ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.
2ယခုမှာ အထပ်ထပ်ပြစ်မှား၍ ကိုယ်ဥာဏ်ပညာ အားဖြင့် အရည်သွန်းသော ငွေရုပ်တု၊ ဆရာသမား လုပ်တတ်သော ရုပ်တုဆင်းတုများကို ကိုယ့်အဘို့ လုပ်ကြ ၏။ လုပ်ပြီးမှ ယဇ်ပူဇော်သောသူသည် နွားသငယ်ကို နမ်းစေဟု ဆိုတတ်ကြ၏။
3അതുകൊണ്ടു അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തില്‍നിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകകൂഴലില്‍നിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.
3ထိုကြောင့်၊ သူတို့သည် နံနက်မိုဃ်းတိမ်ကဲ့သို့၎င်း၊ စောစောကွယ်ပျောက်တတ်သော နှင်းကဲ့သို့၎င်း၊ ကောက်နယ်တလင်းမှ လေဘွေတိုက်သွားသော ဖွဲကဲ့သို့ ၎င်း၊ မီးဖိုထဲကထွက်သော မီးခိုးကဲ့သို့၎င်း ဖြစ်ရကြလိမ့် မည်။
4ഞാനോ മിസ്രയീംദേശംമുതല്‍ നിന്റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;
4သို့ရာတွင်၊ ငါထာဝရဘုရားသည် သင့်ကို အဲဂုတ္တုပြည်မှ ကယ်နှုတ်သော သင်၏ဘုရားသခင် ဖြစ်၏။ ငါမှတပါး အခြားသော ဘုရားသခင်ကို သင်မသိ ပြီ။ ငါမှတပါး ကယ်တင်နိုင်သော သခင်မရှိ။
5ഞാനല്ലാതെ ഒരു രക്ഷിതാവു ഇല്ലല്ലോ. ഞാന്‍ മരുഭൂമിയില്‍ ഏറ്റവും വരണ്ട ദേശത്തു തന്നേ നിന്നെ മേയിച്ചു.
5အလွန်သွေ့ခြောက်သော အရပ်တည်းဟူသော တော၌ပင် သင့်ကို ငါသိပြီ။ ကျက်စားရာအရပ်၌ ဝပြော စွာ စားရကြ၏။
6അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു.
6ဝသောအခါ ဝါကြွားသော စိတ်ရှိ၍ ငါ့ကို မေ့ လျော့ကြ၏။
7ആകയാല്‍ ഞാന്‍ അവര്‍ക്കും ഒരു സിംഹത്തെപ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;
7ထိုကြောင့်၊ သူတို့၌ ငါသည် ခြင်္သေ့ကဲ့သို့ ဖြစ် မည်။ လမ်းနားမှာ ချောင်းသော ကျားသစ်ကဲ့သို့ သူတို့ကို ချောင်းမြောင်းမည်။
8കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.
8သားပျောက်သော ဝံမကဲ့သို့ သူတို့ကို ငါဆီးကြို ၍၊ သူတို့နှလုံး၌ ဖုံးသော အမြှေးကို ဆုတ်ဖဲ့မည်။ ခြင်္သေ့ မင်းကဲ့သို့ တွေ့သောအရပ်၌ပင် ငါကိုက်စားမည်။ တော သားရဲဖြစ်၍ အပိုင်းပိုင်းဆွဲဖြတ်မည်။
9യിസ്രായേലേ, നിന്റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നതു നിന്റെ നാശം ആകുന്നു.
9အို ဣသရေလ၊ သင့်ကို ကယ်တင်နိုင်သော အရှင် ငါ့ကို သင်သည် ဆန့်ကျင်ဘက်ပြုသောကြောင့် အကျိုးနည်းရှိ၏။
10നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്റെ രാജാവു ഇപ്പോള്‍ എവിടെ? എനിക്കു ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്റെ ന്യായാധിപന്മാര്‍ എവിടെ?
10သင်၏ ရှင်ဘုရင်သည် အဘယ်မှာ ရှိသနည်း။ သင့်နေရာမြို့ရှိသမျှတို့၌ ကယ်တင်ပါစေသော။ သင်၏ တရားသူကြီးတို့သည် အဘယ်မှာ ရှိကြသနည်း။
11എന്റെ കോപത്തില്‍ ഞാന്‍ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തില്‍ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.
11ရှင်ဘုရင်နှင့် မင်းများကို ပေးပါဟု သင် တောင်းသောကြောင့်၊ ငါအမျက်ထွက်၍ ရှင်ဘုရင်ကို ပေးပြီ။ တဖန်ပြင်းစွာ အမျက်ထွက်၍ ရှင်ဘုရင်ကို ပယ် ရှားပြီ။
12എഫ്രയീമിന്റെ അകൃത്യം സംഗ്രഹിച്ചും അവന്റെ പാപം സൂക്ഷിച്ചും വെച്ചിരിക്കുന്നു.
12ဧဖရိမ်ပြုသော ဒုစရိုက်ကို ငါထုပ်ထား၍ သူ၏ အပြစ်ကို သိုမှီးပြီ။
13നോവുകിട്ടിയ സ്ത്രീയുടെ വേദന അവന്നു ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍ ; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കല്‍ എത്തുന്നില്ല.
13သူသည် သားဘွားသော မိန်းမကဲ့သို့ ဝေဒနာကို ခံရချိန်နီးပြီ။ မိုက်သောအမျိုးသားဖြစ်၏။ သားဘွားရာ ဝမ်းဝ၌ ကြာမြင့်စွာနေပါသည်တကား။
14ഞാന്‍ അവരെ പാതാളത്തിന്റെ അധീനത്തില്‍നിന്നു വീണ്ടെടുക്കും; മരണത്തില്‍നിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകള്‍ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.
14သူတို့ကို မရဏာနိုင်ငံတန်ခိုးမှ ငါကယ်လွှတ် မည်။ သေမင်းလက်မှလည်း ရွေးမည်။ အိုသေမင်း၊ သင့် ကို ကာလနာ စွဲစေမည်။ အိုမရဏာနိုင်ငံ၊ သင်၌ ဖျက်ဆီး သောဘေးကို ရောက်စေမည်။ နောင်တရမည်အကြောင်း ကို ပမာဏမပြု။
15അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
15မိမိညီအစ်ကိုတို့တွင် အသီးများစွာ သီးတတ် သော်လည်း၊ အရှေ့လေလာလိမ့်မည်။ ထာဝရဘုရား၏ လေသည် တောမှလာ၍ သူ၏စမ်းရေတွင်းကို ခန်းခြောက်စေသဖြင့် ရေပြတ်လိမ့်မည်။ ဘဏ္ဍာတိုက်၌ ရှိသ မျှသော တန်ဆာအကောင်းအမြတ်တို့ကို ရန်သူ လုယူ လိမ့်မည်။
16ശമര്‍യ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവള്‍ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.
16ရှမာရိမြို့သည် မိမိဘုရားသခင်ကို ပုန်ကန်သောကြောင့် ပျက်စီးလိမ့်မည်။ မြို့သားတို့သည် ထားဖြင့် လဲ၍ သေကြလိမ့်မည်။ သူငယ်တို့သည် မြေပေါ်မှာ ဆောင့်ဖွပ်ခြင်းကို၎င်း၊ ကိုယ်ဝန်ဆောင်သောမိန်းမတို့ သည် ဝမ်းခွဲခြင်းကို၎င်း ခံရကြလိမ့်မည်။