1അവര്‍ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.
1တံပိုးမှုတ်လော့။ ရန်သူသည် ရွှေလင်းတကဲ့သို့ ထာဝရဘုရား၏အိမ်တော်သို့ လာလိမ့်မည်။ အကြောင်း မူကား၊ သူတို့သည် ငါ့ပဋိညာဉ်ကို ဖျက်၍ ငါ့တရားကို လွန်ကျူးကြပြီ။
2അവര്‍ എന്നോടുദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
2သို့ရာတွင် သူတို့က၊ အကျွန်ုပ်တို့၏ ဘုရားသခင်၊ အကျွန်ုပ်တို့သည် ဣသရေလအမျိုးဖြစ်၍ ကိုယ်တော်ကို သိကြပါ၏ဟု ငါ့အား ကြွေးကြော်ကြသည်တကား။
3യിസ്രായേല്‍ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
3ဣသရေလအမျိုးသည် ကောင်းသောအရာကို စွန့်ပစ်သောကြောင့်၊ ရန်သူညှဉ်းဆဲခြင်းကို ခံရလိမ့်မည်။
4അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
4သူတို့သည် ငါ၏အခွင့်မရှိဘဲ ကိုယ်အလို အလျောက် ရှင်ဘုရင်တို့ကို ချီးမြှောက်ကြပြီ။ ငါမသိရဘဲ မင်းတို့ကို ခန့်ထားကြပြီ။ ကိုယ်အကျိုးနည်းစေခြင်းငှါ၊ ကိုယ်ရွှေငွေနှင့်ကိုယ်အဘို့ ရုပ်တုများကိုလုပ်ကြပြီ။
5ശമര്‍യ്യയോ, നിന്റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
5အိုရှမာရိ၊ သင်၏ နွားသငယ်ကို စွန့်ပစ်လော့။ ကိုးကွယ်သော သူများကို ငါအမျက်ထွက်၏။ သူတို့သည် အဘယ်မျှကာလပတ်လုံး သန့်ရှင်းခြင်းတရားကို မမှီနိုင် ဘဲ နေရကြလိမ့်မည်နည်း။
6ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
6ထိုနွားသငယ်သည် ဣသရေလအမျိုး ကြံစည် ၍ ဖြစ်၏။ ဆရာသမားလုပ်သောကြောင့် ဘုရားမဟုတ်။ အကယ်စင်စစ် ရှမာရိနွားသငယ်သည် အပိုင်းပိုင်း ကျိုးပဲ့ ရလိမ့်မည်။
7അവര്‍ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.
7လေမျိုးစေ့ကို ကြဲ၍ လေဘွေစပါးကို ရိတ်ရကြ လိမ့်မည်။ စပါးပင် မရှိရ။ အနှံထဲက မုန့်ညက်မထွက်ရ။ ထွက်သော်လည်း တကျွန်းတနိုင်ငံသားတို့သည် စားကြ လိမ့်မည်။
8യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയില്‍ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
8ဣသရေလအမျိုးသည် တိမ်မြုပ်လေပြီ။အဘယ် သူမျှ မနှစ်သက်သော တန်ဆာကဲ့သို့ တပါးအမျိုးသားတို့ တွင် ရှိရလိမ့်မည်။
9അവര്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
9အာရှုရိပြည်သို့ အလိုလိုသွားလေပြီတကား။ ဧဖရိမ်သည် ကိုယ်အဘို့တကောင်တည်းနေသော မြည်း ရိုင်းကဲ့သို့ဖြစ်၍၊ ရည်းစားတို့အား ဆုချလေပြီ။
10അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
10တပါးအမျိုးသားတို့အား ဆုချသော်လည်း၊ ချက် ခြင်းလူများကို ငါစုဝေးစေမည်။ မကြာမမြင့်မှီ ရှင်ဘုရင် နှင့် မင်းများတင်သော ဝန်ကို ပင်ပန်းစွာ ထမ်းရကြလိမ့် မည်။
11എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നു.
11ဧဖရိမ်သည် များစွာသော ယဇ်ပလ္လင်တို့ကို အပြစ်အဘို့ လုပ်သောကြောင့်၊ ယဇ်ပလ္လင်တို့ကို သူ၏ အပြစ်ဟူ၍ မှတ်ရလိမ့်မည်။
12ഞാന്‍ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായി എണ്ണപ്പെടുന്നു.
12ငါ့တရား၏ ထူးဆန်းသောအရာတို့ကို သူ့အဘို့ ငါရေးထားပြီ။ သို့သော်လည်း၊ ရိုင်းသော အရာဟူ၍ သူသည် မှတ်လေပြီတကား။
13അവര്‍ എന്റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍ യഹോവ അവയില്‍ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
13ငါနှင့်ဆိုင်သော ပူဇော်သက္ကာတို့ကို ယဇ်ပူဇော် သော သူတို့သည် ပူဇော်၍ ကိုယ်တိုင်စားကြ၏။ ထာဝရ ဘုရားသည် သူတို့ကို လက်ခံတော်မမူ။ သူတို့အပြစ်များ ကို ချက်ခြင်းအောက်မေ့၍ စစ်ကြောတော်မူသော အားဖြင့်၊ သူတို့သည် အဲဂုတ္တုပြည်သို့ ပြန်သွားရကြလိမ့် မည်။
14യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
14ဣသရေလသည် သူ့ကို ဖန်ဆင်းတော်မူသော သခင်ကိုမေ့လျော့၍ ဘုံဗိမာန်များကို တည်ဆောက်တတ် ၏။ ယုဒသည်လည်း ခိုင်ခံ့သော မြို့တို့ကို များပြားစေ တတ်၏။ သို့ရာတွင်၊ ငါသည် ထိုမြို့များတို့ကို မီးရှို့၍ ဘုံဗိမာန်များတို့ကို မီးလောင်ရလိမ့်မည်။