Malayalam

Myanmar

Isaiah

11

1എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
1ယေရှဲအမျိုးအငုတ်၌ အတက်ပေါက်လိမ့်မည်။ သူ၏အမြစ်တို့တွင် အညွန့်သည် အသီးသီးလိမ့်မည်။
2അവന്റെ മേല്‍ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
2ထာဝရဘုရား၏ ဝိညာဉ်တော်တည်းဟူသော ဥာဏ်ပညာကို ပေးသောဝိညာဉ်၊ ကြံစည်တတ် စွမ်းနိုင် သော သတ္တိကိုပေးသောဝိညာဉ်၊ ထာဝရဘုရားကိုသိ၍ ကြောက်ရွံ့သောသဘောကို ပေးသောဝိညာဉ်တော်သည် ထိုသူအပေါ်မှာ ကျိန်းဝပ်တော်မူလိမ့်မည်။
3അവന്റെ പ്രമോദം യഹോവാഭക്തിയില്‍ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.
3ထိုသူသည် ထာဝရဘုရားကို ကြောက်ရွံ့ခြင်း၌ မွေ့လျော်သည်ဖြစ်၍၊ မိမိမျက်စိမြင်သည်အတိုင်း တရားမစီရင်၊ မိမိနားကြားသည်အတိုင်းမဆုံးဖြတ်ဘဲ၊
4അവന്‍ ദരിദ്രന്മാര്‍ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന്‍ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
4ဆင်းရဲသားတို့၏ အမှုကိုတရားတော် အတိုင်း စီရင်၍၊နှိမ့်ချသော မြေကြီးသားတို့ဘက်၌ နေလျက်၊ ဖြောင့်မတ်စွာ ဆုံးဖြတ်လိမ့်မည်။ မြေကြီးကိုနှုတ်က ပတ်တော် လှံတံနှင့် ဒဏ်ခတ်၍၊ ဆိုးသောသူကို နှုတ်ခမ်း ထွက်သက်နှင့် ကွပ်မျက်လိမ့်မည်။
5നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
5တရားနှင့်သစ္စာသည် သူ၏ ခါးပန်း ခါးစည်း ဖြစ်လိမ့်မည်။
6ചെന്നായി കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
6တောခွေးသည် သိုးသငယ်နှင့်အတူ နေလိမ့် မည်။ ကျားသစ်သည် ဆိတ်သငယ်နှင့်အတူ အိပ်လိမ့် မည်။ နွားသငယ်၊ခြင်္သေ့သငယ်၊ ဆူအောင်ကျွေးသော အကောင်တို့သည် အတူသွားလာကြ၍၊လူသူငယ်သည် သူတို့ကို ပို့ဆောင်လိမ့်မည်။
7പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോല്‍ തിന്നും.
7နွားမနှင့်ဝံမသည် အတူကျက်စား၍၊သူတို့ သားငယ်များသည် အတူအိပ်ကြလိမ့်မည်။ ခြင်္သေ့သည် လည်း နွားကဲ့သို့ မြက်ကိုစားလိမ့်မည်။
8മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്റെ പോതിങ്കല്‍ കളിക്കും; മുലകുടിമാറിയ പൈതല്‍ അണലിയുടെ പൊത്തില്‍ കൈ ഇടും.
8နို့စို့သူငယ်သည်လည်း မြွေဆိုးတွင်းပေါ်မှာ ကစားလိမ့်မည်။ နို့ကွာသော သူငယ်သည်လည်း၊ မြွေ ဟောက်တွင်းဝ၌ မိမိလက်ကိုသွင်းလိမ့်မည်။
9സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്‍ണ്ണമായിരിക്കയാല്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
9ငါ၏ သန့်ရှင်းသောတောင်တပြင်လုံး၌ အချင်း ချင်းညှဉ်းဆဲခြင်း၊ ဖျက်ဆီးခြင်းကို မပြုရကြ။ အကြောင်း မူကား၊ပင်လယ်ရေသည် မိမိနေရာကို လွှမ်းမိုးသကဲ့သို့၊ မြေကြီးသည် ထာဝရဘုရားကို သိကျွမ်းခြင်းပညာနှင့် ပြည့်စုံလိမ့်မည်။
10അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
10ထိုကာလ၌ ယေရှဲ၏အမြစ်သည် ပေါက်၍၊လူ များအဘို့ထူသောအလံ ဖြစ်လိမ့်မည်။ ထိုအလံ၌ တပါးအ မျိုးသားတို့သည် ဆည်းကပ်ကြလိမ့်မည်။ကျိန်းဝပ်တော်မူ ရာအရပ်သည်လည်း ဘုန်းကြီးလိမ့်မည်။
11അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.
11ထိုကာလ၌ ထာဝရဘုရားသည် လက်တော်ကို ဆန့်၍၊ ကျန်ကြွင်းသော ကိုယ်တော်၏ လူတို့ကိုအာရှုရိ ပြည်၊ အဲဂုတ္တုပြည်၊ ပါသရုပြည်၊ ကုရှပြည်၊ ဧလံပြည်၊ ရှိနာပြည်၊ဟာမတ်ပြည်၊ ပင်လယ်တဘက်၌ရှိသော ပြည် များတို့မှ ကယ်ယူခြင်းငှါ တဖန်ပြုတော်မူလိမ့်မည်။
12അവന്‍ ജാതികള്‍ക്കു ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുംകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളില്‍നിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
12တပါးအမျိုးသားတို့အဘို့ အလံကိုထူတော်မူ သဖြင့်၊ နှင်ထုတ်သောဣသရေလအမျိုးသားနှင့်၊ အရပ် ရပ်ကွဲပြားသောယုဒအမျိုးသားတို့ကို မြေကြီးလေး မျက်နှာတို့မှ ခေါ်၍ စုဝေးစေတော်မူလိမ့်မည်။
13എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
13ဧဖရိမ်အမျိုးသည် ငြူစူသောစိတ်ငြိမ်းလိမ့်မည်။ ရန်ပြုတတ်သော ယုဒအမျိုးသားတို့သည်လည်း၊ ရန်ပြေ ကြလိမ့်မည်။ ဧဖရိမ်အမျိုးသည် ယုဒအမျိုးကို မငြူစူရ။ ယုဒအမျိုးလည်း ဧဖရိမ်အမျိုးကို ရန်မပြုရ။
14അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേല്‍ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവേക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.
14သူတို့သည် အနောက်ဘက်၌ ဖိလိတ္တိလူများကို လိုက်၍ တိုက်ကြလိမ့်မည်။ အရှေ့ပြည်သားတို့၏ ဥစ္စာကို အတူလုယူကြလိမ့်မည်။ဧဒုံအမျိုးနှင့် မောဘအမျိုး ကိုလည်း လုပ်ကြံကြလိမ့်မည်။ အမ္မုန်အမျိုးသားတို့ သည်သူတို့၏အုပ်စိုးခြင်းကို ခံရကြလိမ့်မည်။
15യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഔങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
15ထာဝရဘုရားသည်လည်း၊ အဲဂုတ္တုပင်လယ်၏ လျှာကိုဖျောက်ဖျက်တော်မူမည်။ ပြင်းစွာသောလေတော် နှင့် တကွလက်တော်ကိုမြစ် ပေါ်မှာလှုပ်၍၊ ချောင်းခုနစ် သွယ်ဖြစ်စေခြင်းငှါ ရိုက်ခတ်တော်မူသဖြင့်၊ လူတို့သည် ခြေနင်းစီးလျက် ကျော်သွားကြလိမ့်မည်။
16മിസ്രയീമില്‍നിന്നു പുറപ്പെട്ട നാളില്‍ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരില്‍നിന്നു അവന്റെ ജനത്തില്‍ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.
16ဣသရေလအမျိုးသားတို့သည် အဲဂုတ္တုပြည် မှထွက်သွားသောအခါ၌ ဖြစ်သကဲ့သို့၊ အာရှုရိပြည်မှ ကျန်ကြွင်းသော ကိုယ်တော်၏လူတို့သွားရာလမ်း ကြီးဖြစ်ရလိမ့်မည်။