1വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
1လာကြ။ ထာဝရဘုရားထံတော်သို့ ပြန်ကြ ကုန်အံ့။ ကိုယ်တော်သည် ကိုက်ဖြတ်သော်လည်း ပကတိ ဖြစ်စေတော်မူမည်။ ဒဏ်ခတ်သော်လည်း အနာကို စည်းတော်မူမည်။
2രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
2နှစ်ရက်လွန်ပြီးမှ ငါတို့ကို အသက်ရှင်စေ၍၊ သုံးရက်မြောက်သောနေ့၌ ထမြောက်စေတော်မူသဖြင့်၊ အထံတော်၌ ငါတို့သည် အသက်ရှင်ကြလိမ့်မည်။
3നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
3ပညာကိုလည်း ရကြလိမ့်မည်။ ထာဝရဘုရားကို သိခြင်းငှါ လိုက်ရှာကြလိမ့်မည်။ ထာဝရဘုရားကို သိခြင်း ငှါ လိုက်ရှာကြလိမ့်မည်။ ထွက်တော်မူချိန်သည် နံနက် ကဲ့သို့ ဖြစ်လိမ့်မည်။ ရွာသောမိုဃ်းနှင့် မြေအပေါ်သို့ ရွာသော နောက်မိုဃ်းကဲ့သို့ သက်ရောက်တော်မူလိမ့်မည်။
4എഫ്രയീമേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാന്‍ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
4အိုဧဖရိမ်၊ သင်၌ အဘယ်သို့ ငါပြုရမည်နည်း။ အိုယုဒ၊ သင်၌ အဘယ်သို့ ငါပြုရမည်နည်း။ သင်တို့ ကြည်ညိုသော စိတ်သည် နံနက်မိုဃ်းတိမ်ကဲ့သို့၎င်း၊ စောစောပျောက်တတ်သော နှင်းကဲ့သို့၎င်းဖြစ်၏။
5അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാല്‍ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
5ထိုကြောင့် သူတို့ကို ပရောဖက်များအားဖြင့် ငါသည် အပိုင်းပိုင်းခုတ်ဖြတ်ရပြီ။ ငါ့နှုတ်ထွက်စကား အားဖြင့် သတ်ရပြီ။ ငါ့စီရင်ချက်တို့သည်လည်း ထွန်းလင်း သော အလင်းကဲ့သို့ ဖြစ်ကြပြီ။
6യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.
6ယဇ်ပူဇော်ခြင်း အကျင့်ထက် သနားခြင်း ကရုဏာအကျင့်ကို၎င်း၊ မီးရှို့ရာယဇ်ပူဇော်ခြင်းထက် ဘုရားသခင်နှင့် ကျွမ်းဝင်ခြင်းကို၎င်း ငါနှစ်သက်၏။
7എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.
7သူတို့သည် အာဒံကဲ့သို့ ပဋိညာဉ်ကို လွန်ကျူး ကြပြီ။ နေရင်းအရပ်၌ ငါ့သစ္စာကို ဖျက်ကြပြီ။
8ഗിലയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെപട്ടണം, അതു രക്തംകൊണ്ടു മലിനമായിരിക്കുന്നു.
8ဂိလဒ်မြို့သည် အဓမ္မပြုသော သူတို့နေရာ ဖြစ်၍၊ လူအသွေးနှင့် စွန်းသော ခြေရာများ၏။
9പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയില്‍ കുല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മ്മം ചെയ്യുന്നു.
9ထားပြအလုံးအရင်းသည် ခရီးသွားသော သူကို ချောင်း၍ ကြည့်သကဲ့သို့၊ ယဇ်ပုရောဟိတ် အပေါင်း အသင်းသည် ရှေခင်မြို့သို့သွားသော လမ်း၌ပင် အသက် ကို သတ်တတ်ကြ၏။
10യിസ്രായേല്‍ഗൃഹത്തില്‍ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗം ചെയ്തു, യിസ്രായേല്‍ മലിനമായുമിരിക്കുന്നു.
10အကယ်စင်စစ် အဓမ္မအမှုကို ပြုတတ်ကြ၏။ ကြောက်မက်ဘွယ်သောအမှုကို ဣသ ရေလအမျိုး၌ ငါမြင်ပြီ။ ထိုအမျိုး၌ ဧဖရိမ်သည် မှားယွင်း တတ်၏။ ဣသရေလသည် ညစ်ညူးခြင်းရှိ၏။
11യെഹൂദയേ, ഞാന്‍ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു.
11ထိုမှ တပါး အိုယုဒအမျိုး၊ သိမ်းသွားသော ငါ၏လူတို့ကို ငါဆောင်ခဲ့ပြန်သောအခါ၊ စပါး ရိတ်ရာကာလသည် သင့်အဖို့ ခန့်ထားလျက်ရှိ၏။