1ആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.
1ယုဒရှင်ဘုရင် ဩဇိမင်း၊ ယောသံမင်း၊ အာခတ် မင်း၊ ဟေဇကိမင်းတို့ လက်ထက်၌၊ အာမုတ်၏သား ဟေရှာယသည် ယေရုရှလင်မြို့မှစ၍၊ ယုဒပြည်နှင့်ဆိုင် သော ဗျာဒိတ်တော်ကို ခံရသည်မှာ၊
2ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നുഞാന്‍ മക്കളെ പോറ്റി വളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.
2ထာဝရဘုရား မိန့်တော်မူသည်ဖြစ်၍၊ အို ကောင်းကင်၊ ကြားလော့။ အိုမြေကြီး၊ နားထောင် လော့။ မိန့်တော်မူချက်ဟူမူကား၊ ငါကျွေးမွေးပြုစုသော သားသမီးတို့သည် ငါ့ကို ပုန်ကန်ကြပြီ။
3കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.
3နွားသော်လည်း မိမိအရှင်ကိုသိ၏။ မြည်သော် လည်း မိမိသခင်၏ မြည်းဇောင်းကို သိ၏။ ဣသရေလ အမျိုးသားတို့မူကား၊ ငါ့ကိုမသိကြ။ ငါ၏လူမျိုးမူကား၊ မဆင်ခြင်တတ်ပါတကား။
4അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്‍! അവര്‍ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.
4ဆိုးယုတ်သောအမျိုး၊ ဒုစရိုက်ဝန်ကို ထမ်းရွက် သော လူစု၊ မတရားသဖြင့်ပြုသောအနွှယ်၊ ဖောက်ပြန် သော သားသမီးပါတကား။ ထာဝရဘုရားကို စွန့်ကြပြီ။ ဣသရေလအမျိုး၏ သန့်ရှင်းသောဘုရားကို မရိုမသေ ပြု၍ ပယ်ကြပြီ။ ကျောခိုင်း၍ ခွားသွားကြပြီ။
5ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.
5သူတို့ကိုအဘယ်သို့ ဒဏ်ပေးရဦးမည်နည်း။ အဘယ်သို့ ထပ်၍ ဆုံးမရဦးမည်နည်း။ ဦးခေါင်းသည် အနာသက်သက်ရှိ၏။ နှလုံးသည်လည်း ခွန်အားအလျှင်း မရှိ။
6അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.
6ခြေဘဝါးမှသည် ဦးခေါင်းတိုင်အောင် ကျန်းမာ ခြင်းမရှိ။ စုတ်ရှသောအနာ၊ ထိခိုက်၍ရောင်သောအနာ၊ ရိယွဲသော အနာသက်သက်ရှိ၏။ ထိုအနာများကို မနှိပ် မနယ်ရ။ အဝတ်နှင့်မစည်းရ။ ဘယောင်းဆီးနှင့် မပြော့ စေရသေး။
7നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങള്‍ തീക്കിരയായി; നിങ്ങള്‍ കാണ്‍കെ അന്യജാതിക്കാര്‍ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാര്‍ ഉന്മൂലനാശം ചെയ്തതു പോലെ ശൂന്യമായിരിക്കുന്നു.
7သင်တို့ပြည်သည် လူဆိတ်ညံလျက်ရှိ၏။ သင်တို့ မြို့များကို မီလောင်ပြီ။ သင်တို့မြေကိုလည်း တကျွန်း တနိုင်ငံသားတို့သည် သင်တို့မျက်မှောက်၌စားကြ၏။ ရန်သူဖျက်ပြီးသကဲ့သို့၊ လူဆိတ်ညံလျက်ရှိ၏။
8സീയോന്‍ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടില്‍ പോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.
8ဇိအုန်သတို့သမီးသည်လည်း၊ စပျစ်ဥယျာဉ်ထဲ ၌ တဲကဲ့သို့၎င်း၊ သခွါးတောင်ယာ၌ လင့်စင်ကဲ့သို့၎င်း၊ ရန်သူဝိုင်းသောမြို့ကဲ့သို့၎င်း ကျန်ရစ်လေ၏။
9സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കില്‍ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.
9ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားသည် ငါတို့ ၌အနည်းငယ်မျှ ကြွင်းစေတော်မမူလျှင်၊ ငါတို့သည် သောဒုံမြို့ကဲ့သို့ဖြစ်၍ ဂေါမောရမြို့နှင့် တူကြပြီ။
10സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്‍വിന്‍ .
10သောဒုံမြို့ကို အစိုးရသောမင်းတို့၊ ထာဝရ ဘုရား၏ နှုတ်ကပတ်တော်ကို ကြားကြလော့။ ဂေါမောရမြို့သားတို့၊ ငါတို့ဘုရားသခင်၏ တရား တော်ကို နားထောင်ကြလော့။
11നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.
11ထာဝရဘုရား မိန့်တော်မူသည်ကား၊ သင်တို့ ပူဇော်သော ယဇ်များကို ငါသည်အဘယ်သို့ဆိုင်သနည်း။ မီးရှို့၍ ပူဇော်သောသိုးကောင်၊ ဆူဖြိုးအောင်ကျွေးသော တိရစ္ဆာန်တို့၏ ဆီဥနှင့် ငါဝပြီ။ နွားနှင့်သိုးသငယ်၊ ဆိတ် တို့၏အသွေးကို ငါမနှစ်သက်။
12നിങ്ങള്‍ എന്റെ സന്നിധിയില്‍ വരുമ്പോള്‍ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാന്‍ ഇതു നിങ്ങളോടു ചോദിച്ചതു ആര്‍?
12သင်တို့သည် ငါရှေ့မှာ မျက်နှာပြခြင်းငှါ လာကြ သောအခါ၊ ငါ့တန်တိုင်းတော်ကို ကျော်နင်းသောသင်တို့၌ ထိုသို့သော ဝတ်ကို အဘယ်သူတောင်းသနည်း။
13ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.
13အချည်းနှီးသော ပူဇော်သက္ကကို နောက်တဖန် မဆောင်ခဲ့ကြနှင့်၊ သင်တို့မီးရှို့သောနံ့သာပေါင်းကို ငါရွံရှာ၏။ လေဆန်နေ့၊ ဥပုသ်နေ့၊ ပရိသတ်စည်းဝေး သော နေ့ကိုလည်း ရွံရှာ၏။ အဓမ္မအမှုနှင့်ရောနှော သော ဓမ္မစည်းဝေးခြင်းတို့ကို သည်းမခံနိုင်။
14നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.
14ငါ့ဝိညာဉ်သည် သင်တို့လဆန်းနေ့များနှင့်၊ သင်တို့ပွဲများကို မုန်း၏။ ငါ့ကိုနှောက်ရှက်စရာဖြစ်၏။ သည်းခံခြင်းအားဖြင့် ငါပင်ပန်း၏။
15നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങള്‍ എത്ര തന്നേ പ്രാര്‍ത്ഥനകഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.
15သင်တို့သည်လက်ဝါးတို့ကို ဖြန့်ကြသောအခါ၊ ငါသည်မျက်စိကိုလွှဲမည်။ များစွာသော ပဌနာကို ပြုကြသောအခါ၊ ငါသည်နားမထောင်။ သင်တို့လက်တို့ သည် အသွေးနှင့် ပြည့်ကြ၏။
16നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ ; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍ .
16ကိုယ်ကိုကိုယ်ဆေးကြောကြလော့။ ကိုယ်ကို ကိုယ်စင်ကြယ်စေကြလော့။ သင်တို့ ဒုစရိုက်များကို ငါ့မျက်မှောက်မှ ပယ်ရှားကြလော့။ မကောင်းသော အကျင့်ကို ဖြတ်ကြလော့။
17നന്മ ചെയ്‍വാന്‍ പഠിപ്പിന്‍ ; ന്യായം അന്വേഷിപ്പിന്‍ ; പീഡിപ്പിക്കുന്നവനെ നേര്‍വ്വഴിക്കാക്കുവിന്‍ ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിന്‍ ; വിധവേക്കു വേണ്ടി വ്യവഹരിപ്പിന്‍ .
17ကောင်းသောအကျင့်ကို ကျင့်အံ့သောငှါ သင်ကြလော့။ တရားသဖြင့် ပြုခြင်းငှါ ကြံကြလော့။ ကောင်းသောအရာကို ဖြောင့်စေကြလော့။ မိဘမရှိသော သူတို့အဘို့ တရားသဖြင့် စီရင်ကြလော့။ မှုဆိုးမတို့၏အမှု ကို စောင့်ကြလော့။
18വരുവിന്‍ , നമുക്കു തമ്മില്‍ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
18ထာဝရဘုရားမိန့်တော်မူသည်ကား၊ လာကြ။ တရားစီရင်ကြကုန်အံ့။ သင်တို့အပြစ်သည် နီသော အဆင်းရှိသော်လည်း၊ မိုဃ်းပွင့်ကဲ့သို့ ဖြူလိမ်မည်။ ကတ္တီ ပါနီနှင့်တမျှ နီသော်လည်း၊ သိုးမွေးကဲ့သို့ဖြစ်လိမ့်မည်။
19നിങ്ങള്‍ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കില്‍ ദേശത്തിലെ നന്മ അനുഭവിക്കും.
19သင်တို့သည် ကြည်ညိုနားထောင်လျှင်၊ မြေအသီး အနှံကို စားရကြလိမ့်မည်။
20മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.
20သို့မဟုတ်လျှင်၊ ငြင်းဆန်ပုန်ကန်လျှင် ထား လက်နက်ဖြင့် ဆုံးရလိမ့်မည်ဟု၊ ထာဝရဘုရား၏ နှုတ် တော်ထွက်အမိန့်တော်ရှိ၏။
21വിശ്വസ്തനഗരം വേശ്യയായി തീര്‍ന്നിരിക്കുന്നതു എങ്ങനെ! അതില്‍ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാര്‍.
21သစ္စာရှိသောမြို့သည် အဘယ်သို့မျောက် မထားပြန်သနည်း။ အထက်က ဖြောင့်မတ်စွာ စီရင်ခြင်း နှင့်ပြည့်၏။ တရားသည် သူ၏အထဲမှာ နေရာကျ၏။ ယခုမူကား၊ လူအသက်ကို သတ်သောသူတို့သည် နေရာ ကျကြ၏။
22നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേര്‍ന്നും ഇരിക്കുന്നു.
22သင်၏ ငွေသည်လည်းချော် ဖြစ်လေပြီ။ သင်၏ စပျစ်ရည်သည် ရေနှင့်ရောလျက်ရှိ၏။
23നിന്റെ പ്രഭുക്കന്മാര്‍ മത്സരികള്‍; കള്ളന്മാരുടെ കൂട്ടാളികള്‍ തന്നേ; അവര്‍ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര്‍ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കല്‍ വരുന്നതുമില്ല.
23သင်၏မင်းတို့သည် ပုန်ကန်ကြပြီ။ သူခိုး လက်ခံဖြစ်ကြပြီ။ ထိုမင်းအပေါင်းတို့သည် လက်ဆောင်ကို အလိုရှိကြ၏။ တံစိုးကိုစားကြ၏။ မိဘမရှိသော သူတို့ အဘို့ တရားမစီရင်ကြ။ မုတ်ဆိုးမအမှုကို နားမထောင် ကြ။
24അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നുഹാ, ഞാന്‍ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
24ထိုကြောင့်၊ ဣသရေလ အမျိုး၌ တန်ခိုးကြီး သောဘုရား၊ ကောင်းကင်ဗိုလ်ခြေသခင် အရှင်ထာဝရ ဘုရားမိန့်တော်မူသည်ကား၊ အဲ၊ ငါ့တဘက်၌ နေသော သူတို့ကို ပယ်ရှားပြီးမှ ငါချင်ရဲပြေမည်။ ကိုယ်အဘို့ကို စောင့်၍ ငါ့ရန်သူတို့ကို အပြစ်နှင့် အလျောက်စီရင်မည်။
25ഞാന്‍ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.
25သင့်ကိုလည်း ငါကိုင်ယူပြီးလျှင်၊ ချော်နှင့်ရှင်း ရှင်း ကင်းစင်စေ၍ သင်၏ကြေးဖြူရှိသမျှကိုလည်း ပယ်ရှားမည်။
26ഞാന്‍ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കല്‍ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കല്‍ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
26သင်၏ တရားသူကြီးတို့နှင့် တိုင်ပင်မှူးမတ် တို့ကို ရှေ့ဦးစွာခန့်ထားသည် နည်းတူ၊ တဖန်ငါခန့်ထား ဦးမည်။ ထိုနောက်မှ၊ သင်၏နာမကို တရားသောမြို့၊ သစ္စာစောင့်သောမြို့ဟု သမုတ်ကြလိမ့်မည်။
27സീയോന്‍ ന്യായത്താലും അതില്‍ മനം തിരിയുന്നവര്‍ നീതിയാലും വീണ്ടെടുക്കപ്പെടും.
27ဇိအုန်မြို့သည် တရားအားဖြင့်၎င်း၊ မြို့သူမြို့ သားတို့သည် ဖြောင့်မတ်သောအာဖြင့်၎င်း၊ ရွေးနှုတ်ခြင်း ကို ခံရကြလိမ့်မည်။
28എന്നാല്‍ അതിക്രമികള്‍ക്കും പാപികള്‍ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവര്‍ മുടിഞ്ഞുപോകും.
28လွန်ကျူးသောသူနှင့် ပြစ်မှားသောသူတို့သည် ပျက်စီးခြင်းသို့ အတူရောက်၍၊ ထာဝရဘုရားကို စွန့်သော သူတို့သည် ဆုံးရှုံးကြလိမ့်မည်။
29നിങ്ങള്‍ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്‍നിമിത്തം ലജ്ജിക്കും.
29သင်တို့သည် တပ်မက်ဘူးသော သပိတ်ပင်တို့ ကြောင့် ရှက်ကြလိမ့်မည်။ သင်တို့သည် ရွေးယူဘူးသော ဥယျာဉ်တို့ကြောင့် မျက်နှာပျက်ကြလိမ့်မည်။
30നിങ്ങള്‍ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
30အကြောင်းမူကား၊ အရွက်နွမ်းသော သပိတ်ပင် ကဲ့သို့၎င်း၊ ရေမရှိသောဥယျာဉ်ကဲ့သို့၎င်း ဖြစ်ကြလိမ့်မည်။
31ബലവാന്‍ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
31ခွန်အားကြီးသောသူသည် ပိုက်ဆန်လျှော်ဖြစ် လျက်၊ သူ၏အမှုသည် မီးပွားဖြစ်လျက်၊ ထိုနှစ်ပါးသည် အတူလောင်းကြလိမ့်မည်။ ထိုမီးကိုအဘယ်သူမျှ မသတ်ရ။